ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, February 18, 2011

SOLIDARITY KANNUR_WATER PROJECT

പ്രിയരെ,
കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖയില്‍
സോളിഡാരിറ്റി നടത്തിയ പുനരധിവാസ പദ്ധതി
കണ്ടറിഞ്ഞപ്പോള്‍ ബഹുമാനപ്പെട്ട മന്ത്രി എം.കെ. പ്രേമചന്ദ്രന്‍
പറയുകയുണ്ടായി 'ഇത് കേരളത്തിന് മാതൃകയാണ്'.
അതെ, കര്‍മ്മം കൊണ്ട് നാടിന് വഴികാട്ടിയായ
പ്രസ്ഥാനമാണ് സോളിഡാരിറ്റി.
ചെറുപ്പക്കാരുടെ തലയില്‍ കല്ലും മണലും ചുമടെടുപ്പിച്ച്
തലചായ്ക്കാന്‍ വീടില്ലാത്ത 1000 ലധികം കുടുംബങ്ങള്‍ക്ക്
മേല്‍ക്കുര നിര്‍മ്മിച്ച് നല്‍കിയപ്പോള്‍,
പോരാട്ടമെന്നാല്‍ പൊതുമുതല്‍ തല്ലിപ്പൊളിക്കുകയുമാണെന്ന
ധാരണയാണ് സോളിഡാരിറ്റി തിരുത്തിക്കുറിച്ചത്.
സമരപോരാട്ടങ്ങളിലൂടെ വീണ്ടെടുത്ത
കാട്ടാമ്പള്ളി കൈപ്പാടില്‍ നൂറുകണക്കിന് യുവാക്കളെ
പണിയെടുപ്പിച്ച് കൊയ്തെടുത്ത നെല്‍മണികള്‍
ആറളം ആദിവാസികള്‍ക്ക് കൈമാറുമ്പോള്‍
സമരം ഇവിടെ സേവനമായി മാറുകയാണ്.
അഥവാ സേവനവും പോരാട്ടവും ഒന്നിച്ചുചേരുന്ന
സര്‍ഗ്ഗാത്മകമായ കാഴ്ച.
അമ്പതോളം ഗ്രാമങ്ങളില്‍ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക്
ദാഹജലമൊരുക്കുന്ന സോളിഡാരിറ്റിയുടെ
ഒന്നാംഘട്ട ജനകീയ കുടിവെള്ള പദ്ധതി
നാടിന് സമര്‍പ്പിക്കുകയാണ്.
പ്രിയ സുഹൃത്തെ, താങ്കള്‍ വരണം.
കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടണം.
സുമനസ്സുകളുടെ പണവും യുവാക്കളുടെ കായികാധ്വാനവും
ചേര്‍ത്തുവെച്ച് സേവനത്തെ കവിതയാക്കിയ സോളിഡാരിറ്റിയെ
തൊട്ടറിയുവാന്‍... ആകാശം മുട്ടെ പറക്കൂന്ന വിമാനത്തേക്കാള്‍
ഉയരത്തില്‍ വികസനത്തെക്കുറിച്ച് വലിയ വര്‍ത്തമാനങ്ങള്‍
പറയുമ്പോഴും നമ്മുടെ നാട്ടിലെഭൂരിഭാഗം ജനങ്ങള്‍
എങ്ങനെ ജീവിക്കുന്നു എന്ന് നേരിട്ട് അറിയാന്‍....
വരുമെന്ന് പ്രതീക്ഷിക്കുന്നു...
സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി
നാടിന് സമര്‍പ്പിക്കുന്നു.
അതിന് സാക്ഷികളാവാന്‍ ഒരിക്കല്‍ കൂടി
ഏവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം
സ്നോഹവായ്പുകളോടെ...............

