ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 27, 2011

COORG NEWS

 
 വീരാജ്പേട്ടയില്‍ പാചകവാതക
ഉപഭോക്താക്കള്‍ക്ക് ദുരിതം
വീരാജ്പേട്ട: എച്ച്.പി ഗ്യാസിന്റെ വീരാജ്പേട്ടയിലെ ഏജന്‍സി പാചക വാതകം വീടുകളിലെത്തിക്കുന്ന സംവിധാനം പിന്‍വലിച്ചതിനെ തുടര്‍ന്ന് വീരാജ്പേട്ടയിലെ പാചകവാതക ഉപഭോക്താക്കള്‍ ദുരിതത്തിലായി. വീരാജ്പേട്ട രവിരാജ് ഗ്യാസ് ഏജന്‍സി മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ഈ സംവിധാനം  നിര്‍ത്തിയതാണ് ഉപഭോക്താക്കള്‍ക്ക് വിനയാകുന്നത്. ജീവനക്കാരെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടതിനാലാണ് സംവിധാനം നിര്‍ത്തിയത്. കഴിഞ്ഞയാഴ്ച മുതല്‍ ടെലിഫോണ്‍ വഴിയുള്ള ബുക്കിങ്ങും നിര്‍ത്തിയതോടെ ഏജന്‍സിക്കുമുന്നില്‍ ഏറെ നേരം ക്യൂ നിന്ന് പാചകവാതക സിലിണ്ടറുകള്‍ വാങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.
സിലിണ്ടറുകള്‍ വീട്ടിലെത്തിക്കാനും ഉപഭോക്താക്കള്‍ പ്രയാസപ്പെന്നു. സിലിണ്ടര്‍ വാങ്ങിക്കാന്‍ കിലോമീറ്ററുകളോളം അകലെ കണ്ണൂര്‍ റോഡിലുള്ള ഗോഡൌണിലേക്ക് ഉപഭോക്താക്കള്‍ പോവണം. ഇതിന് ഓട്ടോറിക്ഷ വാടകയായും മറ്റും ധാരാളം തുക നഷ്ടപ്പെടുന്നു. സംവിധാനം ഉടന്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഏജന്‍സിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് 'സിറ്റിസണ്‍സ് ഫോറം' (നാഗരികെ സമിതി) അറിയിച്ചു.

SOLIDARITY KOOTHUPARAMBA AREA

ബസ് മിന്നല്‍പണിമുടക്കിനെതിരെ
കര്‍ശന നടപടി വേണം- സോളിഡാരിറ്റി
കൂത്തുപറമ്പ്: സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് സമരത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബസുകള്‍ക്കും തൊഴിലാളികള്‍ക്കും നേരെയുണ്ടാകുന്ന അക്രമത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ പൊലീസ് അധികാരികള്‍ തയാറാകണം. മിന്നല്‍ പണിമുടക്ക്  സമരം ബസ് തൊഴിലാളികള്‍ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ പ്രതിനിധികള്‍, ബസ് ഉടമാസംഘം, പൌരപ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.സി. അനൈസ് അധ്യക്ഷതവ ഹിച്ചു. അനൂപ്കുമാര്‍, സുബൈര്‍, സജീര്‍ എന്നിവര്‍ സംസാരിച്ചു.

CHAKKARAKAL NEWS

ചക്കരക്കല്‍ ബാര്‍വിരുദ്ധ സമരസമിതിധര്‍ണ നടത്തും
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ ബാര്‍വിരുദ്ധ സമരസമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10ന് കലക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു. സമരം 101ാം ദിവസം തികയുന്ന ഒക്ടോബര്‍ നാലിന് ചക്കരക്കല്ല് ബസാറില്‍ വിപുലമായ പൊതുയോഗം നടത്തും. സമരസമിതി യോഗത്തില്‍ കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അഹമ്മദ് മാണിയൂര്‍, രാജന്‍ കോരമ്പേത്ത്, എം. മുകുന്ദന്‍ മാസ്റ്റര്‍, ടി.പി.ആര്‍. നാഥ്, ടി. ചന്ദ്രന്‍, ദിനു മൊട്ടമ്മല്‍, എ. രഘു മാസ്റ്റര്‍, പി.കെ. കുമാരന്‍, കെ.സി. ശ്രീനിവാസന്‍, കെ. അശ്റഫ്, അബ്ദുല്‍സലാം,  രമേശന്‍ മാമ്പ, എ.ടി. സമീറ, യു.ലക്ഷ്മണന്‍, പി.സി. അഹമ്മദ്, സി. കാര്‍ത്യായനി ടീച്ചര്‍, കെ. അപ്പ നായര്‍, അരിപ്പ സുരേഷ്, കെ. പുരുഷോത്തമന്‍, ഷാഹുല്‍ ഹമീദ്, കെ.കെ. രവീന്ദ്രന്‍, സൌമി മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

SOLIDARITY KANNUR

പരിയാരം സമരം; കത്തുകളയച്ചു
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഷ്ട്രീയ^സാമൂഹിക സംഘടനകളുടെ പിന്തുണയഭ്യര്‍ഥിച്ച് പ്രക്ഷോഭസമിതി കത്തുകളയച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രബാബു, കെ. സാദിഖ്, ഭാസ്കരന്‍ വെള്ളൂര്‍, പോള്‍ ടി. സാമുവല്‍, സി. ശശി, ചാലോടന്‍ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. വിനോദ് പയ്യട സ്വാഗതവും എം.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു