ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 25, 2013

SCHOOL BAG


കവിതകള്‍ ക്ഷണിക്കുന്നു

 കവിതകള്‍ ക്ഷണിക്കുന്നു 
 സോളിഡാരിറ്റിദശവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി 2013 മേയ് 11,12,13 തീയതികളില്‍ കോഴിക്കോട്ട്  നടത്തുന്ന യൂത്ത്സ്പ്രിങ് പരിപാടിയിലെ കവിതാസദസ്സില്‍ അവതരിപ്പിക്കാന്‍ 40 വയസ്സ് കവിയാത്തവരില്‍നിന്ന് കവിതകള്‍ ക്ഷണിക്കുന്നു. ജൂറി തെരഞ്ഞെടുക്കുന്ന കവിതകള്‍ക്കായിരിക്കും അവതരണാവസരം നല്‍കുക.
പേര്, മേല്‍വിലാസം, ജനനതീയതി എന്നിവ സഹിതം കവിതകള്‍ അയക്കേണ്ട വിലാസം: സമദ് കുന്നക്കാവ്, കണ്‍വീനര്‍, യൂത്ത് സ്പ്രിങ് കവിതാസദസ്സ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, ഹിറാസെന്‍റര്‍, മാവൂര്‍ റോഡ്, കോഴിക്കോട്-673004. ഫോണ്‍: 9846178503. samadkunnakkavu@gmail.com

ഡോക്യുമെന്‍ററി -ഷോര്‍ട്ട് ഫിലിം അവാര്‍ഡ്

 ഡോക്യുമെന്‍ററി -ഷോര്‍ട്ട്  ഫിലിം അവാര്‍ഡ്
 കോഴിക്കോട്: സോളിഡാരിറ്റി ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡോക്യുമെന്‍ററി-ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ നല്‍കുന്നു. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്ക് മ്യൂസിക് വീഡിയോകളും പരിഗണിക്കും. യുവാക്കളുടെ മുന്‍കൈയില്‍ 2011 ജനുവരി മുതല്‍ 2013 മാര്‍ച്ച് വരെ നിര്‍മിച്ച ചിത്രങ്ങളാണ് പരിഗണിക്കുക. തെരഞ്ഞെടുത്തവ മേയ് 10 മുതല്‍ 13 വരെ കോഴിക്കോട്ട് നടത്തുന്ന യൂത്ത് സ്പ്രിങ് ഫെസ്റ്റിലെ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. എന്‍ട്രികള്‍ ഏപ്രില്‍ 20നകം മീഡിയ സെക്രട്ടറി, സോളിഡാരിറ്റി, ഹിറ സെന്‍റര്‍, മാവൂര്‍ റോഡ്, കോഴിക്കോട്-04. ഫോണ്‍: 9895023185 എന്ന വിലാസത്തില്‍ അയക്കണം.

PRABODHANAM WEEKLY


MADHYAMAM WEEKLY


ന്യൂനപക്ഷകാര്യ മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം -സോളിഡാരിറ്റി

ന്യൂനപക്ഷകാര്യ മന്ത്രിയുടെ  പ്രസ്താവന
സ്വാഗതാര്‍ഹം -സോളിഡാരിറ്റി
കോഴിക്കോട്: നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരുടെ അന്യായത്തടവിനെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി റഹ്മാന്‍ ഖാന്‍ നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. ഗവണ്‍മെന്‍റിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വാചോടാപത്തിനു പകരം ഈ ദേശീയ പ്രശ്നത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. കരിനിയമങ്ങള്‍ പിന്‍വലിക്കാനും വിചാരണത്തടവുകാരുടെ കാര്യത്തില്‍ പുതിയ നിയമനിര്‍മാണത്തിനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘സണ്‍റൈസ് കൊച്ചി’ ഫ്ളാറ്റ് നിര്‍മാണ പദ്ധതിക്ക് തുടക്കം