പങ്കെടുക്കുന്നവര്‍
പി.മുജീബുറഹ്മാന്‍
(പ്രസിഡണ്ട്, സോളിഡാരിറ്റി കേരള)
ശൈഖ് മുഹമ്മദ് കാരക്കുന്ന്
(അസി. അമീര്‍ ജമാഅത്തെ ഇസ്ലാമി, കേരള)
ഡോ. സി.എം. ജോയ്
(പ്രസിഡണ്ട്, പരിസ്ഥിതി സംരക്ഷണ സംഘം)
കെ.വി. രവീന്ദ്രന്‍
(പ്രസിഡണ്ട്, എടക്കാട് ഗ്രാമപഞ്ചായത്ത്)
പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി 
(മെമ്പര്‍, വഖഫ് ബോര്‍ഡ് കേരള)
മാധവന്‍ മാസ്റര്‍ 
(മെമ്പര്‍, ജില്ലാ പഞ്ചായത്ത്)
രാഗിണി സി. 
 (മെമ്പര്‍, ബ്ളോക്ക് പഞ്ചായത്ത്)
കൃഷ്ണകുമാര്‍ കെ.പി. 
(മെമ്പര്‍, എടക്കാട് ഗ്രാമപഞ്ചായത്ത്)
പനയന്‍ കുഞ്ഞിരാമന്‍
 ഡോ. പി. സലീം 
(പ്രസിഡണ്ട്, ഡയലോഗ് സെന്റര്‍, കണ്ണൂര്‍)
ടി.പി. മുഹമ്മദ് ശമീം 
(സോളിഡാരിറ്റി, സംസ്ഥാന സമിതിയംഗം)
പി.പി. ശശീന്ദ്രന്‍
കെ.സി. ഉമേഷ് ബാബു
ബാലകൃഷ്ണന്‍ മുണ്ടേരി
ടി.കെ. മുഹമ്മദലി 
(പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി, കണ്ണൂര്‍)
കെ.പി. സുകുമാരന്‍
എ.ടി. സമീറ  
(ജില്ലാസെക്രട്ടറി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം)
അഡ്വ. കെ.എല്‍. അബ്ദുല്‍സലാം 
(വൈസ്. പ്രസിഡണ്ട്, ജസ്റീഷ്യ)
 മഹറൂഫ് ഉളിയില്‍ 
(പ്രസിഡണ്ട്, എസ്.ഐ.ഒ. കണ്ണൂര്‍)
എം.ഖദീജ 
(സെക്രട്ടറി, ജി.ഐ.ഒ. കേരള)
ടി.കെ. ജംഷീറ 
(പ്രസിഡണ്ട്, ജി.ഐ.ഒ. കണ്ണൂര്‍)

ELECTION

വോട്ടര്‍ പട്ടിക വെബ്സൈറ്റില്‍ പരിശോധിക്കാം
നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികകളില്‍ പേരുണ്ടോയെന്ന് എല്ലാ വോട്ടര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റില്‍ (ceo.kerala.gov.in) Roll search സംവിധാനത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം. കോള്‍സെന്റര്‍ ഫോണ്‍ നമ്പറില്‍ 0471 3912344 നേരിട്ട് വിളിച്ച് അന്വേഷിച്ചാല്‍ വിവരം ലഭിക്കും. ജില്ലാ കലക്ടറേറ്റുകള്‍, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 'ടച്ച് സ്ക്രീന്‍' സംവിധാനത്തിലൂടെയും സ്വയം പരിശോധിക്കാം. ജില്ലാ കലക്ടറേറ്റുകളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും സൂക്ഷിച്ചിട്ടുള്ള അച്ചടിച്ച പട്ടികയും നേരിട്ട് പരിശോധിക്കാം. പേരില്ലെന്ന് കാണുന്ന പക്ഷം പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ നേരിട്ട് താലൂക്ക് ഓഫിസുകളിലോ സമര്‍പ്പിക്കാം.

Thursday, February 17, 2011

SOLIDARITY KANNUR

തലശേãരി-മൈസൂര്‍ റെയില്‍പാത:
ജനകീയ പ്രക്ഷോഭം വിജയിപ്പിക്കും -സോളിഡാരിറ്റി

തലശേãരി: തലശേãരി^മൈസൂര്‍ റെയില്‍പാതക്കായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ച് സമരം വിജയിപ്പിക്കുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് നിയാസ് പ്രസ്താവനയില്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ മൈസൂരില്‍നിന്നാരംഭിച്ച ജനജാഗരണ്‍ ജാഥക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മൈസൂരില്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു. എന്‍.എം. സാലിഹ്, മുഹമ്മദ് മുസ്തഫ, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
16-02-2011

SOLIDARITY PAYANGADI

ജനകീയ കൃഷി
പഴയങ്ങാടി: വിലക്കയറ്റത്തെ പ്രതിരോധിക്കുക കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി മാടായി ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ മുട്ടം വാദിനൂര്‍ കാമ്പസില്‍ ജനകീയ കൃഷിയുടെ ഉദ്ഘാടനം പി.വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.എ.പി. അബ്ദുല്‍സലാം, ബി.പി. അബ്ദുല്‍ ഹമീദ്, സി. അബ്ദുല്‍ഗനി, എസ്.വി.പി. ഷുഹൈബ് എന്നിവര്‍ സംസാരിച്ചു.
ജനകീയ കൃഷിയും ബോധവത്കരണവും
പെരിങ്ങാടി: സോളിഡാരിറ്റി സംസ്ഥാനവ്യാപകമായി നടത്തിവരുന്ന വിലക്കയറ്റത്തിനെതിരെയുള്ള കാമ്പയിനോടനുബന്ധിച്ച് ജനകീയ കൃഷിയുടെ ഏരിയാതല ഉദ്ഘാടനവും ബോധവത്കരണവും അല്‍ഫലാഹ് കാമ്പസില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.വി. രാജന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
സോളിഡാരിറ്റി ചൊക്ലി ഏരിയ പ്രസിഡന്റ് ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകശ്രേഷ്ഠന്‍ വി.എന്‍.കെ. അഹമ്മദ് ഹാജിയെ ആദരിച്ചു. എന്‍.എം. ബഷീര്‍, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുറഹ്മാന്‍, ആയിഷ ലാമിയ, നസല്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് സ്വാഗതവും മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.
17-02-2011

