ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, May 28, 2013

ADMISSION


WEEKLY


ടീന്‍ ഇന്ത്യ കളിക്കളം: ചേറ്റംകുന്ന് യൂനിറ്റ് ജേതാക്കള്‍

  ടീന്‍ ഇന്ത്യ കളിക്കളം: ചേറ്റംകുന്ന്
യൂനിറ്റ് ജേതാക്കള്‍

തലശ്ശേരി: ടീന്‍ ഇന്ത്യ തലശ്ശേരി ഏരിയ ‘കളിക്കളം’ മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ല രക്ഷാധികാരി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കോഓഡിനേറ്റര്‍ സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു. വിവിധ ഇനങ്ങളില്‍ നടന്ന കായിക മത്സരങ്ങളില്‍ ചേറ്റംകുന്ന് യൂനിറ്റ് ജേതാക്കളായി. വിജയികള്‍ക്ക് റിട്ട. അഗ്രികള്‍ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. അബ്ദുറഹ്മാന്‍ സമ്മാനവിതരണം നടത്തി. സി. അബ്ദുന്നാസര്‍ നന്ദി പറഞ്ഞു.

എസ്.ഐ.ഒ ഹയര്‍സെക്കന്‍ഡറി കോണ്‍ഫറന്‍സ്

 എസ്.ഐ.ഒ ഹയര്‍സെക്കന്‍ഡറി കോണ്‍ഫറന്‍സ്
തലശ്ശേരി: ‘കളറിങ് സ്റ്റുഡന്‍ഡം’ തലക്കെട്ടില്‍ എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. സഫീര്‍ഷാ ഉദ്ഘാടനം ചെയ്തു. ആത്മീയതയിലൂന്നിയ രാഷ്ട്രീയത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന ഇക്കാലത്ത് വിദ്യാര്‍ഥികള്‍ കാമ്പസുകളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ആത്മീയ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.
‘കാമ്പസുകളിലെ ഇസ്ലാമിക പ്രതിനിധാനം’ വിഷയത്തില്‍ എസ്.ഐ.ഒ മുന്‍ സംസ്ഥാന സമിതിയംഗം യു. ഷൈജുവും ‘കാലം തേടുന്ന വിദ്യാര്‍ഥി’ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി നഹാസ് മാളയും സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് സംസാരിച്ചു. ‘കാമ്പസ് ജീവിതം’ എന്ന തലക്കെട്ടില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ അഫ്സല്‍ ഹുസൈന്‍, ടി.എ. ബനാസ്, ഫാസില്‍ അബ്ദു, ലബീബ്, നവാല മുഅ്മിന്‍, നാജിയ, അംജദ്, കെ.കെ. നസ്റി എന്നിവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സമാപനം നിര്‍വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്‍റ് സെക്രട്ടറി ആര്‍.എ. സാബിഖ് സ്വാഗതവും ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.

ുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി അതുല്യനായ പണ്ഡിതന്‍ -ടി. ആരിഫലി

ുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി
അതുല്യനായ പണ്ഡിതന്‍ -ടി. ആരിഫലി

കോഴിക്കോട്: പ്രഗല്ഭ പണ്ഡിതനും ഗ്രന്ഥകാരനുമായ മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവിയുടെ നിര്യാണത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അനുശോചിച്ചു. സാമ്പ്രദായിക പണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തമായി വിവിധ വൈജ്ഞാനിക മേഖലകളില്‍ ഒരേസമയം കഴിവുതെളിയിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് അമീര്‍ അഭിപ്രായപ്പെട്ടു.

രക്ഷാകര്‍തൃ വിദ്യാര്‍ഥി സംഗമം

രക്ഷാകര്‍തൃ
വിദ്യാര്‍ഥി സംഗമം
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി വനിത വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സ്ത്രീസുരക്ഷ കാമ്പയിനോടനുബന്ധിച്ച് രക്ഷാകര്‍തൃ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. പെരുമ്പയില്‍ നടന്ന സംഗമത്തില്‍ സാജിദ അധ്യക്ഷത വഹിച്ചു. തസ്ലീന, കെ. സകരിയ എന്നിവര്‍ ക്ളാസെടുത്തു. ഖല്‍സ സ്വാഗതവും സാഹിദ നന്ദിയും പറഞ്ഞു.

കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി

കൗസര്‍ ഇംഗ്ളീഷ്
സ്കൂളിന് നൂറുമേനി
കണ്ണൂര്‍: സി.ബി.എസ്.ഇ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പുല്ലുപ്പികടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി.
ഇവിടെ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മൗണ്ട് ഫ്ളവര്‍ സ്കൂളിന് നൂറുമേനി

മൗണ്ട് ഫ്ളവര്‍ സ്കൂളിന് നൂറുമേനി
മട്ടന്നൂര്‍: ഐഡിയല്‍ ട്രസ്റ്റിന്‍െറ കീഴില്‍ നരേമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിന് സി.ബി.എസ്.ഇ, എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി. മൂന്ന് കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടി.

