ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 10, 2012

വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു


 സുഹൃത്തിന്‍െറ മൃതദേഹം
കാണാനത്തെിയ വ്യാപാരി
കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞിരോട്: വ്യാപാരിയായ സുഹൃത്തിന്‍െറ മൃതദേഹം കാണാനത്തെിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. കുടുക്കിമൊട്ട ടൗണിലെ വ്യാപാരി കെ.പി. ഗോവിന്ദന്‍ (ഗോപി-83) തിങ്കളാഴ്ച രാവിലെ മരിച്ചിരുന്നു. വിവരമറിഞ്ഞ് സമീപത്തെ കച്ചവടക്കാരനും പത്ര ഏജന്‍റുമായ കുടുവന്‍ നാരായണന്‍ (78) 10 മണിയോടെ മൃതദേഹം കാണാനത്തെിയതായിരുന്നു. മൃതദേഹം കണ്ട നാരായണന്‍ മരണവീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ജാനകിയാണ് ഗോവിന്ദന്‍െറ ഭാര്യ. മക്കള്‍: ഗീത, ഇന്ദിര (അധ്യാപിക പട്ടാന്നൂര്‍ യു.പി സ്കൂള്‍), ഗൗതമന്‍ (ഷീന്‍ സ്വീറ്റ്സ് കുടുക്കിമൊട്ട), റീന.
മരുമക്കള്‍: രവീന്ദ്രന്‍ (റിട്ട. എസ്.ഐ), വാസുദേവന്‍ (റിട്ട. ജോയന്‍റ് രജിസ്ട്രാര്‍), രാധാകൃഷ്ണന്‍ (ഗള്‍ഫ്), ഇന്ദിര (പടന്നോട്ട്), സഹോദരങ്ങള്‍: ജാനകി, കുഞ്ഞിക്കണ്ണന്‍ (അധ്യാപകന്‍), പരേതനായ കുഞ്ഞിരാമന്‍.
ജാനകിയാണ് കുടുവന്‍ നാരായണന്‍െറ ഭാര്യ. മക്കള്‍: മനോഹരന്‍, ലളിത, അനിത.
മരുമക്കള്‍: പി. അശോകന്‍, കെ. അശോകന്‍ (എല്‍.ഐ.സി), ഇന്ദിര. സഹോദരങ്ങള്‍: പാര്‍വതി, ജാനകി, കൃഷ്ണന്‍, ലക്ഷ്മണന്‍, മല്ലിക, പരേതനായ ഗോപാലന്‍.
വ്യാപാരികളുടെ നിര്യാണത്തില്‍ അനുശോചിച്ച് കുടുക്കിമൊട്ട ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. 
Courtesy:Madhyamam 10-07-2012

MALAYALAM RAVAM

DEBM ADMISSION 2012

ധര്‍ണ നടത്തി

 ധര്‍ണ നടത്തി
പയ്യന്നൂര്‍: വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സായാഹ്ന ധര്‍ണ നടത്തി. കണ്ണൂര്‍ ജില്ലാ വൈ. പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം. ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് ഇംതിയാസ്, അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും പി.വി. ഹസന്‍കുട്ടി നന്ദിയും പറഞ്ഞു. 

യുവജനക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

 യുവജനക്ഷേമ ബോര്‍ഡ് 
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍:  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2012-13 വര്‍ഷത്തേക്കുള്ള സ്വയംതൊഴില്‍ പരിശീലന പരിപാടികള്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കും കാര്‍ഷിക വികസന പദ്ധതികള്‍ക്കും യുവശക്തി പദ്ധതിയുടെ ഭാഗമായി അപേക്ഷ ക്ഷണിച്ചു.  ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ളബുകള്‍ക്കും സംഘടനകള്‍ക്കും പഞ്ചായത്തുതല യൂത്ത് സെന്‍ററുകള്‍ക്കും ജില്ലാ യൂത്ത്സെന്‍ററുകള്‍ക്കും അപേക്ഷിക്കാം. 
പരിശീലനം നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ വേണ്ടത്ര അടിസ്ഥാന സൗകര്യം ഉണ്ടായിരിക്കണം.  ക്ളബുകളും സംഘടനകളും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കണം.  (15,000 രൂപയില്‍ കൂടുതല്‍ ധനസഹായം പ്രതീക്ഷിക്കുന്ന സംഘടനകള്‍ മുമ്പ് ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍െറ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്     സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം അപേക്ഷിക്കണം).  അപേക്ഷകളുടെ മാതൃകയും മറ്റ് മാര്‍ഗരേഖകളും എല്ലാ ജില്ലകളിലെ യുവജന കേന്ദ്രങ്ങളിലും പഞ്ചായത്തുതല യൂത്ത് സെന്‍ററുകളിലും ലഭിക്കും.  അപേക്ഷകള്‍ മതിയായ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 31ന് മുമ്പ് ജില്ലാ യൂത്ത് സെന്‍ററുകളില്‍ ലഭിക്കണം.  വിശദവിവരങ്ങള്‍ക്ക് മെംബര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ടി.സി. 25/1531, പുളിക്കല്‍ ബംഗ്ളാവ്, ഹൗസിങ് ബോര്‍ഡ് ജങ്ഷന്‍, തിരുവനന്തപുരം, ഫോണ്‍: 0471 2325002 (www.youthkerala.org) എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