Wednesday, February 16, 2011

SOLIDARITY KANHIRODE_FARMING

 ജനകീയ കൃഷിക്കളം
സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ജനകീയ കൃഷി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെ.വി. വത്സല, എം. തുളസി, കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
13-02-2011

HORIZON ENGLISH SCHOOL IRIKKUR

  ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂളിന്റെ ഉദ്ഘാടനം  ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിക്കുന്നു.
'വിദഗ്ധരെ ലോകത്തിനു സംഭാവന
ചെയ്യുന്ന കലാലയങ്ങള്‍ ഉയര്‍ന്നുവരണം'
ഇരിക്കൂര്‍: വിദഗ്ധരും കഴിവുറ്റവരുമായ തലമുറകളെ വാര്‍ത്തെടുക്കുന്ന കലാലയങ്ങളാണ് ലോകത്തിനും സമൂഹത്തിനും ആവശ്യമുള്ളതെന്നും അത്തരം കലാലയങ്ങളാണ് ഇവിടെ ഉയര്‍ന്നുവരേണ്ടതെന്നും ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. ഇരിക്കൂറിനടുത്ത കൊളപ്പയിലെ പീസ് വാലിയില്‍ ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ സംരംഭമായ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സാഫ് ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.പി. ഷജീറ ടീച്ചര്‍, ഇരിട്ടി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷൈമ, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ, മൌണ്ട്ഫ്ലവര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ്, അല്‍ഹുദ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. കുഞ്ഞിമൊയ്തീന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ. കുഞ്ഞിക്കണ്ണന്‍, കെ. ഗോപാലന്‍, യു.പി. സിദ്ദീഖ് മാസ്റ്റര്‍, ഇ. അബ്ദുല്‍സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ നാഫിയ, ലുബ്ന, സംജിത്, നാസിമ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും യോഗത്തില്‍ കെ.പി. ഷജീറയും പി.കെ. ഷൈമയും വിതരണം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. സുകുമാരന്‍ സ്വാഗതവും കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി നന്ദിയും പറഞ്ഞു.

PROPHET MUHAMMED (PBUH)

 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ് മത്സരം ഇ. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്യുന്നു.
ഡയലോഗ് സെന്റര്‍ കണ്ണൂരില്‍ നടത്തിയ 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ് മല്‍സരം ജില്ലാ രക്ഷാധികാരി ടി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.
  മട്ടന്നൂര്‍ ഹിറാ സെന്ററില്‍ നടന്ന ക്വിസ് പ്രോഗാമില്‍ ഒന്നാം സ്ഥാനം നേടിയ അമ്മുബാബുവിന് മട്ടന്നൂര്‍ എസ് .ഐ കെ.ജെ. വിനോയ് സമ്മാനം നല്‍കുന്നു.
'ഞാന്‍ അറിഞ്ഞ പ്രവാചകന്‍'
ക്വിസ് മത്സരം സംഘടിപ്പിച്ചു

ചക്കരക്കല്ല്: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ് മത്സരത്തിന്റെ ഭാഗമായി കാഞ്ഞിരോട് ഏരിയതല ക്വിസ് മത്സരം ചക്കരക്കല്ല് സഫ സെന്ററില്‍ നടന്നു. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. യു.കെ. മായന്‍ മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഡോ. അബ്ദുല്‍ ഗഫൂര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ നിയന്ത്രിച്ചു.
മത്സരത്തില്‍ എം. സുനില്‍കുമാര്‍, എസ്. ബിനു (ഇരുവരും ചക്കരക്കല്ല്) ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി. എ. വനജ, എ.പി.സി. രാമകൃഷ്ണന്‍ (വാരം), ഇ. നാരായണന്‍ (ചക്കരക്കല്ല്) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.കേരളോത്സവത്തില്‍ വിവിധ മത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ വിജയികളായവര്‍ക്കും മലര്‍വാടി ബാലസംഘം ഏരിയതല ചിത്രരചനാ മത്സരത്തില്‍ വിജയിച്ചവര്‍ക്കും ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു.
കണ്ണൂര്‍: കണ്ണൂര്‍ ഏരിയ ഡയലോഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഞാന്‍ അറിയുന്ന പ്രവാചകന്‍' ക്വിസ്-2011 സംഘടിപ്പിച്ചു. താണ മുഴത്തടം ഗവ. യു.പി സ്കൂളില്‍ നടന്ന പരിപാടിയില്‍ എ.എം. വിനോദിനി ഒന്നാം സ്ഥാനവും വി. വിജി രണ്ടാം സ്ഥാനവും രേഷ്മ പള്ളിയത്ത് മൂന്നാം സ്ഥാനവും നേടി. സമ്മാനങ്ങള്‍ ഡയലോഗ് സെന്റര്‍ ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ ഓര്‍ഗനൈസര്‍ കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
കേരളോത്സവ വിജയികളായ വി.വി. ഹര്‍ഷിത, സനല്‍കുമാര്‍, പി. ഷാജു എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംബന്ധിച്ചു. ബി. ഹസന്‍കുഞ്ഞി സ്വാഗതവും കെ. മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു. കക്കാട് കോര്‍ജാന്‍ യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ പി. ശ്രീധരന്‍ സംസാരിച്ചു.

