ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 30, 2012

MADHYAMAM WEEKLY


MALARVADY MONTHLY


പ്രതിഷേധം

 പ്രതിഷേധം 
കണ്ണൂര്‍: ജി.ഐ.ഒ ജില്ല കമ്മിറ്റിയുടെ  നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. ക്രൂരതക്കിരയായി മരണപ്പെട്ട യുവതിയുടെ സംസ്കാരം നടക്കുന്നതിനു മുമ്പുതന്നെ പ്രതികളെ ജനമധ്യത്തില്‍ ശിക്ഷിക്കണമെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഖദീജ പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇനിയും പുറത്തിറങ്ങേണ്ടതുണ്ട്. അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിന് അധികാരികള്‍ ശ്രദ്ധിക്കണം. ഭരണാധികാരികള്‍ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണമെന്നും അവര്‍ പറഞ്ഞു. കാല്‍ടെക്സില്‍ നടന്ന സമാപനയോഗത്തില്‍ ജില്ല പ്രസിഡന്‍റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. കെ. നാജിയ, കെ. സുഫൈല, ടി. ശബാന, എന്‍. സക്കീന എന്നിവര്‍ നേതൃത്വം നല്‍കി.

‘മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും അജണ്ടയുടെ ഭാഗം’

 
 ‘മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും അജണ്ടയുടെ ഭാഗം’ 
 മട്ടന്നൂര്‍: നിയമവിധേയ വിചാരണ പോലും നിഷേധിക്കപ്പെട്ട് ചെയ്യാത്ത കുറ്റത്തിന്‍െറ പേരില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ തയാറാകാത്തത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് തെഹല്‍ക ന്യൂസ് റിപ്പോര്‍ട്ടറും മഅ്ദനി വിഷയം അന്വേഷിച്ചതിന്‍െറ പേരില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്ത കെ.കെ. ഷാഹിന. മഅ്ദനിക്കെതിരെ സാക്ഷി പറഞ്ഞ മലയാളികളും കര്‍ണാടകക്കാരും അടങ്ങുന്നവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതോടെ മഅ്ദനിയുടെ നിരപരാധിത്വം ബോധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. ‘മഅ്ദനിക്കു വേണ്ടത് ജാമ്യം’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ് സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷാഹിന.
മുസ്ലിംകള്‍ മാത്രമല്ല, സമൂഹത്തിന്‍െറ താഴെതട്ടിലുള്ള ചെറുത്തുനില്‍ക്കാനാവാത്ത നിരവധിപേര്‍ ചെയ്യാത്തകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. രേഖയില്‍ ഒളിവിലും എന്നാല്‍, കസ്റ്റഡിയില്‍ കഴിയുന്നവരുമായ ആളുകള്‍ കര്‍ണാടക ജയിലുകളിലുണ്ട്. മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം അന്വേഷിച്ചിറങ്ങിയതിനാണ് തന്നെ കേസില്‍പെടുത്തിയതെന്നും ഇതുമൂലം ഏഴുമാസത്തോളം സ്വന്തം വീട്ടില്‍ താമസിക്കാനാകാത്ത അവസ്ഥയുണ്ടായെന്നും ഷാഹിന പറഞ്ഞു.
സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പൊലീസ് പറയുന്നതാണ് ശരിയെന്ന നിലപാടിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്നും നിരപരാധികള്‍ ജയിലിലടക്കപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ല സമിതിയംഗം ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരുന്നു. എം. രതീഷ് (ഡി.വൈ.എഫ്.ഐ), വി.എന്‍. മുഹമ്മദ് (യൂത്ത്ലീഗ്), ഒ.കെ. പ്രസാദ് (യൂത്ത് കോണ്‍.), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), നിസാര്‍ മത്തേര്‍ (പി.ഡി.പി), കൃഷ്ണകുമാര്‍ കണ്ണോത്ത് (ആകാശവാണി), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍പാര്‍ട്ടി) എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ ജന. സെക്രട്ടറി അന്‍സാര്‍ ഉളിയില്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കുറ്റവിചാരണയും പ്രതീകാത്മക തൂക്കിലേറ്റലും നടത്തി

വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കുറ്റവിചാരണയും
പ്രതീകാത്മക തൂക്കിലേറ്റലും നടത്തി 
 കൊച്ചി: ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കുറ്റവിചാരണയും പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു. കലൂരില്‍ നടന്ന പരിപാടി പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ളെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന ആധുനിക കാലത്ത് സ്ത്രീകളോടുള്ള മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. സ്ത്രീകള്‍ വെറും ശരീരമല്ളെന്നും മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്ന് തിരിച്ചറിയാനും അവരെ ആദരിക്കാനും കഴിയുന്ന സമൂഹത്തിനെ ഒൗന്നത്ത്യമുണ്ടാവൂ. സ്ത്രീകള്‍ സുരക്ഷിതമല്ളെന്നത് സമൂഹത്തിന്‍െറ അധ$പതനത്തിന്‍െറ നേര്‍ചിത്രമാണെന്നും അവര്‍ പറഞ്ഞു. ഇ.സി. ആയിശ ടീച്ചര്‍, നിര്‍മല ലെനിന്‍, ചന്ദ്രിക തിരുവനന്തപുരം, ഉമാ ഉദയന്‍ എന്നിവര്‍ സംസാരിച്ചു. മിനു മുംതാസ്, റംലാ മമ്പാട്, സുലൈഖ അബ്ദുല്‍ അസീസ്, ലതിക മണി, സമീറ എം.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

സൗഹൃദ സാന്നിധ്യമായി ജമാഅത്ത് നേതാക്കള്‍

 
 
 
 സൗഹൃദ സാന്നിധ്യമായി ജമാഅത്ത് നേതാക്കള്‍
സലഫിനഗര്‍ (കോഴിക്കോട്): മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളന നഗരിയില്‍ സൗഹൃദ സന്ദര്‍ശനത്തിന് ജമാഅത്തെ ഇസ്ലാമി നേതാക്കളത്തെി. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍മാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.ഐ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, ശാന്തപുരം അല്‍ ജാമിഅ മുദീര്‍ അബ്ദുല്ലാ മന്‍ഹാം, മീഡിയ സെക്രട്ടറി ടി. ശാക്കിര്‍ എന്നിവരാണ് സലഫിനഗറിലത്തെിയത്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, അബ്ദുറഹ്മാന്‍ പാലത്ത്, ബാബു സേഠ്, എം.എം. അക്ബര്‍ തുടങ്ങിയവര്‍ അതിഥികളെ സ്വീകരിച്ചു.