ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 27, 2012

IDEAL ULIYIL

 
 
 

PRABODHANAM WEEKLY

കോളജ് വാര്‍ഷികാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 കോളജ് വാര്‍ഷികാഘോഷം:
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇരിട്ടി: ഉളിയില്‍ ഐഡിയല്‍ അറബിക് കോളജ് വാര്‍ഷികാഘോഷത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1994ലാണ് ഉളിയില്‍ ഐഡിയല്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചത്. കോളജിന്‍െറ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വനിതാസമ്മേളനം, സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 29ന് രാവിലെ പത്തിന് നടക്കുന്ന വനിതാ സമ്മേളനം മുന്‍ എം.എല്‍.എ കെ.കെ. ശൈലജടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.വി. സാബിറ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ച് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യും. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഐഡിയല്‍ ട്രസ്റ്റ് സെക്രട്ടറി കെ.വി. നിസാര്‍, പി.ടി.എ മെംബര്‍ ടി.കെ. റഷീദ്, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. രവീന്ദ്രന്‍, കെ. മഹറൂഫ് മാസ്റ്റര്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

കുടുംബ സംഗമം

കുടുംബ സംഗമം
മട്ടന്നൂര്‍: ‘മുഹമ്മദ് നബി ജീവിതവും സന്ദേശവും’ വിഷയത്തെ ആസ്പദമാക്കി ജമാഅത്തെ ഇസ്ലാമി വളോര യൂനിറ്റ് കുടുംബ സംഗമം നടത്തി. കെ. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രസിഡന്‍റ് കെ.വി. നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.വി. ആബൂട്ടി സ്വാഗതവും കെ. അശ്റഫ് നന്ദിയും പറഞ്ഞു. കെ. അര്‍ഷിദ് ഖിറാഅത്ത് നടത്തി.

കുടുംബ സദസ്സ്

കുടുംബ സദസ്സ്
കണ്ണൂര്‍: ‘മുഹമ്മദ് നബി ജീവിതവും സന്ദേശവും’ കാമ്പയിന്‍െറ ഭാഗമായി പഞ്ഞിയായില്‍ ഹുദാ മസ്ജിദിനു സമീപം കുടുംബ സദസ്സ് സംഘടിപ്പിച്ചു.  ഹിഷാം മാസ്റ്റര്‍, എ. സറീന എന്നിവര്‍ ക്ളാസെടുത്തു. ടി.കെ. ഖലീലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷൗകത്തലി സ്വാഗതവും കെ.പി. ഹാഷിം നന്ദിയും പറഞ്ഞു.

പഠന പരിശീലന ക്ളാസ്

 
 പഠന പരിശീലന ക്ളാസ്
പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്കായി പഠനപരിശീലന ക്യാമ്പ് നടത്തി. സിജി സീനിയര്‍ റിസോഴ്സ് പേഴ്സന്‍ അബദുല്ലത്തീഫ് ക്ളാസെടുത്തു. എല്‍.എല്‍.ബി പരീക്ഷയില്‍ ഉയര്‍ന്ന വിജയംനേടിയ മുഹമ്മദ് ഫൗസിന് ഉപഹാരം നല്‍കി. വി.എന്‍. ഹാരിസ് , ടി.കെ. ശാഫി എന്നിവര്‍ സംബന്ധിച്ചു.

‘തിരുകേശ വിവാദം: പ്രവാചക സന്ദേശങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു’

‘തിരുകേശ വിവാദം:
പ്രവാചക സന്ദേശങ്ങളെ
അപകീര്‍ത്തിപ്പെടുത്തുന്നു’
കണ്ണൂര്‍: ആത്മീയ വ്യാപാരം ലക്ഷ്യംവെച്ച് വ്യാജ തിരുകേശ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്ന മതപൗരോഹിത്യം പ്രവാചക സന്ദേശങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. പ്രവാചക ജീവിതവും സന്ദേശങ്ങളുമാണ് സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതെന്നും അനാവശ്യ വിവാദങ്ങളുയര്‍ത്തി പ്രവാചക സന്ദേശങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍നിന്ന് മതപണ്ഡിതന്മാര്‍ പിന്തിരിയണമെന്നും പറഞ്ഞു.
ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കൂടാളി, സുഹൈര്‍ മുഹമ്മദ്, വിനോദിനി ടീച്ചര്‍, അബ്ദുറഹീം എടക്കാട്, മഹമൂദ് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഏരിയാ സെക്രട്ടറി ശുഹൈബ് മുഹമ്മദ് സ്വാഗതം പറഞ്ഞു.