ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, August 1, 2011

JIH EDAYANNUR


ഐ.പി.എച്ച് പുസ്തക മേള തുടങ്ങി
മട്ടന്നൂര്‍: ഒരുമാസം നീണ്ടുനില്‍ക്കുന്ന ഐ.പി.എച്ച് പുസ്തക മേളക്ക് മട്ടന്നൂരില്‍ തുടക്കമായി. ഹിറാ മസ്ജിദ് പരിസരത്ത് ആരംഭിച്ച പുസ്തക മേള യുവ എഴുത്തുകാരനും അധ്യാപകനുമായ കൃഷ്ണകുമാര്‍ കണ്ണോത്ത് കലാകാരന്‍മാരുടെ സംഘടനയായ നന്മയുടെ സെക്രട്ടറി ഷാജി അക്ഷരക്ക് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുടുംബ സംഗമവും നടത്തി. ഹല്‍ഖ നാദിം കെ.വി. സാദിഖ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് പാക്കാട് സംസാരിച്ചു. കെ.പി. റസാഖ് സ്വാഗതവും കെ.പി. സലിം നന്ദിയും പറഞ്ഞു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങളും മാധ്യമം പ്രസിദ്ധീകരണങ്ങളും മേളയിലുണ്ട്. പുസ്തകങ്ങള്‍ക്ക് നിശ്ചിത ശതമാനം ഇളവ് മേളയിലുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മേള.

JIH EDAYANNUR

പഠനചെലവ് ഏറ്റെടുത്തു
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ യൂനിറ്റ് നിര്‍ധന കുടുംബാംഗമായ വിദ്യാര്‍ഥിനിയുടെ പഠനചെലവ് വഹിക്കും. ബി. ഫാമിന് പഠിക്കുന്ന മുട്ടന്നൂര്‍ സ്വദേശിനിയുടെ പഠനചെലവാണ് കോഴ്സ് തീരുംവരെ ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ കുട്ടിയുടെ വീട്ടിലെത്തി 25000 രൂപ രക്ഷിതാക്കള്‍ക്ക് കൈമാറി. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്ററാണ് തുക വിതരണം ചെയ്തത്. യൂനിറ്റ് പ്രസിഡന്റ് പി.സി. മൂസഹാജി, മജീദ് മാസ്റ്റര്‍ അബൂദബി, കെ.എ. സൈനുദ്ദീന്‍, പി. അബൂബക്കര്‍, ടി.കെ. അബ്ദുല്‍ അസീസ് എന്നിവരും പങ്കെടുത്തു.

SOLIDARITY TALIPARAMBA

 സോളിഡാരിറ്റി തളിപ്പറമ്പില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം സോളിഡാരിറ്റി ജില്ലാ പ്രസിടണ്ട് ഫാറൂഖ് ഉസ്മാന്‍ നിര്‍വഹിക്കുന്നു

Sunday, July 31, 2011

RAMADAN MUBARAK

KANHIRODE NEWS

യൂത്ത്ലീഗ് ദിനാചരണത്തിന്റെ ഭാഗമായി  മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞിരോട് ബസാറില്‍ ശുചീകരണം നടത്തുന്നു
യൂത് ലീഗ്  ദിനമാചരിച്ചു
കാഞ്ഞിരോട്: യൂത്ത്ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരോട് ടൌണ്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞിരോട് ബസാറില്‍ ശുചീകരണം നടത്തി. അഷ്റഫ് കാഞ്ഞിരോട്, എം. മുഹമ്മദലി, പി.സി. മുനവ്വിര്‍, സി.പി. ഷബീല്‍, യു. ഷഫീര്‍, എം.കെ. മനാഫ്, സാദിഖ്, ടി.പി. ഷമീം, എം. ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

JIH MAHE

ബൈത്തുസ്സകാത്ത്: 8.67 ലക്ഷം ചെലവഴിച്ചു
മാഹി: മാഹി-പെരിങ്ങാടി ബൈത്തുസ്സകാത്തിന്റെ കീഴില്‍ 2010^11 വര്‍ഷത്തില്‍ 8.67 ലക്ഷം രൂപ ചെലവഴിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വീടുനിര്‍മാണം (4.57 ലക്ഷം), റേഷന്‍ (93,000), ചികിത്സ (48,000), കടബാധ്യത (80,000), വിവാഹം^വിദ്യാഭ്യാസം (43,000) എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്.

