ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 18, 2013

ADMISSION



PRABODHANAM WEEKLY


ന്യൂമാഹി പഞ്ചായത്ത് ഓഫിസ് ധര്‍ണ ഇന്ന്

ന്യൂമാഹി പഞ്ചായത്ത്
ഓഫിസ് ധര്‍ണ ഇന്ന്
പെരിങ്ങാടി: സാമ്പത്തിക അഴിമതി ആരോപിക്കപ്പെട്ട ന്യൂമാഹി പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി തിങ്കളാഴ്ച ധര്‍ണ നടത്തും.  പി.ബി.എം. ഫെര്‍മീസ് ഉദ്ഘാടനം ചെയ്യും.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ജ്വാല ഇന്ന്

 വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ജ്വാല ഇന്ന്
കണ്ണൂര്‍: സൂര്യനെല്ലി ഉള്‍പ്പെടെയുള്ള സ്ത്രീപീഡന കേസുകള്‍ പുനരന്വേഷിക്കുക, പി.ജെ. കുര്യന്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രകടനവും പ്രതിഷേധ ജ്വാലയും ഇന്ന് വൈകീട്ട് 4.30ന് കണ്ണൂരില്‍ നടക്കും. ട്രെയ്നിങ് സ്കൂളിന് സമീപമുള്ള ജില്ല ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. പ്രതിഷേധ ജ്വാല സംസ്ഥാന കമ്മിറ്റിയംഗം റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.

എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കോട്ടാനിച്ചേരിയില്‍  എസ്.ഡി.പി.ഐ
പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
  കണ്ണൂര്‍: കോട്ടാനിച്ചേരിയില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്.ഡി.പി.ഐ കോട്ടാനിച്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫിസ് തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. വെട്ടേറ്റ പടന്നോട്ടെ റഊഫ്, സാബിത്ത്, കോട്ടാനിച്ചേരിയിലെ മനാഫ് എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കൈക്കും കാലിനുമാണ് മൂന്ന് പേര്‍ക്കും പരിക്കേറ്റത്. സംഭവത്തില്‍ രണ്ടു പേരെ ചക്കരക്കല്ല് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ രാജീവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. മാരകായുധങ്ങളുമായത്തെിയ 20 അംഗ സി.പി.എം സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.

ഖിദ്മ സുഹൃദ് സംഗമം

 
 ഖിദ്മ സുഹൃദ് സംഗമം
കണ്ണൂര്‍: പാവപ്പെട്ടവന്‍െറ കണ്ണീരൊപ്പാന്‍ കഴിയുന്ന ആര്‍ദ്ര മനസ്സുള്ളവര്‍ക്കേ നല്ല മനുഷ്യനാവാന്‍ കഴിയൂവെന്ന് കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് അമാനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയാലിസിസ് യൂനിറ്റുകളും ഏര്‍ളി ഡിസീസ് ഡിറ്റക്ഷന്‍ ക്ളിനിക്കുമടങ്ങുന്ന ഒന്നേ മുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച ഖിദ്മ മെഡിക്കല്‍ സെന്‍ററിന്‍െറ  ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ‘കാരുണ്യത്തിന്‍െറ  കൈയൊപ്പ്’ പദ്ധതി സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി. ഖാലിദ് നിര്‍വഹിച്ചു. വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയില്‍ ഒ.വി. മഹമൂദ് എന്‍ജിനീയര്‍ ആദ്യ അംഗത്വമെടുത്തു. കാംബസാര്‍ ജുമാമസ്ജിദ് ഖതീബ് ഹാഫിസ് അനസ് മൗലവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.  ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. ഡോ. വി. ഇദ്രീസ്, ഡോ. എം. മുഹമ്മദലി, ബി.കെ. ഫസല്‍, ഡോ. എം. മുഹമ്മദ് റജീസ് എന്നിവര്‍ സംസാരിച്ചു. കെ.എസ്. മുഹമ്മദലി ഹാജി, കെ.എസ്. സുബൈര്‍ ഹാജി, കമ്പില്‍ മുസ്തഫ ഹാജി, അഹമ്മദ് പാറക്കല്‍, അബ്ദുല്‍ ബാരി, ഖാലിദ് ഹാജി, ടി.പി. മുഹമ്മദ് ഹനീഫ ഹാജി എന്നിവര്‍ സംബന്ധിച്ചു.

സുധാകരനെ നിലക്കുനിര്‍ത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി

 
സുധാകരനെ നിലക്കുനിര്‍ത്തണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനപ്രതിനിധിയില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് സുധാകരനില്‍നിന്ന് സംഭവിച്ചത്. ആരെയും എന്തും പറയാന്‍ അധികാരമുണ്ടെന്ന് ധരിച്ച് നിഗളിച്ചു നടക്കുന്ന സുധാകരനെ പോലുള്ള നേതാക്കളെ മൂക്കുകയറിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം. പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ കുര്യനെ എം.പി സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തി പുനരന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.