ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 5, 2012

MADANI


ക്രിക്കറ്റ് മത്സരം

 ക്രിക്കറ്റ് മത്സരം
മുണ്ടേരി: ഡബ്ള്‍സ് മുണ്ടേരിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ജില്ലാതല നാനോ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഡിസംബര്‍ എട്ടിന് രാത്രി 8.30 മുതല്‍ മുണ്ടേരി കോളിന്‍മൂല മദ്റസക്ക് സമീപം നടക്കും.
 ഫോണ്‍: 9895 143 394, 9746 156 786.

ക്ഷീരസംഗമം ഇന്ന്

ക്ഷീരസംഗമം ഇന്ന്
 എടക്കാട് ബ്ളോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും മുണ്ടേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍െറയും ആഭിമുഖ്യത്തില്‍ കുടുക്കിമൊട്ടയില്‍ ഇന്ന് ക്ഷീരസംഗമം സംഘടിപ്പിക്കും.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദര്‍ശനവും ക്ഷീര കര്‍ഷകര്‍ക്കായുള്ള ക്വിസ് മത്സരവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.കെ. ജയരാജന്‍, ടി.കെ. പവിത്രന്‍, രാജശ്രീ മേനോന്‍, എം. കുമാരന്‍, കെ.പി. അശോകന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതിഷേധിച്ചു


പ്രതിഷേധിച്ചു
 ചക്കരക്കല്ല്: മര്‍ദനത്തില്‍ സോളിഡാരിറ്റി ചക്കരക്കല്ല് യൂനിറ്റ് പ്രതിഷേധിച്ചു. സി.ടി. അഷ്കര്‍ അധ്യക്ഷത വഹിച്ചു. ശഫീഖ് മാച്ചേരി, ഗഫൂര്‍ ചെമ്പിലോട്, കെ.വി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

മര്‍ദനത്തില്‍ പ്രതിഷേധിച്ചു

മര്‍ദനത്തില്‍ പ്രതിഷേധിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലിലെ സിറ്റി ഫാന്‍സി കടയുടമയും വ്യാപാരിയുമായ അബ്ദുല്‍ ഖാദറിനെ ഡോ. മുഹമ്മദലി മര്‍ദിച്ചതില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം പ്രതിഷേധിച്ചു. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി, കെ. സക്കരിയ്യ, സി.സി. മാമുഹാജി, കെ.കെ. അയ്യൂബ്, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

TOPCO


ഗണിതോത്സവം സംഘടിപ്പിച്ചു

 ഗണിതോത്സവം സംഘടിപ്പിച്ചു
മുണ്ടേരി: എസ്.എസ്.എയുടെ നേതൃത്വത്തില്‍ ദേശീയ ഗണിത വാര്‍ഷിക ദിനാചരണത്തിന്‍െറ ഭാഗമായി മുണ്ടേരി എല്‍.പി സ്കൂളില്‍ ഗണിതോത്സവം സംഘടിപ്പിച്ചു. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു. സമാപന സമ്മേളനം മുണ്ടേരി പഞ്ചായത്തംഗം കെ.വി. ജിജില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.ദിനേശന്‍ അധ്യക്ഷത വഹിച്ചു.