മട്ടന്നൂര്‍: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ഹിറാ സെന്ററില്‍ 'ഞാനറിഞ്ഞ പ്രവാചകന്‍' എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തി. ഉളിയില്‍ മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അമ്മുബാബു ഒന്നാം സ്ഥാനം നേടി. പി. സുരേന്ദ്രന്‍ തെരൂര്‍, ജയകൃഷ്ണന്‍ പേരാവൂര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സമാപന ചടങ്ങില്‍ പി.സി. മുനീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ എസ്.ഐ. കെ.ജെ. വിനോയ് സമ്മാനം വിതരണം ചെയ്തു. സി.പി. സുധാകരന്‍, കെ.വി. സത്യവല്ലി ടീച്ചര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, കെ. സാദിഖ്, പി.സി. മൂസ ഹാജി, പി.വി. സാബിറ എന്നിവര്‍ സംസാരിച്ചു. കെ. ഹിഷാം മാസ്റ്റര്‍ മത്സരം നിയന്ത്രിച്ചു. കെ.പി. റസാഖ് സ്വാഗതവും എ. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

പെരിങ്ങത്തൂര്‍: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ചൊക്ലി യു.പി സ്കൂളില്‍ 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തി. ഡയലോഗ് സെന്റര്‍ കണ്‍വീനര്‍ കെ.കെ. അബ്ദുല്ല വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഉമര്‍ ഫാറൂഖ് ക്വിസ് മാസ്റ്ററായി. ഡോ. സുധാകരന്‍, ഖാദര്‍ മാസ്റ്റര്‍, സി. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ യുവഉത്സവില്‍ നാടക മത്സരത്തില്‍ വിജയികളായ മാഹി നാടകപ്പുര ടീമംഗങ്ങള്‍ ഷംജിത്ത്, രോഷ്ന, രവീണ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഉത്തമന്‍, എം. ചന്ദ്രശേഖരന്‍, കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
  'ഞാന്‍ അറിയുന്ന പ്രവാചകന്‍' എന്ന തലക്കെട്ടില്‍ മാടായി ഏരിയാ ഡയലോഗ് സെന്റര്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ ഓര്‍ഗനൈസര്‍ ബി.പി. അബ്ദുല്‍ ഹമീദ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.
തളിപ്പറമ്പ്: ഡയലോഗ് സെന്റര്‍ കേരളയുടെ സംസ്ഥാനതല ക്വിസ്^2011ന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയില്‍ നടന്ന 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ്^2011ല്‍ ശ്രീലജ (തളിപ്പറമ്പ്), മോഹന്‍ദാസ് (പയ്യന്നൂര്‍), അജയന്‍ (ചെങ്ങളായി) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഏരിയ രക്ഷാധികാരി എം.ടി.പി. സൈനുദ്ദീന്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. ശ്രീകാന്ത്, ബെറ്റി, അജയന്‍എന്നിവര്‍ സംസാരിച്ചു. സി.കെ. മുനവ്വിര്‍, കെ.പി. ആദംകുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
 പഴയങ്ങാടി: 'ഞാന്‍ അറിയുന്ന പ്രവാചകന്‍' എന്ന തലക്കെട്ടില്‍ മാടായി ഏരിയാ ഡയലോഗ് സെന്റര്‍ നടത്തിയ ക്വിസ് മത്സരത്തില്‍ പ്രിയ മാട്ടൂല്‍ ഒന്നാംസ്ഥാനവും ഷീബ ഏഴോം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സുനില്‍ പ്രസാദ് മാടായിക്കാണ് മൂന്നാംസ്ഥാനം. കെ. നൌഷാദ് മാസ്റ്റര്‍, എന്‍.എം. മൂസ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജമാല്‍ കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. എം.വി. പ്രകാശ്ബാബു, പ്രിന്‍സ് സേവ്യര്‍, മഹമൂദ് വാടിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ ഓര്‍ഗനൈസര്‍ ബി.പി. അബ്ദുല്‍ ഹമീദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പുതിയതെരു: ഡയലോഗ് സെന്ററര്‍ കേരള 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' എന്ന വിഷയത്തില്‍ പുതിയതെരു നിത്യാനന്ദ സ്കൂളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ബാബു കാട്ടാമ്പള്ളി ഒന്നാം സ്ഥാനവും എസ്. സലജ്, അഞ്ജിത എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോ. പ്രശാന്തന്‍ സമ്മാനം നല്‍കി. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. ഡയലോഗ് സെന്റര്‍ ഏരിയ കണ്‍വീനര്‍ സി.പി. അബ്ദുല്‍ജബ്ബാര്‍ സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു. മത്സരത്തിന് വി.എന്‍. ഹാരിസ് നേതൃത്വം നല്‍കി.

