ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 11, 2012

SOLIDARITY


അമ്മോട്ടി

 അമ്മോട്ടി
മാച്ചേരി സോണ റോഡില്‍ ഫിര്‍ദൗസില്‍ ചെണ്ടന്‍റവിട അമ്മോട്ടി (70) നിര്യാതനായി. കുടുക്കിമൊട്ട സ്വദേശിയാണ്. 
ഭാര്യ: സഫിയ. 
മകള്‍: ആസ്യ. 
മരുമകന്‍: എം. ഹാരിസ്. .
സഹോദരങ്ങള്‍: അഹമ്മദ് മാസ്റ്റര്‍, മമ്മു, മൂസ,പരേതരായ അബ്ദുറഹിമാന്‍, അബൂബക്കര്‍.
09-09-2012

SPEECH


സോളിഡാരിറ്റി കണ്‍വെന്‍ഷന്‍

സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക’ കാമ്പയിനിന്‍െറ ഭാഗമായി സോളിഡാരിറ്റി ഏരിയാ പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രതിനിധിസഭാംഗം പി.കെ. മുഹമ്മദ് സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ്, ഷിഹാബ്, മുസദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

നോര്‍ക്ക അറ്റസ്റ്റേഷന്‍

നോര്‍ക്ക അറ്റസ്റ്റേഷന്‍
കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്‍റിഫിക്കേഷന്‍ സെന്‍ററില്‍ നടത്തിക്കൊണ്ടിരുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റംബര്‍ 12, 19, 26 തീയതികളില്‍ രാവിലെ ഒമ്പതു മണി മുതല്‍ 12.30 വരെ നടക്കും. ഈ ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍െറ സെന്‍ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  ഉണ്ടാവില്ല.

MADHYAMAM WEEKLY


എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

 
 എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു
തലശ്ശേരി: എസ്.എഫ്.ഐക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ നാല് എസ്.ഐ.ഒ പ്രവര്‍ത്തകരെ തലശ്ശേരി മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി എന്‍ജിനീയറിങ് കോളജിലെ ബി.ടെക് വിദ്യാര്‍ഥികളായ മുഹമ്മദ് ഫൈറൂസ്, റംസി സലാം, പി.പി. റഹീദ്, മുഹമ്മദ് റിസാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവാഗതര്‍ക്ക് ആശംസാ കാര്‍ഡ് നല്‍കുന്നത് തടയുകയും മര്‍ദിക്കുകയുമായിരുന്നത്രെ. പിന്നീട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴും തടയുകയും മര്‍ദിക്കുകയും ചെയ്തായും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ആരോപിച്ചു.
എസ്.എഫ്.ഐ  ഒഞ്ചിയം 
മോഡല്‍ രാഷ്ട്രീയം നടപ്പാക്കുന്നു
കണ്ണൂര്‍: കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ ഒഞ്ചിയം മോഡല്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിനെ സര്‍ഗാത്മക രാഷ്ട്രീയംകൊണ്ട് നേരിടുമെന്നും എസ്.എഫ്.ഐയുടെ ഫാഷിസത്തിനെതിരെ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
തലശ്ശേരി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ജില്ലാ പ്രസിഡന്‍റ് യൂനസ് സലീം, സെക്രട്ടറി ആഷിക് കാഞ്ഞിരോട്, ജില്ലാ കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഏരിയാ പ്രസിഡന്‍റ് നബീല്‍ നാസിര്‍, ഫാസില്‍ അബ്ദു ഇബ്റാഹിം, നിസ്ഫര്‍, സാബിഖ് എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു.

നരനായാട്ട് അവസാനിപ്പിക്കണം - സോളിഡാരിറ്റി

കൂടങ്കുളം സമരം: നരനായാട്ട്
അവസാനിപ്പിക്കണം -
സോളിഡാരിറ്റി
കോഴിക്കോട്: കൂടങ്കുളം നിവാസികള്‍ നടത്തുന്ന ജീവിതസമരത്തിനുനേരെ തമിഴ്നാട് പൊലീസും കേന്ദ്ര ദ്രുതകര്‍മ സേനയും നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 ഇരുപതിനായിരത്തോളം ഗ്രാമവാസികള്‍ ജീവനില്‍ ഭയമുള്ളതിനാലാണ് കൂടങ്കുളം ആണവ പ്ളാന്‍റില്‍ ഇന്ധനം നിറക്കുന്നതിനെതിരെ ഉപരോധസമരവുമായി രംഗത്തത്തെിയത്. ഗ്രാമവാസികളുടെ സുരക്ഷാ ആശങ്ക മുഖവിലക്കെടുത്ത് ജനപക്ഷത്ത് നിലയുറപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്‍റും തയാറാകണം.
ആണവ പദ്ധതി കേരളത്തിനും ഭീഷണി ഉയര്‍ത്തുന്ന പദ്ധതിയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ വിഷയത്തിലുള്ള നിലപാട് പ്രശംസനീയമാണ്. കേരളത്തിനുള്ള സുരക്ഷാഭീഷണി മുഖവിലക്കെടുത്ത് കൂടങ്കുളത്ത് ആണവനിലയം ആരംഭിക്കുന്നതിനെതിരെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കൂടങ്കുളം ആണവനിലയ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.