 ‘സണ്‍റൈസ് കൊച്ചി’ ഫ്ളാറ്റ്
നിര്‍മാണ പദ്ധതിക്ക് തുടക്കം
മട്ടാഞ്ചേരി: സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതിയായ ‘സണ്‍റൈസ് കൊച്ചി’യുടെ ഭാഗമായുള്ള ഫ്ളാറ്റ് നിര്‍മാണ പദ്ധതിക്ക് ശിലയിട്ടു. ഫോര്‍ട്ടുകൊച്ചി തുരുത്തി ദഅ്വത്തുല്‍ ഇസ്ലാം ട്രസ്റ്റിന് സമീപം ഭവനരഹിതര്‍ക്കായി  22 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. നൂര്‍മുഹമ്മദ് സേട്ട്, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം  നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരുള്ള കൊച്ചിയുടെ പാര്‍പ്പിട പ്രശ്നം അവസാനിപ്പിച്ചുമാത്രമേ വികസനത്തെക്കുറിച്ച് ‘വര്‍ത്തമാനം’ പറയാവൂവെന്ന്  അദ്ദേഹം പറഞ്ഞു. നന്മയോട് ആഭിമുഖ്യമുള്ളവര്‍ക്കേ നന്മയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുകയുള്ളൂവെന്ന് തുടര്‍ന്ന് സംസാരിച്ച ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. സ്വന്തം കാര്യങ്ങള്‍ക്കായി പായുമ്പോള്‍ മറ്റുള്ളവരുടെ വേദന കാണാന്‍ കഴിയാതെ പോകുന്ന ഈ കാലഘട്ടത്തില്‍ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദേഹം പറഞ്ഞു. സണ്‍റൈസ് കൊച്ചിയുടെ വെബ്സൈറ്റ്  ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍  ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ അറിയാതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോളിഡാരിറ്റി അര്‍ഹരായവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതെന്നും ഇത് ശ്ളാഘനീയമാണെന്നും  പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു.
സണ്‍റൈസ് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്‍െറ ഇഴഞ്ഞുനീങ്ങുന്ന പദ്ധതികള്‍ക്കും ആസൂത്രണമില്ലായ്മക്കുമുള്ള മറുപടി കൂടിയാണെന്ന്  സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പശ്ചിമകൊച്ചിക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, ഇ.കെ. മുരളീധരന്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍മാരായ വി.ജെ. ഹൈസിന്ത്, കെ.ജെ. ഖാലിദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എം.പി. ഫൈസല്‍,കെ.ജെ. പോള്‍, ഡി.ഐ.ടി ചെയര്‍മാന്‍ കെ.എ. ഫൈസല്‍, ഡോ. കെ.കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഡയറക്ടര്‍ എം.എം. മുഹമ്മദ് ഉമര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എ.എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു.

കെ.സി.സി കാഞ്ഞിരോട് ജേതാക്കള്‍

 കെ.സി.സി കാഞ്ഞിരോട് ജേതാക്കള്‍
അഞ്ചരക്കണ്ടി: കെ.ആര്‍.എസ് ഫോര്‍ട്ട് ഗ്രീന്‍ സ്റ്റാര്‍ വെണ്‍മണല്‍ ടീമിന്‍െറ ആഭിമുഖ്യത്തില്‍ മുടക്കണ്ടിയില്‍ നടന്ന ജില്ലാതല ഫ്ളഡ്ലിറ്റ് സോഫ്റ്റ്ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കെ.സി.സി കാഞ്ഞിരോട് ജയിച്ച് പ്രൈസ്മണിയായ 15,000 രൂപ കരസ്ഥമാക്കി. ജിദ്ദ മൗവ്വഞ്ചേരി രണ്ടാം സ്ഥാനക്കാരായി. വൈകീട്ട് ഏഴിന് വാര്‍ഡ്മെംബര്‍ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കരുണന്‍, കെ.പി. ഷറഫുദ്ദീന്‍, ടി.കെ. ഷഫീര്‍ എന്നിവര്‍ സംസാരിച്ചു.

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് സഹോദരപുത്രന്മാര്‍ മരിച്ചു

 നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ്
ചെക്കിക്കുളം  സ്വദേശികള്‍ മരിച്ചു
പന്തീരാങ്കാവ് (കോഴിക്കോട്): സുഹൃത്തിന്‍െറ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന  സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് സഹോദരങ്ങളുടെ മക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കണ്ണൂര്‍  ചെക്കിക്കുളം ചെറുവത്തലമൊട്ടയിലെ ബൈത്തുല്‍ മൈമൂനയില്‍ നെടിയേരി കുഞ്ഞിക്കണ്ടി കുഞ്ഞുമുഹമ്മദ്-തണ്ടപ്പുറം കിഴക്കയില്‍ ഖദീജ ദമ്പതികളുടെ മകന്‍ ജാസിം (20), ബൈത്തുല്‍ ഖമറില്‍ നെടിയേരി കുഞ്ഞിക്കണ്ടി അബ്ദുല്‍ഖാദര്‍-നസീമ (കൂടാളി) ദമ്പതികളുടെ മകന്‍ റാഷിദ് (24) എന്നിവരാണ് മരിച്ചത്. കോഴിക്കോട് രാമനാട്ടുകര-തൊണ്ടയാട് ബൈപാസില്‍ കൂടത്തുംപാറയിലായിരുന്നു അപകടം.
കാറില്‍ ഇവരോടൊപ്പം യാത്രചെയ്തിരുന്ന ചെറുവത്തലമൊട്ട മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (18) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പാണ് റാഷിദ് ഗള്‍ഫില്‍നിന്നത്തെിയത്. ഇദ്ദേഹത്തിന്‍െറ മലപ്പുറത്തുള്ള സുഹൃത്തിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ മൂന്നുപേരെയും പുറത്തെടുത്തത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെും മുമ്പ് തന്നെ മരിച്ചു.
മരിച്ച റാഷിദും മുഹമ്മദ് ജാസിമും സഹോദരങ്ങളുടെ മക്കളാണ്. ചൊവ്വ  ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ജാസിം. മൈമൂന ഏക സഹോദരിയാണ്. റാഷിദിന്‍െറ സഹോദരങ്ങള്‍: ഷഫിഖ് (ഗള്‍ഫ്), റഷീദ, ഷംസിയ, ഖമറുന്നിസ.
Courtresy: Madhyamam