ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 16, 2012

MEDIAONE LOGO RELEASE

FRIENDS CULTURAL FORUM

MEDIAONE LOGO RELEASE

HIGHER EDUCATION SCHOLARSHIP

WELFARE PARTY KANNUR MUNICIPALITY

SIO POSTER

SHANTI NURSING

www.islamonlive.in

ഡിഗ്രി പരിഷ്കാരം: പ്രശ്നപരിഹാരം ഉടന്‍ വേണം -ജനകീയ സംവാദം

 
ഡിഗ്രി പരിഷ്കാരം:
 പ്രശ്നപരിഹാരം ഉടന്‍ വേണം 
-ജനകീയ സംവാദം
കോഴിക്കോട്: ഡിഗ്രി തലത്തില്‍ നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിവേണമെന്ന് എസ്.ഐ.ഒ   സംഘടിപ്പിച്ച ജനകീയ സംവാദത്തില്‍ ആവശ്യം.
സിലബസ് പരിഷ്കരണങ്ങള്‍ ബുദ്ധിജീവികളുടെ നാട്യം കാണിക്കാനുള്ള മാര്‍ഗമായി  മാറരുതെന്ന് ‘ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ അപാകതകള്‍ പരിഹരിക്കുക’ എന്ന വിഷയത്തിലുള്ള സംവാദം ഉദ്ഘാടനം ചെയ്ത് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രഫ. ആര്‍.എസ്. പണിക്കര്‍ അഭിപ്രായപ്പെട്ടു. ഉദാരവത്കരണത്തെ എപ്പോഴും എതിര്‍ക്കുന്നവരാണ് ഡിഗ്രി തലത്തില്‍ അത് നടപ്പാക്കിയത്. കേരളത്തിലെ സാഹചര്യം പരിഗണിക്കാതെയാണ് സംവിധാനം കൊണ്ടുവന്നത്. ഇനി അപാകതകള്‍ പരിഹരിക്കുകയേ മാര്‍ഗമുള്ളൂ. എല്ലാ സെമസ്റ്ററുകളിലും പരീക്ഷ സര്‍വകലാശാല നടത്താതെ കുറെയെണ്ണം അതത് കോളജുകള്‍ക്ക് നല്‍കാം. ഇതിന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വിശ്വാസത്തിലെടുക്കണം. കോളജുകളിലെ ഡി.പി. ഇ.പിയാണ് സെമസ്റ്റര്‍ സമ്പ്രദായമെന്ന് സേവ് എജുക്കേഷന്‍ ഫോറം നേതാവ് എം. ഷാജര്‍ഖാന്‍ പറഞ്ഞു.
ആഗോളീകരണ കാലത്ത് അമേരിക്കയുടെ നേതൃത്വത്തിലെ പദ്ധതികളുടെ ഭാഗമാണിത്. സെമസ്റ്റര്‍ സംവിധാനം കൊണ്ടുവന്ന കാലത്തുള്ള പ്രശ്നങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണെന്നും സര്‍ക്കാറാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്ന് എ.ഐ.എസ്.എഫ് ട്രഷറര്‍ കെ. ഷാജഹാന്‍ പറഞ്ഞു. പുതിയ മാറ്റം ഏറെ മെച്ചപ്പെട്ട കാര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കണ്ണടച്ച് എതിര്‍ക്കാതെ അപാകതകള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് എന്നിവരും സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ സ്വാഗതവും കെ.പി.എം. ഹാരിസ് നന്ദിയും പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥി മുന്‍സിഫ് വേങ്ങാട്ടില്‍ തയാറാക്കിയ ക്രെഡിറ്റ് സമ്പ്രദായത്തെപ്പറ്റിയുള്ള സീഡി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫിന് നല്‍കി ആര്‍.എസ്. പണിക്കര്‍   പ്രകാശനം ചെയ്തു.

വിമാന യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം ഏറ്റെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

വിമാന യാത്രാനിരക്ക്
നിശ്ചയിക്കാനുള്ള അധികാരം
കേന്ദ്രം ഏറ്റെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: വിമാന യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീമും സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പ്രേമ ജി. പിഷാരടിയും സുരേന്ദ്രന്‍ കരിപ്പുഴയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യാത്രാ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായാല്‍ വ്യത്യസ്ത സീസണുകളുടെ പേരില്‍ വിമാനക്കമ്പനികള്‍ അമിത തുക ഈടാക്കുന്നത് അവസാനിപ്പിക്കാനാവും. എയര്‍ ഇന്ത്യ  പൈലറ്റുമാര്‍ നടത്തുന്ന സമരം മുതലെടുത്ത് ഇതര വിമാന കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുകയാണ്. ഗള്‍ഫടക്കം വിവിധ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെ നിലക്ക് നിര്‍ത്താന്‍ പ്രധാന മന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൈലറ്റ് സമരങ്ങളെ അഭിമുഖീകരിക്കാനോ ബദല്‍ മാര്‍ഗങ്ങള്‍ കാണാനോ സാധിക്കാത്തത് സര്‍ക്കാറിന്‍െറ കഴിവുകേടാണ്. ജൂലൈ 31 വരെ റിയാദ്-കരിപ്പൂര്‍ സെക്ടറില്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചുകഴിഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്ന നിരവധിപേര്‍ സമരംമൂലം ഗള്‍ഫില്‍ കുടുങ്ങി.  ഇതര വിമാനക്കമ്പനികള്‍ ഈ അവസരം മുതലെടുത്ത് മൂന്നിരട്ടി നിരക്ക് ഈടാക്കുന്നതായി പരാതി ഉണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ളെങ്കില്‍  ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്  19ന് രാവിലെ 10ന് തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലും 20ന് എറണാകുളത്തും എയര്‍ ഇന്ത്യാ ഓഫിസുകളിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എറണാകുളം ജില്ലാ പ്രസിഡന്‍റ് പി.ഐ. അബ്ദുല്‍ സമദും സന്നിഹിതനായിരുന്നു.

സര്‍ക്കാറുകള്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കീഴടങ്ങി -കെ.ടി. രാധാകൃഷ്ണന്‍

 
 സര്‍ക്കാറുകള്‍ കോര്‍പറേറ്റ് 
മുതലാളിമാര്‍ക്ക് കീഴടങ്ങി 
-കെ.ടി. രാധാകൃഷ്ണന്‍
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കീഴടങ്ങിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് സി.പി.എം ആത്മപരിശോധന നടത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനപക്ഷ രാഷ്ട്രീയ സദസ്സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കരയില്‍ ജയിച്ചത് പരേതാത്മാവാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. ജനങ്ങളുടെ ജീവിതപ്രശ്നം മനസ്സിലാക്കാത്ത, മരിച്ചവരെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വ്യവഹാരമാണ് ഒന്നരമാസക്കാലമായി കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
എല്ലാ പാര്‍ട്ടികളെയും പ്രവര്‍ത്തിക്കാന്‍ മുഖ്യ രാഷ്ട്രീയ കക്ഷികള്‍ അനുവദിക്കണമെന്നും ഖജനാവില്‍നിന്ന് കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും അധ്യക്ഷത വഹിച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍. അബ്ദുല്‍ സലാം പറഞ്ഞു.
പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മിസ്, ഷാഹിന ലത്തീഫ്, ടി.വി. ജയറാം, സതീഷ്ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.  സി. ഇംതിയാസ് സ്വാഗതവും മധു കക്കാട്ട് നന്ദിയും പറഞ്ഞു.

BAITHUZAKATH