ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, March 2, 2011

MUSLIM LEAGE FIASCO

ഇത് നിലപാടില്ലായ്മയുടെ അനിവാര്യ ദുരന്തം 
-ടി. മുഹമ്മദ് വേളം

രണ്ടാഴ്ച മുമ്പുവരെ മുസ്ലിംലീഗ് കേരളത്തില് അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്ത്തുല്ലസിച്ച് ആമോദപൂര്വ്വം കടന്നു പോവുകയായിരുന്നു. കേരളത്തിന്റെ പൊളിറ്റിക്കല് സൈക്കനുസരിച്ച് നിയമസഭയില് അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു. ലീഗിതര മുസ്ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്ത്ത് കയ്യില് കൊടുക്കുന്നതില് ലീഗ് അസാമാന്യ മിടുക്ക് കാട്ടി. ലീഗിതര മുസ്ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന് കല്ലുകളെ ചൂണ്ടി ലീഗിതര മുസ്ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര് ആവര്ത്തിച്ചു. ഐ.എന്.എല് രൂപീകരിക്കപ്പെട്ട സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്ണ്ണ നാമമുണ്ടായിരുന്നു. 'ഇന്നല്ലെങ്കില് നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല് ശരിയെന്ന് ഇബ്രാഹിം സുലൈമാന് സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന് ലീഗിനു കഴിഞ്ഞു.

ബാബരി മസ്ജിദ് തകര്ക്കപ്പെട്ടപ്പോള് ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു. 1992 ല് നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി. കുറേ വലതുപക്ഷ സാംസ്കാരിക മാധ്യമ പ്രവര്ത്തകര് ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്തുടങ്ങി. ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര് ഉപന്യസിച്ചു. ലീഗിന്റെ ആദര്ശമില്ലായ്മ അത്യുജ്വലമായ ആദര്ശമാണെന്നവര് പ്രബന്ധിച്ചു. ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില് തീവ്രവാദ സംഘടനകള് തടുത്തുനിര്ത്തപ്പെടുന്നവര് നിരീക്ഷിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള് മരണപ്പെട്ടപ്പോള് തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന് കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി. ഒരു പാര്ട്ടിക്ക് ആനന്ദതുന്ദിലരാവാന് ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്. ഇക്കാര്യത്തിലൊക്കെ ലീഗ് ഒറ്റക്കെട്ടായിരുന്നു. പാളയത്തില് പടയില്ല. തെരഞ്ഞെടുപ്പ് നടക്കുക എന്ന ഒറ്റ കാര്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ലീഗ് നിയ്യത്തുകൊണ്ട് ഭരണകക്ഷിയായി കഴിഞ്ഞിട്ട് മാസങ്ങള് കുറേ കഴിഞ്ഞിരുന്നു. ആര്ക്കും തടുക്കാനാവാത്ത ജൈത്രയാത്രയുടെ ലഹരിയിലായിരുന്നു പാര്ട്ടി. ആ സുന്ദര സ്വപ്നത്തിനിടയിലാണ് അളിയന് റഊഫ് ലീഗിനെ വിളിച്ചുണര്ത്തിയത്. ഞെട്ടിപ്പിക്കുന്ന ചില യാഥാര്ഥ്യങ്ങളിലേക്ക്. അടുത്ത തെരഞ്ഞെടുപ്പില് യു.ഡി.എഫ് ജയിക്കുകയോ ജയിക്കാതിക്കുകയോ ചെയ്യാം. പക്ഷെ ഒരു കാര്യം ഉറപ്പ്. വഴി അത്ര എളുപ്പമല്ല. ലീഗ് മാഹാത്മ്യം വഞ്ചിപ്പാട്ടുപാടിയ സാംസ്കാരിക നായകര്ക്ക് പരിഹരിക്കാന് കഴിയുന്നതല്ല പ്രശ്നം.

കേരളീയ രാഷ്ട്രീയത്തില് അടുത്ത കാലത്ത് ഉയര്ന്ന് ഏറ്റവും ഗുരുതരമായ ആരോപണമിശ്രിതമാണ് ലീഗ് നേതാവിനെതിരെ ഇപ്പോള് സ്വന്തം കുടുംബത്തില് നിന്ന് തന്നെ ഉയര്ന്നിരിക്കുന്നത്. ഒരു വ്യഭിചാര കേസ് എന്നതിനേക്കാള് വലിയ ഗൗരവം ഇതിനു വന്നു ചേര്ന്നിരിക്കുകയാണ്. കൈകൂലി മുതല് കൊലപാതകം വരെ അധികാര ദുര്വിനിയോഗം ജുഡീഷ്യറിയെ സ്വാധീനിക്കല് ഉള്പ്പെടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലുണ്ട്. എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന് തന്നെയാണിപ്പോള് കേരളം വിശ്വസിക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ വിശദാംശങ്ങളും യാഥാര്ഥ്യ പരിശോധനയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. പകരം എന്താണ് ഒരു സംഘടന എന്ന നിലക്ക് ലീഗിന് സംഭവിച്ചത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.


''മുസ്ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം സിദ്ധാന്തമൊന്നുമില്ല. കോണ്ഗ്രസ്പോലെ കേരളാ കോണ്ഗ്രസ്പോലെ ഒരു രാഷ്ട്രീയ പാര്ട്ടിയാണത്. പക്ഷെ ആ പാര്ട്ടി നിലനില്ക്കേണ്ടത് എന്റെയും നിങ്ങളുടെയും ആവശ്യമാണ്. ആ പാര്ട്ടി ഇല്ലെങ്കില് സ്ഥിതി ഇപ്പോഴത്തേതിനേക്കാള് മോശമാകും.'' അഡ്വ: എ. ജയശങ്കര്. മാതൃഭൂമി ആഴ്ച്ചപതിപ്പ് 2011 ജൂണ് 23 ആദര്ശമില്ലായ്മയും നിലപാടില്ലായ്മയും ഒരു മഹാകാര്യമാണെന്ന് പൊതുബോധ ഉപാസകരായ സാംസ്കാരിക പ്രവര്ത്തര് ലീഗിനെക്കുറിച്ച് പറഞ്ഞു. പൊതുസമൂഹത്തെ പഠിപ്പിച്ചു. ലീഗില്ലാതായാല് തീവ്രവാദികള് കേരള മുസ്ലിംകളെ റാഞ്ചുമെന്നവര് മുന്നറിയിപ്പു നല്കി. ഇതേ കാര്യമാണ് ഈജിപ്ത് ഉള്പ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലെ മര്ദ്ധക സേഛാധിപത്യ ഭരണ കൂടങ്ങള് അവരുടെ ഭരണത്തിനു ന്യായമായി പറഞ്ഞിരുന്നത്. ഞങ്ങള് അധികാരമൊഴിഞ്ഞാല് ഇഖ്വാനുല് മുസ്ലിമൂന്, ഇസ്ലാമിസ്റ്റുകള് അധികാരത്തില് വരും. മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം സേഛാധിപത്യവും എത്ര രാഷ്ട്രീയ ജീര്ണതയും എത്ര മതേതരമാണെന്നാലോചിക്കുക.

മുസ്ലിംലീഗിന്റെ നിലപാടില്ലായ്മകള്.

ലോക വ്യാപകമായ് ഇന്ന് മുസ്ലിം സമൂഹം അങ്ങേയറ്റം വൈമ്പ്രന്റ്റായ ഒരു സമുദായമാണ്. സാമ്രാജ്യത്താല് ടാര്ഗേറ്റ് ചെയ്യപ്പെടുന്ന സമുദായം, സാമ്രാജ്യത്വത്തെ ഏറ്റവും ശക്തമായ് പ്രതിരോധിക്കുന്ന ജനത. പക്ഷെ ഇതൊന്നും മുസ്ലിംലീഗിന് ബാധകമായ കാര്യമേ അല്ല. സാമ്രാജത്വം, അങ്ങനെ ഒരു സാധനമുണ്ടോ എന്ന് ലീഗ് നേതാക്കള് പരസ്യമായും രഹസ്യമായും ചോദിക്കാറുണ്ട്. സാമ്രാജത്വ അധിനിവേശങ്ങളും വിരുദ്ധ പോരാട്ടങ്ങളും കേരളത്തില് അടുത്ത കാലത്ത് പലപ്പോഴും തെരഞ്ഞെടുപ്പ് വിഷയം വരെ ആയിട്ടുണ്ട്. ലീഗപ്പോഴെല്ലാം മിഴിച്ചു നോക്കുകയോ അല്ലെങ്കില് അതിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടിലോ ആയിരുന്നു.

ഉത്തരേന്ത്യയില് നടന്ന ഭീഭത്സമായ വര്ഗീയാക്രമണങ്ങളോട് നിസ്സംഗത പുലര്ത്തുക എന്നതായിരുന്നു ലീഗ് നയം. ഈ നിസ്സംഗതയെ നമ്മുടെ ചില സാംസ്കാരിക മാധ്യമ പ്രവര്ത്തകര് മിതവാദമെന്ന നാമധേയത്തില് ആഘോഷിച്ചു. ബാബരി ആക്രമണാനന്തര കേരളം കത്താതിരുന്നത് പാണക്കാട് തങ്ങള് ഉണ്ടായിരുന്നത് കൊണ്ടാണെന്നു പറഞ്ഞത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് വലതു പക്ഷ മതേതര മുഖ്യധാര അതേറ്റെടുത്തു. പിന്നീട് ലീഗത് ഒരഭിമാനമായി കൊണ്ടുനടന്നു. പാണക്കാട്ടെ തങ്ങള് ഇല്ലാത്ത ഉത്തരേന്ത്യയിലെ അല്ലെങ്കില് കേരളത്തിനുപുറത്തുള്ള മുസ്ലിംകള് ബാബരി ആക്രമണാന്തരം വമ്പിച്ച കലാപം അഴിച്ചു വിടുകയായിരുന്നു എന്ന അവാസ്തവത്തിനു മുകൡലാണ് ഈ ലീഗ് മഹാത്മ്യം നിലനില്ക്കുന്നതെന്ന് മനസ്സിലാക്കാന് ലീഗിന് കഴിയുമായിരുന്നില്ല.


ഉത്തരേന്ത്യയിലെങ്ങാനും ഒരു പള്ളിപൊളിച്ചതിന് കേരളത്തില് എന്തിനാണ് ഭരണം വിടുന്നതെന്നതായിരുന്നു ലീഗിന് ഒരിക്കലും മനസ്സിലാവാത്ത യുക്തി. അത് ഒരു പ്രതിഷേധവും സമരവുമാണെന്ന് സ്വന്തം അഖിലേന്ത്യ പ്രസിഡന്റും പാര്ട്ടിയിലെ ഒരു വിഭാഗവും പറഞ്ഞത് ലീഗ് അംഗീകരിക്കാതിരുന്നത് അധികാര ലഹരികാരണമാണെന്നതിനൊപ്പം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്മ കൊണ്ടുകൂടിയാണ്. അധികാരത്തിന്റെ രാഷ്ട്രീയമല്ലാതെ പ്രതിഷേധത്തിന്റെയും പ്രഷോഭത്തിന്റെയും രാഷ്ട്രീയം ലീഗിന് വഴങ്ങുന്ന കാര്യമായിരുന്നില്ല. രാഷ്ട്രീയമെന്നാല് നിലപാടിനുവേണ്ടിയുള്ളതല്ല അധികാരത്തിനുവേണ്ടിയുള്ളതാണെന്ന സമവായത്തിലേക്ക് ലീഗെത്തി എന്നതാണ് 92ല് സംഭവിച്ചത്.

91 ലെ തെരഞ്ഞെടുപ്പില് ബേപ്പൂരിലും വടകരയിലും ബി.ജെ.പി ആവശ്യപ്പെട്ട സ്ഥാനാര്ഥികളെ ലീഗ് മുന്കൈയ്യില് ബി.ജെ.പി പിന്തുണയുള്ള യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്ഥികളായി മത്സരിപ്പിച്ചു. ലീഗീ തര മുസ്ലിം- രാഷ്ട്രീയം അതിനെതിരെ ആഞ്ഞടിച്ചു. ആ ക്യാംപയിന് വടകര ബേപ്പൂര് ലോകസഭാനിയമസഭാ മണ്ഡലങ്ങളിലെ മുസ്ലിം സാമാന്യജനത്തിനു മതേതര സമൂഹത്തിനും മനസ്സിലായി. ലീഗിനത് ഇപ്പോഴും മനസ്സിലായിരിക്കാനിടയില്ല. ലീഗ് ആലോചിച്ചിട്ടുണ്ടാവുക സ്ഥിരമായ് എല്.ഡി.എഫ് ജയിക്കുന്ന ഒരു ലോകസഭ മണ്ഡലത്തിലും നിയമസഭാമണ്ഡലത്തിലും ബി.ജെ.പി വോട്ട് കൂടി വാങ്ങി യു.ഡി.എഫ് സ്വതന്ത്രര് ജയിക്കുക എന്നത് രാഷ്ട്രീയമായി ഗുണകരമായ കാര്യമല്ലേ? അതിലെന്താണ് കുഴപ്പം? അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്ബലപ്പെടുത്തും ഹൈന്ദവഫാസിസം പരോക്ഷമായ് നിയമസഭയില് എക്കൗണ്ട് തുറക്കാന് ശ്രമിക്കുകയാണ് എന്ന നിരീക്ഷണങ്ങളൊന്നും ലീഗിന്റെ റെയ്ഞ്ചിനകത്തുള്ള കാര്യങ്ങളല്ല. കാരണം ഫാസിസത്തെക്കുറിച്ച നിതാന്ത ജാഗ്രത ഒരു രാഷ്ട്രീയ കാഴച്ചപ്പാടായ് ഒരു വിഭാഗത്തിനില്ലാതാവുന്നതോടെ തെരഞ്ഞെടുപ്പില് ജയിക്കാന് ഏത് ഫാസിസവുമായ ധാരണയാവാമെന്ന നിലപാടില്ലായ്മയിലേക്ക് അവര് എത്തിച്ചേരും.


2004 ലെ തെരഞ്ഞെടുപ്പില് സ്വന്തം അഖിലേന്ത്യാ പ്രസിഡന്റിന് മഞ്ചേരിയില് സീറ്റ് നിഷേധിച്ചു. തുടര്ന്നൊഴിവുവന്ന രാജ്യസഭയിലും അദ്ദേഹത്തിന് ടിക്കറ്റ് നല്കിയില്ല. പകരം ലീഗിലെ വ്യവസായ പ്രമുഖന് നല്കി. സീറ്റ് നിഷേധിക്കപ്പെട്ട ജി.എം ബനാത്വാല ഇന്ത്യയിലെ തന്നെ മികച്ച പാര്ലമെന്റ് മെമ്പര്മാരില് ഒരാളാണ്. പാര്ലമെന്റിലെ ഇന്ത്യന് മുസ്ലിംകളുടെ ശക്തമായ പ്രതിനിധാനമാണ്. 85 ലെ ശരീഅത്ത് വിവാദവുമായ് ബന്ധപ്പെട്ട രണ്ട് ബില്ലുകള് പാര്ലമെന്റില് അവതരിപ്പിച്ച മികച്ച പര്ലമെന്റേറിയന് ജി.എം. ബനാത്വാലയെക്കുറിച്ച് മുസ്ലിംലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം.സി വടകര എഴുതുന്നു.


''ഇന്ന് നടക്കുന്ന സംവാദത്തിന്റെ ശ്രദ്ധാ ബിന്ദു. ജ:ജി.എം ബനാത്ത്വാല സാഹിബാണല്ലോ. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ സംഘടനയുടെ ജനറല് സിക്രട്ടറിയാണദ്ദേഹം. ഭരണഘടനയില് നിന്ന് നാല്പത്തിനാലാം. അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് അദ്ദ്ഹം ലോക്സഭയില് അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പുതിയ സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില് ക്രിമിനല് നടപടിക്രമത്തിലെ 125 വകുപ്പിന്റെ ആക്രമണത്തില് നിന്ന് മുസ്ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട് അദ്ദേഹം തന്നെ അവതരിപ്പിച്ച മറ്റൊരു ബില്ലും സമകാലീന മുസ്ലിം രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്. ഇത് സംബന്ധമായി അദ്ദേഹം ലോക്സഭയില് ചെയ്ത ആലോചനാമൃതങ്ങളായ അഞ്ച് പ്രാഭാഷണങ്ങള് ശരീഅത്തിന്റെ ശത്രുക്കളെപ്പോലും വിസ്മയിപ്പിക്കതക്കതായിരുന്നു. മഹാരാഷ്ട്രത്തിന്റെ ആ വീര പുത്രന് ഇന്ന് മുസ്ലിം ഭരതത്തിന്റെ മുഴുവന് വാത്സല്യ ഭാജനമായിക്കഴിഞ്ഞു. ഖാഇദമില്ലെത്തിന്റെ കാല്പാടുകളിലൂടെ ലക്ഷ്യബോധത്തിന്റെ വെട്ടം വിതറിയ കാല്പടവുകൡലൂടെ ധീരമായി മുന്നേറിക്കൊണ്ട് സാഹസികനായ ആ മെലിഞ്ഞ് വിളര്ത്ത മനുഷ്യന് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടം നമ്മുടെ ചരിത്രത്തിന്റെ പുളകമാണ്. ''(ശരീഅത്തിന്റെ രാഷ്ട്രീയം 1985) ഇന്നത്തെ മുസ്ലിംലീഗിനെ സംബന്ധിച്ചെടുത്തോളം ഒരാളെ പാര്ലമെന്റംഗമാക്കുന്നതിന്റെ മാനദണ്ഡം പാര്ലമെന്ററി പ്രാത്ഭമല്ല. കാരണം പാര്ലമെന്റില് പോയിട്ട് അങ്ങനെ കാഴ്ച്ചപ്പാടോടെ എന്തെങ്കിലും ചെയ്യണമെന്ന് അത് ആഗ്രഹിക്കുന്നേയില്ല. ഇന്ത്യന് മുസ്ലിംകള് ലീഗിന്റെ പരിഗണനയേ അല്ലാതായിട്ട് കൊല്ലങ്ങള് കുറേയായി. അങ്ങനെയാണ് സേട്ടു സാഹിബെന്ന അഖിലേന്ത്യാ പ്രസിഡന്റ് പാര്ട്ടിക്ക് പുറത്താവുന്നത്. ബനാത്വാല എന്ന പ്രസിഡണ്ടിന് പാര്ലമെന്റില് സീറ്റ് നിഷേധിക്കപ്പെടുന്നത്. ഒരു പാര്ലമെന്റേറിയനേ അല്ലാത്ത വലിയ ഒരു പൊതു പവര്ത്തകന്പോലുമല്ലാത്ത ലീഗ് വ്യവസായി പാര്ലമെന്റംഗമാവുന്നത്.


കഴിഞ്ഞ പത്തിരുപത് വര്ഷങ്ങളായി മുസ്ലിം സമൂഹം കടന്നു പോയ സങ്കീര്ണമായ നിരവധി പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ച് ആഗോളവത്ക്കരണത്തിനും ഇസ്രായേലുമായുള്ള നയതന്ത്രബന്ധസ്ഥാപനത്തിനും ശേഷം അരങ്ങേറിയ സമുദായത്തിനെതിരായ ഭരണകൂടഭീകരതകള്. ബട്ല ഹൗസ് മുതല് അബ്ദുന്നാസര് മഅ്ദനി വരെയുള്ള. അതിനപ്പുറവും ഇപ്പുറവുമുള്ള നിരവധി സംഭവങ്ങള്. പൗരാവകാശ പ്രവര്ത്തകരുടെയും മുസ്ലിം സമൂഹത്തിലെ ചില ഗ്രൂപ്പുകളുടെയും സാഹസികവും നിരന്തരവുമായ ശ്രമഫലമായ് ഇപ്പോള് ഇക്കാര്യം പൊതുസമൂഹത്തിനും ഒടുവില് സര്ക്കാരിനു തന്നെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഈയടുത്ത കാലത്ത് ഏറ്റവുമധികം രക്തസാക്ഷികള് സൃഷ്ടിക്കപ്പെട്ട ജനാധിപത്യ പോരാട്ടമാണത്. ഇന്റലിജന്സിന്റെയും പോലീസിന്റെയും ന്യൂനപക്ഷങ്ങള്ക്കെതിരായ അതിക്രമങ്ങള്ക്കെതിരെ കേസ് നടത്തിയ ബോംബയിലെ ഷാഹിദ് ആസമി എന്ന യുവ അഭിഭാഷകന് ദുരൂഹ സാഹചര്യത്തില് കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്ന വിവരാവകാശ പ്രവര്ത്തകരുടെ സംഖ്യ വര്ദ്ധിക്കുകയാണ്. ഭരണകൂട ഭീകരതക്കെതിരെ മുസ്ലിംലീഗ് ചെറുവിരലനക്കിയതായി കാണാന് കഴിയില്ല. എന്നല്ല അത്തരം ഘട്ടങ്ങളില് ഭരണകൂടത്തിന്റെ പക്ഷത്തുനിന്നു ഇരകളെ ഭര്ത്സിക്കുക എന്നതായിരുന്നു ലീഗിന്റെ നയം. രാജ്യത്ത് ഇനിയും കടുത്ത കരിനിയമങ്ങള് വേണമെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് ലേഖനം എഴുതുന്നു. ഒപ്പം ലീഗ് വിദ്യാര്ഥി സംഘടന ഡിസംബര് 10 മനുഷ്യാവകാശ ദിനത്തില് ഇറോം ശര്മിളക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊണ്ട്് എ.എഫ്.എഫ്.സി.എ എന്ന കരിനിയമം പിന്വലിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന സാംസ്കരിക പരിപാടി നടത്തുന്നു.


