ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 16, 2012

പാലിയേറ്റിവ് ദിനമാചരിച്ചു

 MM HASHIM
 @ STARTING POINT NEAR PANCHAYATH OFFICE
 JEEP ANNOUNCEMENT
 Dr. SABEER TK
 Dr. KHALEEL, CKC MUHAMMED
പാലിയേറ്റിവ് ദിനമാചരിച്ചു
കാഞ്ഞിരോട്: കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുക്കിമൊട്ടയിലെ കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്റര്‍ പാലിയേറ്റിവ് ദിനമാചരിച്ചു. ഏച്ചൂര്‍ നളന്ദ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് \'പാലിയേറ്റിവ് പരിചരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്\' എന്ന വിഷയത്തില്‍ കെ. രാമകൃഷ്ണന്‍ ക്ലാസെടുത്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് മാസ്റ്റര്‍, ടി.വി.പി. അസ്ലം മാസ്റ്റര്‍, അഹമ്മദ്പാറക്കല്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മണന്‍, ഹരീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുക്കിമൊട്ട ടൌണില്‍ വിളംബരജാഥ നടത്തി. ഡോ. ടി.കെ. ശബീര്‍,കരുണാകരന്‍ മാസ്റ്റര്‍, എ. നസീര്‍, എം.എം. ഹാശിം, സജിം കാഞ്ഞിരോട്, പി.സി. അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

MADHYAMAM WEEKLY

PRABODHANAM WEEKLY

ജമാലുദ്ദീന്‍ മങ്കടയുടെ പ്രഭാഷണം 22ന്

 ജമാലുദ്ദീന്‍ മങ്കടയുടെ
പ്രഭാഷണം 22ന്
തലശേãരി: തലശേãരി മുനിസിപ്പല്‍ ടൌണ്‍ഹാളില്‍  ജനുവരി 22ന് നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ സംഗമത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രഭാഷണം നടത്തും. ഉച്ച രണ്ടിന് \'ഖുര്‍ആന്‍ സന്ദേശം ബഹുസ്വര സമൂഹത്തില്‍\'  വിഷയത്തിലാണ് പ്രഭാഷണം. രാവിലെ പത്തിന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്  ഉദ്ഘാടനം ചെയ്യും. ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. \'ഖുര്‍ആനിലെ കുടുംബം\'  വിഷയത്തില്‍ സഫിയ ശര്‍ഫിയ, \'വിശുദ്ധ ഖുര്‍ആനിലൂടെ ഒരു യാത്ര\'  വിഷയത്തില്‍ നഹാസ് മാള എന്നിവര്‍ സംസാരിക്കും.

വാദിഹുദ കിരീടമണിഞ്ഞത് തുടര്‍ച്ചയായി നാലാം തവണ

 ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റ്;
വാദിഹുദ കിരീടമണിഞ്ഞത്
തുടര്‍ച്ചയായി നാലാം തവണ
പഴയങ്ങാടി: വാദിഹുദയില്‍ നടന്ന ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റില്‍ 185 പോയന്റുമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ വിളയാങ്കോട് അല്‍ഹുദ ഓര്‍ഫന്‍സ് കെയര്‍ കിരീടം സ്വന്തമാക്കുന്നത് തുടര്‍ച്ചയായി നാലാം തവണ.
ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റില്‍ അഞ്ച് തവണ ഓവറോള്‍  ചാമ്പ്യന്‍ ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്്.  ഇത്തവണ കലാ, കായിക മേളയിലും ഒന്നാം സ്ഥാനം നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്് കരസ്ഥമാക്കിയത്.
കഴിഞ്ഞ സംസ്ഥാന ഓര്‍ഫന്‍സ് ഫെസ്റ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തിലും അല്‍ഹുദ ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയിട്ടുണ്ട്. അലീമുല്‍ ഇസ്ലാം ട്രസ്റ്റിന്റെ കീഴില്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ 185 അന്തേവാസികളാണുള്ളത്.
ഫെസ്റ്റില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ അന്തേവാസികളെ മാനേജ്മെന്റ് അനുമോദിച്ചു.

