ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, March 20, 2011

CHAKKARAKAL NEWS: BAR

ചക്കരക്കല്ലില്‍ ബാറിനെതിരെ
പ്രതിഷേധം രൂക്ഷമാകുന്നു
ചക്കരക്കല്ല്: ചക്കരക്കല്ല് ബസാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറിനെതിരെ ജനരോഷം ശക്തമാകുന്നു
. ചെമ്പിലോട് പഞ്ചായത്ത് പരിധിയില്‍ ഒരു വിദേശമദ്യ ഷോപ്പ് നേരത്തെ നിലനില്‍ക്കേയാണ് മറ്റൊരു സ്വകാര്യ ബാറിന് അധികൃതര്‍ അനുമതി നല്‍കിയത്.
എന്നാല്‍, ചക്കരക്കല്ലിലെ ഡോ. മുഹമ്മദലിയുടെ സ്വകാര്യ ക്ലിനിക് അഞ്ചരക്കണ്ടി പഞ്ചായത്ത് പരിധിയിലായതിനാല്‍, ഈ പഴുത് ഉപയോഗിച്ചാണ് ബിവറേജസ് മദ്യ വില്‍പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് അധികൃതര്‍ ബിവറേജസ് വില്‍പന കേന്ദ്രത്തിനെതിരെ നല്‍കിയ നോട്ടീസ് കാറ്റില്‍പറത്തി ജനങ്ങളോടുള്ള വെല്ലുവിളി രൂപത്തിലാണ് കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ ആരോപിച്ചു.
ചക്കരക്കല്ല് ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യബാര്‍  പ്രവര്‍ത്തനമാരംഭിച്ചതോടെ ചക്കരക്കല്ല് ടൌണിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ വിളയാട്ടം ഏറെയാണ്. കൌമാരപ്രായക്കാരും യുവാക്കളും മധ്യവയസ്കരുമായ ഒട്ടനേകം ആളുകള്‍ മദ്യത്തിനടിമയായെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ബാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മദ്യവര്‍ജന സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
 മദ്യപാനത്തിനെതിരെ ഇന്ന് ചക്കരക്കല്ല് ടൌണിലും സമീപപ്രദേശങ്ങളിലെ വീടുകളിലും സ്ക്വാഡ് പ്രവര്‍ത്തനം നടത്താനും മാര്‍ച്ച് 22ന് ഏരിയകളില്‍ വാഹനപ്രചാരണ യാത്ര നടത്താനും തീരുമാനമായി. യോഗത്തില്‍ ടി.പി.ആര്‍. നാഥ് അധ്യക്ഷത വഹിച്ചു.
അഡ്വ. അഹമ്മദ് മണിയൂര്‍, സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിം സര്‍വീസ് സെന്റര്‍ ), ഇ. അബ്ദുല്‍സലാം, സി.സി. മാമുഹാജി (ജമാഅത്തെ ഇസ്ലാമി ), കെ.കെ. ഫിറോസ് (സോളിഡാരിറ്റി ),കെ.പി. അഷ്റഫ് (എസ്.വൈ.എസ്.), കാര്‍ത്യായനി ടീച്ചര്‍, (മദ്യവര്‍ജന സമിതി ജില്ലാ സെക്രട്ടറി ) ദിനു മട്ടന്നൂര്‍, കെ.പി. മുത്തലിബ്, കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മദ്യത്തിനെതിരെയുള്ള സമരത്തില്‍ ജനാധിപത്യബോധമുള്ള മുഴുവനാളുകളും പങ്കെടുക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
ബാറിനെതിരെ ബോധവത്കരണം
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങിയ ബാറിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൌണിലും പരിസരത്തെ വീടുകളിലും ബോധവത്കരണം നടത്തി. ബാറിന് സമീപത്തെ വീടുകളില്‍ കയറി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് ബോധവത്കരണം നടത്തിയത്. 22ന് വാഹന പ്രചാരണ ജാഥ നടത്തുമെന്ന് കമ്മിറ്റി അംഗങ്ങളായ ടി.പി.ആര്‍ നാഥ് , സി.എച്ച്. മുഹമ്മദലി ഹാജി, ഇ.അബ്ദുസലാം, കാര്‍ത്യായനി ടീച്ചര്‍ എന്നിവര്‍ പറഞ്ഞു.