സപ്തംബര് 11ന് ശേഷം കൊടുമ്പിരിക്കൊണ്ട ഇസ്ലാമോ ഫോബിയയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനല്ല ലീഗ് ശ്രമിച്ചത് അതിനെ ഉപയോഗപ്പെടുത്തി സാമ്രാജത്യത്തിനും മുഖ്യധാരക്കും പ്രിയപ്പെട്ട 'നല്ല മുസ്ലിം' ആയിത്തീരാനാണ്. ഇസ്ലാമോ ഫോബിയയുടെ ഉഷ്ണകാലത്ത് വെയിലത്ത് നിര്ത്തപ്പെടുന്ന ഇതര മുസ്ലിം സംഘടനകളെ സാമ്രാജ്യത്വത്തിനും മുഖ്യധാരകളുമൊപ്പം നിന്ന് അക്രമിക്കാനാണ്. ഇത് ധാര്മ്മിക ജീര്ണത എന്നതിനേക്കാള് ഗൗരവത്തിലും സത്യസന്ധമായും സൈദ്ധാന്തികമായും സാഹചര്യങ്ങളെ വിശകലനം ചെയ്ത് നിലപാടു സ്വീകരിക്കാതിരിക്കുന്നതിന്റെ അനിവര്യ ഫലമാണ്. ലോകത്തിലെ പുതിയ വൈജ്ഞാനിക രാഷ്ട്രീയ പ്രവണതകളോട് ഏറ്റവും ഉയര്ന്ന സംവേദനം പുലര്ത്തുന്നവരാണ് വര്ത്തമാന മുസ്ലിം സമൂഹം. പരസ്ഥിതി, സ്ത്രീ, ദളിത് സമീപനങ്ങളുമായ്, മനുഷ്യാവകാശ ആക്റ്റിവിസവുമായ് ഒക്കെ വലിയ ബന്ധങ്ങള് ഒരു സമൂഹം എന്ന നിലക്ക് തന്നെ അവര് പുലര്ത്തുന്നുണ്ട്. ലീഗുമായ് ബന്ധമുള്ളതുതന്നെയായ മതസംഘടനകള് പ്രകടിപ്പിക്കുന്ന നവീനതയും ചലനാത്മകതയും പോലും ലീഗിനോ അതിന്റെ പോഷക സംഘടനകള്ക്കോ പ്രകടിപ്പിക്കാന് കഴിയുന്നില്ല. എല്ലാവരും എന്തൊക്കയോ ചെയ്യുന്നു എന്ന തോന്നലിന്റെ പേരില് ചിലപ്പോള് എന്തെങ്കിലുമൊക്കെ ചെയ്തുനോക്കാറുണ്ട്. അതിന് ഒരു മുനയോ മുഖമോ തുടര്ച്ചയോ ഉണ്ടാവാറില്ല. ഉണ്ടാകാനാവശ്യമായ ഒരു സാംസ്കാരിക മൂലധനവും ലീഗിന്റെ വശമില്ല.


കേരളത്തിലെ മുസ്ലിം സംഘടനകള് മത്സരിച്ച് സാംസ്കാരിക പ്രസിദ്ധീകരണങ്ങള് ഇറക്കുകയും തങ്ങളുടെ പരമ്പരാഗത പത്രമാസികകളെ ആ സ്വഭാവത്തില് പുനക്രമീകരിക്കുകയും ചെയ്യുന്ന കാലത്ത് ഏറെ പാരമ്പര്യമുണ്ടായിരുന്ന ചന്ദ്രിക ആഴ്ചപതിപ്പ് അടച്ചു പൂട്ടുകയാണ് ലീഗ് ചെയ്തത്. പി.സുരേന്ദ്രന് ഒരിക്കല് എഴുതിയ പോലെ ഭരണത്തില് വരുമ്പോഴെല്ലാം സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്രവികസന കോര്പ്പറേഷന് മുതലായ ഔദ്ധ്യോഗിക സാംസ്കാരിക സ്ഥാപനങ്ങളില് നിന്നെല്ലാം സുരക്ഷിതമായ അകലം പാലിക്കാന് ലീഗ് ശ്രമിച്ചു പോരാറുണ്ട്. കേരളത്തിലെ മുസ്ലിം മത സാമൂഹ്യ സംഘടനകളുടെ സര്ഗാത്മകതയുടെ അളവ് ലീഗുമായുള്ള അകലത്തിന്റെ അനുപാതതിനുസരിച്ചാണെന്ന് അവയെ സൂക്ഷ്മമായി ശ്രദ്ധിച്ചാല് ബോധ്യമാവും.


