ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, April 30, 2013

VATANAPALLY


WEEKLY


പഠനക്യാമ്പ്

 
പഠനക്യാമ്പ്
ചക്കരക്കല്ല്: സഫ മോറല്‍ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ നാലുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘സമ്മര്‍ ബ്രീസ് ഫോര്‍ ടീന്‍സ്’ ഒഴിവുകാല പഠനക്യാമ്പ് തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റിയംഗം കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം. മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
കെ.ടി. അബ്ദുസലാം, കെ. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഇ. അബ്ദുസലാം, കെ. സക്കരിയ, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ ക്ളാസെടുത്തു.

എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റിന് സ്വീകരണം രണ്ടിന്

എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റിന്
സ്വീകരണം രണ്ടിന്

കണ്ണൂര്‍: എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹ്മദ് ശരീഫിന് സംസ്ഥാന ഘടകം നല്‍കുന്ന സ്വീകരണ പരിപാടി മേയ് രണ്ടിന് കണ്ണൂരില്‍ നടക്കും. വൈകീട്ട് മൂന്നിന് വിദ്യാര്‍ഥി റാലിയോടെ പരിപാടിക്ക് തുടക്കമാകും. നഗരം ചുറ്റിയശേഷം പ്രകടനം  സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ് അധ്യക്ഷത വഹിക്കും. എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി സര്‍വര്‍ ഹസന്‍, കര്‍ണാടക സംസ്ഥാന പ്രസിഡന്‍റ് തൗസീഫ് അഹമ്മദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന. സെക്രട്ടറി പി. മുജീബ് റഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് റുക്സാന, എസ്.ഐ.ഒ സംസ്ഥാന ജന. സെക്രട്ടറി കെ.വി. സഫീര്‍ ഷാ എന്നിവര്‍ പങ്കെടുക്കും.

Monday, April 29, 2013

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

വെല്‍ഫെയര്‍ പാര്‍ട്ടി
പൊതുയോഗം
മട്ടന്നൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ പൊതുയോഗം സംഘടിപ്പിച്ചു. ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം കാമ്പയിന്‍െറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മാര്‍ക്കറ്റ് പരിസരത്ത് സംസ്ഥാന വൈ. പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. നാണി ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍, ഹരി. പി. നായര്‍, പി.കെ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.

Sunday, April 28, 2013

PRABODHANAM WEEKLY


അവധിക്കാല പഠനക്യാമ്പ് നാളെ മുതല്‍

അവധിക്കാല പഠനക്യാമ്പ് നാളെ മുതല്‍
ചക്കരക്കല്ല്: സഫ മോറല്‍ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29 മുതല്‍ മേയ് രണ്ടുവരെ എട്ടുമുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. ഖുര്‍ആന്‍ ഹദീസ് പഠനം, ചരിത്രപാഠം, വ്യക്തിത്വ വികസനം, കൗമാര വിദ്യാഭ്യാസം, ഇന്‍റര്‍നെറ്റിലെ ചതിക്കുഴികള്‍, കല, സാഹിത്യം, നാടകം എന്നീ വിഷയങ്ങളില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. രാവിലെ ഒമ്പതു മുതല്‍ ഒരുമണി വരെയാണ് ക്യാമ്പ്. നമ്പര്‍: 9447519061, 9847452248.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം.

ഖുര്‍ആന്‍ സ്റ്റഡി
സെന്‍റര്‍ ഉദ്ഘാടനം
കാഞ്ഞിരോട്: തലമുണ്ട ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി നിര്‍വഹിച്ചു. യോഗത്തില്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പി. മുഹമ്മദ് ഫാറൂഖ്, പി. അഹ്മദ്, പി.എ. സാജിദ, വി.പി. അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ടി. അഹ്മദ് സ്വാഗതവും സി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മലര്‍വാടി വിജ്ഞാനോത്സവം: കാസര്‍കോട് ജേതാക്കള്‍

