ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 6, 2011

മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണം -ഐ.എന്‍.എല്‍

മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണം -ഐ.എന്‍.എല്‍
അബ്ദുന്നാസര്‍ മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറിനോട് അഭ്യര്‍ഥിക്കണമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. എം.സി. ഹാശിം, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറവൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വലിയന്നൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

വലിയന്നൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: യൂത്ത്ലീഗ് പ്രവര്‍ത്തകനെ ഒരുസംഘം വെട്ടിപ്പരിക്കേല്‍പിച്ചു. മുസ്ലിം യൂത്ത് ലീഗ് പുറത്തീല്‍ ശാഖ വൈസ് പ്രസിഡന്റ് പുറത്തീല്‍ മക്രീല്‍ വീട്ടില്‍ നിയാസിനാണ് (25) ഇന്നലെ രാത്രി ഏഴുമണിയോടെ വെട്ടേറ്റത്. കൈക്കും വയറിനും പുറംഭാഗത്തും വെട്ടേറ്റ നിയാസിനെ തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എമ്മുകാരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നിയാസിനെ വലിയന്നൂര്‍ കനാല്‍ പാലത്തിനു സമീപംവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവത്രെ.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ നിയാസിനെ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.പി. ഫാറൂഖ്, അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. കെ.എ. ലത്തീഫ്, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. എം. മുസ്ലിഹ്, അഷ്റഫ്, എം. മഹറൂഫ്, സമീര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത്ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പ്രതിഷേധിച്ചു.
ഫണ്ട് പേരിനുമാത്രം
മുണ്ടേരിയില്‍മാലിന്യ നിര്‍മാര്‍ജന
പ്രവര്‍ത്തനം അവതാളത്തില്‍
മുണ്ടേരിയില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ഓരോ വാര്‍ഡിന് അനുവദിച്ചത് നാമമാത്ര തുകയെന്ന് ആരോപണം.
 പഞ്ചായത്തിലെ ഓരോ വാര്‍ഡിനും ശുചീകരണ^ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് അയ്യായിരം രൂപ മാത്രമാണ്. കുറഞ്ഞ തുക കൊണ്ട് ഫലപ്രദമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിക്കുന്നില്ലെന്നാണ് മെംബര്‍മാരുടെ അഭിപ്രായം. കേവലം ലഘുനോട്ടീസുകള്‍ മാത്രമാണ് പ്രധാന കവലകളില്‍ വിതരണം ചെയ്തത്.
കുടുക്കിമൊട്ട, ഏച്ചൂര്‍, കാഞ്ഞിരോട്, മുണ്ടേരിമൊട്ട തുടങ്ങിയ ബസാറുകളിലും പാതയോരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുമ്പോഴും ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡ് മെംബര്‍മാരും നടപടിയെടുക്കാത്തതിനാല്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

SOLIDARITY KANNUR

നിവര്‍ത്തന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനം
മട്ടന്നൂര്‍: മാറിവരുന്ന സര്‍ക്കാറുകള്‍ മലബാര്‍ മേഖലയോട് കാണിച്ച വിവേചനത്തിനെതിരെ സോളിഡാരിറ്റി നടത്തുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ റാലിയും പ്രഖ്യാപന സമ്മേളനവും ഒക്ടോബര്‍ 10ന് ഇരിട്ടിയില്‍ നടക്കും.
പരിപാടിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, അറക്കല്‍ ആദിരാജ, പ്രഫ. കോയമ്മ, ഡോ. ജോസ് മണിപ്പാറ, ശ്രീരാമന്‍ കൊയ്യോന്‍, മഹേഷ്ചന്ദ്രബാലിഗ, കൃഷ്ണന്‍ മാസ്റ്റര്‍, കഴവൂര്‍ ജോണ്‍സന്‍ എന്നിവര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ടി.കെ. അസ്ലം, എന്‍.വി. ത്വാഹിര്‍, നൌഷാദ് മേത്തര്‍, ടി.കെ. റഷീദ്, സി. അലി, ഷഫീര്‍ ആറളം, കെ.കെ.റഹീം എന്നിവര്‍ അംഗങ്ങളായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ കെ. സാദിഖ് അധ്യക്ഷത വഹിച്ചു. കെ.വി. നിസാര്‍ സംസാരിച്ചു.