ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 2, 2012

TRAIN TIME

 

ADMISSION

SOLIDARITY POSTER

 

PRABODHANAM WEEKLY

ഗ്യാസ് പൈപ്പ്ലൈന്‍: വികസന സമിതി തീരുമാനം വെല്ലുവിളി -വിക്ടിംസ് ഫോറം

ഗ്യാസ് പൈപ്പ്ലൈന്‍: വികസന സമിതി
തീരുമാനം വെല്ലുവിളി -വിക്ടിംസ് ഫോറം
കണ്ണൂര്‍: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ പദ്ധതിയെപ്പറ്റി തെറ്റിദ്ധാരണ പ്രചരിപ്പിക്കാനുള്ള ജില്ലാ വികസന സമിതിയുടെ നിലപാടില്‍ വാതക പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
വന്‍കിട വ്യവസായ ശാലകളുടെ ഊര്‍ജാവശ്യം പരിഹരിക്കാനാണ് നിര്‍ദിഷ്ട പദ്ധതിയെന്ന് അധികൃതരുടെ പ്രഖ്യാപിത ലക്ഷ്യം നിലവിലിരിക്കെ, പാചക വാതക വിതരണ പ്രതിസന്ധി പരിഹരിക്കാനാണെന്ന വ്യാജ പ്രചാരണം നടത്തുന്നത് ജനങ്ങളുടെ രാഷ്ട്രീയ സാക്ഷരതയെയും ചിന്താശേഷിയെയും പരിഹസിക്കാനാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതര്‍ കേവലം ഭൂമി നഷ്ടപ്പെടുന്നവരുടെ നഷ്ടപരിഹാര തുകയുടെ പ്രശ്നം മാത്രമായി ഇത് ചുരുക്കുകയാണ്.
ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന പദ്ധതിക്കെതിരെയും അധികൃതരുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും പ്രക്ഷോഭം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്‍െറ മുന്നോടിയായി ജൂലൈ 17ന് കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.
എ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. യു.കെ. സെയ്ത്, പ്രേമന്‍ പാതിരിയാട്, ഡോ. ഡി. സുരേന്ദ്രനാഥ്, ഹംസ മാസ്റ്റര്‍ അഞ്ചരക്കണ്ടി, രാമന്‍കുട്ടി വെള്ളാവ്, സി. ശശി എന്നിവര്‍ സംസാരിച്ചു.