SOLIDARITY EDAKKAD AREA

ലോറി സമരം ഉടന്‍ പിന്‍വലിക്കണം'
എടക്കാട്: ജില്ലയിലെ ലോറി  ഉടമകള്‍ വാടക വര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന സമരം ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി എടക്കാട് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമരംമൂലം സിമന്റ് ക്ഷാമം രൂക്ഷമായതിനാല്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കെട്ടിട നിര്‍മാണ പ്രവര്‍ത്തനം പ്രതിസന്ധി നേരിടുകയാണ്. ജോലിയില്ലാതെ ഈ മേഖലയിലെ തൊഴിലാളികളും പ്രയാസമനുഭവിക്കുന്നുണ്ട്. സിമന്റ് കമ്പനികളും ലോറിയുടമകളും തമ്മിലെ പ്രശ്നം രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പ്രശ്നത്തില്‍ ഇടപെട്ട് സമരം ഒത്തുതീര്‍ക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്ന് സോളിഡാരിറ്റി യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റൌഫ്, പി.ആര്‍. സെക്രട്ടറി കെ.ടി.റസാഖ്, പി.കെ. റഷാദ് എന്നിവര്‍ സംസാരിച്ചു.

Saturday, July 30, 2011

JIH KANNUR

 ജമാഅത്തെ ഇസ്ലാമി: 
ടി.കെ. മുഹമ്മദലി 
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്,
കളത്തില്‍ ബഷീര്‍ സെക്രട്ടറി
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ 2011^13 പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി ടി.കെ. മുഹമ്മദലിയെയും സെക്രട്ടറിയായി കളത്തില്‍ ബഷീറിനെയും തെരഞ്ഞെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ.എല്‍. ഖാലിദ്, കെ.എം. മഖ്ബൂല്‍, ഏരിയാ പ്രസിഡന്റുമാരായി കെ.വി. നിസാര്‍ (മട്ടന്നൂര്‍), ബി.പി. അബ്ദുല്‍ ഹമീദ് (മാടായി), കെ.കെ. അബ്ദുല്ല (ചൊക്ലി), യു. ഉസ്മാന്‍ (തലശേãരി), കെ. മുഹമ്മദ് ഹനീഫ് (കണ്ണൂര്‍), വി.എന്‍. ഹാരിസ് (വളപട്ടണം) എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി യു.പി. സിദ്ദീഖ് മാസ്റ്റര്‍, സി. അബ്ദുന്നാസര്‍, ജമാല്‍ കടന്നപ്പള്ളി, സി.കെ. അബ്ദുല്‍  ജബ്ബാര്‍, കെ.പി. അബ്ദുല്‍ അസീസ്, പി.സി. മുനീര്‍, എസ്.എ.പി അബ്ദുല്‍ സലാം, എം.ടി.പി സൈനുദ്ദീന്‍, കെ.കെ. സുഹൈല്‍, എം.കെ. അബൂബക്കര്‍, ടി.പി. മുഹമ്മദ് ശമീം എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന അസിസ്റ്റന്റ് അമീര്‍ എം.കെ. മുഹമ്മദലി, മേഖല നാസിം പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി. അന്ത്രു മൌലവി ഖുര്‍ആന്‍ ക്ലാസെടുത്തു.

WIRAS COLLEGE

 വിളയാങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) നല്‍കിയ സ്വീകരണത്തില്‍ ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ സംസാരിക്കുന്നു
മാനവിക മൂല്യങ്ങള്‍ 
ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ
രീതി ഉയര്‍ന്നുവരണം -കെ.എ. സിദ്ദീഖ് ഹസന്‍
കണ്ണൂര്‍: മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതി വളര്‍ന്നുവരണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍. വിളയാങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയും സ്നേഹവും സേവനവും ഇഴചേര്‍ന്ന് നിസ്വാര്‍ഥമായി സമൂഹത്തെ സേവിക്കാന്‍ പ്രേരണ നല്‍കുന്ന വിദ്യാഭ്യാസ രീതിയാണ് കാലം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിറാസിലെ അധ്യാപക വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യയിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പിരിച്ചെടുത്ത 31550രൂപ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന് കൈമാറി.
ഗള്‍ഫ് മാധ്യമം എഡിറ്ററും ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാനുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസലാം സ്വാഗതവും പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

