ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, March 24, 2012

പ്രകടനം നടത്തി

 പ്രകടനം നടത്തി
കാഞ്ഞിരോട്: പെട്ടിപ്പാലത്തെ മനുഷ്യാവകാശ സംരക്ഷണ സമരത്തിനെതിരെ പൊലീസ് നടത്തിയ നരനായാട്ടില്‍ എസ്.ഐ.ഒ കാഞ്ഞിരോട് യൂനിറ്റ് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.സി. അജ്മല്‍, കെ. ഫവാസ്, പി.സി. ഷമ്മാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കുഞ്ഞു പോരാളി..........

 കുഞ്ഞു പോരാളി..........
പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പോലീസിന്റെ ബലപ്രയോഗത്തിന്നിരയായ ഇസമോള്‍ക്കുള്ള ഹാരാര്‍പ്പണം...

പെട്ടിപ്പാലം: എസ്.പി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു

 
 പെട്ടിപ്പാലം: എസ്.പി ഓഫിസ്
മാര്‍ച്ച് പൊലീസ് തടഞ്ഞു
കണ്ണൂര്‍: പെട്ടിപ്പാലം സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ച് പൊലീസ് വന്‍സന്നാഹമൊരുക്കി തടഞ്ഞു. മുപ്പതില്‍ കുറവുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ ചെറുക്കാന്‍ മുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചത്. എ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫിസില്‍നിന്ന് 250 മീറ്റര്‍ അകലെ കലക്ടറേറ്റിന് മുന്നില്‍ സമരക്കാരെ പൊലീസ് തടഞ്ഞു.
ഇടതു യുവജന സംഘടനകള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് പ്രതിരോധിക്കുന്നതില്‍ പറ്റിയ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ യുദ്ധസമാനമായ സജ്ജീകരണങ്ങളുമായാണ് പൊലീസ് എത്തിയത്. ജലപീരങ്കിയും ഫയര്‍ഫോഴ്സിനെയും ഒരുക്കിനിര്‍ത്തിയിരുന്നു.പതിനൊന്നരയോടെ വായ മൂടിക്കെട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകടനമായത്തെിയത്. പെട്ടിപ്പാലത്ത് ഗാന്ധിജിയുടെ ചിത്രം കത്തിച്ചതില്‍ പ്രതിഷേധിച്ച് ഗാന്ധിജിയുടെ പ്രതീകാത്മക ചിതാഭസ്മവും കൊണ്ടാണ് സമരക്കാര്‍ എത്തിയത്. മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ തടഞ്ഞതോടെ എസ്.പി ഓഫിസ് കവാടം വരെ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബഹളംവെച്ചു. എന്നാല്‍, സമരക്കാരെ വിടാന്‍ പൊലീസ് തയാറായില്ല. ഇതേതുടര്‍ന്ന് റോഡില്‍ കുത്തിയിരിപ്പുസമരം നടത്തി. മാര്‍ച്ച് എ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. കെ.പി.എ. റഹീം, ഭാസ്കരന്‍ വെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ഹരി, ആശ, രമേശന്‍ മാമ്പ, ചാലോടന്‍ രാജീവന്‍, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം

വെല്‍ഫെയര്‍ പാര്‍ട്ടി 
പ്രഖ്യാപന സമ്മേളനം
പാനൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലം വെല്‍ഫെയര്‍  പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനം നാളെ വൈകീട്ട് 4.30ന് പാനൂര്‍ യു.പി സ്കൂളില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.

