ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 15, 2012

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

 
 
 ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
ശാന്തപുരം (മലപ്പുറം): ഇസ്ലാമിക പഠന^ഗവേഷണ രംഗത്തെ പുതു പ്രവണതകള്‍ സംവാദ വിധേയമാക്കി ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ ഉജ്ജ്വല തുടക്കം. എസ്.ഐ.ഒ കേരള ഘടകമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 12 സെഷനുകളിലായി അഞ്ച് അന്തര്‍ദേശീയ വ്യക്തിത്വങ്ങളും 20 ദേശീയ വ്യക്തിത്വങ്ങളുമടക്കം നൂറോളം പേര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സമ്മേളനം മലേഷ്യ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ ഗവേഷകന്‍ എറിക് വിംഗ്ള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക സാമൂഹിക^സാമ്പത്തിക വ്യവസ്ഥയെ ലോകം, വിശേഷിച്ച് മുതലാളിത്ത രാജ്യങ്ങള്‍ പ്രതീക്ഷയോടെയും അസൂയയോടെയും നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം കൂടുതല്‍ വൈരുധ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദാരിദ്യ്രവും സമ്പന്നതയും ആത്മീയതയും ശാസ്ത്രവും പരിസ്ഥിതിയും സാങ്കേതികതയും തമ്മിലുള്ള അന്തരങ്ങളെ നേരിടാനാകാത്ത  സ്ഥിതിയിലാണ് മുതലാളിത്ത രാഷ്ട്രങ്ങള്‍.
കടുത്ത സാമ്പത്തിക തകര്‍ച്ച നേരിട്ട ജര്‍മനിയും ഫ്രാന്‍സുംപോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധരുടെ അവസാന പ്രതീക്ഷ ഇന്ന് ഇസ്ലാമിക് ബാങ്കിങ്ങിലാണ്. പലിശരഹിതവും പരിസ്ഥിതി സൌഹൃദവും ജനക്ഷേമപരവുമായ നിലപാടുകളിലൂന്നിയതാണ് ഇസ്ലാമിക വ്യവസ്ഥ.
ലോകത്തിന്റെ പ്രതീക്ഷ സാര്‍ഥകമാകണമെങ്കില്‍ ഇസ്ലാമിന്റെ പൂര്‍വ വ്യാഖ്യാനങ്ങള്‍ നിരാകരിക്കാതെ അതിനെ ആധുനിക നിരീക്ഷണങ്ങളുമായി സമന്വയിപ്പിച്ച് പുതിയ ചിന്തകള്‍ക്ക് ഇസ്ലാമിക സമൂഹം നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭിന്ന സ്വത്വങ്ങളെ ഉള്‍ക്കൊള്ളാനും അടിസ്ഥാനങ്ങളില്‍നിന്ന് വ്യതിചലിക്കാതെ ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് കാലിക വ്യാഖ്യാനം നല്‍കാനും ഇസ്ലാമിക സമൂഹം തയാറാകണമെന്ന് അധ്യക്ഷത വഹിച്ച എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. വൈജ്ഞാനിക സംവാദത്തിന് തയാറാകാത്ത അടഞ്ഞ സമൂഹമാണ് ഇസ്ലാമിക സമൂഹമെന്ന മിഥ്യാധാരണകളെ തകര്‍ത്തെറിയുകയെന്നതാണ് കോണ്‍ഫറന്‍സിന്റെ ദൌത്യമെന്ന് പരിപാടിയെ പരിചയപ്പെടുത്തി സംസാരിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
മൌലികവും അഗാധവുമായ ദാര്‍ശനിക അടിത്തറയില്ലാത്ത വിപ്ലവങ്ങള്‍ കേവലം അട്ടിമറി മാത്രമാകുമെന്ന്  മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും അവസാന വാക്കില്ല. എല്ലാ പ്രത്യയശാസ്ത്രങ്ങളും ധൈഷണിക മുരടിപ്പ് നേരിടുന്ന സമകാലിക സാഹചര്യത്തില്‍ ആനുകാലിക പ്രശ്നങ്ങളെ ഇസ്ലാമിക കാഴ്ചപ്പാടില്‍ വ്യാഖ്യാനിച്ച് ബദല്‍ ദര്‍ശനം മുന്നോട്ട് വെക്കാന്‍ ഇസ്ലാമിക പണ്ഡിതര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇസ്ലാമിക ചിന്തയുടെ പുനരാവിഷ്കരണം' വിഷയം കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നസീം റഫിയാബാദി അവതരിപ്പിച്ചു.
ഇതര സംസ്കാരങ്ങളുടെ ഉള്ളുകളിലേക്ക് പാലം പണിയാന്‍ ഇസ്ലാമിക സമൂഹം തയാറാകണമെന്ന് ടൊറോണ്ടോ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ ശൈഖ് അഹമ്മദ്കുട്ടി ടൊറോണ്ടോ അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രബോധന മേഖലയിലേക്ക് ഭാരതീയ ഇതിഹാസങ്ങളിലെ മൂല്യങ്ങള്‍കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ സാധ്യത പരിശോധിക്കപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. നവോത്ഥാനത്തെ ഒതുക്കി നിര്‍ത്തുന്ന സമീപനം ശരിയല്ലെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു.
രാഷ്ട്രീയ രംഗമടക്കം തുറന്ന് കിട്ടുമ്പോഴും കേരള മുസ്ലിം വനിതകള്‍ ഉന്നത മതപഠന മേഖലയില്‍ അവഗണിക്കപ്പെടുന്നുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. സുഹ്റ പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ മുദീര്‍ വി.കെ. അലി, ഡോ. യൂസുഫ് നദ്വി, മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശുക്കൂര്‍ ഖാസിമി, കടക്കല്‍ ജുനൈദ്, ടി.കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. കെ.പി. അബ്ദുസലാം സ്വാഗതവും പി.കെ. സാദിഖ് നന്ദിയും പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

DYFI V/s.SOLIDARITY

പാലിയേറ്റിവ് ദിനാചരണവും ബോധവത്കരണ ക്ലാസും

 പാലിയേറ്റിവ് ദിനാചരണവും
ബോധവത്കരണ ക്ലാസും
ചക്കരക്കല്ല്:  സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ദിനാചരണവും ബോധവത്കരണ ക്ലാസും നടന്നു. ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ഐ.പി.എം ട്രെയിനര്‍ ജോസ് പുളിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുല്‍സലാം,എന്‍.സി. ജാഫര്‍, സി. കൃഷ്ണന്‍ മാസ്റ്റര്‍, സി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, യു.ടി. ജയന്ത്, ഡോ. സി.കെ. സലീം, കെ.കെ.ഇബ്രാഹിം, പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.