കെ. സൈനബ

സംസ്ഥാന സ്കൂള്‍ ശാസ്ത്ര-പ്രവൃത്തിപരിചയ മേളയില്‍ യു.പി വിഭാഗം ഗാര്‍മെന്റ് മേക്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ
കെ. സൈനബ
(വിളയാങ്കോട് കാരുണ്യ നികേതന്‍ ബധിര വിദ്യാലയം)

സിജാഹിന്റെ ക്ലോക്കില്‍ 24 മണി

 സിജാഹിന്റെ
ക്ലോക്കില്‍ 24 മണി
കണ്ണൂര്‍: മുഹമ്മദ് സിജാഹ് ഒരുവര്‍ഷത്തോളം പണിപ്പെട്ട് രൂപകല്‍പന ചെയ്ത പുത്തന്‍ ക്ലോക്കിന്റെ സൂചി ഒരുവട്ടം കറങ്ങിയെത്താന്‍ 24 മണിക്കൂര്‍ വേണം. സാധാരണ ക്ലോക്കുകളില്‍ ഉച്ച ഒരുമണിയാകുമ്പോള്‍ സിജാഹിന്റെ ക്ലോക്കില്‍ 13 മണിയാണ് രേഖപ്പെടുത്തുക. വൈകീട്ട് ആറിന് 18 മണിയാകും. രാത്രി 12ന് സമയം പൂജ്യം.
എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുണ്ടേരി കാനച്ചേരിയിലെ മുഹമ്മദ് സിജാഹിന്റെ (19) പുതിയ കണ്ടെത്തലാണ് 24 മണിക്കൂര്‍ സമയം കാണിക്കുന്ന അനലോഗ് ക്ലോക്ക്. റെയില്‍വേയിലും വിമാനത്താവളങ്ങളിലും മൊബൈല്‍ ഫോണുകളിലും 24 മണിക്കൂര്‍ സമയക്രമീകരണരീതി പിന്തുടരുമ്പോള്‍ പുതിയ ക്ലോക്കിന് പ്രാധാന്യമുണ്ടെന്ന് സിജാഹ് പറയുന്നു. മണിക്കൂര്‍ സൂചിയുടെ ചലനവേഗത പകുതിയാക്കി കുറച്ചാണ് തന്റെ ക്ലോക്കില്‍ സമയം ക്രമീകരിച്ചത്. ചക്രങ്ങളുടെ ചലന അനുപാതം 1:12 എന്നത് 1:24 ആക്കി മാറ്റി.
സാധാരണ ഇലക്ട്രോണിക് ക്ലോക്കിന്റെ മോട്ടോറാണ് ഇതിനുപയോഗിച്ചത്. ചക്രങ്ങളും സൂചികളും സ്വയം ഉണ്ടാക്കി. ഗിയറുകളും പല്‍ചക്രങ്ങളും ഉണ്ടാക്കാന്‍ മൊബൈല്‍ സിം കാര്‍ഡിന്റെ ബോര്‍ഡുകള്‍ ഉപയോഗപ്പെടുത്തി. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഹൈലം ഷീറ്റ് മുറിച്ചെടുത്ത് ക്ലോക്കിന്റെ ഡയല്‍ തയാറാക്കി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നുമാസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. പല്‍ചക്രങ്ങള്‍ ഉണ്ടാക്കിയെടുക്കാനാണ് ഏറെ പാടുപെട്ടത്. തന്റെ കണ്ടെത്തല്‍ വിപണിയിലിറക്കാന്‍ ഏതെങ്കിലും കമ്പനി തയാറായി വരാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് സിജാഹ്. കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് ഒന്നാംവര്‍ഷ ബി.ടെക് (മെക്കാനിക്കല്‍) വിദ്യാര്‍ഥിയായ മുഹമ്മദ് സിജാഹ് കാനച്ചേരിയിലെ തൈവളപ്പില്‍ ടി.എ. മുഹമ്മദിന്റെയും ടി.വി. സൌദത്തിന്റെയും മകനാണ്. സ്വിച്ച് അമര്‍ത്തുമ്പോള്‍ അടയുന്ന ജനല്‍, ടാങ്കില്‍ വെള്ളം നിറയുമ്പോള്‍ അലാറം മുഴക്കുന്ന സംവിധാനം, വീട്ടിനകത്തുനിന്ന് ടെറസിന് മുകളിലെ ടാങ്കിലെ വെള്ളത്തിന്റെ അളവ് കണക്കാക്കാന്‍ ഉപകരിക്കുന്ന സ്കെയില്‍ എന്നിവ സിജാഹിന്റെ കണ്ടെത്തലുകളായുണ്ട്.
Courtesy:Madhyamam-16-01-2012