THLASSERY_MYSORE RAIL

 തലശേãരി-മൈസൂര്‍ റെയില്‍പാത:
22ന് പാര്‍ലമെന്റ് മാര്‍ച്ച്
കണ്ണൂര്‍: തലശേãരി^മൈസൂര്‍ റെയില്‍പാതക്ക് ഉടന്‍ പ്രവര്‍ത്തനാനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 22ന് പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് തലശേãരി^മൈസൂര്‍ റെയില്‍വേ ലൈന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ധര്‍ണ കെ. സുധാകരന്‍ എം.പിയും മാര്‍ച്ച് മൈസൂര്‍ എം.പി എ.എച്ച്. വിശ്വനാഥും ഉദ്ഘാടനം ചെയ്യും. ദല്‍ഹി മലയാളി സമാജം, മൈസൂര്‍ മലയാളി സമാജം, സോളിഡാരിറ്റി, കര്‍ണാടക സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളും പങ്കെടുക്കും.പ്രവര്‍ത്തനാനുമതി നേടിയെടുക്കുന്നതിനായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ സമ്മര്‍ദസമര തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചതായി അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കലവൂര്‍ ജോണ്‍സണ്‍, എന്‍.വി. രവീന്ദ്രന്‍, സി. ചന്ദ്രന്‍, ഇബ്രാഹിംകുട്ടി വള്ളിത്തോട്, അഡ്വ. പി.സി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.

