ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 7, 2013

പി. റുക്സാന ജി.ഐ.ഒ പ്രസിഡന്‍റ്, ലബീബ ഇബ്രാഹീം ജന. സെക്രട്ടറി

പി. റുക്സാന ജി.ഐ.ഒ പ്രസിഡന്‍റ്, 
ലബീബ ഇബ്രാഹീം ജന. സെക്രട്ടറി
  കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ 2013- 2014 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്‍റായി പി. റുക്സാനയെയും ജനറല്‍ സെക്രട്ടറിയായി ലബീബ ഇബ്രാഹീമിനെയും തെരഞ്ഞെടുത്തു. വൈസ്പ്രസിഡന്‍റ് എം.കെ. സുഹൈല, സെക്രട്ടറി സൗദ പേരാമ്പ്ര, സമിതിയംഗങ്ങളായി എ. നജ്ദ , പി.എസ്. സുഫൈറ, പി. സുമയ്യ, എ.ആര്‍. തസ്നീം, പി.സി. മുര്‍ഷിദ, മാഹിദ ഫര്‍ഹാന, വി. ഹുസ്ന, നാഫിയ യൂസുഫ്, ഫൗസിയ, എസ്. സഹ്ല, സംറ അബ്ദുല്‍റസാഖ്, പി.എച്ച്. മുബീന, സുഹദ പര്‍വീന്‍, നവാല, ടി.എം. ജാസ്മിന്‍, എ.പി. റഹ്മത്ത് എന്നിവരെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

PRABODHANAM WEEKLY


ഇസ്ലാമില്‍ കാര്‍ക്കശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ ഇസ്ലാമിനെ വരവേല്‍ക്കുന്നു -അമീര്‍

 
 
 ഇസ്ലാമില്‍ കാര്‍ക്കശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ ഇസ്ലാമിനെ വരവേല്‍ക്കുന്നു -അമീര്‍
 തലശ്ശേരി: ഇസ്ലാമിക നിയമവ്യവസ്ഥകളുടെ മേല്‍ കാര്‍ക്കശ്യവും കാടത്തവും ആരോപിച്ചവര്‍ സ്വന്തം ചെയ്തികളില്‍നിന്ന് കരകയറാന്‍ ഇസ്ലാമിക നിയമവ്യവസ്ഥയുടെ പിന്നാലെ വരുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. ചേറ്റംകുന്ന് ബ്രൈറ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ ജനകീയ വിപ്ളവങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കാലിക പ്രസക്തിയെയാണ് ഉയര്‍ത്തി കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്‍േറത് കാര്‍ക്കശ്യ നിയമവ്യവസ്ഥയാണെന്ന് പറഞ്ഞവര്‍ അതേ നിയമവ്യവസ്ഥ വന്നാലേ നമ്മുടെ സമൂഹം രക്ഷപ്പെടുകയുള്ളൂവെന്ന് ഏറ്റുപറയേണ്ടിവന്നിരിക്കുന്നു. ഇന്ത്യയിലെ സ്ത്രീ പീഡന കേസുകളില്‍ ഉയര്‍ന്ന ഏകചോദ്യം അരാജകത്വം ഇല്ലാതാക്കാനുള്ള വഴിയെന്ത് എന്നാണ്.
സ്ത്രീ സുരക്ഷക്കും കുടുംബ ഭദ്രതക്കും നേരത്തേതന്നെ ഉയര്‍ന്ന പരിഗണന നല്‍കിയ മതമാണ് ഇസ്ലാം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ശന ശിക്ഷാവിധികളെ പൊതുസമൂഹം ഒറ്റക്കെട്ടായി ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ശിക്ഷയെക്കാള്‍ പ്രാധാന്യം സാമൂഹിക ബോധവത്കരണവും സദാചാര ജീവിത സാഹചര്യം സൃഷ്ടിക്കലുമാണ്. മാനസിക വിപ്ളവത്തിലൂടെ ഇസ്ലാമിന് അത് സാധിച്ചെടുക്കാനാകും. ശിക്ഷ നടപ്പാക്കേണ്ടതില്ലാത്തവിധം സമൂഹം ഉയര്‍ന്ന ധാര്‍മിക ബോധം പുലര്‍ത്തുകയെന്നതാണ് ഇസ്ലാമിക സാമൂഹിക ശ്രമത്തിന്‍െറ കാതല്‍.
തീവ്രവാദ ഭീകരവാദ ആരോപണങ്ങളെയും അകറ്റി നിര്‍ത്തലുകളെയും അതിജയിച്ചുകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നേറുന്നത്. അതിന്‍െറ രണ്ടാം  ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ മാറ്റങ്ങള്‍ ഇതിന്‍െറ ഭാഗമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് മൂസ നദ്വി, പി.സി. മുനീര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് യു. ഉസ്മാന്‍ സ്വാഗതവും ജില്ല സമിതി അംഗം സി. അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.

വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ -മുജീബ്റഹ്മാന്‍

 
 

വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്
ഇസ്ലാമിക   പ്രസ്ഥാനങ്ങള്‍ -മുജീബ്റഹ്മാന്‍
 കണ്ണൂര്‍: കമ്യൂണിസത്തിന്‍െറ തകര്‍ച്ചക്കുശേഷം ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളെയാണ് പാശ്ചാത്യ ശക്തികള്‍ ഭയപ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. മുനിസിപ്പല്‍ ¥ൈഹസ്കൂളില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖിലാഫത്തിന്‍െറ പതനത്തിനു ശേഷം ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളാണ് വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്.
ഈജിപ്തിലും തുനീഷ്യയിലുമൊക്കെ ഉണ്ടായത് ഈ മാറ്റത്തിന്‍െറ തുടര്‍ച്ചകളാണ്. ഏകാധിപതികളെയാണ് ഇസ്ലാമിക ഭരണം സൃഷ്ടിക്കുക എന്നാണ് പാശ്ചാത്യര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഈജിപ്തിലും തുനീഷ്യയിലും ഇസ്ലാമിക ഭരണം ജനാധിപത്യപരമായാണ് നീങ്ങുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റിതരരും തമ്മില്‍ ഒരു പ്രശ്നങ്ങളുമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഭിപ്രായ വൈവിധ്യങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തത്വസംഹിതയാണ് ഇസ്ലാമെന്നും ഭിന്നിക്കാതെ ഒരുമിച്ചു നിന്നാല്‍ ഭദ്രമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് പൂര്‍വകാല വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.പി. ഹാരിസ് (ഐ.പി.എച്ച്) എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ. മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും ഏരിയ സെക്രട്ടറി കെ.കെ. ശുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍

 ഭാരവാഹികള്‍
 കണ്ണൂര്‍: 2013 കാലയളവിലേക്കുള്ള എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ പ്രസിഡന്‍റായി ഫാസില്‍ അബ്ദുവിനെയും സെക്രട്ടറിയായി മുഹമ്മദ് മുഹ്സിന്‍ താണയെയും തെരഞ്ഞെടുത്തു. ഏരിയ സമിതി അംഗങ്ങളായി അജ്മല്‍ (ദഅ്വ), ജര്‍ശിന്‍ (സേവനം), ഹംദാന്‍ (പബ്ളിക് റിലേഷന്‍), സഹൂര്‍ (സംവേദന വേദി), റാശിദ് താണ (സ്പോര്‍ട്സ്), നാഫിഹ് (കാമ്പസ്), അസര്‍ താണ, നജാസ് ചാലാട്. യൂനിറ്റ് ഭാരവാഹികളായി അഖല്‍ (ചാലാട്), അര്‍ശഖ് (കാഞ്ഞിരോട്), സാജിദ് (കക്കാട്), അജ്നാസ് (ചെമ്മരശ്ശേരിപ്പാറ), ശാഖിര്‍ (പൂതപ്പാറ), അന്‍സാര്‍ (ചൊവ്വ), സഫ്വാന്‍ (താണ), ബിലാല്‍ (സിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന്  യൂനുസ് സലീം മേല്‍നോട്ടം വഹിച്ചു.

ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് പരസ്യ വധശിക്ഷ നല്‍കണം -ജമാഅത്തെ ഇസ്ലാമി

 ബലാത്സംഗക്കേസുകളിലെ
പ്രതികള്‍ക്ക് പരസ്യ വധശിക്ഷ നല്‍കണം
-ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം കര്‍ക്കശമാക്കണമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു.
ബലാത്സംഗക്കേസുകളിലെ പ്രതികളുടെ ശിക്ഷ പരസ്യമായി നടപ്പാക്കണമെന്നും ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇതുപകരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരത്തില്‍ ശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ബലാത്സംഗങ്ങള്‍ വളരെ കുറവാണെന്ന് അമീര്‍ തുടര്‍ന്നു. ദല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അമീര്‍, ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജനങ്ങളൊന്നടങ്കവും രാജ്യത്തെ പ്രധാന പാര്‍ട്ടികളും കടുത്തശിക്ഷ ആവശ്യപ്പെട്ടത് സ്വാഗതം ചെയ്തു. അതേസമയം, രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പിന്നിലുള്ള സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ കാണാതിരിക്കരുത്. പാശ്ചാത്യ സംസ്കാരത്തിന്‍െറ അധിനിവേശവും നഗ്നതയുടെ വാണിജ്യവത്കരണവും അശ്ളീലങ്ങളുടെയും മദ്യത്തിന്‍െറയും വ്യാപനവുമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. രാജ്യത്തെ ക്രിമിനല്‍ ശിക്ഷാ നിയമങ്ങള്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിശേഷിച്ചും ദുര്‍ബലമാണ്. നിലവിലുള്ള നിയമങ്ങള്‍ ഇരകളോട് നീതി ചെയ്യുന്നതിന് പകരം അവരെ പീഡിപ്പിക്കുകയാണ്. ബലാത്സംഗക്കേസുകളിലെ മഹാഭൂരിഭാഗവും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള ശേഷിയുണ്ടാകില്ല.  ഇതുമൂലം രാജ്യത്തെ ബലാത്സംഗക്കേസുകളിലെ പ്രതികളില്‍ 26 ശതമാനം പേര്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. അതിനാല്‍, ഇത്തരം കേസുകളിലെ നിയമനടപടികള്‍ രാഷ്ട്രീയ, ഭരണ സ്വാധീനങ്ങളില്‍നിന്ന് മുക്തമാക്കണം. ജസ്റ്റിസ് വര്‍മ കമീഷനും ജസ്റ്റിസ് ഉഷ മെഹ്റ കമീഷനും മുമ്പാകെ ജമാഅത്തെ ഇസ്ലാമി ഇതടക്കമുള്ള അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നുണ്ടെന്നും അമീര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ നുസ്റത്ത് അലി, അഖിലേന്ത്യാ നേതാക്കളായ മുഹമ്മദ് സലീം എന്‍ജിനീയര്‍, മുഹമ്മദ് അഹ്മദ്,  ഇഅ്ജാസ് അഹ്മദ് അസ്ലം, ശഫീ മദനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.