ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 18, 2012

അല്‍ ഫലാഹില്‍ അനുമോദന യോഗം ചേര്‍ന്നു.

 
 
 
 
 
 അല്‍ ഫലാഹില്‍ അനുമോദന യോഗം ചേര്‍ന്നു.
ന്ര്യുമാഹി: സംസ്ഥാന ലളിത കലാ അക്കദമി അവാര്‍ഡ് ജേതാവ് പ്രശാന്ത് ഓളവിലത്തെ· അല്‍ഫലാഹ് സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. ചിത്രകലാ വിഭാഗത്ത·ില്‍ പ്രശസ്തി പത്രവും കാഷ് അവാര്‍ഡും കരസ്ഥമാക്കിയ പ്രശാന്ത് മാസ്റ്റര്‍  അല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ ചിത്രകലാ അദ്ധ്യാപകനാണ്. യോഗത്തില്‍ സ്റ്റാഫ് ഓര്‍ഗനൈസര്‍ ഷംസീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ എം.ദാവൂദ്. പ്രിന്‍സിപ്പാഹ കെ.എം.സാദിഖ്, സ്റ്റാഫ് സെക്രട്ടറ ഷഹീര്‍ അലി, ഷീജ ദാമോദരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ വക പാരിതോഷികം അല്‍ഫലാഹ് മാനേജര്‍ എം.ദാവൂദ് കൈമാറി.

ISLAMIC SPEECH

മുഹമ്മദ്നബി ജീവിതവും സന്ദേശവും സെമിനാര്‍ നടത്തി

 മുഹമ്മദ്നബി ജീവിതവും
സന്ദേശവും സെമിനാര്‍ നടത്തി
മട്ടന്നൂര്‍: ആദര്‍ശജീവിതം എങ്ങനെയാകണമെന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ചുതന്ന പ്രവാചകനാണ് മുഹമ്മദ് നബിയെന്ന് പ്രമുഖ വാഗ്മി കെ.പി.എ. റഹീം.  മുഹമ്മദ്നബി ജീവിതവും സന്ദേശവും  കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യം പറയാന്‍ ധൈര്യം കാണിച്ച പ്രവാചകന്‍െറ അനുചരന്മാരും സത്യം പറയാനും പ്രവര്‍ത്തിക്കാനും തയാറാകണമെന്ന്  കെ.പി.എ. റഹീം പറഞ്ഞു. വി.കെ. കുട്ടു അധ്യക്ഷത വഹിച്ചു. അഡ്വ. പി.പി. ജയരാജന്‍, കളത്തില്‍ ബഷീര്‍, പി.സി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. നിസാര്‍ സ്വാഗതവും കെ.പി. റസാഖ് നന്ദിയും  പറഞ്ഞു. മുഹമ്മദ് റഹ്ബാര്‍ ഖിറാഅത്ത് നടത്തി.