തലശേãരി: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തലശേãരിയില്‍ സംഘടിപ്പിച്ച 'ഞാന്‍ അറിഞ്ഞ പ്രവാചകന്‍' ക്വിസ് മത്സരത്തില്‍ ശ്രീജ, ജയപ്രസാദ്, സൌര എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കേരളോത്സവത്തില്‍ വിജയികളായ ജെ.സി. തേജസ്വിനി, നിഷിത, പ്രതാപന്‍ എന്നിവര്‍ക്കും സമ്മാനം വിതരണം ചെയ്തു. ഒ. അഷ്റഫ്, പി.എം. മുനീര്‍ ജമാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. എ.കെ. മുസമ്മില്‍ സമ്മാനദാനം നിര്‍വഹിച്ചു. യു.കെ. സയിദ് നന്ദി പറഞ്ഞു.
ചര്‍ച്ചാ സായാഹ്നം
കക്കാട്: 'പ്രവാചകനെ അറിയാന്‍' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി കാര്‍കൂന്‍ ഹല്‍ഖ എടച്ചേരി മസ്ജിദുല്‍ ഹുദയില്‍ ചര്‍ച്ചാ സായാഹ്നം സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സി. വിനോദ്കുമാര്‍, കെ. രാജന്‍, എ. മധു, പി.ടി. ഇസ്മായില്‍, കെ. ഹാരിസ്, ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഒ.ഐ. ഷാജഹാന്‍ സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
സ്നേഹസംഗമം
തളിപ്പറമ്പ്: പ്രവാചകന്‍ വിശ്വവിമോചകന്‍ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി കുപ്പം യൂനിറ്റ് സ്നേഹസംഗമം സംഘടിപ്പിച്ചു. ഗ്രന്ഥകാരന്‍ കെ.സി. വര്‍ഗീസ്, സി.എച്ച്.
മുസ്തഫ മൌലവി, സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് സി.കെ. മുനവിര്‍ എന്നിവര്‍ സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി ഉസ്മാന്‍ സ്വാഗതവും പ്രസിഡന്റ് ഖാലിദ് നന്ദിയും പറഞ്ഞു.
 15-02-2011

Tuesday, February 15, 2011

SIO POSTER

INSAF CHARITABLE TRUST

ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍
ഉദ്ഘാടനം ഇന്ന് (15-02-2011)
ഇരിക്കൂര്‍: ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ സംരംഭമായ പട്ടാന്നൂര്‍ കൊളപ്പയിലെ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂളിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 4.30ന് 'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിക്കും. ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

OBIT

കള്ളുഷാപ്പ് വരാന്തയില്‍
അജ്ഞാതന്‍ മരിച്ചനിലയില്‍
കുടുക്കിമൊട്ടയിലെ കള്ളുഷാപ്പ് വരാന്തയില്‍ അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തി. 70 വയസ്സ് തോന്നിക്കും. ലുങ്കിയാണ് വേഷം. മൃതദേഹം മോര്‍ച്ചറിയില്‍.
14-02-2011

KARUNYA CLINIC

ബോധവത്കരണ ക്ലാസ്
കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ബോധവത്കരണ ക്ലാസും വളണ്ടിയര്‍ സംഗമവും നടത്തി. കുടുക്കിമൊട്ട സ്കൂളില്‍ നടന്ന പരിപാടി പാലിയേറ്റിവ് ഇനിഷ്യേറ്റീവ് ജില്ലാ സെക്രട്ടറി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. സനോജ്, അസ്ലം മാസ്റ്റര്‍, അഹമ്മദ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
12-02-2011

SOLIDARITY TALIPARAMBA

ഐക്യദാര്‍ഢ്യ പ്രകടനം
തളിപ്പറമ്പ്: ഈജിപ്ത്, തുനിഷ്യ, യമന്‍ ജനമുന്നറ്റത്തിന് ഐക്യദാര്‍ഢ്യവും ജനാധിപത്യ പോരാളികള്‍ക്ക് അഭിവാദ്യങ്ങളുമര്‍പ്പിച്ച് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ടൌണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എം.ടി.പി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സി.കെ. മുനവ്വിര്‍ സംസാരിച്ചു. പ്രകടനത്തിന് ഏരിയ വൈസ് പ്രസിഡന്റ് സി.എച്ച്. മിഫ്താഫ്, കെ.കെ. ഖാലിദ്, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി
14.02-2011

Sunday, February 13, 2011

G.I.O. KANNUR

ജി.ഐ.ഒ ജില്ലാ കമ്മിറ്റി മജ്ലിസ് അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യുന്നു.
ജി.ഐ.ഒ യാത്രയയപ്പ് നല്‍കി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്ലിസ് അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് യാത്രയയപ്പ് നല്‍കി. തലശേãരി ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങ് ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്തു. ജില്ലാ മജ്ലിസ് കണ്‍വീനര്‍ സി.പി. ലാമിയ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ്, സി.പി. ഷമീദ എന്നിവര്‍ സംസാരിച്ചു.
കാമ്പസില്‍നിന്ന് സമൂഹത്തിലേക്ക് എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാ സമിതിയംഗം സാദിഖ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്റ് പി. ശാക്കിറ സംസാരിച്ചു. ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും എസ്.എല്‍.പി. മര്‍ജാന നന്ദിയും പറഞ്ഞു.
12-02-2011

SOLIDARITY PAYANGADI

 സോളിഡാരിറ്റി പ്രകടനം
പഴയങ്ങാടി : ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്റെ പതനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ഈജിപ്ഷ്യന്‍ ജനതക്ക് അഭിവാദ്യമര്‍പ്പിച്ചും സോളിഡാരിറ്റി  മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ടൌണില്‍ പ്രകടനം നടത്തി. പ്രസിഡന്റ് അബ്ദുല്‍ ഗനി, ഫാറൂഖ് ഉസ്മാന്‍ എിന്നിവര്‍ നേതൃത്വം നല്‍കി.
12-02-2011

SOLIDARITY IRITTY

 സോളിഡാരിറ്റി
പ്രകടനം നടത്തി
ഇരിട്ടി: ഈജിപ്ത് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഹുസ്നി മുബാറക്കിന്റെ രാജിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ഇരിട്ടിയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ഷാനിഫ് കാക്കയങ്ങാട്, ഷെഫീര്‍, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
12-02-2011

Saturday, February 12, 2011

G.I.O. KANNUR

ജി.ഐ.ഒ യാത്രയയപ്പ് ഇന്ന് (12-02-2011)
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്ലിസ് സ്ഥാപനങ്ങളിലെ ഫൈനല്‍ വിദ്യാര്‍ഥിനികള്‍ക്ക് യാത്രയയപ്പ് നല്‍കും. ശനിയാഴ്ച രാവിലെ 10.30 മുതല്‍ 4.30വരെ തലശേãരി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9656071524.

SOLIDARITY KANNUR

സ്വാഗതസംഘം രൂപവത്കരിച്ചു
കണ്ണൂര്‍: സോളിഡാരിറ്റി നടപ്പാക്കുന്ന ജനകീയ കുടിവെള്ള പദ്ധതി ഫെബ്രുവരി 27ന് തോട്ടട സമാജ്വാദി കോളനിയില്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരികളായി ടി.കെ. മുഹമ്മദലി, കളത്തില്‍ ബഷീര്‍ എന്നിവരെയും എട്ട് സബ് കമ്മിറ്റി കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, ടി.കെ. മുഹമ്മദ് റിയാസ്, ശുഹൈബ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Friday, February 11, 2011

IRFANA ABOOBAKCER

ഉത്തരമേഖലാ മാപ്പിള കലാപഠന കേന്ദ്രത്തിന്റെ
കീഴില്‍ നടത്തിയ ചാന്ദ്പാഷ മെമ്മോറിയല്‍ 
ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തില്‍ 
ജൂനിയര്‍ വിഭാഗം ഒന്നാം സ്ഥാനം നേടിയ
ഇര്‍ഫാന അബൂബക്കര്‍
(കാഞ്ഞിരോട് യു.പി. സ്കൂള്‍)
11-02-2011

Thursday, February 10, 2011

JIH KERALA

 
ലോകം കാത്തിരുന്ന മാറ്റം സമാഗതമായി
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ലോകം കാത്തിരുന്ന മാറ്റം സമാഗതമായിരിക്കുന്നുവെന്നാണ് ഈജിപ്തിലും തുനീഷ്യയിലും യമനിലുമുണ്ടായിരിക്കുന്ന വിമോചന പോരാട്ടം വിളംബരം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ബഹുജന റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. 
യഥാര്‍ഥ വിപ്ലവത്തിന്റെ തീജ്വാലകളാണ് അറബ് മേഖലയില്‍ വെളിച്ചംവീശിയിരിക്കുന്നത്. ഇടതുപക്ഷം വിലയിരുത്തുംപോലെ നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ അരാജകത്വത്തിലേക്കുള്ള മുന്നേറ്റമല്ല അവിടെ നടക്കുന്നത്. അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള ബോധപൂര്‍വമായ ജനമുന്നേറ്റമാണത്. ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ജനാധിപത്യ രാഷ്ട്രങ്ങളിലെ ഭരണാധികാരികളും തയാറാവണം ^സമ്മേളനം മുന്നറിയിപ്പ് നല്‍കി.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ഇസ്ലാം ഏകാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും പ്രതിനിധീകരിക്കുന്നു എന്ന ഏറ്റവും വലിയ നുണ പൊളിഞ്ഞിരിക്കുന്നു . ജനാധിപത്യത്തിന് അവസരം നല്‍കിയാല്‍ മുസ്ലിം രാജ്യങ്ങളില്‍ മതേതരത്വം നഷ്ടപ്പെടുമെന്നാണ് അമേരിക്ക പ്രചരിപ്പിച്ചത്. അവര്‍ക്കാവശ്യം അറബ് നാടുകളില്‍ തങ്ങളുടെ ഇച്ഛക്കൊത്ത് പ്രവര്‍ത്തിക്കുന്ന പാവഭരണകൂടങ്ങളാണ്.
ലോകത്തിപ്പോള്‍ നടക്കുന്നത് പുതുയുഗപ്പിറവിയാണ്. ഈ വിപ്ലവത്തില്‍ ഏറ്റവും ആഹ്ലാദിക്കാനുള്ള അര്‍ഹത ജമാഅത്തെ ഇസ്ലാമിക്കുണ്ടെന്നും ആരിഫലി പറഞ്ഞു

