ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, July 20, 2013

സോളിഡാരിറ്റി ഇരിട്ടി ഏരിയ

ഭാരവാഹികള്‍
സോളിഡാരിറ്റി ഇരിട്ടി ഏരിയ : ഷെഫീര്‍ ആറളം (പ്രസി.) സി. റിയാസ് (ജന. സെക്ര.) ഫാഇസ് ഇരിട്ടി (സമൂഹം), ഷാനിഫ് കാക്കയങ്ങാട് (സേവനം), ഇബ്നുസീന ഉളിയില്‍ (പി.ആര്‍), കെ.കെ. റഹീം, എ.കെ. ഫൈസല്‍, അയ്യൂബ് ഉളിയില്‍, പി. നിസാം, അന്‍സാര്‍ ഉളിയില്‍ (എക്സി. അംഗങ്ങള്‍).

ദേശീയപാത: കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിസന്ധിക്ക് പരിഹാരം -സോളിഡാരിറ്റി

 ദേശീയപാത: കേന്ദ്രമന്ത്രിയുടെ
പ്രസ്താവന പ്രതിസന്ധിക്ക്
പരിഹാരം -സോളിഡാരിറ്റി

കൊച്ചി: ദേശീയപാത വികസന വിഷയത്തില്‍ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ഗതാഗത വികസനത്തിന് അനിവാര്യമായ ദേശീയപാതകളുടെ വികസനത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസിന്‍െറ പ്രസ്താവനയിലൂടെ പരിഹാരമാകുകയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തിലെ മുഴുവന്‍ ദേശീയപാതകളും  മൂന്നു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നാലുവരിയാക്കാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍നിന്നു കഴിഞ്ഞ അഞ്ചുവര്‍ഷം പിരിച്ചെടുത്ത പെട്രോള്‍ സെസും റോഡ് നികുതിയും മാത്രം മതി പാത പണിയാനുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതകളും പ്രധാന സംസ്ഥാന പാതകളും ബി.ഒ.ടിവത്കരിക്കുക പ്രായോഗികമല്ളെന്ന് മുഖ്യമന്ത്രിതന്നെ അംഗീകരിച്ച സാഹചര്യത്തില്‍ ഈശ്രമത്തിന്‍െറ വിജയം കേരളത്തിലെ മുഴുവന്‍ പാതകളുടെ വികസനത്തിനും ഏറെ പ്രയോജനകരമാണ്.
പൊതുഗതാഗതം തിരിച്ചുപിടിക്കാനുള്ള സമരത്തിന്‍െറ രാഷ്ട്രീയം തിരിച്ചറിയാന്‍ കേരളത്തിലെ അധികാര രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണം. ഒന്നാം സര്‍വകക്ഷിയോഗ തീരുമാനം നടപ്പാക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഇനിയും തയാറായില്ളെങ്കില്‍ കടുത്ത വഞ്ചനയായിരിക്കും. ഫ്രഞ്ച് കമ്പനിയെ ഏല്‍പിച്ച പാലിയേക്കര ടോള്‍ പിരിവ് തിരിച്ചുപിടിക്കാനും ഹൈകോടതികളിലെ കേസുകളില്‍ ജനഹിതത്തിന് അനുകൂലമായി നിലപാടെടുക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി.ഐ.നൗഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എം. സൈനുദ്ദീന്‍, ജില്ലാ സെക്രട്ടറി ഷഫീഖ് പാനായിക്കുളം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.