SOLIDARITY MADAYI AREA

നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിനെതിരെ
നടപടി വേണം
പഴയങ്ങാടി: പണത്തോടുള്ള ആര്‍ത്തി മുതലെടുത്ത് തഴച്ചു വളരുന്ന നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഡ്വ.മഹേഷ് കൃഷ്ണന്‍. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിയമ സാധുതയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് സാമൂഹിക സംഘടനകളുടെ ബാധ്യതയാണെന്നും തട്ടിപ്പ് കമ്പനികള്‍ക്കെതിരെ നിയമ പാലകര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ.മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. എ.പി.വി.മുസ്തഫ സ്വാഗതവും ഫൈസല്‍ മാടായി നന്ദിയും പറഞ്ഞു.

JIH MAHE

ബൈത്തുസകാത്ത്
ഭാരവാഹികള്‍
മാഹി: പെരിങ്ങാടി ബൈത്തുസകാത്ത് കമ്മിറ്റിയുടെ ആറാമത് ജനറല്‍ ബോഡി യോഗം വി.എം. ഹാഷിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ട്രഷറര്‍ കെ.സി. ഇസ്മായില്‍ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ഭാരവാഹികള്‍: ഡോ. സി.പി. അസ്ഹര്‍ (പ്രസി.), വി.എം. ഹാഷിം, ജാഫര്‍ ഉസ്മാന്‍ (വൈ. പ്രസി.), കെ.സി. ഇസ്മായില്‍ (ജന. സെക്ര.), മുസ്തഫ പറമ്പത്ത് (സെക്ര.), ഒമര്‍ ഫാറൂഖ്, ഹാഷിം പള്ളക്കല്‍ (ജോ. സെക്ര.), പി.ടി. യൂസഫ് (ട്രഷ.

ISLAMIC CENTRE THALASSERY

ഖുര്‍ആന്‍ സെമിനാര്‍
തലശേãരി: തലശേãരി ഇസ്ലാമിക് സെന്റര്‍ ആഭിമുഖ്യത്തില്‍ 31ന് ഖുര്‍ആന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈകീട്ട് നാലിന് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ടി.പി. ശറഫുദ്ദീന്‍ മലപ്പുറം വിഷയമവതരിപ്പിക്കും.

KANHIRODE NEWS

അങ്കണവാടി  ഉദ്ഘാടനം
 മുണ്ടേരി പഞ്ചായത്ത് മായന്‍മുക്കില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടോദ്ഘാടനം ഉച്ച രണ്ടുമണിക്ക് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിക്കും.

JIH KANNUR

സ്വാഗതസംഘം
രൂപവത്കരിച്ചു
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഘടകം സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. വി.കെ. ഖാലിദ് (ജന. കണ്‍) ഡോ. സലീം, കെ.വി. അബ്ദുറഹ്മാന്‍ (പ്രചാരണം), സി.വി. അബുഹാജി, കെ.എല്‍. ഖാലിദ് (സജ്ജീകരണം), പി.പി. മഹമൂദ്, കെ.പി. അസീസ് (സ്വീകരണം), കെ. അമീര്‍ (മീഡിയ) എന്നിവരാണ് ഭാരവാഹികള്‍. പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യു.പി. സിദ്ദീഖ് സംസാരിച്ചു.