സാമുദായിക ധ്രുവീകരണശ്രമം അപകടകരം -ടി. ആരിഫലി

 
 
 
 സാമുദായിക ധ്രുവീകരണശ്രമം
അപകടകരം -ടി. ആരിഫലി
ചേലേരിമുക്ക്: സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തില്‍ സ്ഥാപനങ്ങളുടെയും മന്ത്രിമാരുടെയും സമുദായംതിരിച്ചുള്ള കണക്കെടുക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ചേലേരിമുക്കില്‍ അലിഫ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപിച്ച അലിഫ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യവും ജുഡീഷ്യറിയും പര്യാപ്തമല്ളെന്ന തോന്നലാണ് ഭീകരവാദത്തിന്‍െറ താത്ത്വിക അടിത്തറ. ഭീകരവാദം നേരിടാനെന്ന പേരില്‍ പൗരന് മനുഷ്യാവകാശംപോലും നിഷേധിക്കുന്നത് ഭരണകൂട ഭീകരതയാണ്. രണ്ട് നിലപാടുകളും നിരാകരിക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുകയുള്ളൂ. ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സ്ഥാപനങ്ങളുമായി സമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാംസ്കാരിക സമ്മേളനം ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റിന്‍െറ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. മുസ്തഫ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ചേലേരി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.വി.മഞ്ജുള, കെ.എം. ശിവദാസന്‍, പി. ജനാര്‍ദനന്‍, കെ.പി. ചന്ദ്രഭാനു, എ.ടി. സമീറ, വി.എന്‍. ഹാരിസ്, എം. ഖദീജ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍റസാഖ് നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ 
പരീക്ഷാഫലം പ്രഖ്യാപിച്ചു
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ കേരള 2012 മേയില്‍ നടത്തിയ ജില്ലാതല പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
മൂന്നാംവര്‍ഷ പരീക്ഷയില്‍ സുമയ്യ ഫാറൂഖ് (ഞാലുവയല്‍), എം. സമീന എന്നിവര്‍ യഥാക്രമം ഒന്നാംറാങ്കും രണ്ടാംറാങ്കും ബേബി ഹസീബ, ബി. റഹ്മത്ത് (കണ്ണൂര്‍) എന്നിവര്‍ മൂന്നാം റാങ്കും നേടി. 
പ്രിലിമിനറി ഒന്നാംവര്‍ഷ പരീക്ഷയില്‍ കെ. തന്‍സീറ (വളപട്ടണം), എ.കെ. റുഫൈദ (മാട്ടൂല്‍) എന്നിവര്‍ ഒന്നാംറാങ്കും സാബിറ അബൂബക്കര്‍ (പെരിങ്ങാടി), സബ്ന റാഷിദ് (ഫ്രഞ്ച് പെട്ടിപ്പാലം, മാഹി), നദീറ മുസ്തഫ എ.പി.വി (പുതിയങ്ങാടി) എന്നിവര്‍ രണ്ടാംറാങ്കും നേടി. 
ഒന്നാംവര്‍ഷത്തില്‍ 96 ശതമാനവും മൂന്നാംവര്‍ഷത്തില്‍ 100 ശതമാനവും വിജയികളായി. റാങ്ക് നേടിയവരെ ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ ജില്ലാ നേതൃത്വം അഭിനന്ദിച്ചു.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ പരിശീലനം

ഡാറ്റാ എന്‍ട്രി
ഓപറേറ്റര്‍ പരിശീലനം
കണ്ണൂര്‍: നബാര്‍ഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് ഒരുമാസത്തെ കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും.
താല്‍പര്യമുള്ളവര്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ ജൂലൈ 16നകം അപേക്ഷിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.rudseti.webs.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 04602-226573, 227869.

ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നാട്ടുകാര്‍ വീണ്ടും തടഞ്ഞു

 
 ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ
നാട്ടുകാര്‍ വീണ്ടും തടഞ്ഞു
ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനുവേണ്ടി ആരംഭിച്ച സര്‍വേ, ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലി വീണ്ടും തടഞ്ഞു. സര്‍വേ തടയാനത്തെിയ 31 സ്ത്രീകളടക്കം 85 പേരെ പേരാവൂര്‍ സി.ഐ കെ.എസ്. ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. 83 പേരെ സിറ്റി സ്റ്റേഷനിലും രണ്ടു പേരെ ചക്കരക്കല്ല് സ്റ്റേഷനിലുമാണ് എത്തിച്ചത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
 തിങ്കളാഴ്ച രാവിലെ  നരിക്കോട് യു.പി സ്കൂളിനു സമീപത്താണ് സംഭവം. കണ്ണൂര്‍ തഹസില്‍ദാര്‍ സി.എം. ഗോപിനാഥ്, എയര്‍പോര്‍ട്ട് അതോറിറ്റി തഹസില്‍ദാര്‍ പി. ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സംരക്ഷണത്തിലാണ് സര്‍വേക്കത്തെിയത്. വിവരമറിഞ്ഞ് അതിരാവിലെതന്നെ സ്ഥലത്തത്തെിയ പ്രദേശവാസികളും ആക്ഷന്‍ കമ്മിറ്റിക്കാരുമടക്കം 500ലധികം പേര്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
കര്‍മസമിതി ഭാരവാഹികളായ എം. മുഹമ്മദലി, യു.ടി. ജയന്തന്‍, കെ.കെ. രാജന്‍, രാജന്‍ കാപ്പാട്, അമ്പന്‍ രാജന്‍ തുടങ്ങി 85ഓളം പേരെയാണ് അറസ്റ്റുചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഡോ. എം. മുഹമ്മദലി കുഴഞ്ഞുവീഴുകയും തഹസില്‍ദാര്‍ പി. ഗോവിന്ദന് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാട്ടുകാരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷം വൈകീട്ട് മൂന്നരയോടെ പുനരാരംഭിച്ച സര്‍വേ ഏഴു മണി വരെ തുടര്‍ന്നു. 
 ചക്കരക്കല്ലില്‍ ഇന്ന് ഹര്‍ത്താല്‍
ചക്കരക്കല്ല്: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ തടയാനത്തെിയവരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ചക്കരക്കല്ല് ടൗണ്‍, മുഴപ്പാല ടൗണ്‍, മാച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കര്‍മസമിതി രക്ഷാധികാരി ഡോ. എം. മുഹമ്മദലി അറിയിച്ചു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാരും നാട്ടുകാരും വാശിയില്‍;
സംഘര്‍ഷ വഴിയില്‍ ഗ്രീന്‍ഫീല്‍ഡ് 
മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിന് സര്‍വേ നടത്താന്‍ സര്‍ക്കാരും എതിര്‍പ്പുമായി നാട്ടുകാരും വാശിയോടെ രംഗത്തുള്ളത് സര്‍ക്കാറിന് തലവേദനയായേക്കും. പ്രദേശം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് സൂചന. വിമാനത്താവളത്തിന് മൂര്‍ഖന്‍പറമ്പില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉണ്ടായ കുടിയിറക്ക് വിരുദ്ധ സമരങ്ങളുടെ മാതൃകയിലാണ് റോഡ് സര്‍വേയുമായി ബന്ധപ്പെട്ട സമരവും മുന്നോട്ടുപോകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേക പാക്കേജിലൂടെ മൂര്‍ഖന്‍പറമ്പ് പ്രക്ഷോഭം അവസാനിപ്പിച്ചത് പോലെ യു.ഡി.എഫ് സര്‍ക്കാറിനും അത്തരത്തിലൊരു നീക്കം നടത്തേണ്ടി വരും.