പരിസ്ഥിതി വികസന വിഷയത്തില് ഇടപെടമണെന്ന ചെറിയ ആഗ്രഹങ്ങള് ഇപ്പോള് ലീഗിനുണ്ട്. കേരള വികസനവുമായ് ബന്ധപെട്ട ചില പരിപാടികള് നടത്താന് പാര്ട്ടി തീരുമാനിച്ചിട്ടുണ്ട്. വികസനത്തെക്കുറിച്ച് ലീഗിന് സവിശേഷമായ് എന്താണ് പറയാനുള്ളതെന്ന് കേരളത്തിനിതുവരെ ബോധ്യമായിട്ടില്ല. ലീഗിനുതന്നെയും ബോധ്യമായിട്ടുണ്ടാവില്ല. കെ.ടി. ജലീല് ലീഗിലുണ്ടായിരുന്ന അവസാന കാലത്ത് ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് യോഗത്തില് പറഞ്ഞതായി പത്ര വാര്ത്ത വന്നിരുന്നു. ''ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്നെനിക്ക് മനസ്സിലായിട്ടില്ല.'' അഞ്ചു വര്ഷം മുമ്പ് ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്, കുഞ്ഞാലിക്കുട്ടി മുതല് മുനീര് വരെ എല്ലാ സമുന്നത നേതാക്കളും ജനവിധിക്കു മുന്നില് അടിയറവു പറഞ്ഞപ്പോള് ലീഗിന് ചില ബോധോദയങ്ങള് ഉണ്ടായ പോലെ അനുഭവപ്പെട്ടിരുന്നു. മുസ്ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും മറ്റും തൃശൂരില് വിളിച്ചു കൂട്ടിയിരുന്നു. അതിനു മുമ്പ് കോട്ടക്കലില് യോഗം ചേര്ന്ന് തെറ്റു തിരുത്താനും പുതിയ നയ സമീപനങ്ങള് സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. അതു നടപ്പിലാക്കാനുള്ള ജൈവശേഷി ലീഗിനില്ല എന്നതായിരുന്നു അതു നടപ്പിലാവാതെ പോയതിന്റെ ഒന്നാമത്തെ കാരണം. രണ്ടാമതായി കാലം ഇത്തിരി മുന്നോട്ട് പോയപ്പോള് രാഷ്ട്രീയ കാലവസ്ഥയില് സാരമായ മാറ്റം വന്നതായി ലീഗിനു ബോധ്യമായി. അടുത്ത ഭരണം യു.ഡി.എഫിനു തന്നെ. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല. പുനര് വിചാരത്തിന് പ്രസക്തിയില്ല. ആവശ്യമില്ല, ലീഗിന്റെ വിവാദ നയങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. അനുഭവം മികച്ച ഗുരുനാഥനാണ്. പക്ഷേ ഏറ്റവും ക്രൂരമായാണ് അത് പഠിപ്പിക്കുക എന്നു മാത്രം. അതേ അഞ്ചുവര്ഷം കറങ്ങി പൂര്ത്തിയാവും മുമ്പ് ലീഗിലെന്തെക്കേയോ പുഴുക്കുത്തുകളുണ്ടെന്ന പ്രതീതി അവഗണിക്കാനാവാത്ത വിധം. വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു. കേവല പ്രായോഗികതയില് കെട്ടിപ്പടുത്താല് കുറേ കഴിയുമ്പോള് അത് അപ്രായോഗികമായിത്തീരും. കാരണം കേവല പ്രായോഗികത എന്നാല് ജീര്ണതയെയും അധാര്മികതയെയും ചെറുക്കാനുള്ള മുഴുവന് പ്രതിരോധശേഷിയും നഷ്ടപ്പെടുന്ന അവസ്ഥയാണ്. അധാര്മികതയുടെ പ്രതിരോധം തത്വാധിഷ്ഠിത നിലപാടുകളാണ്.


ഇപ്പോഴെത്തെ ലീഗിനേക്കാള് ധാര്മ്മികതയും സാംസ്കാരിക നിലവാരവും വര്ത്തമാന കേരളത്തിലെ മുസ്ലിം സമൂഹത്തിനുണ്ട്. മുസ്ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന് ലീഗിനു കഴിഞ്ഞില്ല. ലീഗിനേക്കാള് നല്ല രാഷ്ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്ലിം സമൂഹം അര്ഹിക്കുന്നുണ്ട്. ഇപ്പോഴെത്തെ വെളിപ്പെടുത്തലുകളില്, അല്ല ഇതിനു മുമ്പുള്ള അനാവരണങ്ങളിലും സത്യത്തിന്റെ എത്രയെങ്കിലും അംശമുണ്ടെങ്കില് 92 ഡിസംബര് 6 ശേഷം മുസ്ലിം സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളില് ലീഗ് നേതൃത്വം എന്തെടുക്കുകയായിരുന്നു എന്നതിന്റെ നഗനവാര്ത്തകളായിരിക്കുമത്്. നിലപാടില്ലായ്മ ഒരുപാര്ട്ടിക്ക് അലങ്കാരമാണെങ്കില് ഈ വിവാദം അതിന്റെ തൊങ്ങലും. തോരണങ്ങളുമാണ്. മുസ്ലിം ലീഗ് നേതൃനിരിയില് തന്നെയുള്ള എന്റെ സുഹൃത്ത് പറഞ്ഞത് പോലെ ദൗത്യമവസാനിച്ചു പോയ, അജണ്ട തീര്ന്നു പോയ പ്രസ്ഥാനമാണ് ലീഗ്. വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തെ മുഖ്യധാരയില് എത്തിക്കുക എന്നതായിരുന്നു അതേറ്റടുത്ത ദൗത്യം. ലീഗിനാവുന്ന അളവില് ലീഗത് ചെയ്തു കഴിഞ്ഞു. അതിനുവേണ്ടി നേതാക്കള് ത്യാഗം ചെയ്തു. ലീഗിനെക്കൊണ്ടാവുന്ന വിധത്തില് അവര് സമുദായത്തെ മുഖ്യധാരയില് കൊണ്ടു വന്നു. ഇനി ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ഉള്ക്കാഴ്ച്ചയോ സര്ഗശേഷിയോ ലീഗിനില്ല. മിഷനും അജണ്ടയും തീര്ന്നപ്പോള് ഒരു സംഘടന എന്ന നിലക്ക് ജീര്ണ്ണിച്ചു തീരുക എന്നതുമാത്രമാണ് അതിനു മുന്നിലെ ഏക വഴി.


മുസ്ലിം സമൂഹത്തില് നിന്നും കോണ്ഗ്രസ്സും കേരളകോണ്ഗ്രസ്സും പോലെ ഒരു രാഷ്ട്രീയ പാര്ട്ടിയെ അഡ്വ: ജയശങ്കറിനും വലതുപക്ഷ പൊതുബോധത്തിനും ആവശ്യമുണ്ടായിരിക്കാം. പക്ഷെ മുസ്ലിം സമൂഹത്തിന് അതാവശ്യമേയില്ല. അതായിരുന്നു അവരുടെ ആവശ്യമെങ്കില് അവര് ലീഗ് കെട്ടിപ്പടുക്കുകയോ അതില് ചേര്ന്നു പ്രവര്ത്തിക്കുയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. കോണ്ഗ്രസ്സിലോ കേരളാകോണ്ഗ്രസ്സിലോ ചേര്ന്നു പ്രവര്ത്തിച്ചാല് മതിയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ സവിശേഷമായ ഉല്ക്കര്ഷങ്ങളും അഭിലാഷങ്ങളും പ്രതിനിധീകരിക്കാന് കഴിയുന്നുണ്ടെങ്കില് മാത്രമേ അവരെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു പാര്ട്ടിക്ക് പ്രസക്തിയുള്ളൂ.
 

CHELORA ISSUE

 
  ചേലോറ മാലിന്യ പ്രശ്നം:
നാട്ടുകാര്‍ മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ചേലോറ നിവാസികള്‍ മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ദുര്‍ഗന്ധം സഹിച്ച് മടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലധികം പേര്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ചിന് അനുഭാവം പ്രകടിപ്പിച്ച് സോളിഡാരിറ്റിയും പ്രകടനത്തില്‍ അണിനിരന്നു.
കണ്ണൂര്‍ നഗരത്തിന്റെ മാലിന്യ നിക്ഷേപകേന്ദ്രം ചേലോറയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ദിവസം മാലിന്യവണ്ടി തടഞ്ഞ സമരക്കാരും  ജനപ്രതിനിധികളുമായ കെ. കമലാക്ഷി, ബിന്ദു ജയരാജ് എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുമാണ് മാര്‍ച്ച് നടത്തിയത്. മാലിന്യനിക്ഷേപ കേന്ദ്രം മാറ്റുന്നതുവരെ സമരം തുടരുമെന്നും ഇനിയൊരിക്കലും മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
നഗരം ചുറ്റിയെത്തിയ മാര്‍ച്ച് നഗരസഭയുടെ ഗേറ്റുകളില്‍ എസ്.ഐ മൊയ്തുവിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. അടച്ച ഗേറ്റിനുമുന്നില്‍ നടന്ന യോഗം ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ചാലോടന്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു.
 പ്രമോദ് താപ്പള്ളി (ഡി.വൈ.എഫ്.ഐ), കെ.പി. അബൂബക്കര്‍, (മുസ്ലിംലീഗ്), കെ.എം. മഖ്ബൂല്‍ (സോളിഡാരിറ്റി), എം. മോഹനന്‍( സി.പി.ഐ), ജി. രാജേന്ദ്രന്‍ (ജനതാദള്‍), ശംസുദ്ദീന്‍ മൌലവി (എസ്.ഡി.പി.ഐ), എം.കെ. ജയരാജ് (എസ്.യു.സി.ഐ), എം. ഗീതാനന്ദന്‍ (ആദിവാസി ഗോത്രമഹാസഭ), യു.കെ. അഭിലാഷ് (ജനകീയ പ്രതിരോധ വേദി), അഡ്വ. മനോജ്കുമാര്‍ (ഫോര്‍വേഡ്ബ്ലോക്), രമ്യന്‍ (മാനിഷാദ) എന്നിവര്‍ സംസാരിച്ചു. കെ.കെ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനമായി മാര്‍ച്ചില്‍ അണിചേര്‍ന്നത്. കെ.എം. മഖ്ബൂല്‍, കെ.കെ. ഫൈസല്‍, കെ.കെ. സുഹൈര്‍, കെ.കെ. ഫിറോസ്, എന്‍.വി. താഹിര്‍, സി.ടി. ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.മാലിന്യം നീക്കാനാവാത്തതിനാല്‍ മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് വാഹനങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. പരിസരത്തെങ്ങും അസഹ്യമായ ദുര്‍ഗന്ധവും വ്യാപിച്ചു.
01-03-2011

Youth League March

യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍: മുസ്ലിം യൂത്ത്ലീഗ് കണ്ണൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. താലൂക്ക് ഓഫിസിന്റെ ഗേറ്റ് തള്ളിത്തുറക്കാനുള്ള ശ്രമത്തില്‍നിന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതിനാല്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനക്കും പിന്‍വാതില്‍ നിയമനങ്ങള്‍ക്കുമെതിരെ യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് താലൂക്ക് ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചത്.
 ഇതിനിടെ വാഹനം തടയുന്നത് ചിത്രീകരിച്ച ചാനല്‍ ഫോട്ടോഗ്രാഫറെ ആക്രമിക്കാനും ചിലര്‍ തയാറായി.മാര്‍ച്ച് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് വി.കെ. അബ്ദുല്‍ഖാദര്‍ മൌലവി ഉദ്ഘാടനം ചെയ്തു. കെ.പി. താഹിര്‍ അധ്യക്ഷത വഹിച്ചു.
 വി.പി. വമ്പന്‍, അബ്ദുല്‍കരീം ചേലേരി, എം.എ. കരീം, പി.പി. മഹമൂദ്, അഷ്റഫ് ബംഗാളി മുഹല്ല, എന്‍.കെ. റഫീഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എ. സലീം സ്വാഗതം പറഞ്ഞു.
01-03-2011