 
മലര്‍വാടി വിജ്ഞാനോത്സവം: 
കാസര്‍കോട് ജേതാക്കള്‍
പെരുമ്പിലാവ്: മലര്‍വാടി വിജ്ഞാനോ ത്സവം -2013 സംസ്ഥാനതല മത്സരത്തില്‍  കാസര്‍കോട് ജില്ല ജേതാക്കളായി. എറണാകുളം രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് ഹരിനാരായണന്‍, എം.എസ് അര്‍ജുന്‍ എന്നിവരാണ് പങ്കെടുത്തത്. എ.പി. അഞ്ജന, യൂസുഫ് സബാഹ് എന്നിവര്‍ എറണാകുളം ജില്ലയെയും അഭിഷേക്, അമീന്‍ റസാഖ് എന്നിവര്‍  മലപ്പുറം ജില്ലയെയും പ്രതിനിധീകരിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍നിന്ന് രണ്ടര ലക്ഷം കുട്ടികള്‍ പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ 10 റൗണ്ടുകളായാണ് മത്സരം നടന്നത്. ബാവ ചേന്ദര, ജാഫര്‍ അലി, ജമീല്‍ അഹ്മദ്, പി.ടി. ഇസ്മായില്‍, ആസിഫലി എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍, സെക്രട്ടറി മുസ്തഫ മങ്കട, കണ്‍വീനര്‍ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.

WEEKLY


Saturday, April 27, 2013

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
പയ്യന്നൂര്‍: മന്‍മോഹന്‍ സിങ്ങും കേന്ദ്ര സര്‍ക്കാറും ജീവിക്കാന്‍ അനുവദിക്കാതെ സ്വദേശ-വിദേശ കുത്തകകള്‍ക്ക് രാജ്യത്തെ പണയംവെക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ‘ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന കാമ്പയിന്‍ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. പി.വി. ഹസന്‍കുട്ടി സ്വാഗതവും സൈനുദ്ദീന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

യൂത്ത്ലീഗ് നേതാവിന്‍െറ പ്രസ്താവന അപഹാസ്യം -സോളിഡാരിറ്റി

യൂത്ത്ലീഗ് നേതാവിന്‍െറ പ്രസ്താവന അപഹാസ്യം -സോളിഡാരിറ്റി
കണ്ണൂര്‍: സോളിഡാരിറ്റിയും ജമാഅത്തെ ഇസ്ലാമിയും പൊയ്മുഖം അണിഞ്ഞ സംഘടനകളാണെന്ന യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപഹാസ്യവും വസ്തുതയുമായി പുലബന്ധം പോലും ഇല്ലാത്തതാണെന്നും സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
രാജ്യത്ത് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കും സോളിഡാരിറ്റിക്കും എതിരെ അക്രമപ്രവര്‍ത്തനത്തിലും ആയുധനിര്‍മാണത്തിലും ആരോപണവിധേയരായ യൂത്ത്ലീഗിന്‍െറ നേതാവ് നടത്തിയ പ്രസ്താവന പൊയ്വെടി മാത്രമാണ്.
ലീഗിനെക്കാള്‍ കൂടുതല്‍ തീവ്ര സാമുദായികതയുള്ള സംഘടനയിലേക്ക് സ്വന്തം അണികള്‍ പോകുന്നതും നാറാത്ത് പോലുള്ള ശക്തികേന്ദ്രങ്ങളില്‍ അത്തരം സംഘങ്ങള്‍ പിടിമുറുക്കുന്നതിലും യൂത്ത്ലീഗിനകത്തുണ്ടായ  പരിഭ്രാന്തി മറച്ചുവെക്കാനാണ് സോളിഡാരിറ്റിയെയും ജമാഅത്തെ ഇസ്ലാമിയെയും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കപ്പെടണം -പി. മുജീബുറഹ്മാന്‍

 കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍
സൃഷ്ടിക്കപ്പെടണം  -പി. മുജീബുറഹ്മാന്‍
പെരുമ്പിലാവ്: കേരളത്തില്‍ കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കപ്പെടണമെന്നും അതിന്‍െറ മാര്‍ഗത്തില്‍ എസ്.ഐ.ഒ നടത്തുന്ന മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രെട്ടറി പി.മുജീബുറഹ്മാന്‍ പ്രസ്താവിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കാമ്പസ് പ്രവര്‍ത്തകര്‍ക്കായി പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ എസ്.ഐ.ഒ സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച രണ്ടു ദിവസത്തെ വര്‍ക്ക്ഷോപ്പ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ്, സംസ്ഥാന കാമ്പസ് സെക്രട്ടറി കെ.എസ്.നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  കാമ്പസ് സംഘാടനം, കാമ്പസ് ഇലക്ഷന്‍: സമീപന‘:രീതികള്‍ , സമരം: ഇടപെടലുകളുടെ രീതിശാസ്ത്രം തുടങ്ങിയ ചര്‍ച്ചകള്‍ ശില്‍പശാലയില്‍ നടക്കും. മതം, മതേതരത്വം, നിയമവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലുള്ള പഠന ക്ളാസുകള്‍ യഥാക്രമം ശിഹാബ് പൂക്കോട്ടൂര്‍, ജോയ് കൈതാരത്ത് തുടങ്ങിയവര്‍ അവതരിപ്പിക്കും.ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ലബീബ ഇബ്രാഹിം, എസ്.ഐ.ഒ കാമ്പസ് അസി. സെക്രട്ടറി അസ്ലം അലി തുടങ്ങിയവര്‍ സംസാരിക്കും.