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം

  ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം
മതത്തിന്റെ വിമോചന സാധ്യത
അംഗീകരിക്കപ്പെടുന്നു -ടി. ആരിഫലി
പെരിന്തല്‍മണ്ണ: മതത്തിന്റെ വിമോചന സാധ്യത കമ്യൂണിസ്റ്റ്^മുതലാളിത്ത സൈദ്ധാന്തികര്‍ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ എസ്.ഐ.ഒ കേരള ഘടകം സംഘടിപ്പിച്ച ഇസ്ലാമിക അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോസ്റ്റ് സെക്കുലര്‍ ലോകത്തില്‍ മതത്തിന് കൈവരാന്‍ പോകുന്ന ഈ സാധ്യതയെ ഏറ്റെടുക്കാനുള്ള വൈജ്ഞാനിക ചങ്കുറപ്പ് മുസ്ലിം യുവത ആര്‍ജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാധുനിക ലോകവുമായി സംവദിക്കാനും ആധുനികാന്തര പ്രവണതകളെ നിരീക്ഷിക്കാനും അഭിമുഖീകരിക്കാനുമുള്ള ശേഷി പുതുതലമുറക്ക് സാധ്യമായിട്ടുണ്ട്.പ്രമാണബദ്ധമല്ലാത്ത ചിന്തകളും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും അബദ്ധങ്ങള്‍ക്കിടയാക്കും. പ്രമാണങ്ങളിലെ അക്ഷരങ്ങളെ സേവിച്ചും പൂജിച്ചും കഴിയാതെ, അക്ഷരങ്ങളില്‍നിന്നുണര്‍ന്ന് അതിന്റെ ആശയങ്ങളെ സ്വാംശീകരിച്ച് സമകാലിക പുനര്‍വായന നടത്തണം. ഇസ്ലാമിന്റെ സാകല്യത്തെകുറിച്ചും പരപ്പിനെകുറിച്ചും അവബോധമില്ലാതെയുള്ള വായനകള്‍ വിജ്ഞാന അസന്തുലിതത്വത്തിനിടയാക്കും. അത്തരം വലിച്ചുനീട്ടലുകള്‍ വഴികേടായി പരിണമിക്കും. നവീകരണമെന്നാല്‍ പഴയതിനെ കൊന്നുകളയാതെ, പുതുക്കിയെടുക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.അലീഗഢ് സര്‍വകലാശാല സീനിയര്‍ ഫാക്കല്‍റ്റി അംഗം ഡോ. ഉബൈദുല്ല ഫഹദ് മുഖ്യാതിഥിയായിരുന്നു. സാമൂഹിക മാറ്റത്തിന്റെ സന്ദര്‍ഭത്തില്‍ ന്യൂനപക്ഷമെന്ന ചിന്ത മാറ്റിവെച്ച് രാജ്യത്തെ മുസ്ലിം സമൂഹം ചരിത്ര ദൌത്യം നിറവേറ്റാന്‍ മുന്നോട്ടു വരണണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല, സാദിഖ് അല്‍മന്‍സലി (യമന്‍), എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വൈസ് പ്രസിഡന്റ് പി.എന്‍. സഫിയ അലി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ. സുഹൈല എന്നിവര്‍ സംസാരിച്ചു.
എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സലാം സ്വാഗതവും കെ.വി. സഫീര്‍ഷാ നന്ദിയും പറഞ്ഞു.

റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

പ്ലമ്പിങ് ആന്‍ഡ് സാനിറ്ററിവെയര്‍ 
പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നബാര്‍ഡ് സഹകരണത്തോടെ പ്ലമ്പിങ് ആന്‍ഡ് സാനിറ്ററിവെയര്‍ സൌജന്യ പരിശീലനം സംഘടിപ്പിക്കും.    താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ സഹിതം  ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ ജനുവരി 21നകം അപേക്ഷിക്കണം.   ഫോണ്‍: 04602 226573, 227869.
ഡാറ്റാ എന്‍ട്രി പരിശീലനം
റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി സൌജന്യ പരിശീലനം സംഘടിപ്പിക്കും.  താല്‍പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂറ്റ്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ ജനുവരി 24നകം അപേക്ഷിക്കണം.   ഫോണ്‍: 04602 226573, 227869.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍: ജില്ലാ മത്സര വിജയികള്‍

 ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍:
ജില്ലാ മത്സര വിജയികള്‍
കണ്ണൂര്‍: ജനുവരി 22ന് തലശേãരിയില്‍ നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമത്തോടനുബന്ധിച്ച് പഠിതാക്കള്‍ക്ക് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍: ഖുര്‍ആന്‍ പാരായണം^കെ.ടി. ഉമൈറ (കണ്ണൂര്‍), കെ.എല്‍. സമീറ (കക്കാട്), അബ്ദുല്‍ അസീസ് (കണ്ണൂര്‍). ഖുര്‍ആന്‍ മനഃപാഠം^വി.പി. നബീല (പെരിങ്ങാടി), എ.പി.വി. ഹഫ്സത്ത് (പുതിയങ്ങാടി), മെഹര്‍ബാനു (തലശേãരി), ഡോ. പി. സലീം (കണ്ണൂര്‍). ഖുര്‍ആന്‍ ക്വിസ്^വഹീദ റഫീഖ് (പെരിങ്ങാടി), പി.എം. റുബീന (നെട്ടൂര്‍), പി. അര്‍ഷാന (കവിയൂര്‍). ഖുര്‍ആന്‍ ദര്‍സ്^കെ.എ. സുമയ്യ (ഞാലുവയല്‍), സാഹിദ അലി (മാട്ടൂല്‍), ലദീദ (ഞായുവയല്‍).
മത്സരം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മുനീര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. മൂസ മാസ്റ്റര്‍, എന്‍.എം. ബഷീര്‍, ഹിഷാം മാസ്റ്റര്‍, എ.ടി. സമീറ, സി. ഹസീന എന്നിവര്‍ നേതൃത്വം നല്‍കി.

ഏച്ചൂരിനു സമീപം കോണ്‍ഗ്രസ് ഓഫിസിനുനേരെ അക്രമം

 ഏച്ചൂരിനു സമീപം കോണ്‍ഗ്രസ്
ഓഫിസിനുനേരെ അക്രമം
ഏച്ചൂരിനു സമീപം നല്ലാഞ്ചിയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ അക്രമം. ഏച്ചൂര്‍ കെ.എസ്.ഇ.ബി ഓഫിസിനു സമീപത്ത് നല്ലാഞ്ചിയിലെ പ്രിയദര്‍ശിനി മന്ദിരമാണ് ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെ അക്രമികള്‍ തകര്‍ത്തത്. ഓഫിസില്‍ സൂക്ഷിച്ച നേതാക്കളുടെ ഫോട്ടോകള്‍, ഫര്‍ണിച്ചര്‍, കാരംസ്ബോര്‍ഡ് എന്നിവയും തകര്‍ത്തിട്ടുണ്ട്. ഓഫിസിന്റെ തകരവാതില്‍ അടിച്ചുതകര്‍ത്താണ് അക്രമികള്‍ അകത്തു പ്രവേശിച്ചത്. സമീപത്തെ രണ്ടുകൊടിമരങ്ങളും പിഴുതെടുത്ത് ദൂരെ കളഞ്ഞനിലയിലാണ്. സെക്രട്ടറി കെ. ചന്ദ്രന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് പി.കെ. വിജയരാഘവന്‍, മുണ്ടേരി ഗംഗാധരന്‍, ടി.ഒ. മോഹനന്‍, മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.