Thursday, July 28, 2011

SOLIDARITY CHAKKARAKAL

 
P.S.C Coaching Camp @ Safa Centre conducted by Solidarity Chakkarakal Unit

OBIT_MAMMU

 മമ്മു 
കാഞ്ഞിരോട് ഗ്രീന്‍ ഹൌസില്‍ സി.പി. മമ്മു (62) നിര്യാതനായി.
ഭാര്യ: സഫിയ. 
മക്കള്‍: ഹാരിസ്, അസ്ലം, ഹസീന, സമീറ, ശബാന, ശറഫുദ്ദീന്‍, ശംസുദ്ദീന്‍. മരുമക്കള്‍: മൊയ്തീന്‍കുഞ്ഞി (കൂടാളി), ശുക്കൂര്‍(മട്ടന്നൂര്‍), ഫിറോസ്(ഉളിയില്‍), സാജിദ (പുറവൂര്‍), ഖദീജ (മുണ്ടേരി). 
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കാഞ്ഞിരോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Wednesday, July 27, 2011

KANHIRODE NEWS

 ബസ് കാറിലിടിച്ച്
റിട്ട. അധ്യാപകന്‍ മരിച്ചു
കാഞ്ഞിരോട്: ഏച്ചൂരില്‍ സ്വകാര്യ ബസ് കാറിലിടിച്ച് കാര്‍ യാത്രക്കാരനായ റിട്ട. അധ്യാപകന്‍ മരിച്ചു. കണ്ണൂര്‍ കണ്ണോത്തുംചാല്‍ ജയശ്രീ പെട്രോള്‍ പമ്പിന് സമീപത്തെ 'പാംവ്യൂ'വിലെ വി.പി. കുഞ്ഞിമായന്‍ മാസ്റ്റര്‍ (61) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ. മുനിസിപ്പല്‍ എച്ച്.എസില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ഇദ്ദേഹം ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് റഹ്മാനിയ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.കണ്ണൂര്‍^മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ ഏച്ചൂര്‍ സി.ആര്‍ പെട്രോള്‍ പമ്പിനുമുന്നില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഇരിക്കൂറിലെ സ്കൂളില്‍ നിന്ന്  വീട്ടിലേക്ക് മടങ്ങുകയായിരുന്ന മായന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറില്‍ കണ്ണൂരില്‍നിന്ന് ചക്കരക്കല്ല് ഭാഗത്തേക്ക് പോവുകയായിരുന്ന 'മയൂഖം' ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാരും ചക്കരക്കല്ല് പൊലീസും ചേര്‍ന്ന് ഉടന്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
കണ്ണൂര്‍ ഗവ. സിറ്റി ഹൈസ്കൂള്‍, കണ്ണൂര്‍ ഗവ. ടി.ടി.ഐ എന്നിവിടങ്ങളില്‍ അധ്യാപകനായും വളപട്ടണം ഗവ. എച്ച്.എസ്., ഗവ. എച്ച്.എസ് ചേലോറ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുസ്ലിം എംപ്ലോയിസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന വൈസ് പ്രസിഡന്റ്, മലബാര്‍ എംപവര്‍മെന്റ് ഫോറം ചെയര്‍മാന്‍, കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കണ്ണൂരിലെ അറയ്ക്കല്‍ കുടുബാംഗമായ സഫിയ ആദിരാജയാണ് ഭാര്യ. മക്കള്‍: ഡോ. സാജിദ് (ബ്രൂണെ), ഡോ. സജ്ജാദ് (ഖത്തര്‍), സുഹൈല്‍ (ബിസിനസ് കണ്ണൂര്‍). മരുമക്കള്‍: റഹീന (വടകര), നിഷിദ (കണ്ണൂര്‍), ശബ്ന (തലശേãരി). സഹോദരങ്ങള്‍: മമ്മു മാസ്റ്റര്‍ (തലശേãരി), ബീവി (തലശേãരി), ആയിഷ (ബേപ്പൂര്‍), നഫീസ (മാറഞ്ചേരി), പരേതയായ മറിയം. ഖബറടക്കം ബുധനാഴ്ച ളുഹര്‍ നമസ്കാരത്തിനുശേഷം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


OBIT_KUNHEEMA

കുഞ്ഞീമ
കാഞ്ഞിരോട്: മായന്‍മുക്ക് പള്ളിക്കു സമീപം മടത്തില്‍ വളപ്പില്‍ പുതിയ പുരയില്‍ കുഞ്ഞീമ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പാറക്കല്‍ മുഹമ്മദ്. മക്കള്‍: അബ്ദുറഹിമാന്‍, മൂസ, ആയിസ്സുമ്മ, പാത്തുമ്മ, പരേതനായ അഹമ്മദ്കുട്ടി. സഹോദരന്‍: പരേതനായ മമ്മു മാസ്റ്റര്‍. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയ പള്ളി ഖബര്‍സ്ഥാനില്‍.