ടീന്‍ ഇന്ത്യ സ്പോര്‍ട്സ് മീറ്റ്



ടീന്‍ ഇന്ത്യ സ്പോര്‍ട്സ് മീറ്റ്
വളപട്ടണം: ‘ടീന്‍ ഇന്ത്യ’ വളപട്ടണം ഏരിയ സമിതി സംഘടിപ്പിച്ച സ്പോര്‍ട്സ് മീറ്റ് കീരിയാട്ട്  ഏരിയാ ക്യാപ്റ്റന്‍ സി.എന്‍.അമീന്‍ഹാരിസ് ഉദ്ഘാടനം ചെയ്തു. 15ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. എന്‍.എം. കോയ, കെ.കെ. നൗഷാദ്, ടി.പി. ഖദീജ,  നൗഷാദ് ചേലേരി എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്‍റ് ആദംകുട്ടി സമ്മാനദാനം നിര്‍വഹിച്ചു.

ഖുര്‍ആന്‍ പരീക്ഷ

 
 ഖുര്‍ആന്‍ പരീക്ഷ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു.
75 വയസ്സ് പിന്നിട്ട കണ്ണൂരിലെ റിട്ട. എസ്.പി അബൂബക്കര്‍ ഹാജി, എം. അബ്ദുറഹ്മാന്‍കുട്ടി മാസ്റ്റര്‍ (റിട്ട. എ.ഇ.ഒ), പതിമൂന്നുകാരികളായ രിസ പര്‍വീന്‍ (മാട്ടൂല്‍), ഫാത്തിമ ഷഹാന, ഫാത്തിമത്തുല്‍ ഷഹന (ഞാലുവയല്‍) എന്നിവരടക്കം വിദ്യാര്‍ഥികളും വൃദ്ധരും പരീക്ഷയെഴുതി.
കണ്ണൂര്‍ കൗസര്‍, മാഹി പെരിങ്ങാടി അല്‍ ഫലാഹ് കോളജ്, മട്ടന്നൂര്‍ ഹിറാ സെന്‍റര്‍, പയ്യന്നൂര്‍ ഹിറാ സെന്‍റര്‍ എന്നിവിടങ്ങളില്‍ നടന്ന പരീക്ഷക്ക് കെ. ഹിഷാം മാസ്റ്റര്‍, സി.കെ. ഹസീബ, അശ്റഫ് മാസ്റ്റര്‍, ഹസീന സകരിയ്യ, സി. അലി, പിലാത്തറ മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

എസ്.ഐ.ഒ ഗ്രാമോത്സവം

എസ്.ഐ.ഒ
ഗ്രാമോത്സവം

ഇരിക്കൂര്‍: എസ്.ഐ.ഒ മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയുടെ കീഴില്‍ ഗ്രാമോത്സവത്തിന്‍െറ ഭാഗമായി ആര്‍ട്സ് ഡേ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ ഉളിയില്‍, കെ. അശ്റഫ്, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷബീര്‍ സ്വാഗതവും സക്കരിയ നഈം നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് സി. ഷഹീല്‍, ഷഹബാസ്, റഊഫ്, നജീം, അഫ്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മതപ്രഭാഷണ പരമ്പര

 
 
 
 
മതപ്രഭാഷണ പരമ്പര
ചക്കരക്കല്ല്: കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പര സമാപിച്ചു. നാലു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, വി.എന്‍. ഹാരിസ്, സഈദ് എലങ്കമല്‍, സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു.
വി.പി. അബ്ദുല്‍ഖാദര്‍ എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. പി.കെ. കമാല്‍ മാസ്റ്റര്‍ സ്വാഗതവും ടി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

സകാത്തിന്‍െറ പ്രസക്തി ചര്‍ച്ചചെയ്ത് സെമിനാര്‍

 സകാത്തിന്‍െറ പ്രസക്തി 
ചര്‍ച്ചചെയ്ത് സെമിനാര്‍
 കോഴിക്കോട്: സകാത്തിന്‍െറ സാമൂഹിക പ്രസക്തി ചര്‍ച്ചചെയ്ത്, സംഘടിത സകാത് സംരംഭമായ ‘ബൈത്തുസ്സകാത് കേരള’ സെമിനാര്‍.
സാമൂഹിക പുരോഗതിയില്‍ സകാത്തിനുള്ള പങ്ക്, സംഘടിത സകാത് സംരംഭങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഹൈസണ്‍ ഹെറിറ്റേജില്‍ നടന്ന ചടങ്ങ്  എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പണക്കാരന്‍ പാവങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടല്ല സകാത്തെന്നും സംഘടിതമായി ശേഖരിച്ച് വ്യവസ്ഥാപിതമായി വിതരണംചെയ്യുന്നതാണ് ഇസ്ലാമിലെ സകാത്തെന്നും  അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ‘സകാത് പുതിയ മേഖലകള്‍’ എം.വി. മുഹമ്മദ് സലീം മൗലവിയും  ‘സമ്പത്തും മനുഷ്യനും ഇസ്ലാമിന്‍െറ കാഴ്ചപ്പാടില്‍’ ഖാലിദ് മൂസ നദ്വിയും അവതരിപ്പിച്ചു.‘സംഘടിത സകാത് സംരംഭങ്ങള്‍: വളര്‍ച്ചയും പ്രതീക്ഷയും’ സെഷനില്‍ ഡോ. പി. ഇബ്രാഹീം, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഡോ. മുഹമ്മദ് പാലത്ത് എന്നിവര്‍ വിഷയമവതരിപ്പിച്ചു.‘സകാത്തും കേരള പുരോഗതിയും’ സെഷന്‍ മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാവുദ്ദീന്‍ നദ്വി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. പി.സി. അന്‍വര്‍ സ്വാഗതവും നസീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.