Friday, April 26, 2013

കേരള മുസ്ലിം ചരിത്ര കോണ്‍ഫറന്‍സ്: ലോഗോ പ്രകാശനം ചെയ്തു

 കേരള മുസ്ലിം ചരിത്ര കോണ്‍ഫറന്‍സ്:
ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: കേരള മുസ്ലിം ചരിത്ര കോണ്‍ഫറന്‍സിന്‍െറ ലോഗോ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഡിസംബര്‍ 22, 23, 24 ജെ.ഡി.ടി ഇസ്ലാം കാമ്പസില്‍ പതിനാറ് സെഷനുകളായി നടക്കുന്ന   കോണ്‍ഫറന്‍സില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  കോണ്‍ഫറന്‍സ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, കണ്‍വീനര്‍ ശിഹാബ് പൂക്കോട്ടൂര്‍, മുസ്തഫ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു. ആബിദ് അബൂബക്കറാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

വെല്‍ഫെയര്‍ പാര്‍ട്ടി വാഹനപ്രചാരണ ജാഥ സമാപിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി
വാഹനപ്രചാരണ ജാഥ സമാപിച്ചു
ശ്രീകണ്ഠപുരം: ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ നടത്തിയ വാഹനജാഥാ സമാപനം ശ്രീകണ്ഠപുരത്ത് നടന്നു. ജില്ല സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. പി.എ. ആന്‍റണി അധ്യക്ഷത വഹിച്ചു. ജില്ല വൈ. പ്രസിഡന്‍റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.വി. താഹിര്‍ സംസാരിച്ചു.

കാഞ്ഞിരോട് പാരിച്ചി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കാഞ്ഞിരോട് പാരിച്ചി കോളനിയില്‍
കുടിവെള്ള ക്ഷാമം രൂക്ഷം
ചക്കരക്കല്ല്: കാഞ്ഞിരോട് പാരിച്ചി കോളനിയില്‍ വീട്ടുകിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. വേനല്‍ കടുത്തതോടെ മുന്‍ വര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത രൂക്ഷമായ വരള്‍ച്ച നേരിടുകയാണ് പ്രദേശവാസികള്‍. പ്രദേശത്ത് പത്തിലധികം വീടുകളില്‍ ഒട്ടനേകം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ഏതാനും വീടുകളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയില്‍ രണ്ടുതവണ മാത്രമാണ് തങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതെന്ന് പ്രദേശത്തുകാര്‍ പരാതിപ്പെടുന്നു. പാരമ്പര്യമായി കന്നുകാലികളെ വളര്‍ത്തി ഉപജീവനം തേടുന്നവരാണിവര്‍. ജലക്ഷാമം നേരിടുന്നതിനാല്‍ കന്നുകാലികളെ വില്‍ക്കാനൊരുങ്ങുകയാണ് പലരും.
അതേസമയം വെളിയമ്പ്രയില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നുപോകുന്ന പഴയ പൈപ്പ്ലൈനില്‍ വായു സമ്മര്‍ദമില്ലാതിരിക്കാന്‍ പഴുതുകള്‍ ഇട്ടിരുന്നു. ഈ പഴുതുകളിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം കിണറുകളിലേക്കത്തൊറുണ്ടായിരുന്നെന്നും, ഈയിടെ പഴയ പൈപ്പ്ലൈന്‍ മാറ്റിയപ്പോള്‍ ‘എയര്‍ഹോള്‍’ ഇടാത്തത് കിണറുകളിലെ വെള്ളം താഴാന്‍ കാരണമായതായും നാട്ടുകാര്‍ പറയുന്നുണ്ട്. പ്രദേശത്ത് കുഴല്‍കിണറുകള്‍ വര്‍ധിക്കുന്നതും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയില്ളെന്ന് കോളനിവാസികള്‍ പറഞ്ഞു.
Courtesy:Madhyamam

