ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 18, 2012

ഖിദ്മ മെഡിക്കല്‍ സെന്റര്‍ ശിലാസ്ഥാപനം 19ന്

 ഖിദ്മ മെഡിക്കല്‍ സെന്റര്‍
ശിലാസ്ഥാപനം 19ന്
കണ്ണൂര്‍: ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ വൃക്കരോഗികള്‍ക്ക്  സൌജന്യമായി ഡയാലിസിസ് സൌകര്യമൊരുക്കുന്നു. ഡയാലിസിസ് സെന്ററും ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുമടങ്ങുന്ന മെഡിക്കല്‍ സെന്ററിന് കണ്ണൂര്‍ സിറ്റി അറക്കല്‍ പാലസ് ഗ്രൌണ്ടില്‍ ജനുവരി 19ന് വൈകീട്ട് 4.30ന് മിംസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ശിലയിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാന്‍ പി.എ. ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. സെന്റര്‍ ലോഗോ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വി. ഖാലിദ് പ്രകാശനം ചെയ്യും. കെ. സുധാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള എന്നിവര്‍ പങ്കെടുക്കും. ഒന്നേകാല്‍ കോടി ചെലവിലാണ് സെന്റര്‍ നിര്‍മാണം. മിംസ് ആശുപത്രിയുടെ സാങ്കേതിക സഹായത്തോടെ തുടങ്ങുന്ന സെന്ററില്‍ 10 യൂനിറ്റുകളിലായി ദിവസേന 30 പേര്‍ക്ക് ഡയാലിസിസ് സൌകര്യം ലഭ്യമാകും. കാന്‍സര്‍ നേരത്തേ കണ്ടെത്തി ചികിത്സാസൌകര്യമൊരുക്കുകയാണ് ഡിറ്റക്ഷന്‍ സെന്റര്‍ വഴി ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലീം, ജനറല്‍ കണ്‍വീനര്‍ ബി.കെ. ഫസല്‍, സെക്രട്ടറി വി. യൂനുസ്, വി.പി. നൌഷാദ്, സി. ഇംതിയാസ്, ബി.പി. ആശിഖ് എന്നിവര്‍ പങ്കെടുത്തു.

പ്രസംഗ ശില്‍പശാല

 പ്രസംഗ ശില്‍പശാല
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി പ്രവാചക സന്ദേശം കാമ്പയിന്റെ ഭാഗമായി ജില്ലാതല പ്രസംഗ ശില്‍പശാല വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ കൌസറില്‍ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

ഇ-മെയില്‍ വിവാദം: വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടരുത് -എസ്.ഐ.ഒ

 ഇ-മെയില്‍ വിവാദം: 
വര്‍ഗീയ ധ്രുവീകരണത്തിന്
ആക്കം കൂട്ടരുത് -എസ്.ഐ.ഒ
കണ്ണൂര്‍: സമുദായത്തിലെ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി സംശയങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടാനുള്ള ശ്രമങ്ങള്‍ ഭരണകൂടം ഉപേക്ഷിക്കണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ആഷിക് കാഞ്ഞിരോട് സ്വാഗതവും നസീം പൂതപ്പാറ നന്ദിയും പറഞ്ഞു.

ചോര്‍ത്തല്‍ ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം-ജമാഅത്തെ ഇസ്ലാമി

 ചോര്‍ത്തല്‍ ആര്‍ക്കുവേണ്ടിയാണെന്ന് 
വ്യക്തമാക്കണം-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: മുസ്ലിം സമുദായത്തിലെ ജനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയ 258 പേരുടെ ഇ^മെയിലുകള്‍ കേരള ആഭ്യന്തര വകുപ്പ് ചോര്‍ത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനാധിപത്യ സമൂഹത്തില്‍ ഒരു വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെക്കുന്ന  ഭരണകൂട നടപടി സാമൂഹികഭദ്രത തകര്‍ക്കുന്നതാണ്. സാമ്രാജ്യത്വ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്ലിം വേട്ടയില്‍ മതേതര ഭരണകൂടങ്ങള്‍ പോലും വീണുപോകുന്നതിന്റെ തെളിവാണിത്.
പൌരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമം എന്നതിനേക്കാള്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുസ്ലിം വിരുദ്ധ വംശീയ മനോഭാവത്തിന്റെ പ്രത്യക്ഷ സാക്ഷ്യം കൂടിയാണിത്. മുഖ്യമന്ത്രി അറിയാതെയാണ് ഇത്തരമൊരു നടപടിയെങ്കില്‍ അത് കൂടുതല്‍ ദുരൂഹമാണ്.
ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളുടെ അമേരിക്കന്‍ ഇസ്രായേല്‍ സംഘ്പരിവാര്‍ ബന്ധങ്ങളും സംസ്ഥാനത്തെ ചില മുസ്ലിം കേന്ദ്രങ്ങളില്‍ നടത്തിയ രഹസ്യ സര്‍വേകളും ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍, ലൌ ജിഹാദ് കാമ്പയിന്‍ തുടങ്ങി മുസ്ലിം സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ തളച്ചിടാനുള്ള ശ്രമത്തിന്റെ  ഭാഗമാണിതും.
സ്വന്തം ജനതയെ വിശ്വാസത്തിലെടുക്കാത്ത ഭരണകൂട നടപടി ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല.
ഭരണമുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസും മുഖ്യകക്ഷിയായ മുസ്ലിം ലീഗും ഈ വിഷയത്തില്‍ ശക്തവും ആര്‍ജവവുമുള്ള നിലപാട് സ്വീകരിക്കാന്‍ സന്നദ്ധമാവണമെന്നു ജമാഅത്തെ ഇസ്ലാമി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

ഫാഷിസ്റ്റ് പ്രവണത എസ്.ഐ.ഒ

ഫാഷിസ്റ്റ് പ്രവണത: എസ്.ഐ.ഒ
കോഴിക്കോട്: ആര്‍ക്കുവേണ്ടിയാണ് കേരളത്തിലെ പ്രമുഖ മുസ്ലിം നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും വ്യവസായികളുടേയും പ്രഫഷനല്‍ വിദ്യാര്‍ഥികളുടെയും മെയിലുകള്‍ പൊലീസ് ചോര്‍ത്തിയത് വ്യക്തമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ .
പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്ന ഭരണകൂട ഭീകരതയുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
 ഒരു പ്രത്യേക സമുദായത്തിന്റെ സാമ്പത്തികവും വൈജ്ഞാനികവുമായ വളര്‍ച്ചയെ ഭീതിയോടെ കാണുന്നത് ഫാഷിസ്റ്റ് പ്രവണതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.