ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 15, 2012

PRABODHANAM WEEKLY,


MADHYAMAM WEEKLY


‘നന്മ’ സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു

‘നന്മ’ സാംസ്കാരിക വേദി
ഉദ്ഘാടനം ചെയ്തു
പയ്യന്നൂര്‍: സഹജീവിയുടെ സുഖത്തിലും ദു$ഖത്തിലും പങ്കുചേരുമ്പോഴാണ് സമൂഹത്തില്‍ നന്മയുണ്ടാകുന്നതെന്ന് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട. കരിവള്ളൂര്‍ ഓണക്കുന്നില്‍ പുതുതായി രൂപവത്കരിച്ച ‘നന്മ’ സാംസ്കാരിക വേദിയുടെ ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിവള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. പത്മാവതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഇ.പി. തമ്പാന്‍ മാസ്റ്റര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. വി.സി. രവീന്ദ്രന്‍, തിരക്കഥാകൃത്ത് ഹരിദാസ് കരിവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ടി.പി. അലി അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ കരിവള്ളൂര്‍ സ്വാഗതവും പി. അബ്ദുല്ല നന്ദിയും പറഞ്ഞു.

‘തര്‍ത്തീല്‍’ സെക്കന്‍ഡറിതല മത്സരം

 
 
 
 
 

 
 

  ‘തര്‍ത്തീല്‍’ 
സെക്കന്‍ഡറിതല മത്സരം
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍ത്തീല്‍-2012’ന്‍െറ ജില്ലാതല സെക്കന്‍ഡറി മത്സരം കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.  ഹിബ ഫിസല്‍ മാഹി ഒന്നാംസ്ഥാനവും റഫീഹ തളിപ്പറമ്പ് രണ്ടാംസ്ഥാനവും മര്‍യംബി പെരിങ്ങാടി, ഹനാന്‍ സഈദ് മാടായി എന്നിവര്‍ മൂന്നാംസ്ഥാനവും നേടി. അനീസ് മൗലവി, ഹാഫിള് അഫീഫ്, സഈദ മാടായി എന്നിവര്‍ വിധികര്‍ത്താക്കളായ പരിപാടിയില്‍ ഡോ. സലിം വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. നവാല സ്വാഗതവും നസ്റീന നന്ദിയും പറഞ്ഞു.