SOLIDARITY THALASSERY

സോളിഡാരിറ്റി പ്രതിമാസ കൂട്ടായ്മ
തലശേãരി: സോളിഡാരിറ്റി സൈദാര്‍ പള്ളി യൂനിറ്റ് പ്രതിമാസ കൂട്ടായ്മ നടത്തി.   നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ യു.കെ. സെയ്ദ് ക്ലാസെടുത്തു. പ്രസിഡന്റ് കെ. ശുഐബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സാജിദ് കോമത്ത് സംസാരിച്ചു.

GIO KANNUR

ജി.ഐ.ഒ മത്സര വിജയികള്‍
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ വായനാദിന എഴുത്തുപരീക്ഷയില്‍ ലദീദ വി. ഫര്‍സാന (ദീനുല്‍ ഇസ്ലാംസഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍) ഒന്നാംസ്ഥാനവും അസ്ബിയ പൂക്കുണ്ടില്‍ (ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്.എസ്) രണ്ടാംസ്ഥാനവും സദഫ് പി. ഖാലിദ് (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

Tuesday, July 26, 2011

MAJLIS

മജ്ലിസ്  കണ്‍വെന്‍ഷന്‍
തലശേãരി: ചേറ്റംകുന്ന് ഇസ്ലാമിക് വിമന്‍സ് കോളജില്‍ നടന്ന മജ്ലിസ് ഏരിയാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷിറ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.എം. റഷീദ അധ്യക്ഷത വഹിച്ചു. പുതിയ അക്കാദമി വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഫഹ്മിയ അബ്ദുല്ല (പ്രസി), ഷാന പര്‍വീന്‍ (വൈസ് പ്രസി), ടി.കെ. സഫ്റീന (സെക്ര), തമന്ന ഷെറിന്‍ (ജോ. സെക്ര) ടി.കെ. സുമയ്യ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. അമീന്‍ മാസ്റ്റര്‍ പ്രാര്‍ഥനയും ഉദ്ബോധനവും നടത്തി. ഫഹ്മിയ സ്വാഗതവും സഫ്റീന നന്ദിയും പറഞ്ഞു.

Monday, July 25, 2011

GIO KANNUR

 
 ജി.ഐ.ഒ മെംബേഴ്സ് മീറ്റ്
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാനോടനുബന്ധിച്ച് തര്‍ബിയ്യത്ത് ക്യാമ്പ് നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും ഉമ്മുല്‍ ഫായിസ നന്ദിയും പറഞ്ഞു.

Sunday, July 24, 2011

IRIKKUR NEWS

 കലാസാഹിത്യവേദി ഉദ്ഘാടനം
ഇരിക്കൂര്‍: കൊളപ്പ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍ കലാസാഹിത്യ വേദി ഉദ്ഘാടനവും മജ്ലിസ് പരീക്ഷാ ജേതാക്കള്‍ക്കുള്ള അവാര്‍ഡുദാനവും എ.എം.ഐ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സലീം ഫൈസല്‍ തൃശൂര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. മജ്ലിസ് പ്രൈമറി പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഇസ്ലാമിയ അസോസിയേഷന്‍ പ്രസിഡന്റ് സി.എ. സിദ്ദീഖ് ഹാജി നിര്‍വഹിച്ചു. യു.കെ. മായിന്‍ മാസ്റ്റര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ഇ.കെ. സജിത നന്ദിയും പറഞ്ഞു.

MAULANA AZAD EDUCATION FOUNDATION

KAOSER KANNUR

Saturday, July 23, 2011

SOLIDARITY KANHIRODE AREA

 
 സോളിഡാരിറ്റി പ്രകടനം നടത്തി
ചക്കരക്കല്ല്: ടൌണിലെ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബാര്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ കമ്മിറ്റി പ്രകടനം നടത്തി. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, ഇ.കെ. മുനീര്‍, എം. സജീദ്, കെ.വി. അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. ദിനു മൊട്ടമ്മല്‍, കെ. ഫൈസല്‍, ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.