പെട്ടിപ്പാലം: പോസ്റ്റര്‍ പതിക്കവെ രണ്ടുപേര്‍ കസ്റ്റഡിയില്‍

ഫെയ്സ് ബുക്കിലൂടെ വ്യക്തിഹത്യ
നടത്തുന്നെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍
തലശ്ശേരി: പ്രദേശത്തെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഫെയ്സ് ബുക്കിലൂടെ വ്യക്തിഹത്യ നടത്തുന്നതായി കാണിച്ച് തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍ തലശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.
തന്‍െറ കുടുംബത്തെ അപമാനിക്കുന്ന രീതിയിലാണ് ഫെയ്സ് ബുക്കിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നഗരസഭാ ചെയര്‍പേഴ്സനെതിരെ പ്രചരിക്കുന്നുവെന്ന് പറയുന്ന പോസ്റ്റുകള്‍ സീഡിയിലാക്കി പരാതിയാടൊപ്പം ഡിവൈ.എസ്.പിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പെട്ടിപ്പാലം: പോസ്റ്റര്‍ പതിക്കവെ
രണ്ടുപേര്‍ കസ്റ്റഡിയില്‍
തലശ്ശേരി: പെട്ടിപ്പാലം പ്രശ്നത്തില്‍  പൊലീസിനെതിരെ പോസ്റ്റര്‍ പതിക്കുന്നതിനിടയില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി കായ്യത്ത് റോഡില്‍ റഹ്മയില്‍ ഷാനവാസ് (32), പാലിശ്ശേരി ചെറിയപാറക്കണ്ടിയില്‍ സി.എം. റഹീസ് (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുണ്ടേരിമൊട്ടയില്‍ വാഹനങ്ങള്‍ക്ക് നേരെ അക്രമം

 
 
 മുണ്ടേരിമൊട്ടയില്‍ വാഹനങ്ങള്‍ക്ക് 
നേരെ അക്രമം;
പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തു
മുണ്ടേരിമൊട്ട, ചെറുവത്തലമൊട്ട പ്രദേശങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വാഹനങ്ങള്‍ക്കുനേരെയും പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെയും വ്യാപക അക്രമം. രണ്ട് ബസുകളും ജീപ്പ്, വാന്‍ എന്നിവയും തകര്‍ത്തു. ചെക്കിക്കുളം, ചെറുവത്തലമൊട്ട എന്നിവിടങ്ങളിലെ സി.പി.എം ഓഫിസുകള്‍ തകര്‍ത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ബസിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഈ റൂട്ടില്‍ ബസുകള്‍ ട്രിപ്പ് നിര്‍ത്തിവെച്ചു.
പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായത്തെിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
മുണ്ടേരിമൊട്ടയില്‍ റഷീദാസില്‍ മുസ്തഫയുടെ ടൂറിസ്റ്റ് ബസ്, മുണ്ടേരിമൊട്ട ഗംഗയില്‍ പി.വി. ദിവാകരന്‍െറ ദര്‍ശന ബസ് എന്നിവയാണ് തകര്‍ന്നത്. കയ്പക്കീല്‍ മെട്ടയില്‍ പാര്‍ക്കുചെയ്ത ബസായിരുന്നു തകര്‍ത്തത്.  ടാറിങ് ജോലിക്കായി സമീപത്ത് നിര്‍ത്തിയിട്ട ജീപ്പിന്‍െറ ഗ്ളാസുകളും തകര്‍ത്തു. വയനാട് മില്‍ക്കിന്‍െറ വിതരണ വാനാണ് അക്രമത്തില്‍ തകര്‍ന്നത്. അക്രമിക്കപ്പെടുമ്പോള്‍ വാനിലുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി ജംഷീറിന് ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വലിയന്നൂര്‍ മുതല്‍ ചെക്കിക്കുളം വരെ സ്ഥാപിച്ച സി.പി.എം കൊടി, കൊടിമരം എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ചെക്കിക്കുളത്തെ കൃഷ്ണപ്പിള്ള വായനശാല, ചെറുവത്തലമൊട്ടയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് എന്നിവക്കുനേരെയും അക്രമം നടന്നു. വായനശാലക്കുനേരേ ബോംബെറിഞ്ഞതായി സി.പി.എം ആരോപിച്ചു.
പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ മയ്യില്‍ പൊലീസ് കേസെടുത്തു. എ.എസ്.ഐ ദീപക് രാഞ്ജന്‍, സിറ്റി സി.ഐ ടി. അനില്‍കുമാര്‍, ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.