ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 7, 2012

വാതക പൈപ്പ്ലൈന്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും -സി.ആര്‍. നീലകണ്ഠന്‍

 
 ദക്ഷിണേന്ത്യയിലെ ഇരകള്‍ 28ന് ‘ഗെയില്‍’ ഓഫിസ് മാര്‍ച്ച് നടത്തും
വാതക പൈപ്പ്ലൈന്‍ പദ്ധതി വന്‍ പ്രത്യാഘാതം
സൃഷ്ടിക്കും -സി.ആര്‍. നീലകണ്ഠന്‍
കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ വാതക പൈപ്പ്ലൈന്‍ പദ്ധതി ഇരകള്‍ മേയ് 28ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) കൊച്ചി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. കണ്ണൂരില്‍ കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇരകളുടെ പ്രതിനിധിസംഗമത്തിലാണ് സമര പ്രഖ്യാപനം.
സാമൂഹിക സാമ്പത്തിക മേഖലകളില്‍ പദ്ധതി വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. 
വന്‍കിട വ്യവസായികള്‍ക്ക് ചുരുങ്ങിയ വിലയില്‍ പ്രകൃതിവാതകം വിതരണം ചെയ്യാന്‍ ജനങ്ങളുടെ പാര്‍പ്പിട-കൃഷിഭൂമികള്‍ നഷ്ടപരിഹാരം നല്‍കാതെ മരവിപ്പിക്കാനുള്ള തീരുമാനം ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ പൈപ്പ്ലൈനാണ് ഭരണകൂടങ്ങള്‍ ചേര്‍ന്ന് സ്ഥാപിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച തമഴ്നാട് കര്‍ഷകസംഘം ജനറല്‍ സെക്രട്ടറി പി. കന്ദസ്വാമി അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കാന്‍ പദ്ധതി നിമിത്തമാവുന്നത് പ്രതീക്ഷ നല്‍കുന്നു. മംഗലാപുരം റിഫൈനറീസിന്‍െറ പൈപ്പ്ലൈന്‍ ഉയര്‍ത്തിയ ഭീഷണിക്ക് പിറകെ വാതകലൈന്‍ കര്‍ണാടകയില്‍ ആശങ്ക പരത്തുകയാണെന്ന് കൃഷ്ണപ്രസാദ് (മംഗലാപുരം) പറഞ്ഞു.
മേല്‍മണ്ണ് നഷ്ടമായി കൃഷി മുടങ്ങുന്നതാണ് പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നം. ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ദക്ഷിണേന്ത്യന്‍ ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു.
മുരുകാനന്ദന്‍ വാളയാര്‍, പി.ആര്‍. ബാലു (തമിഴ്നാട്), അറുമുഖം (കോയമ്പത്തൂര്‍), ഡോ. ഡി. സുരേന്ദ്രനാഥ്, കെ.എം. മഖ്ബൂല്‍, എന്‍. സുബ്രഹ്മണ്യന്‍, എന്‍. ഹംസ മാസ്റ്റര്‍ അഞ്ചരക്കണ്ടി, അഡ്വ. മാന്വല്‍ എറണാകുളം എന്നിവര്‍ സംസാരിച്ചു. യു.കെ. സഈദ് സ്വാഗതവും പ്രേമന്‍ പാതിരിയാട് നന്ദിയും പറഞ്ഞു.
ഫോറം വിവിധ സംസ്ഥാന ചെയര്‍മാന്‍മാരായി സി.ആര്‍. നീലകണ്ഠന്‍ (കേരളം), പി. കന്ദസ്വാമി (തമിഴ്നാട്), കൃഷ്ണപ്രസാദ് (കര്‍ണാടക), റസാഖ് പാലേരി (ജന. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

PRABODHANAM WEEKLY

രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായുള്ള മനുഷ്യഹത്യ -സോളിഡാരിറ്റി

രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായുള്ള
മനുഷ്യഹത്യ -സോളിഡാരിറ്റി
തിരുവനന്തപുരം: ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ നിഷ്ഠുരമായ കൊലപാതകം വിലകുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള മനുഷ്യഹത്യയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചന്ദ്രശേഖരന്‍െറ രാഷ്ട്രീയ എതിരാളികളായ സി.പി.എം തങ്ങളുടെ ശക്തനായ ഒരു പ്രതിയോഗിയെ വകവരുത്താന്‍ ചെയ്തതാണെങ്കിലും സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ എതിരാളികള്‍ ചെയ്തതാണെങ്കിലും ഇത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള മനുഷ്യഹത്യയാണ്.   മുഴുവന്‍ ആളുകളും ഈ കാപാലിക കൃത്യത്തിനെതിരെ രംഗത്ത് വരണം. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് അമീര്‍ കണ്ടല്‍, സെക്രട്ടറി ആരിഫ്.എം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രാകൃതം, അപലപനീയം -ആരിഫലി

പ്രാകൃതം, അപലപനീയം -ആരിഫലി
കോഴിക്കോട്: റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം പ്രാകൃതവും കേരളീയസമൂഹത്തിന് അപമാനകരവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. രാഷ്ട്രീയമായ ആരോപണ പ്രത്യാരോപണങ്ങളിലല്ല, ഈ നീചകൃത്യത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ക്വട്ടേഷന്‍ സംഘത്തിലേക്കത്തെിയിരിക്കുന്ന പ്രാഥമിക അന്വേഷണം വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് വ്യക്തമാക്കുന്നു. ജനാധിപത്യത്തെക്കുറിച്ചും  തീവ്രവാദത്തെക്കുറിച്ചും വലിയവായില്‍ സംസാരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭീകരമുഖമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. പരിഷ്കൃത സമൂഹമെന്ന നിലയില്‍ കേരളത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അമീര്‍ ഓര്‍മപ്പെടുത്തി.