SOLIDARITY KANNUR

പ്രതിഷേധിച്ചു
കണ്ണൂര്‍: കുന്നിടിക്കുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്കരന്‍ വെള്ളൂരിനെ ക്രൂരമായി മര്‍ദിച്ചതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.
എന്‍.എം. ഷഫീഖ്, വി.എന്‍. ഹാരിസ്, മുഹമ്മദ് അസ്ലം, ഫാറൂഖ് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
10-02-2011

Wednesday, February 9, 2011

AL HUDA ENGLISH SCHOOL ANNIVERSARY 2011


അല്‍ഹുദ ഇംഗ്ലീഷ്സ്കൂള്‍
വാര്‍ഷികാഘോഷം
അല്‍ഹുദ ഇംഗ്ലീഷ്സ്കൂള്‍ വാര്‍ഷികം വിവിധ കാലാപരിപാടികളോടെ ആഘോഷിച്ചു.  സര്‍ സയ്യിദ്കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: പി.കെ അബ്ദുള്ള ഉല്‍ഘാടനം ചെയ്തു.  ചെയര്‍മാന്‍ പി.സി മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  യു.പി സിദ്ധീഖ് മാസ്റ്റര്‍, വി.പി അബ്ദുല്‍ഖാദര്‍,  പി.സി നൌഷാദ്, ഫരീദ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  പി ടി എ പ്രസിഡന്‍ഡ് എം.സി അബ്ദുല്‍ഖാദര്‍ സമ്മാനദാനം നിര്‍വഹിച്ചു.  എം തുളസിട്ടീച്ചര്‍ നന്ദി പറഞ്ഞു. 

ANTI - LIQUOR_KUDIKKIMOTTA

 'മദ്യപാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
ഒരേ കുടക്കീഴില്‍'
കാഞ്ഞിരോട്: സാമൂഹിക തിന്മയായ മദ്യപാനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ കുടക്കീഴിലാണെന്ന് രവീന്ദ്രന്‍ കാവിന്മൂല. കുടുക്കിമൊട്ട ബസാറില്‍ ചേര്‍ന്ന മുണ്ടേരി മണ്ഡലം മദ്യനിരോധന സമിതിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പ്രഫ. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വി. കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുകുന്ദന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, പി.സി. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. രാജീവന്‍ മാസ്റ്റര്‍ സ്വാഗതവും രഘു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Courtesy:Madhyamam/09-02-2011/CH Musthafa

AM NOUSHAD RABIYA MANZIL

എ. എം  നൌഷാദിന് അവാര്‍ഡ്
ജിദ്ദ: അന്താരാഷ്ട്ര കമ്പനിയായ BUDGET RENT CAR ന്റെ അവാര്‍ഡ് എ. എം  നൌഷാദിന്. 2010 ലെ  ടോപ്  പേര്‍ഫോമെന്‍സിനുള്ള ബെസ്റ് എക്സിക്യു ട്ടീവ് ( Best Executive for the Top Performance 2010 ) അവാര്‍ഡാണ് എ. എം  നൌഷാദിന് ലഭിച്ചത്.  കമ്പനിക്കു ഏറ്റവും നല്ല ബിസിനസ്സ്  ഉണ്ടാക്കിയതിനു കിട്ടിയ അംഗീകാരമാണ് ഈ അവാര്‍ഡ്.
ജിദ്ദയില്‍ വെച്ചു നടന്ന ചടങ്ങില്‍ കമ്പനി  ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല സാഹിദില്‍ നിന്നും  എ. എം  നൌഷാദ്  അവാര്‍ഡ് ഏറ്റുവാങ്ങി.
കാഞ്ഞിരോട് മായന്‍മുക്ക് റാബിയ മനസിലില്‍ മര്‍ഹൂം സി.പി. ഈസ ഹാജി യുടെ മകനാണ് എ. എം. നൌെഷാദ്.
Address
NOUSHAD.  A.M.
JEDDAH. K.S.A.
Mob: 00966 0507555245
Email : noushadam@hotmail.com
Report by: Abdulla Mukkanni

