ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, October 9, 2011

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം
തിരുവനന്തപുരം: 2012 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികകള്‍ പുതുക്കും. 2011 ഒക്ടോബര്‍ ഏഴിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടറേറ്റുകള്‍, താലൂക്ക്/ വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും അതാത് സ്ഥലത്തെ പോളിങ് ബൂത്തിന്റെ ചുമതലയുള്ള ബൂത്ത്തല ഉദ്യോഗസ്ഥരുടെ പക്കലുള്ള അച്ചടിച്ച കരട് വോട്ടര്‍പട്ടികകളുടെ പകര്‍പ്പ് പരിശോധനക്ക് ലഭിക്കും. ഒക്ടോബര്‍ ഏഴ്മുതല്‍ നവംബര്‍ ഒന്നുവരെ അപേക്ഷകള്‍ അതാത് താലൂക്ക്/ വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കും. പുതുതായി പേര് ചേര്‍ക്കാനും ഒരു മണ്ഡലത്തില്‍ നിന്ന് മറ്റൊരു മണ്ഡലത്തിലേക്കോ മണ്ഡലത്തിനുള്ളില്‍ മറ്റൊരു ബൂത്തിലേക്കോ പേര് മാറ്റാനും അനര്‍ഹരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അവ തിരുത്താനും അപേക്ഷകള്‍ സ്വീകരിക്കും. വിദേശത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്കും അവരുടെ സ്വദേശത്തെ താമസസ്ഥലത്ത് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.
പൊതുജനങ്ങളുടെ സൌകര്യാര്‍ഥം ഒക്ടോബര്‍ 16,23,30 ദിവസങ്ങളില്‍ അതാത് സ്ഥലത്തെ പോളിങ് ബൂത്തുകളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക സൌകര്യമുണ്ടാകും.
അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റിലൂടെ (www.ceo.kerala.gov.in) ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഹിയറിങ്ങിന് ഹാജരാകേണ്ടതിനായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തീയതികളില്‍ അപേക്ഷകര്‍ക്ക് സൌകര്യപ്രദമായ തീയതി സ്വയം തെരഞ്ഞെടുക്കുന്നതിനും സൌകര്യമുണ്ടാകും. 2012 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. സമ്മതിദായകരുടെ ദേശീയദിനമായി ആചരിക്കുന്ന ജനുവരി 25ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു.

SOLIDARITY KANNUR

 പ്രഖ്യാപന സമ്മേളനം നാളെ 
ഇരിട്ടി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ജില്ലാതല പ്രഖ്യാപനം തിങ്കളാഴ്ച ഇരിട്ടിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമണിക്ക് ബഹുജന റാലിയും നാലിന് സമ്മേളനവും നടക്കും.  ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സമരപ്രഖ്യാപനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് നടത്തും. ശിഹാബ് പൂക്കോട്ടൂര്‍, മഹേഷ് ചന്ദ്രബാലിഗെ, കൃഷ്ണന്‍ മാസ്റ്റര്‍, കലവൂര്‍ ജോണ്‍സണ്‍, ശ്രീരാമന്‍ കൊയ്യോന്‍, രാധാകൃഷ്ണന്‍ കൂടാളി, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ സാദിഖ്, കെ. അസ്ലം, മീഡിയ കണ്‍വീനര്‍ ടി.പി. ഇല്യാസ്, ഷഫീര്‍ ആറളം എന്നിവര്‍ പങ്കെടുത്തു.

PRABODHANAM WEEKLY

VISION 2016

SOLIDARITY CHENGALAYI UNIT

സോളിഡാരിറ്റി സംവാദം
ശ്രീകണ്ഠപുരം: വിക്കിലീക്സ് വെളിപ്പെടുത്തല്‍ വിഷയത്തില്‍ യുവജന നേതാക്കളെ പങ്കെടുപ്പിച്ച് സോളിഡാരിറ്റി ചെങ്ങളായി യൂനിറ്റ് സംഘടിപ്പിക്കുന്ന സംവാദം ഞായറാഴ്ച വൈകീട്ട് നാലിന് ചെങ്ങളായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്യും.

SOLIDARITY KANNUR

 കൂടംകുളം: കേന്ദ്ര നിലപാട്
പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി
കണ്ണൂര്‍: കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫാറൂഖ്  ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ്  റിയാസ്, കെ.എം. മഖ്ബൂല്‍, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.

RUDSET

 സൌജന്യ പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിങ്ങില്‍ സൌജന്യ പരിശീലനം സംഘടിപ്പിക്കും. ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. പേര്‍, രക്ഷിതാവിന്റെ പേര്‍, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20ന് മുമ്പ്ി അപേക്ഷിക്കണം. ഫോണ്‍: 04602 226573.
http://www.rudsetitraining.org/