ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, November 26, 2011

മീഡിയ വണ്‍ ചാനല്‍ ആസ്ഥാനമന്ദിരം ശിലാസ്ഥാപനം 28ന്

 മീഡിയ വണ്‍ ചാനല്‍
ആസ്ഥാനമന്ദിരം
ശിലാസ്ഥാപനം 28ന്
 മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴില്‍ ആരംഭിക്കുന്ന മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ ആസ്ഥാനമന്ദിരത്തിന്റെയും സ്റ്റുഡിയോ സമുച്ചയത്തിന്റെയും ശിലാസ്ഥാപനം 28ന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. നഗരത്തില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ വെള്ളിപറമ്പിലാണ് മീഡിയ വണ്‍ ആസ്ഥാനമന്ദിരം പണിയുന്നത്.
വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന ശിലയിടല്‍ ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി.ആരിഫലി അധ്യക്ഷത വഹിക്കും. പഞ്ചായത്ത്^സാമൂഹിക ക്ഷേമമന്ത്രി ഡോ.എം.കെ.മുനീര്‍ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ഐ.ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, നഗരസഭാ മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.എല്‍.എമാരായ പി.ടി.എ റഹീം, എ. പ്രദീപ്കുമാര്‍, എളമരം കരീം, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്മാബി, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി മിംസ് ആശുപത്രി എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട് ചെയര്‍മാനും എ.എം. അബ്ദുല്‍ മജീദ് കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് അനൂപ് നാരായണന്‍, മുന്‍ പ്രസിഡന്റ് പി. സക്കീര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മീഡിയ വണ്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡോ. അബ്ദുസ്സലാം അഹമ്മദ് ചാനലിനെക്കുറിച്ച് വിശദീകരിച്ചു. എഡിറ്റര്-പ്രോഗ്രാംസ് ബാബു ഭരദ്വാജ് സ്വാഗതവും എഡിറ്റര്‍-ന്യൂസ് കെ. രാജഗോപാല്‍ നന്ദിയും പറഞ്ഞു.

മുഹമ്മദ് ഇംതിയാസ്

കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ (K3A) 
സംസ്ഥാന ജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട 
കണ്ണൂര്‍ സയനോര കമ്യൂണിക്കേഷന്‍സ്  സി.ഇ.ഒ 
സി. മുഹമ്മദ്  ഇംതിയാസ്

ISLAMIC CENTRE

പ്രകടനം നടത്തി


ചില്ലറ വ്യാപാരരംഗത്തെ കുത്തകവത്കരണത്തിനെതിരെ സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ നടത്തിയ പ്രതിഷേധ പ്രകടനം
പ്രകടനം നടത്തി
ചക്കരക്കല്ല്: ചെറുകിട വ്യാപാരരംഗത്ത് വിദേശ കുത്തകകള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ ചക്കരക്കല്ലില്‍പ്രകടനം നടത്തി.
കാഞ്ഞിരോട് ഏരിയാ പ്രസിഡന്റ് കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, എം. സജീദ്, കെ. റഹീം, യു.വി. സുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പയ്യന്നൂര്‍: ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. എം.ടി.പി. സൈനുദ്ദീന്‍, നൌഷാദ് കരിവെള്ളൂര്‍, നൂറുദ്ദീന്‍, മോഹനന്‍ കുഞ്ഞിമംഗലം, മിനാജ്, റഫീഖ് പയ്യന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുകിട വ്യാപാര രംഗത്ത് വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍  സോളിഡാരിറ്റി പ്രവര്‍ത്തകര്‍  നടത്തിയ പന്തംകൊളുത്തി  പ്രകടനം

വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി

ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ 29 ന്
വാതക പൈപ്പ് ലൈന്‍: ജനവാസ
മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി
കണ്ണൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്‍) കൊച്ചി^മംഗലാപുരം വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ വടക്കന്‍ ജില്ലകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  912 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈനിന്റെ ഇരുവശവും മൂന്ന് മീറ്റര്‍ അകലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുമെന്നാണ് പറയുന്നത്. അപകട സാധ്യത ഏറെയുള്ള പദ്ധതി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലൂടെ നടപ്പാക്കരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ രൂപവത്കരിച്ച് ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി ഗെയ്ല്‍ പൈപ്പ്ലൈന്‍ വിക്ടിംസ് ആക്ഷന്‍ ഫോറം തീരുമാനിച്ചു. നവംബര്‍ 29 ന് അഞ്ച് മണിക്ക് കാല്‍ടെക്സ് ജങ്ഷനില്‍ കൂട്ടായ്മ സംഘടിപ്പിക്കും. പദ്ധതി ബാധിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആക്ഷന്‍ ഫോറം കണ്‍വീനര്‍ യു.കെ. സഈദ് അറിയിച്ചു. യോഗത്തില്‍ കെ.സാദിഖ്, എന്‍.എം. ശഫീഖ്, ടി.പി. ഇല്യാസ്, സൈനുദ്ദീന്‍ കരിവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 8606175451, 9947733487.

ടാലന്റീന്‍ 2011_ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 'ടാലന്റീന്‍ 2011' ജില്ലയില്‍
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ടലാന്റീന്‍ 2011' ഇന്റര്‍നാഷനല്‍ ടാലന്റ് സെര്‍ച് പരീക്ഷയുടെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.  ജില്ലയിലെ 12 പരീക്ഷാ കേന്ദ്രങ്ങളില്‍ 27 ന് 9.30 മുതല്‍ 11 വരെയാണ് പരീക്ഷ. തുടര്‍ന്ന് മൂല്യനിര്‍ണയം നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.
 എണ്‍പത് ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതല പരീക്ഷയില്‍ പങ്കെടുക്കാം.  ഓണ്‍ലൈന്‍, എസ്.എം.എസ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീ അടക്കാനുള്ള സൌകര്യം അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും.  ജില്ലാ ജോ.സെക്രട്ടറി ആഷിഖ് അധ്യക്ഷത വഹിച്ചു. അംജദ്, നസീം, മുഹ്സിന്‍ എന്നിവര്‍ സംസാരിച്ചു.
ടാലന്റീന്‍ പരീക്ഷ
പാടിയോട്ടുചാല്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടാലന്റീന്‍  പരീക്ഷ 27ന്  രാവിലെ 9.30ന് വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ രാവിലെ ഒമ്പതിന് പരീക്ഷാകേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. മാത്തില്‍ മുതല്‍ കോഴിച്ചാല്‍ വരെയുള്ള സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് വയക്കര എത്തേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും പ്ലസ്വണ്‍, പ്ലസ്ടു വിഭാഗത്തിലുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായിരിക്കും പരീക്ഷ നടത്തുക.

അപേക്ഷ ക്ഷണിച്ചു

 അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ടാലി സൌജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  ഒരുമാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും.  പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, അക്കൌണ്ടന്‍സിയിലുള്ള മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കണം.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04602 226573, 227869.

വിവരാവകാശ സെമിനാര്‍ നാളെ

വിവരാവകാശ സെമിനാര്‍ നാളെ
കണ്ണൂര്‍: വിവരാവകാശ നിയമം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് മൂന്നുമണിമുതല്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രഭാഷണം

പ്രഭാഷണം
പഴയങ്ങാടി: 'ഹിജറയുടെ സന്ദേശം' എന്ന വിഷയത്തില്‍ നാളെ (27-11-2011) മുട്ടത്ത് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. വൈകീട്ട് 6.30ന് മുട്ടം ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം അബ്ദുറഹിമാന്‍ വളാഞ്ചേരി പ്രഭാഷണം നടത്തും.

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തലിലേക്ക് കൂടുതല്‍ പേര്‍ ഐക്യദാര്‍ഢ്യവുമായെത്തുന്നു. ബാലസാഹിത്യകാരനും കവിയുമായ പ്രേമാനന്ദ് ചമ്പാട്, അങ്ങാടിപ്പുറത്ത് അശോകന്‍, പി.വി. ഗോവിന്ദന്‍, മാഹി ചെറുകല്ലായി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് ജോസ് ബാസല്‍ ഡിക്രൂസ്, സെക്രട്ടറി അബ്ദുറസാഖ്, ട്രഷറര്‍ പി.വി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.