Violence

നാടോടിക്കുഞ്ഞിനെ ചവിട്ടിക്കൊന്ന കേസ്:
രണ്ട് പ്രതികള്‍ക്ക് കഠിനതടവ്
 ചെറുപുഴയില്‍  ഒരു മാസം പ്രായമായ നാടോടിക്കുഞ്ഞിനെ ചവിട്ടിക്കൊന്ന കേസില്‍ ഒന്ന്, മൂന്ന് പ്രതികള്‍ക്ക് രണ്ടുവര്‍ഷം കഠിന തടവ്.
ഒന്നാം പ്രതി അയന്നൂര്‍ ചിറ്റാരിക്കല്‍ തടത്തില്‍ പറമ്പില്‍ ഷാഫിരി ഫൈസല്‍ (35), മൂന്നാം പ്രതി പാറക്കടവ് ചിറ്റാരിക്കല്‍ കിഴക്കേ വീട്ടില്‍ സതീശന്‍ (34) എന്നിവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. ബാബു ശിക്ഷിച്ചത്. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികളില്‍ മറ്റുള്ളവരെ കോടതി വിട്ടയച്ചു. 
2006 മേയ് 16ന് പുലര്‍ച്ചെ ഒരു മണിക്ക് ചെറുപുഴ വയക്കരയിലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തി പുഴകളില്‍ നിന്ന് മത്സ്യം പിടിച്ചുവിറ്റ് ഉപജീവനം നടത്തുന്ന നാടോടി കുടുംബത്തിലെ കുഞ്ഞാണ് കൊല ചെയ്യപ്പെട്ടത്.  തെങ്ങിന്‍തോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടിക്കൂട്ടത്തിലെ ശകുന്തള എന്ന സ്ത്രീയെ പുറത്തുനിന്നെത്തിയ സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതാണ് കൊലക്കിടയാക്കിയ സംഭവം.
മാനഭംഗ ശ്രമത്തെ നാടോടികളിലെ കൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം പിന്നീട് സംഘടിച്ചെത്തിയ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ ചവിട്ടേറ്റ് കുഞ്ഞ് കൊല്ലപ്പെട്ടെന്നാണ് കേസ്.
കൃഷ്ണന്റെ ജ്യേഷ്ഠന്‍ പ്രകാശിന്റെ മകള്‍ ദീപയാണ് കൊല്ലപ്പെട്ടത്. രണ്ടാംപ്രതി വയക്കര കാക്കയംചാല്‍  ഷാ എം.ജി എന്ന ഷാവോന്‍ (31), നാലാംപ്രതി വയക്കര പാണ്ടിക്കടവ് കള്ളിയാട്ട് മറ്റത്തില്‍ കെ.കെ വിനോദ്കുമാര്‍ (29), അഞ്ചാംപ്രതി തിമിരി മാടമ്പില്ലത്ത് നൂറുദ്ദീന്‍ (31), ആറാം പ്രതി ചിറ്റാരിക്കല്‍ കൊടക്കാടന്‍ അശോകന്‍ (30), ഏഴാംപ്രതി അയന്നൂര്‍ കതിരുമ്മല്‍ സന്ദീപ് (27), എട്ടാംപ്രതി നെടുഞ്ചാല്‍ വയക്കര കണ്ടംകോട്ടില്‍ ജിനേഷ് (26) എന്നിവരെയാണ് വിട്ടയച്ചത്.
കേസ് ആദ്യം വിചാരണക്കെടുത്ത തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് ശബരീനാഥിനെ അടക്കം വിസ്തരിച്ചിരുന്നു. കന്നട, മറാത്തി പരിഭാഷകരുടെ സേവനം വിചാരണ വേളയില്‍ ഉപയോഗിച്ചു. വിസ്താര വേളയില്‍ ശകുന്തള കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി. 
''അങ്ങനെ ചെയ്യാമോ അവര്‍ ഞങ്ങളോട്'...
ഒരു മാസം മാത്രം പ്രായമായ പിഞ്ചുമോളുടെ മുഖം കണ്ട് കൊതിതീര്‍ന്നിരുന്നില്ല കര്‍ണാടക സ്വദേശി പ്രകാശിന്. അതിനുമുമ്പേ അക്രമികളുടെ ക്രൂരതയാല്‍ ചവിട്ടിയരക്കപ്പെട്ട് ദീപ എന്ന കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞു.
'20 വര്‍ഷത്തിലധികമായി കേരളത്തില്‍ വന്ന് മീന്‍ പിടിച്ചുവിറ്റ് ജീവിക്കുന്നവരാണ് ഞങ്ങള്‍. അങ്ങനെ അവര്‍ ചെയ്യാമോ ഞങ്ങളോട്'? വേദനയോടെ ചോദിക്കുന്നത് ദീപയുടെ പിതാവായ കാര്‍വാര്‍ മുണ്ടുകോട് താലൂക്ക് മൈനഹള്ളി ഗ്രാമത്തിലെ പ്രകാശ് (32) ആണ്. 2006 മേയ് 16ലെ അഭിശപ്ത രാത്രിയിലായിരുന്നു സംഭവം. ചെറുപുഴയില്‍ നിന്ന് മീന്‍ പിടിച്ചുവിറ്റ് ജീവിച്ചിരുന്ന നാടോടി സംഘം ചെറുപുഴ വയക്കര ജുമാമസ്ജിദിനടുത്ത തെങ്ങിന്‍തോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ കൂട്ടത്തിലെ ഒരു സ്ത്രീയെ പുറത്തുനിന്നെത്തിയ സംഘം അപമാനിക്കാന്‍ ശ്രമിച്ചതിനെ പുരുഷന്‍മാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി പത്ത് പേരോളമടങ്ങുന്ന സംഘം പിന്നീടെത്തിയത് പട്ടിക കഷണങ്ങളുമായാണ്. അക്രമം നടത്തി സംഘം രക്ഷപ്പെട്ട ശേഷം പിറ്റേന്ന് രാവിലെയാണ് നിലത്ത് തുണിയില്‍ കിടന്നിരുന്ന ദീപ ചവിട്ടിയരക്കപ്പെട്ട വിവരമറിയുന്നത്. പെരിങ്ങോം പഞ്ചായത്ത് വക സ്ഥലത്താണ് കുഞ്ഞിനെ സംസ്കരിച്ചത്. ആ സമയത്ത് ഭക്ഷണത്തിനും നിയമസഹായത്തിനും തണലായിനിന്നത് പ്രദേശത്തെ സോളിഡാരിറ്റി പ്രവര്‍ത്തകരായിരുന്നെന്ന് പ്രകാശ് നന്ദിയോടെ ഓര്‍ക്കുന്നു. സമ്മര്‍ദങ്ങള്‍ക്കിടയിലും പള്ളി ഉസ്താദിനെ സാക്ഷിപറയാന്‍ പ്രേരിപ്പിച്ചതും സോളിഡാരിറ്റി പ്രവര്‍ത്തകരാണ്. 
പ്രതികളെ ശിക്ഷിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് തലശãരി കോടതിയില്‍ വിധി കേള്‍ക്കാനെത്തിയ പ്രകാശ് പറഞ്ഞു. പ്രകാശ്^യമുന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു ദീപ. മലപ്പുറം എടവണ്ണപ്പാറയിലാണ് നാടോടിക്കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
Courtesy: Madhyamam