ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 18, 2011

ബൈക്കില്‍ കാറിടിച്ച് തെറിച്ചുവീണ യുവാവ് ടിപ്പര്‍ ലോറി കയറി മരിച്ചു

 ബൈക്കില്‍ കാറിടിച്ച്
തെറിച്ചുവീണ യുവാവ്
ടിപ്പര്‍ ലോറി കയറി മരിച്ചു
 കണ്ണൂര്‍: ബൈക്കില്‍ കാറിടിച്ച് തെറിച്ചുവീണ യുവാവ് ടിപ്പര്‍ ലോറി കയറി മരിച്ചു. ഏച്ചൂര്‍ 'ഫാത്തിമാസി'ല്‍ ശബീര്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് താണ ടി.കെ സ്റ്റോപ്പിനടുത്താണ് അപകടം. കണ്ണൂര്‍ വെയര്‍ ഹൌസിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ശബീര്‍. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് എതിര്‍ദിശയില്‍നിന്ന് വന്ന ടിപ്പര്‍ലോറി കയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ്: പരേതനായ മുസ്തഫ. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: സഫ്റാജ്, സിറാജ് (ഇരുവരും യു.എ.ഇ), യാസര്‍ (വിദ്യാര്‍ഥി).

REQUIRED

പ്രകടനം നടത്തി

പ്രകടനം  നടത്തി
ചേലേരി മുക്ക്: കുത്തകവിരുദ്ധ കമ്പനികള്‍ക്കെതിരെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി ചേലേരി മുക്കില്‍ പ്രകടനവും പൊതുയോഗവും നടത്തി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. വളപട്ടണം ഏരിയാ വൈസ് പ്രസിഡന്റ് നൂറുദ്ദീന്‍ ചേലേരി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് നിസ്താര്‍, ഖാദര്‍ മുണ്ടേരിക്കടവ്, മുഹമ്മദ്, നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നേതൃ പരിശീലന ക്യാമ്പ്

 
 
 
 
 
 
 
 നേതൃ പരിശീലന ക്യാമ്പ്
തലശേãരി: ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്, നാസര്‍ ചെറുകര, എ.ടി. സമീറ, പി.എം. ജബീന, വി.എന്‍. ഹാരിസ്, സി.കെ. അബ്ദുല്‍ ജബ്ബാര്‍, കളത്തില്‍ ബഷീര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ മൂന്നിന്

കലക്ടറേറ്റില്‍ കൌണ്ടര്‍ ആരംഭിച്ചു
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക
പരിപാടി ഡിസംബര്‍ മൂന്നിന്
കണ്ണൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ മൂന്നിന് കണ്ണൂരില്‍ നടക്കും. പരിപാടിയില്‍ പരാതികള്‍ കേട്ട് നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കും. പൊതുജനങ്ങളുടെ പരാതികള്‍ കലക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കണ്ടറില്‍ നവംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം.
ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കൌണ്ടറില്‍ സ്വീകരിക്കും.
പരാതികളുടെ രണ്ട് പകര്‍പ്പ് നല്‍കണം.  പരാതിക്കാരന്റെ വിലാസം, വില്ലേജ്, പഞ്ചായത്ത്, മൊബൈല്‍^ ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ എന്നിവയും പരാതിക്കൊപ്പം നല്‍കണം. വിവിധ വിഷയങ്ങളില്‍ പരാതിയുള്ളവര്‍ പ്രത്യേക പരാതി നല്‍കണം.  അപേക്ഷ സമര്‍പ്പിക്കുന്ന മുറക്കുതന്നെ ഇവ പരിഹരിക്കാനുള്ള നടപടികള്‍ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകും. പരാതി രസീത് അപേക്ഷകര്‍ക്ക് നല്‍കി അവ രജിസ്റ്റര്‍ ചെയ്ത ശേഷം വിവിധ വകുപ്പുകള്‍ക്ക് കൈമാറും. വകുപ്പുകള്‍ ഇവയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടും ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിക്കാരനു നല്‍കാനുള്ള മറുപടിയും സഹിതം കൌണ്ടറില്‍ ഒരാഴ്ചക്കുള്ളില്‍ ഏല്‍പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.