ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 7, 2013

മുണ്ടേരി സെന്‍ട്രല്‍ യു.പിക്ക് വീണ്ടും മികവിന്‍െറ അംഗീകാരം

 മുണ്ടേരി സെന്‍ട്രല്‍ യു.പിക്ക്
വീണ്ടും മികവിന്‍െറ അംഗീകാരം
മുണ്ടേരി: തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് മുണ്ടേരി സെന്‍ട്രല്‍ യു.പി സ്കൂളിന് തുടര്‍ച്ചയായി രണ്ടാം തവണയും ലഭിച്ചു. ബഹിരാകാശ വാരം 2012ന്‍െറ ഭാഗമായി സ്കൂളില്‍ ഒരാഴ്ച നടത്തിയ വിവിധ പരിപാടികള്‍ക്കാണ് അംഗീകാരം. വി.എസ്.എസ്.സി തിരുവനന്തപുരം നടത്തിയ ചടങ്ങില്‍ ഡയറക്ടര്‍ വിജയരാഘവന്‍ സ്കൂള്‍ അധ്യാപകര്‍ക്ക് പുരസ്കാരം കൈമാറി.
സ്കൂള്‍ സയന്‍സ് ക്ളബിന്‍െറയും ശാസ്ത്രാധ്യാപകനായ പി. സുമേശന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ ഒരു സംഘം കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരം നേടിക്കൊടുത്തത്.  അവാര്‍ഡ് സ്വീകരിച്ച അധ്യാപകരെ സ്കൂള്‍ അസംബ്ളിയില്‍ അനുമോദിച്ചു. പി.വി. ഉഷ, പി. അബ്ദുല്‍ റഹീം, കെ. രാഗേശന്‍, പി.സുമേശന്‍ എന്നിവര്‍ സംസാരിച്ചു. മുണ്ടേരിമൊട്ടയില്‍ കുട്ടികളെയും അധ്യാപകരെയും ആനയിച്ച് റാലി നടന്നു.

പാസ്പോര്‍ട്ട് മേള ഒമ്പതിന്

 പാസ്പോര്‍ട്ട് മേള  ഒമ്പതിന്
കണ്ണൂര്‍: ഹജ്ജ്, അവധിക്കാല സീസണ്‍ എന്നിവ കാരണം പാസ്പോര്‍ട്ട് അപേക്ഷകരുടെ വര്‍ധന പരിഗണിച്ച് കണ്ണൂര്‍, പയ്യന്നൂര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് മേള നടത്തുന്നു. മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പതു മണി മുതല്‍ 1.15 വരെയാണ് മേള.  പങ്കെടുക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ അപ്പോയ്ന്‍റ്മെന്‍റുകള്‍ മാര്‍ച്ച് അഞ്ചിന് ഒരു മണി മുതല്‍ ലഭ്യമാകും. അപേക്ഷകര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ആപ്ളിക്കേഷന്‍ രജിസ്ട്രേഷന്‍ നമ്പര്‍ (എ.ആര്‍.എന്‍) എടുക്കുകയും മാര്‍ച്ച് ഒമ്പതിന് അപ്പോയ്ന്‍റ്മെന്‍റ് എടുക്കുകയും വേണം. ഇതിന്‍െറ പ്രിന്‍റൗട്ടും പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും മേളക്കത്തെുന്നവര്‍ കൊണ്ടുവരണം.

സ്കൂള്‍ വാര്‍ഷികം

സ്കൂള്‍ വാര്‍ഷികം
കണ്ണൂര്‍:  എളയാവൂര്‍ ഐ.എം.ടി ഇംഗ്ളീഷ് സ്കൂള്‍ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്‍മാന്‍ പി.പി. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പ്രേമന്‍, പി.ടി.എ പ്രസിഡന്‍റ് ഫബീന, ഫാത്തിമ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ കെ.വി. അസ്സു ഹാജി സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സ്വാഗതവും സുരയ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.