ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 11, 2011

അമേരിക്കയുള്ളിടത്തോളം മനുഷ്യാവകാശം പുലരില്ല -ഗ്രോ വാസു

അമേരിക്കയുള്ളിടത്തോളം
മനുഷ്യാവകാശം പുലരില്ല -ഗ്രോ വാസു
കണ്ണൂര്‍: അമേരിക്കന്‍ സാമ്രാജ്യം നില്‍ക്കുന്നിടത്തോളം ലോകത്ത് മനുഷ്യാവകാശം പുലരില്ലെന്ന് ഗ്രോ വാസു പറഞ്ഞു.  സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: നീതി നിഷേധത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തുന്നത് കൊടും ഭീകരതകളാണ്. അവിടെയൊക്കെ മനുഷ്യാവകാശം മരീചികയാണ്. 70 ഓളം രാജ്യങ്ങളില്‍ പാവഭരണം സ്ഥാപിച്ച് അവര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. അഫ്ഗാന്‍, ഇറാഖ്, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചെയ്തുകൂട്ടിയ പാതകങ്ങള്‍ ഇതിനുദാഹരണമാണ്.
നമ്മുടെ മുന്നില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും വലിയ പ്രതീകം മഅ്ദനിയാണ്. വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെ ചതിയാണ് ജയില്‍വാസം. ഇപ്പോഴത്തെ പാര്‍ട്ടികളൊന്നും അദ്ദേഹത്തെ പുറത്തുകൊണ്ടുവരാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നില്ല. അദ്ദേഹത്തിന്റെ വോട്ട് കിട്ടിയാല്‍ കീശയിലാക്കുക മാത്രമാണ് ലക്ഷ്യം. നമ്മുടെ പൊലീസ് വിചാരിച്ചാല്‍ ജീവപര്യന്തമല്ല മരണം വരെ ഒരാളെ ജയിലിലാക്കാമെന്ന ജീവിച്ചിരിക്കുന്ന തെളിവാണ് മഅ്ദനിയെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എ. പൌരന്‍, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, കെ.സി. വര്‍ഗീസ്, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, പി.ഡി.പി കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹംസ മാലൂര്‍, എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കെ. സാദിഖ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: നീതി നിഷേധത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മ ഗ്രോ വാസു ഉദ്ഘാടനം ചെയ്യുന്നു

മലബാര്‍ വിവേചനം: ചര്‍ച്ച നടത്തി

 പെരിങ്ങാടി അല്‍ഫലാഹ് കോളജില്‍ സംഘടിപ്പിച്ച മലബാര്‍ വിവേചനത്തിനെതിരെയുള്ള തുറന്ന ചര്‍ച്ച സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
മലബാര്‍ വിവേചനം:
ചര്‍ച്ച നടത്തി
കണ്ണൂര്‍: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പെരിങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തുറന്ന ചര്‍ച്ച നടത്തി. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സാദിഖ് മാസ്റ്റര്‍, അജിത ടീച്ചര്‍, സാദിഖ് ചെക്കിക്കുളം, അശ്റഫ് മാസ്റ്റര്‍, ആബിദ ഖാലിദ്, നസല്‍, ഷംസീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ന്യൂമാഹി ഏരിയാ പ്രസിഡന്റ് മുജീബുറഹ്മാന്‍ സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.

പന്തംകൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം
പയ്യന്നൂര്‍: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പയ്യന്നൂര്‍ യൂനിറ്റ് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രകടനത്തിന് അസ്ഹറുദ്ദീന്‍ പയ്യന്നൂര്‍, നൌഷാദ് കരിവെള്ളൂര്‍, മെഹ്റൂഫ് കേളോത്ത്, മിന്‍ഹാജ് പയ്യന്നൂര്‍, ഷംസുദ്ദീന്‍ കരിവെള്ളൂര്‍, ഷാലു എട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്കി