Thursday, April 25, 2013

ശിവഗിരിയുടെ മഹത്വത്തിനേറ്റ കളങ്കം -വെല്‍ഫെയര്‍ പാര്‍ട്ടി

ശിവഗിരിയുടെ മഹത്വത്തിനേറ്റ കളങ്കം -വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: സാമൂഹിക നവോത്ഥാനത്തിന്‍െറ ഈറ്റില്ലമായ ശിവഗിരിയിലേക്ക് നരേന്ദ്രമോഡിയെന്ന നരാധമനെ എഴുന്നള്ളിച്ചതിലൂടെ ആശ്രമത്തിന്‍െറ മഹത്വത്തെ കളങ്കപ്പെടുത്തിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ കുറ്റപ്പെടുത്തി. മോഡിയെ ബഹുമാനിക്കുക വഴി ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ശിവഗിരി ഭരണസമിതി ചെയ്തത്. ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ ഇത് നേരത്തെ മനസ്സിലാക്കി ഈ അപകടത്തില്‍ നിന്ന് ശിവഗിരിയെ രക്ഷിക്കേണ്ടിയിരുന്നു. ശിവഗിരിയെയും എസ്.എന്‍.ഡി.പിയെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള വര്‍ഗീയ ശക്തികളുടെ ഗൂഢനീക്കങ്ങളാണ് മോഡിയെ ആനയിച്ചതിന് പിന്നിലുള്ളതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സ്വീകരണം നല്‍കി

 സ്വീകരണം നല്‍കി
നടുവില്‍: ‘ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹന പ്രചാരണജാഥക്ക് നടുവില്‍ ടൗണില്‍ സ്വീകരണം നല്‍കി.
ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. ഇംതിയാസ്, ജാഥാ ലീഡര്‍ സി.എച്ച്. മൂസാന്‍ ഹാജി, സി.എച്ച്. സലീം, വി.പി. ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ ഉളിക്കലില്‍നിന്നാരംഭിച്ച ജാഥ ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ചെമ്പേരി, കുടിയാന്മല, പുലിക്കുരുമ്പ, ആലക്കോട്, കരുവഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കിയ ജാഥ ശ്രീകണ്ഠപുരത്ത് സമാപിച്ചു.

റാഗിങ്: എസ്.ഐ.ഒ നിവേദനം നല്‍കി

റാഗിങ്: എസ്.ഐ.ഒ
നിവേദനം നല്‍കി
കണ്ണൂര്‍: അന്യസംസ്ഥാനങ്ങളില്‍ റാഗിങ്ങിനിരകളായ വിദ്യാര്‍ഥികളുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ജില്ല കമ്മിറ്റി കലക്ടര്‍ക്ക് നിവേദനം നല്‍കി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നോര്‍ക്ക പോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.ഐ.ഒ ജില്ല വൈസ് പ്രസിഡന്‍റ് ടി.എ. ബിനാസ്, സെക്രട്ടേറിയറ്റംഗങ്ങളായ സാബിഖ്, ആര്‍.എ. അഫ്സല്‍, റംസി സലാം എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Saturday, April 6, 2013

'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ വാഹനാപകടത്തില്‍ മരിച്ചു



കണ്ണൂര്‍: 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാവിലെ 8.30 ഓടെ പറശ്ശിനിക്കടവ് വെച്ചായിരുന്നു അപകടം. മണല്‍ കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് പിന്നോട്ടെടുക്കവെ പിറകില്‍ സഞ്ചരിച്ച നാസറിന്‍െറ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Thursday, April 4, 2013

SOLIDARITY


VISION 2016


WANTED


CLASS


MEDIAONE


സേവനപാതയൊരുക്കി ‘മിനാര്‍’ ജനഗ്രാമം

സേവനപാതയൊരുക്കി
‘മിനാര്‍’ ജനഗ്രാമം
പഴയങ്ങാടി: മാടായി, മാട്ടൂല്‍, ഏഴോം, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സേവനപാതയൊരുക്കി ‘മിനാര്‍’ ജനഗ്രാമം ഒരുങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോളിഡാരിറ്റി മാടായി ഏരിയാ കമ്മിറ്റി മുന്‍കൈയടുത്ത് സ്ഥാപിതമായ ‘മിനാര്‍’ വിവിധ തുറകളില്‍ ശ്രദ്ധേയ സാന്നിധ്യമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ജനസേവകരുടെ നിരയെ സേവന സന്നദ്ധരാക്കിയും സമൂഹത്തിലെ മുഴുവനാളുകളെയും സഹായികളോ ആശ്രയരോ ആക്കി ജനത്തെ കോര്‍ത്തിണക്കുന്ന ഒരു ജനഗ്രാമം സൃഷ്ടിക്കുന്നു.
രോഗപീഡകളാല്‍ വീടുകളില്‍ ബന്ധിതരായവര്‍, സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം നിലച്ചുപോകുന്നവര്‍, നിസ്സാര കാര്യങ്ങളില്‍ തകര്‍ച്ച നേരിടുന്ന കുടുംബങ്ങള്‍ തുടങ്ങി  സഹാനുഭൂതിയും സേവനവും കാംക്ഷിക്കുന്നവര്‍ക്ക് അത്താണിയാകാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി പുതിയങ്ങാടി മൊട്ടാമ്പ്രത്ത് തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിന്‍െറ ഉടമസ്ഥതയിലുള്ള കാമ്പസ് ‘മിനാര്‍’ കാമ്പസായി പരിവര്‍ത്തിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മിനാറിന്‍െറ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്നേഹ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയാണ് നേതൃത്വം നല്‍കുന്നത്. മേയ് മാസത്തോടെ ഒൗദ്യോഗിക ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.
വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ മുഹമ്മദ് സാജിദ് നദ്വി, സ്നേഹ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ എ. മുഹമ്മദ് കുഞ്ഞി, മിനാര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വി. പി.കെ. അബ്ദുല്ല, അഡ്വ. കെ.പി. അബ്ദുല്‍ ശുക്കൂര്‍,  എ.പി.വി. മുസ്തഫ, കെ.പി. മുഹമ്മദ് റാശിദ് എന്നിവര്‍ പങ്കെടുത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍

വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍
പയ്യന്നൂര്‍: ‘ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനതലത്തില്‍ നടത്തുന്ന കാമ്പയിന്‍െറ ഭാഗമായി പയ്യന്നൂരില്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ കുഞ്ഞിമംഗലം പ്രമേയ വിശദീകരണവും എന്‍.എം. ഷെഫീഖ് പദ്ധതി വിശദീകരണവും നടത്തി. സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും ശിഹാബ് അരവഞ്ചാല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പയ്യന്നൂര്‍ നഗരസഭയില്‍ ഏറ്റവും നല്ല ആശാവര്‍ക്കറായി തെരഞ്ഞെടുത്ത എ.വി. റീനാ സദനെ അനുമോദിച്ചു. റീനാ സദന്‍ മറുപടിപ്രസംഗം നടത്തി.

വാതക പൈപ്പ്ലൈന്‍: നിയമസഭാ മാര്‍ച്ച് ഒമ്പതിന്

 വാതക പൈപ്പ്ലൈന്‍:
നിയമസഭാ മാര്‍ച്ച് ഒമ്പതിന്
കണ്ണൂര്‍: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ ജനവാസ മേഖലകളെ ഒഴിവാക്കിയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒമ്പതിന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൂര്‍ണാനുമതി ലഭിക്കാതെ നിയമവിരുദ്ധമായി പൈപ്പ്ലൈന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ താമസിക്കുന്നതോ ഒന്നിച്ചു കൂടാന്‍ സാധ്യതയുള്ളതോ ആയ സ്ഥലങ്ങളിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ പാടില്ളെന്ന വ്യവസ്ഥ ലംഘിച്ചാണ് പൂഞ്ച് ലോയ്ഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. കൃഷിഭൂമിയിലൂടെയോ ജനവാസ കേന്ദ്രത്തിലൂടെയോ പൈപ്പ്ലൈന്‍ വലിക്കാന്‍ അനുവദിക്കില്ളെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
 എന്നാല്‍, ജനവാസ മേഖലയിലൂടെയാണ് കേരളത്തില്‍ ലൈന്‍ പോകുന്നത്. ഇതിനെതിരെ സംസ്ഥാന മുഖ്യമന്ത്രി നിസ്സംഗത പുലര്‍ത്തുകയാണ്. പൈപ്പ്ലൈനിന് അനുകൂലമായി കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്.
കുത്തകപത്രങ്ങളിലൂടെ വന്‍ പരസ്യങ്ങള്‍ വഴിയും വാര്‍ത്ത വഴിയുമാണ് പൈപ്പ്ലൈനിന് അനുകൂലമായ പ്രചാരണം നടത്തുന്നത്. ഗാര്‍ഹികാവശ്യത്തിന് വിതരണം ചെയ്യുന്നതല്ല ഈ ഗ്യാസ്.
 മംഗലാപുരം, കുദ്രേമുഖ് എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് ഗ്യാസ് കൊണ്ടുപോകുന്നത്.  പൈപ്പ്ലൈന്‍ സുരക്ഷ അമേരിക്കന്‍ നിലവാരത്തിലാണെന്ന് പറയുമ്പോള്‍ അവിടെ 2010ല്‍ 583 തവണയാണ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ചത്. നൂറുകണക്കിനാളുകള്‍ വെന്തെരിയുകയും മറ്റു നാശനഷ്ടങ്ങളുമുണ്ടായി.
പദ്ധതിക്കെതിരെ എറണാകുളം മുതല്‍ കാസര്‍കോട്ടുവരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരുകയാണ്. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിന്‍െറ ആദ്യപടിയായാണ് നിയമസഭാ മാര്‍ച്ചെന്നും അവര്‍ പറഞ്ഞു.
എ. ഗോപാലന്‍, പ്രേമന്‍ പാതിരിയാട്, പി. രാമര്‍കുട്ടി, ടി.പി. ഇല്യാസ്, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, April 3, 2013

പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം



പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം
മട്ടന്നൂര്‍: സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ് പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി മട്ടന്നൂര്‍ മേഖല ജനറല്‍ സെക്രട്ടറി മുസ്തഫ ദാവാരി നിര്‍വഹിച്ചു. യൂനിറ്റ് സെക്രട്ടറി ടി.പി. തസ്നീം ഫണ്ട് ഏറ്റുവാങ്ങി. സി.എം. മഅ്റൂഫ്, എന്‍.കെ. റിയാസ് എന്നിവര്‍ പങ്കെടുത്തു.

സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും

 സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും
കാഞ്ഞിരോട്: കാഞ്ഞിരോട് എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് വി.സി. രത്നവല്ലി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടന്നു. സാംസ്കാരിക സമ്മേളനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത ്പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. വിവിധ കലാകായിക മത്സര വിജയികള്‍ക്ക് എടക്കാട് ബ്ളോക് പഞ്ചായത്ത് മെംബര്‍ എം.പി. മുഹമ്മദലി സമ്മാനം നല്‍കി. മുണ്ടേരി ഗ്രാമപഞ്ചായത്തംഗങ്ങളായ പി.സി. അഹമ്മദ്കുട്ടി, പി.സി. നൗഷാദ്, സി. ലത, പി.ടി.എ പ്രസിഡന്‍റ് പി.സി. ഇബ്രാഹിം, മഹറൂഫ് മാസ്റ്റര്‍, സി. ഫായിസ, എസ്.എം. ഷാഹിദ, എം. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. യമുന സ്വാഗതവും കെ. വസുമതി നന്ദിയും പറഞ്ഞു.
പുറവൂര്‍: പുറവൂര്‍ എ.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷവും വിദ്യാര്‍ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും വിവിധ കലാകായിക മത്സരങ്ങളും നടന്നു. സമാപനസമ്മേളനം മുണ്ടേരി ഗ്രാമപഞ്ചായത്തംഗം പി.സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. ഐ.വി. രമേശന്‍, എ. രമേശന്‍, കെ. ഫൗസിയ, പാര്‍വതി ടീച്ചര്‍, എ. സതി, എം. സുപ്രിയ, കെ. വിനീത എന്നിവര്‍ സംസാരിച്ചു. പി. പ്രദീപ് സ്വാഗതവും എ. ഹാഷിം നന്ദിയും പറഞ്ഞു.

‘തീവ്രവാദമായി ചിത്രീകരിക്കുന്നത് മൗലികാവകാശ ലംഘനം’

‘തീവ്രവാദമായി ചിത്രീകരിക്കുന്നത് മൗലികാവകാശ ലംഘനം’
കോഴിക്കോട്: പര്‍ദയിട്ട മുസ്ലിം പെണ്‍കുട്ടികളുടെ സംഘടനാ പ്രവര്‍ത്തനം തീവ്രവാദമായി ചിത്രീകരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യത്തെ ന്യൂനപക്ഷത്തെ ഭീകരമുദ്ര ചാര്‍ത്തി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്ന ഭരണകൂട ഭീകരതയുടെ പുതിയ നീക്കമാണ് മഹാരാഷ്ട്ര പൊലീസിന്‍െറ രഹസ്യ റിപ്പോര്‍ട്ട്.
മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയര്‍ച്ചയും ശാക്തീകരണവും സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്.ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ കരുതിക്കൂട്ടിയുള്ള നീക്കമായേ റിപ്പോര്‍ട്ടിനെ കാണാനാവൂവെന്നും ജി.ഐ.ഒ പ്രസ്താവനയില്‍ പറഞ്ഞു.