SIO KANNUR

 
 ഒളിമ്പിക്സ് ജേതാവിനെ അനുമോദിച്ചു
കണ്ണൂര്‍: ഏതന്‍സില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ എടൂര്‍ 'വികാസ് ഭവന്‍' സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെ.എസ്. സിന്‍സിമോള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങ് ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ ജീന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം, ജി.ഐ.ഒ ജില്ലാ സമിതിയംഗം ഹസ്ന എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് സ്വാഗതവും സിസ്റ്റര്‍ സോണിയ നന്ദിയും പറഞ്ഞു.

KAOSER KANNUR

 പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള   ഹെല്‍ത്ത് കാര്‍ഡ്  വിതരണം ഗള്‍ഫ് മാധ്യമം  ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു.
കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍
ഹെല്‍ത്ത്കെയര്‍ പദ്ധതി
കക്കാട്: പുല്ലൂപ്പിക്കടവിലെ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കെയര്‍ പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് കാര്‍ഡ് വിതരണം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ അധ്യക്ഷത വഹിച്ചു.

GIO KANNUR

 ജി.ഐ.ഒ വായന
മത്സരം നാളെ (24-07-2011)
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വായന ദിനത്തോടനുബന്ധിച്ച് നടത്തുന്ന എഴുത്തുപരീക്ഷ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ പത്തിന് നടക്കും. ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കാണ് മത്സരം. നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് എഴുത്തുപരീക്ഷ. പങ്കെടുക്കുന്നവര്‍ 9847952671  നമ്പറില്‍ ബന്ധപ്പെടണം.

