ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 24, 2011

'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' വൃക്ഷത്തൈ നട്ട് ഉദ്ഘാടനം

 ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' പദ്ധതി ഉദ്ഘാടനം വൃക്ഷത്തൈ നട്ട് കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിക്കുന്നു
'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍'
വൃക്ഷത്തൈ നട്ട് ഉദ്ഘാടനം
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതിയുടെ നേതൃത്വത്തില്‍ ട്രഞ്ചിങ് ഗ്രൌണ്ട് റോഡിനു നടുവില്‍ വൃക്ഷത്തൈ നട്ട് 'ക്ലീന്‍ പുന്നോല്‍, ഗ്രീന്‍ പുന്നോല്‍' പദ്ധതി ഉദ്ഘാടനം കണ്ടല്‍ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ നിര്‍വഹിച്ചു. ഐക്യദാര്‍ഢ്യ സമിതി ജന. കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. പി.എ. സഹീദ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ പങ്കെടുത്തു.
 പെട്ടിപ്പാലം സമരം വിജയിക്കും -പൊക്കുടന്‍
തലശേãരി: പുന്നോല്‍ പെട്ടിപ്പാലം മാലിന്യം തള്ളലിനെതിരായ ജനകീയ സമരം വിജയിക്കുമെന്ന് കല്ലേന്‍ പൊക്കുടന്‍ പ്രഖ്യാപിച്ചു. ജനകീയ സമരത്തില്‍ ഒപ്പം നില്‍ക്കേണ്ട ചില സംഘടനകള്‍ സമരത്തിനെതിരായി രംഗത്തിറങ്ങിയത് അവരുടെ നാശത്തിനാണ് . അത്തരക്കാര്‍ ചരിത്രം പഠിക്കാന്‍ തയാറാവണം.
ധാര്‍ഷ്ട്യം വെടിയാന്‍ നഗരസഭ തയാറാവണം. കോടതി വിധികളും നിയമങ്ങളും തങ്ങള്‍ തന്നെ ഒപ്പിട്ട കരാറുകളും അനുസരിക്കാന്‍ നഗരസഭ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മാടോള്‍ സ്വാഗതം പറഞ്ഞു.

വിവരാവകാശ സെമിനാര്‍ 27ന്

വിവരാവകാശ
സെമിനാര്‍ 27ന്
കണ്ണൂര്‍: ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി, കണ്ണൂര്‍ പ്രസ്ക്ലബ്, ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ സഹകരണത്തോടെ വിവരാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു. 
നവംബര്‍ 27ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നു മുതല്‍ ആറു മണിവരെ നടക്കുന്ന സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ മുഖ്യപ്രഭാഷണം നടത്തും.
പി.സി. വിജയരാജന്‍ അധ്യക്ഷത വഹിക്കും.