Obit_ C Ahmed


 അഹമ്മദ്
കുടുക്കിമൊട്ട: കുടുക്കിമൊട്ടയിലെ ജമീല മന്‍സിലില്‍ റിട്ട. ബി.എസ്.എന്‍.എല്‍ ജെ.ടി.ഒ സി. അഹമ്മദ് (60) നിര്യാതനായി. 
ഭാര്യ: ജമീല.
മക്കള്‍: നൌഷാദ് (യു.എ.ഇ), നിഷാന, നദീം. 
മരുമക്കള്‍: ഷിഹാബ്, ബെന്‍സിയ. 
സഹോദരങ്ങള്‍: ഹാരിസ്, അഷ്റഫ്, സുഹറ, താഹിറ, റുഖിയ, റംല, ആയിശ.
09-02-2011

Tuesday, February 8, 2011

JIH_CALICUT

SOLIDARITY KANNUR

M.S.F_KANHIRODE

എം.എസ്.എഫ് സമ്മേളനം
മായന്‍മുക്ക് ശാഖാ എം.എസ്.എഫ് സമ്മേളനം മായന്‍മുക്ക് സി.എച്ച്. നഗറില്‍ നടന്നു.  ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.സി. നൌഷാദ് അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആശിഖ് ചെലവൂര്‍, അന്‍സാരി തില്ലങ്കേരി, എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി, റമീസ്, സി.പി. യാസിര്‍ എന്നിവര്‍ സംസാരിച്ചു.
07-02-2010

FATHIMA FIDA_AL HUDA SCHOOL KANHIRODE

കേരള മാപ്പിളകലാ അക്കാദമി തലശേãരിയില്‍ നടത്തിയ ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും കേരള ഫോക്ലോര്‍ അക്കാദമി കണ്ണൂരില്‍ നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ രണ്ടാംസ്ഥാനവും നേടിയ കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂളിലെ ഫാത്തിമ ഫിദ.

QURA'N DISCOURSE


കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഖുര്‍ആന്‍ പ്രഭാഷണത്തില്‍ കെ.ടി. സൂപ്പി വിഷയമവതരിപ്പിക്കുന്നു.
ഖുര്‍ആന്‍ പ്രഭാഷണം
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്റെ സൌന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ യുവ കവി കെ.ടി. സൂപ്പിയുടെ പ്രഭാഷണം കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കണ്ണൂര്‍ ഏരിയ കോഓഡിനേറ്റര്‍ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു.യു.പി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് മാട്ടൂല്‍ ഖിറാഅത്ത് നടത്തി.
Courtesy: Madhyamam/07-02-2011

GIO_KANNUR



ജി.ഐ.ഒ നടത്തിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്യുന്നു.
സ്ത്രീസുരക്ഷ:
ജി.ഐ.ഒ റെയില്‍വേ
സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
കണ്ണൂര്‍: സ്ത്രീസുരക്ഷ: അധികൃതര്‍ അനാസ്ഥ അവസാനിപ്പിക്കുക, മുഴുവന്‍ കുറ്റവാളികളെയും തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജി.ഐ.ഒ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്തു.
നാട് ഭരിക്കുന്നവര്‍ക്ക് പെണ്ണിന്റെ മാനവും ജീവനും കാക്കാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോവുകയാണ് ഉചിതമെന്ന് ജംഷീറ പറഞ്ഞു. പെണ്‍പീഡനക്കാരെ കൈയാമംവെച്ച് നടുറോഡില്‍ നടത്തിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നാട് ഭരിക്കുന്ന കാലത്ത് പെണ്‍കുട്ടി ഇത്ര ദാരുണമായി കൊല്ലപ്പെടാന്‍ പാടില്ലായിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് ശാദിയ അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു.
ചേറ്റംകുന്ന് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ കെ.എം. റഷീദ, സുല്‍ഫത്ത് പയ്യന്നൂര്‍, സി.പി. ലാമിയ എന്നിവര്‍ സംസാരിച്ചു. എന്‍. ശബാന സ്വാഗതവും സുഹൈല നന്ദിയും പറഞ്ഞു.

ലേഡീസ് കമ്പാര്‍ട്ട്മെന്റ്
മധ്യഭാഗത്തേക്ക് മാറ്റണം -ജി.ഐ.ഒ
കണ്ണൂര്‍: തീവണ്ടികളില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റ് മധ്യഭാഗത്തേക്ക് മാറ്റാനും സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജി.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യുവതിയെ പീഡിപ്പിച്ച പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എം. ഖദീജ, മാജിദ, മര്‍ജാന, അഷീറ, സക്കീന എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും സി.പി. ലാമിയ നന്ദിയും പറഞ്ഞു.
COURTESY: Madhyamam/08-02-2011