Friday, July 22, 2011

SOLIDARITY KANNUR

ദേശീയപാത വികസനം: തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: ദേശീയപാത -17 വികസന പദ്ധതിയുടെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച തെളിവെടുപ്പ് ജില്ലാ കലക്ടര്‍ ആനന്ദ് സിങ്ങിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കണ്ണൂര്‍^വളപട്ടണം മുതല്‍ കോഴിക്കോട്^ വെങ്ങളം വരെ നടത്താനുദ്ദേശിക്കുന്ന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാന്‍ ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നതിനായിരുന്നു തെളിവെടുപ്പ്.
പരിപാടി പ്രഹസനമാണെന്നാരോപിച്ച് ചില പരിസ്ഥിതി സംഘടനകള്‍ തെളിവെടുപ്പ് ബഹിഷ്കരിച്ചു. ഇക്കാര്യം മിനുട്സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രോജക്ട് റിപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ദല്‍ഹി ആസ്ഥാനമായ ഐ.സി.ടി പ്രൈവറ്റ് ലിമിറ്റഡിലെ ആര്‍.എം. നദീം അവതരിപ്പിച്ചു.  റോഡ് വികസിപ്പിക്കുമ്പോള്‍ 1277 വാസസ്ഥലങ്ങള്‍, 33 ആരാധനാലയങ്ങള്‍, 986 വാണിജ്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ 2296 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതായി വരുമെന്ന് അദ്ദേഹം പറഞ്ഞു.
തെളിവെടുപ്പില്‍ ഡോ. പി.വി. ബാലകൃഷ്ണന്‍(കാനനൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി), കേണല്‍ പി.വി.ഡി. നമ്പ്യാര്‍ (മുണ്ടയാട് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി), സതീഷ് കുമാര്‍ പാമ്പന്‍ (പരിസ്ഥിതി സംരക്ഷണ സമിതി), ഭാസ്കരന്‍ വെള്ളൂര്‍ (സെക്രട്ടറി, ജില്ലാ പരിസ്ഥിതി സമിതി), ഡോ: ഡി.സുരേന്ദ്രനാഥ് (ചെയര്‍മാന്‍ ദേശീയ പാത സംരക്ഷണ സമിതി), പോള്‍ ടി.സാമുവല്‍ (കണ്‍വീനര്‍, എന്‍.എച്ച് ആക്ഷന്‍ കൌണ്‍സില്‍), പി.കെ.സെയ്ത്, സി.പി. ദാമോദരന്‍, അബൂബക്കര്‍ ടി.വി കടാങ്കോട് തുടങ്ങിയവര്‍ പദ്ധതിമൂലമുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും ജനജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും ആക്ഷേപങ്ങള്‍ ഉന്നയിച്ചു.
നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ എം. സുബ്ബറാവു, കോഴിക്കോട് റീജനല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ.ജി.വിജു, ഷീന മോസസ്, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ പാത^17 വികസന പദ്ധതിപ്രകാരം വളപട്ടണം ടൈല്‍ ഫാക്ടറി മുതല്‍ നടാല്‍ വരെയുളള 18.6 കി.മീ ബൈപ്പാസ്, മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.15 കി.മീ. ബൈപ്പാസ്, കൊയിലാണ്ടിയില്‍ നന്തി മുതല്‍ മറ്റൊരു ബൈപ്പാസ് എന്നിവ നിലവില്‍ വരും.  വളപട്ടണം പുഴക്ക് കുറുകെ 1 .5 കി.മീ നീളത്തിലും മാഹിപ്പുഴ, മൂര്യാട് പുഴ എന്നിവിടങ്ങളിലും പുതിയ പാലം പദ്ധതിയിലുണ്ട്. 45 മീറ്റര്‍ വീതിയും 83 കി.മീ നീളവുമുള്ള റോഡ് വികസന പദ്ധതിക്ക് 1330 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നപദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ദല്‍ഹി ആസ്ഥാനമായ ഐ.സി.ടി പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍വഹിക്കുന്നത്.
സമരസമിതി ബഹിഷ്കരിച്ചു
കണ്ണൂര്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പരിസ്ഥിതി ആഘാത തെളിവെടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ച് ഇരകളും ദേശീയപാത സംരക്ഷണ സമിതി പ്രവര്‍ത്തകരും തെളിവെടുപ്പ് ബഹിഷ്കരിച്ചു. ദേശീയപാത ബി.ഒ.ടി അടിസ്ഥാനത്തില്‍ നാല്‍പത്തിയഞ്ച് മീറ്ററില്‍ നിര്‍മിക്കുന്നതിനായി ജനസമ്മതി നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കമാണെന്ന് സമിതി കുറ്റപ്പെടുത്തി.
ഫീസിബിലിറ്റി സ്റ്റഡിയും ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കിയ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്റ്സ് ആന്‍ഡ് ടെക്നോക്രാറ്റ്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പ്രാദേശിക സമരസമിതി ഭാരവാഹികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതാ സമര നേതാക്കളായ ഡോ. ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത് പ്രതിഷേധവുമായി രംഗത്തെത്തി. ബഹിഷ്കരണത്തിനുശേഷം കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ യോഗം നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ്, യു.കെ. സെയ്ത്, ഭാസ്കരന്‍ വെള്ളൂര്‍, കെ.കെ. ഉത്തമന്‍, പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട്, എം.കെ. ജയരാജന്‍, ബാലന്‍ മുണ്ടയാട്, ഇല്യാസ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദേശീയപാത സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ ഡോ.ഡി. സുരേന്ദ്രനാഥ് സംസാരിക്കുന്നു.
ദേശീയപാത തെളിവെടുപ്പ്:
സോളിഡാരിറ്റി പ്രതിഷേധിച്ചു
കണ്ണൂര്‍: കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ദേശീയപാത പരിസ്ഥിതി ആഘാത തെളിവെടുപ്പ് യോഗം ബി.ഒ.ടി കരാറുകാരുടെ പ്രോജക്ട് അവതരണമാക്കി മാറ്റിയതില്‍ സോളിഡാരിറ്റി സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പരിസ്ഥിതി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തെ ഇത്തരത്തില്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത് പദ്ധതിയുടെ മറവില്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നത് പൊതുജനം അറിയാതിരിക്കണമെന്ന താല്‍പര്യമാണ്. ഇത്തരത്തില്‍ ഒളിച്ചോട്ടം നടത്തുന്നവരെ ജനകീയ സമരത്തിലൂടെ നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.സി. ശമീം, ടി.പി. ഇല്യാസ്, സാദിഖ് ഉളിയില്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു.