ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, August 5, 2012

കാഞ്ഞിരോട് കൂട്ടം ഇഫ്താര്‍ സംഗമം

 
 
 
 
 
 
  "കാഞ്ഞിരോട് കൂട്ടം" 
ഇഫ്താര്‍ സംഗമം
ഷാര്‍ജ അല്‍ നഹദ യില്‍ വെച്ച് "കാഞ്ഞിരോട് കൂട്ടം" ഇഫ്താര്‍ സംഗമം നടന്നു. പരിപാടിയില്‍ കാഞ്ഞിരോട് മഹല്ലിലെ പ്രവാസി കുടുംബങ്ങള്‍ അടക്കം നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു. ദുബായ്, അബുദാബി, അജ്മാന്‍ തുടങ്ങി യു എ ഇ ലെ എല്ലാ എമിരേറ്റുകളില്‍ നിന്നുമുള്ള മഹല്ല് നിവാസികളാല്‍ സദസ്സ് സമ്പന്നമായിരുന്നു. കൂട്ടം പ്രസിഡണ്ട്‌ ഷമീര്‍ എം പി അധ്യക്ഷത വഹിച്ചു, കൂട്ടം സെക്രടറി ഷഹീന്‍ കുടുക്കിമെട്ട കൂട്ടത്തെ സദസ്സിനു പരിജയപ്പെടുത്തി. അധിതിയായി എത്തിയ ബഹു. ഇര്‍ഷാദ് ഫൈസി അവര്‍കള്‍  മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ കബീര്‍ അസ്അദി, കൂട്ടം അഡ്വസരി അംഗം അബ്ദുല്‍ സലാം കാഞ്ഞിരോട് എനനിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

KIDS MALL

കിഡ്സ്മാള്‍
ഉദ്ഘാടനം; സ്കൂള്‍
ലീഡര്‍മാര്‍ക്ക് ആദരം
കണ്ണൂര്‍: കണ്ണൂര്‍ താവക്കര ബസ്സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെ പത്തിന് പുതുതായി ആരംഭിക്കുന്ന കുട്ടികളുടെ ഷോറൂമായ കിഡ്സ്മാളിന്‍െറ ഉദ്ഘാടനം പുതുമയാര്‍ന്ന രൂപത്തില്‍.
ന്യൂബോണ്‍ മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളുടെ റെഡിമെയ്ഡ് ഉടുപ്പുകള്‍, വിവിധ ന്യൂബോണ്‍ ഐറ്റംസ് തുടങ്ങിയവ അടങ്ങിയ ഷോറൂമിന്‍െറ ഉദ്ഘാടനം കണ്ണൂരിലെ സെന്‍റ് മൈക്കിള്‍സ്, സെന്‍റ് തെരേസാസ്, റിംസ് ഇന്‍റര്‍നാഷനല്‍, ദീനുല്‍ ഇസ്ലാം സഭ, എസ്.എന്‍ വിദ്യാമന്ദിര്‍, ഉറുസുലൈന്‍, കാഞ്ഞിരോട് അല്‍ഹുദ, കെ.എം.ജെ തുടങ്ങിയ സ്കൂളുകളിലെ ലീഡര്‍മാര്‍ സംയുക്തമായി നിര്‍വഹിക്കും.

ആക്രമണം രാഷ്ട്രീയത്തിന് വെല്ലുവിളി -വെല്‍ഫെയര്‍ പാര്‍ട്ടി



ജില്ലയിലെ ആക്രമണം രാഷ്ട്രീയത്തിന്
വെല്ലുവിളി -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ജില്ലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ആക്രമണ സംഭവങ്ങള്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കടുത്ത വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനത്ത് നടന്ന പ്രചാരണ മാഗസിന്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമുതല്‍ നശിപ്പിക്കലും ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുത്തുംവിധം അന്യായമായ ഹര്‍ത്താലും ആക്രമണവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹഖീം ജില്ലാ ട്രഷറര്‍ വി.കെ. ഖാലിദിന് നല്‍കി പത്രിക പ്രകാശനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം സ്വാഗതവും വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ നന്ദിയും പറഞ്ഞു.

BAITHU ZAKATH KOZHIKODE

NORKA

സഹൂലത് ജേണല്‍ പ്രകാശനം ചെയ്തു

 സഹൂലത് ജേണല്‍ പ്രകാശനം ചെയ്തു
 ന്യൂദല്‍ഹി: പലിശരഹിത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് സഹൂലത് ജേണല്‍ എന്നപേരില്‍ പുതിയ പ്രസിദ്ധീകരണം പുറത്തിറക്കി. സഹൂലത് മൈക്രോ ഫിനാന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ജേണലിന്‍െറ പ്രകാശനകര്‍മം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി ന്യൂദല്‍ഹിയില്‍ നിര്‍വഹിച്ചു.
ജേണലിന്‍െറ ലക്ഷ്യങ്ങളെക്കുറിച്ച് ചീഫ് എഡിറ്റര്‍ ഡോ. ഒൗസാഫ് അഹ്മദ് ചടങ്ങില്‍ വിശദീകരിച്ചു. ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പശ്ചിമേഷ്യന്‍ പഠന വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ജാവേദ് ഖാന്‍, മില്ലി ഗസറ്റ് ചീഫ് എഡിറ്റര്‍ ഡോ. സഫറുല്‍ ഇസ്ലാംഖാന്‍, ജേണലിന്‍െറ അന്താരാഷ്ട്ര ഉപദേശക സമിതി അംഗം ഡോ. വഖാര്‍ അന്‍വര്‍, സഹൂലത് മൈക്രോ ഫിനാന്‍സ് സൊസൈറ്റി വൈസ് പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ അര്‍ഷാദ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു. സഹൂലത് മൈക്രോ ഫിനാന്‍സ് സൊസൈറ്റിയിലെ ഉസാമ ഖാന്‍ നന്ദി പറഞ്ഞു.