ജി.ഐ.ഒ: മഹാരാഷ്ട്ര പൊലീസ് നിലപാടില്‍ പ്രതിഷേധം

ജി.ഐ.ഒ: മഹാരാഷ്ട്ര പൊലീസ്
നിലപാടില്‍ പ്രതിഷേധം
കോഴിക്കോട്: ജി.ഐ.ഒവിനെക്കുറിച്ച മഹാരാഷ്ട്രാ പൊലീസ് നിലപാടില്‍ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു.  ജി.ഐ.ഒ മുസ്ലിം വിദ്യാര്‍ഥിനികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നുവെന്ന മഹാരാഷ്ട്ര പൊലീസിന്‍െറ രഹസ്യ റിപ്പോര്‍ട്ട്  വാസ്തവവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ നന്മയുടെയും നീതിയുടെയും പക്ഷത്തുനിന്ന് പെണ്‍കുട്ടികളെ സംഘടിപ്പിക്കുകയും അവരുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജി.ഐ.ഒ.
സ്ത്രീകളുടെ സാമൂഹിക പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെട്ട് പ്രതികരിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഒരു സംഘമായിട്ടാണ് ഈ പ്രവര്‍ത്തകരെ തങ്ങള്‍ അനുഭവിച്ചിട്ടുള്ളതെന്ന് ഇവര്‍ പറഞ്ഞു. ഡോ. ഖമറുന്നീസ അന്‍വര്‍, കെ. അജിത, ഡോ. ഷെര്‍ളി വാസു, ദീദി ദാമോദരന്‍, കെ.കെ. ഫാത്തിമ സുഹ്റ, കെ.പി. സുധീര, എം. ജിഷ, , കെ.എന്‍. സുലൈഖ, ഒ.ജെ. ചിന്നമ്മ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

ഗള്‍ഫ് മേഖലയില്‍ ഇന്ത്യ കാര്യക്ഷമമായി ഇടപെടണം -ടി. ആരിഫലി

 ഗള്‍ഫ് മേഖലയില്‍ ഇന്ത്യ കാര്യക്ഷമമായി
ഇടപെടണം -ടി. ആരിഫലി
 കോഴിക്കോട്: സൗദിയില്‍ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ പ്രവാസികളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കാര്യക്ഷമമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. പ്രവാസികളില്‍ ആശങ്കയും ഭീതിയും വളര്‍ത്തുന്ന പ്രസ്താവനകള്‍ക്കുപകരം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നയതന്ത്ര നീക്കങ്ങളാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. പുതിയ നിയമങ്ങള്‍ സൃഷ്ടിക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങള്‍ വളരെ ചെറുതല്ല. ചെറുകിട സംരംഭകരെയും നിരവധി തൊഴിലാളികളെയും സാരമായി ബാധിക്കുന്നതാണിത്. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തു നിന്നുള്ള ശക്തവും ആസൂത്രിതവുമായ നയതന്ത്ര നീക്കത്തിലൂടെ ഇതുമൂലമുണ്ടായേക്കാവുന്ന ആഘാതം ലഘൂകരിക്കാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞു. അനധികൃത തൊഴിലാളികള്‍ക്ക് നിയമാനുസൃത തൊഴിലുകളിലേക്ക് മാറുന്നതിന് സാവകാശം ലഭ്യമാക്കാനും നിയമം നടപ്പിലാക്കുന്നതില്‍ മാനുഷിക പരിഗണന ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍  ശ്രമിക്കേണ്ടത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്രബന്ധത്തിന്‍െറ അടിസ്ഥാനത്തില്‍ ഇത് സാധ്യമാകും. രാജ്യത്തിന്‍െറ സമ്പദ് ഘടന നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളിലുണ്ടായ ഭീതിയും അനിശ്ചിതത്വവും വളര്‍ത്തുന്നതിലല്ല, സാധ്യമായ പരിഹാരശ്രമങ്ങളിലൂടെ അവരെ പിന്തുണക്കുന്നതിലാണ് രാജ്യം കരുത്ത് കാണിക്കേണ്ടത്. ഇത് സൗദിയുടെ മാത്രം പ്രശ്നമല്ല. ഏതാനും വര്‍ഷങ്ങളായി മുഴുവന്‍ ഗള്‍ഫ് മേഖലയിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. നയതന്ത്രപരമായ നീക്കത്തിലൂടെ സാധ്യമാവുന്നത്ര തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിക്കുന്നതിലും സര്‍ക്കാര്‍ ഏറെ വൈകിയിരിക്കുകയാണെന്നും അമീര്‍ അഭിപ്രായപ്പെട്ടു.

Tuesday, April 2, 2013

വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍

വെല്‍ഫെയര്‍ പാര്‍ട്ടി
കണ്‍വെന്‍ഷന്‍
മുഴപ്പിലങ്ങാട്: വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍മടം മണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ മുഴപ്പിലങ്ങാട് എം.എസ്.യു.പി സ്കൂളില്‍ നടന്നു.  മണ്ഡലം പ്രസിഡന്‍റ് എം.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വി.കെ. ഖാലിദ് ഉദ്ഘാടനവും ജില്ല കമ്മിറ്റിയംഗം മധു കക്കാട് പ്രമേയ വിശദീകരണവും നടത്തി. സൗദ ടീച്ചര്‍, ഇംതിയാസ്, കെ. അബ്ദുല്‍ സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Monday, April 1, 2013

COURSE


ടോള്‍ പിരിവിന് വിദേശ കമ്പനികള്‍ വരുന്നത് അപകടകരം -സോളിഡാരിറ്റി

ടോള്‍ പിരിവിന് വിദേശ കമ്പനികള്‍ വരുന്നത് അപകടകരം -സോളിഡാരിറ്റി

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഈജീസ് എന്ന ഫ്രഞ്ച് കമ്പനി രംഗത്തുവരുന്നത് അങ്ങയേറ്റം അപകടകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം.  പാലിയേക്കര സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യശരീരത്തിന്‍െറ നാഢീ ഞരമ്പുകളില്‍വരെ വിദേശ മൂലധന ശക്തികള്‍ ഇടപെടുന്നതിന്‍െറ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി കണ്‍വീനര്‍ പി.ജെ. മോന്‍സി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് പി.എ. വാഹിദ്, കെ. മോഹന്‍ദാസ് എന്നിവരും സംസാരിച്ചു.

പ്രഭാഷണം

 പ്രഭാഷണം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ ‘ഇസ്ലാം ബഹുസ്വരത -മൂല്യവിചാരം’ വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.
സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും സി.ടി. അശ്കര്‍ നന്ദിയും പറഞ്ഞു.

കാഷ് അവാര്‍ഡ് വിതരണവും രക്ഷാകര്‍തൃ ബോധനവും

 കാഷ് അവാര്‍ഡ് വിതരണവും
രക്ഷാകര്‍തൃ ബോധനവും

ചക്കരക്കല്ല്: മജ്ലിസുത്തഅ്ലീമി ഇസ്ലാമി കേരള നടത്തിയ ഏഴാം ക്ളാസ് പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ സഫ മോറല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
രക്ഷാകര്‍തൃബോധവത്കരണ ക്ളാസ് സുഷീര്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു. സി.ടി. സലാം അധ്യക്ഷത വഹിച്ചു. ഇ.അബ്ദുസ്സലാം, ഷാഹുല്‍ ഹമീദ്, കെ.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥി സംഗമം

വിദ്യാര്‍ഥി സംഗമം
കണ്ണൂര്‍: ‘യൂത്ത് അണ്ടര്‍ ദ ഷെയ്ഡ്’ തലക്കെട്ടില്‍ എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബിരുദവിദ്യാര്‍ഥികളുടെ സംഗമം  ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് ഫാസില്‍ അബ്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹസിന്‍ താണ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അംജദ് താണ നന്ദിയും പറഞ്ഞു. അബ്ദു നാഫിഅ് ഖുര്‍ആന്‍ ക്ളാസെടുത്തു.

സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം

 
 
 സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട്
ഉദ്ഘാടനം
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത ്മൂവ്മെന്‍റ  പ്രവര്‍ത്തനഫണ്ട് സമാഹരണത്തിന്  ജില്ലയില്‍ തുടക്കം.  വാണിദാസ് എളയാവൂര്‍  സെക്രട്ടറി ഫാറൂഖ് ഉസ്മാന് തുക നല്‍കി  ഉദ്ഘാടനം ചെയ്തു. വാരത്തെ വാണിദാസ് എളയാവൂരിന്‍െറ ഭവനത്തില്‍ നടന്ന പരിപാടിയില്‍ , ടി.പി. ഇല്യാസ്, പി.കെ. മുഹമ്മദ് സാജിദ്, കെ.എന്‍. ജുറൈജ്, ഫൈസല്‍ വാരം എന്നിവര്‍ പങ്കെടുത്തു.

MADHYAMAM WEEKLY


PRABODHANAM WEEKLY


ARAMAM MONTHLY