ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, March 18, 2012

കുടിവെള്ള ബൂത്ത് ഉദ്ഘാടനം

 കുടിവെള്ള ബൂത്ത് ഉദ്ഘാടനം
തലശ്ശേരി: സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയിന്‍റോഡ് മട്ടാമ്പ്രം പള്ളിക്ക് സമീപം ജനകീയ കുടിവെള്ള ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു. തലശ്ശേരി ഫുഡ് ഗ്രെയ്ന്‍സ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി ഇ.എ. ഹാരിസിന് കുടിവെള്ളം നല്‍കി സൂപ്പര്‍ നസീര്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി തലശ്ശേരി ഏരിയാ പ്രസിഡന്‍റ് പി.എ. ഷഹീദ്, സെക്രട്ടറി കെ.എം. അഷ്ഫാഖ്, കെ. മുഹമ്മദ് നിയാസ്, ഇ.വി. ശമീം എന്നിവര്‍ സംബന്ധിച്ചു.

മീഡിയവണ്‍ സംപ്രേഷണം ഓണത്തിന്

 മീഡിയവണ്‍ സംപ്രേഷണം ഓണത്തിന്
കോഴിക്കോട്: വാര്‍ത്തകളും വിനോദ പരിപാടികളുമായി മലയാളികളുടെ കുടുംബസുഹൃത്താകാന്‍ മീഡിയ വണ്‍ ടി.വി ഓണത്തിന് സംപ്രേഷണം ആരംഭിക്കും. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് തുടങ്ങുന്ന മീഡിയവണ്‍ മലബാറില്‍നിന്നുള്ള ആദ്യത്തെ വാര്‍ത്ത-വാര്‍ത്തേതര സാറ്റലൈറ്റ് ചാനലാണ്.
കുടുംബങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് കാണാവുന്ന പുതുമയാര്‍ന്ന പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അറിയിച്ചു. വാര്‍ത്തകളില്‍ നിറംചേര്‍ക്കാത്ത നീതിബോധവും വസ്തുനിഷ്ഠതയും ഉറപ്പുവരുത്തും. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം വെള്ളിപറമ്പിലാണ് സ്റ്റുഡിയോ കോംപ്ളക്സ്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവന്‍ മലയാളികള്‍ക്കും ചാനല്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

പെട്ടിപ്പാലം: പൊലീസിനെ നിയോഗിച്ചതില്‍ പങ്കില്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

പെട്ടിപ്പാലം: പൊലീസിനെ നിയോഗിച്ചതില്‍
പങ്കില്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തലശ്ശേരി: കഴിഞ്ഞ ദിവസം പെട്ടിപ്പാലത്തേക്ക് പൊലീസ് സംരക്ഷണത്തില്‍ മാലിന്യം തള്ളാന്‍ തീരുമാനിച്ചത് തങ്ങളുടെ അറിവോടെയല്ളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയതായി മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് പറഞ്ഞു. പുന്നോലിലെ സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പെട്ടിപ്പാലത്തേക്ക് പൊലീസിനെ നിയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ചപ്പോഴായിരുന്നു ഇത്. തലശ്ശേരി നഗരസഭയുടെ നിര്‍ദേശമനുസരിച്ചാണ് പൊലീസ് അനധികൃത മാലിന്യ നിക്ഷേപത്തിന് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് ജബീന ഇര്‍ഷാദ് പറഞ്ഞു.കടല്‍ഭിത്തി തകര്‍ത്ത് മാലിന്യം കടലില്‍ തള്ളിയ നഗരസഭക്കെതിരെ പൊലീസ് ഇതേവരെ നടപടി സ്വീകരിക്കാത്തതും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി അവര്‍ പറഞ്ഞു.

തനിമ സര്‍ഗസായാഹ്നം