ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, May 22, 2012

അല്‍ ജാമിഅ അല്‍ ഇസ്ലാമിയക്ക് പുതിയ ഡയറക്ടര്‍

അല്‍ ജാമിഅ അല്‍ ഇസ്ലാമിയക്ക്
പുതിയ ഡയറക്ടര്‍
ശാന്തപുരം: പ്രമുഖ പണ്ഡിതനും ബഹുഭാഷാ വിദഗ്ധനുമായ അബ്ദുല്ല മന്‍ഹാം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഡയറക്ടറായി സ്ഥാനമേറ്റു. ജമാഅത്തെ ഇസ്ലാമി ഹല്‍ഖാ അമീര്‍ ടി. ആരിഫലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സ്ഥാനമേറ്റത്. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, സ്ഥാനമൊഴിയുന്ന ഡയറക്ടര്‍ വി.കെ. അലി, ഇനായത്തുല്ല സുബ്ഹാനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.കോഴിക്കോട് ജില്ലയിലെ ശിവപുരം സ്വദേശിയായ അബ്ദുല്ല മന്‍ഹാം ചേന്ദമംഗലൂര്‍ ഇസ്ലാഹിയാ കോളജ്, മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. കാല്‍നൂറ്റാണ്ട് കാലത്തോളം റിയാദിലെ ജാപ്പനീസ് എംബസിയില്‍ സീനിയര്‍ അസിസ്റ്റന്‍റ് ഫോര്‍ കള്‍ചറല്‍ അഫയേഴ്സ് ആയി ജോലി ചെയ്തശേഷം നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് ഹിറാ സെന്‍ററില്‍ പബ്ളിക് റിലേഷന്‍സിന്‍െറ ചുമതല വഹിച്ചു. ശാന്തപുരം അല്‍ ജാമിഅയില്‍ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് ആന്‍ഡ് ഇസ്ലാമിക് ഇക്കോണമി ആയി സേവനമനുഷ്ഠിച്ചശേഷമാണ് ഇപ്പോള്‍ അല്‍ ജാമിഅ ഡയറക്ടറായി നിയമിതനായത്. ഭാര്യ: നജ്മ അബ്ദുല്‍ വഹാബ്. ആറ് മക്കളുണ്ട്. ഫാറൂഖ് കോളജിലാണ് താമസം.

മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി

മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ്
സ്കൂളിന് നൂറുമേനി
മട്ടന്നൂര്‍: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയില്‍ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി. പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.

പോളിടെക്നിക് അപേക്ഷ ക്ഷണിച്ചു

പോളിടെക്നിക്
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ ഡിപ്ളോമ കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ രണ്ടിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് പ്രവേശത്തിനുള്ള അടിസ്ഥാനയോഗ്യത. ജില്ലാടിസ്ഥാനത്തിലാണ് പ്രവേശം.
ഒന്നില്‍ കൂടുതല്‍ ജില്ലകളിലെ പോളിടെക്നിക്കുകളിലേക്ക് ഒറ്റ അപേക്ഷ മതി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏതെങ്കിലും പോളിടെക്നിക്കില്‍ ജൂണ്‍ നാലിന് വൈകീട്ട് നാലിനുമുമ്പ് സമര്‍പ്പിക്കണം. ഒരു ജില്ലയിലേക്കുള്ള രജിസ്ട്രേഷന്‍ ഫീസ് 100 രൂപയാണ്. അപേക്ഷയില്‍ സൂചിപ്പിച്ച യോഗ്യത, വരുമാനം, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍ പിന്നീട് സമര്‍പ്പിക്കാനാവില്ല. പ്രവേശത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളജില്‍ ഹെല്‍പ്ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഫോണ്‍: 04985 203001, 9447953128.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് പരിശീലനം

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്
പരിശീലനം
കണ്ണൂര്‍: നബാര്‍ഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്,  പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ മേയ് 26നകം അപേക്ഷിക്കണം. www.rudseti.webs.comഎന്ന വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. ഫോണ്‍ :04602-226573, 227869.