മട്ടന്നൂരിനടുത്ത മൂര്‍ഖന്‍പറമ്പില്‍ സ്ഥാപിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് താഴെചൊവ്വക്ക് സമീപം തെഴുക്കില്‍പീടിക മുതല്‍ ചേലോറ, മുണ്ടേരി, അഞ്ചരക്കണ്ടി, കീഴല്ലൂര്‍ പഞ്ചായത്തുകളില്‍കൂടിയാണ് ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മിക്കുന്നത്. 2009ല്‍ വിമാനത്താവളത്തിലേക്കുള്ള ഏഴ് റോഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മേല്‍പറഞ്ഞ റോഡ് ഉണ്ടായിരുന്നില്ല.
കണ്ണൂര്‍- മട്ടന്നൂര്‍ റോഡ് ആറുവരി, തലശ്ശേരി- മട്ടന്നൂര്‍ റോഡ് നാലുവരി, പയ്യന്നൂര്‍- മട്ടന്നൂര്‍ റോഡ് നാലുവരി, കൂട്ടുപുഴ- മട്ടന്നൂര്‍ റോഡ് നാലുവരി, തലശ്ശേരി- അഞ്ചരക്കണ്ടി- മട്ടന്നൂര്‍ റോഡ് നാലുവരി, വയനാട്- മട്ടന്നൂര്‍ റോഡ് നാലുവരി, നാദാപുരം- തലശ്ശേരി റോഡ് രണ്ടുവരി എന്നീ റോഡുകള്‍ മാത്രമാണ് നേരത്തേ തീരുമാനിച്ചത്. ഇതില്‍ നിന്ന് മാറി എയര്‍പോര്‍ട്ടിലേക്ക് ആഡംബര റോഡ് എന്ന ആശയം പിന്നീട് ഉണ്ടായതാണെന്നും ഇത് ആവശ്യമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങിയത്.
വിമാനത്താവളം നിര്‍മിക്കുന്ന മൂര്‍ഖന്‍പറമ്പില്‍ 1200 ഏക്കര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ 130 ഓളം കുടുംബങ്ങള്‍ക്ക് മാത്രമേ കുടിയൊഴിയേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍, ആറുവരിപ്പാതയായ ഗ്രീന്‍ഫീല്‍ഡ് റോഡ് വരുമ്പോള്‍ 2500ഓളം കുടുംബങ്ങള്‍ കുടിയൊഴിയേണ്ടി വരുമെന്നും 500 ഏക്കറിലധികം കൃഷിസ്ഥലവും നിരവധി ശുദ്ധജല സ്രോതസ്സും നഷ്ടപ്പെടുമെന്നും ആക്ഷന്‍കമ്മിറ്റി പറയുന്നു.
വിമാനത്താവളത്തിലേക്ക് മാത്രമായി ആഡംബരറോഡ് വരുമ്പോള്‍ റോഡിന്‍െറ ഇരുവശങ്ങളിലുമുള്ളവര്‍ രണ്ട് ദേശങ്ങളിലെന്നപോലെ താമസിക്കേണ്ടി വരുമെന്നും ഗ്രാമീണര്‍ രണ്ടായി വിഭജിക്കപ്പെടുമെന്നും റോഡ് മുറിച്ചുകടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നുമാണ് മറ്റൊരു ആരോപണം. നേരത്തേ തീരുമാനിച്ച റോഡില്‍ നിന്ന് മാറി പുതിയറോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നും നാട്ടുകാര്‍ പറയുന്നു. സ്വകാര്യ ഏജന്‍സിയെ സര്‍വേ ഏല്‍പച്ചതും നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
പ്രതിരോധം തകര്‍ത്ത് റോഡ്സര്‍വേയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍െറ ഭാഗമായാണ് ഇന്നലെ സ്ത്രീകളകടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി സര്‍വേ പുനരാരംഭിച്ചത്. പൊലീസിനെ രംഗത്തിറക്കി എത്രയും വേഗം സര്‍വേ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
17 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ നേരത്തേ 10 കിലോമീറ്റര്‍ സര്‍വേ നടത്തിയിരുന്നു. ഏഴ് കിലോമീറ്റര്‍ ദൂരമാണ് ബാക്കിയുള്ളത്. ഇത് രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മട്ടന്നൂര്‍- കണ്ണൂര്‍ റോഡും ഗ്രീന്‍ഫീല്‍ഡ് റോഡും സര്‍വേക്ക് ശേഷം പരിശോധിച്ച് ഉചിതമെന്ന് തോന്നുന്നതാണ് അംഗീകരിക്കുകയെന്നും വിമാനത്താവള റോഡ് ഏതെന്ന് തീരുമാനിച്ചിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു.
സര്‍വേ നടത്താന്‍ സര്‍ക്കാരും തടയാന്‍ നാട്ടുകാരും ഒരുങ്ങിയിറങ്ങുമ്പോള്‍ പ്രദേശം സംഘര്‍ഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Courtesy:Madhyamam 10-07-2012