Tuesday, March 1, 2011

SOLIDARITY IRITTY

സോളിഡാരിറ്റി ആറളം കളരിക്കാട് കോളനിയില്‍ നടപ്പാക്കിയ ജനകീയ കുടിവെള്ള പദ്ധതി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കുടിവെള്ള പദ്ധതി ഉദ്ഘാടനം
ഇരിട്ടി: സോളിഡാരിറ്റി സംസ്ഥാനതലത്തില്‍ നടത്തുന്ന ജനകീയ കുടിവെള്ള പദ്ധതി ആറളം പഞ്ചായത്തിലെ കളരിക്കാട് കോളനിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ. മഹ്റൂഫ്, ടി.പി. റിയാസ്, വ്യാപാരി വ്യവസായി മേഖലാ പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം പി.വി. സാബിറ ടീച്ചര്‍, ജി.ഐ.ഒ ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. ശിഫ, കെ. സാദിഖ്, കെ.വി. ഹംസ എന്നിവര്‍ സംസാരിച്ചു.
28-02-2011

Monday, February 28, 2011

BUS

സ്വീകരണം നല്‍കി
കാഞ്ഞിരോട്: കണ്ണൂര്‍-കാഞ്ഞിരോട് അഞ്ചരക്കണ്ടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസിന് കാഞ്ഞിരോട് ബസാറില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
27-02-2011

HAJJ 2011

ഹജ്ജ്: 
അപേക്ഷ സ്വീകരിക്കല്‍ 
മാര്‍ച്ച് 16 മുതല്‍
ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ മാര്‍ച്ച് ൧൬ മുതല്‍ സ്വീകരിച്ചു തുടങ്ങും. ഏപ്രില്‍ 30വരെ അപേക്ഷ സ്വീകരിക്കും. പതിവുപോലെ മൂന്ന് കാറ്റഗറികളില്‍ തന്നെയാകും ഇത്തവണയും അനുമതി. എന്നാല്‍, ആദ്യത്തെ രണ്ടു കാറ്റഗറികളില്‍ ലഭിക്കുന്ന താമസ സൌകര്യം മുമ്പുള്ളതില്‍നിന്ന് വ്യത്യസ്തമായി ഹറമില്‍നിന്ന് അല്‍പം കൂടി അകലെയായിരിക്കും.  ചെയര്‍പേഴ്സന്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ്് കമ്മിറ്റി യോഗത്തിലാണ് നടപടിക്രമങ്ങള്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഗ്രീന്‍ കാറ്റഗറിക്കു കീഴിലെ താമസം ഹറമില്‍ നിന്ന് 1.2 കിലോമീറ്റര്‍ ഉള്ളിലായിരിക്കും. ഇതുവരെ ഒരു കിലോമീറ്ററായിരുന്നു ദൂരപരിധി. വൈറ്റ് കാറ്റഗറിയില്‍ 1.6 കിലോമീറ്റര്‍ എന്ന നിലവിലുള്ള ദൂരപരിധി രണ്ടായും ഉയര്‍ത്തി. മൂന്നാം കാറ്റഗറിയായ അസീസിയയിലെ താമസത്തില്‍ മാറ്റമില്ല. ഇവിടെനിന്ന് ഹറമിലേക്കും തിരികെയും സൌജന്യ ഗതാഗതം അനുവദിക്കും.
മൂന്ന് വിഭാഗങ്ങള്‍ക്കായി യഥാക്രമം 4000 റിയാല്‍, 3200 റിയാല്‍, 2620 റിയാല്‍ എന്ന കണക്കിലുള്ള വിനിമയ തുകയാകും തീര്‍ഥാടകരില്‍നിന്ന് ഈടാക്കുക. ഹറമില്‍നിന്ന് അധികം അകലെയല്ലാതെ  താമസ സൌകര്യം ഒരുക്കുമെന്നതു മാത്രമായിരിക്കും ആദ്യ രണ്ട് കാറ്റഗറികളിലുള്ളവര്‍ക്കുള്ള പരിഗണനയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
മദീന, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലൊക്കെ എല്ലാ കാറ്റഗറികളിലും  ഒരേ സൌകര്യമാകും അനുവദിക്കുക.
മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷ ഡൌണ്‍ലോഡ ്ചെയ്യാം. ഇത്തവണ ഒറ്റ അപേക്ഷാ ഫോമായിരിക്കും.
അപേക്ഷക്കൊപ്പം 200 രൂപയുടെ ബാങ്ക് സ്ലിപ് സമര്‍പ്പിച്ചിരിക്കണം.നറുക്കെപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാസ്പോര്‍ട്ടിനൊപ്പം ആദ്യ ഗഡുവായ 31,000 രൂപയും ജൂണ്‍ 15ന് മുമ്പ് ബാങ്കില്‍ അടച്ചിരിക്കണം. ഏപ്രില്‍ 30 വരെ സ്വീകരിക്കും. നറുക്കെടുപ്പ് മേയ് രണ്ടാംവാരം.
റദ്ദായ അപേക്ഷകളിലെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് നടക്കും. വെയ്റ്റ് ലിസ്റ്റിലുള്ളവര്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ആണ്. അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തിമ അപേക്ഷാ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിനു കൈമാറുന്ന അവസാന തീയതി ജൂലൈ 29. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂലൈ 29വരെ സാവകാശം ലഭിക്കും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് വിമാനം സെപ്റ്റംബര്‍ 27ന് പുറപ്പെടും. തീര്‍ഥാടക യാത്രയുടെ ആദ്യഘട്ടം ഒക്ടോബര്‍ 30 ഓടെ അവസാനിക്കും. നവംബര്‍ നാലിന് വെള്ളിയാഴ്ചയായിരിക്കും അറഫാ സംഗമമെന്നാണ് കരുതുന്നത്. തീര്‍ഥാടകരുടെ ബാഗേജുകള്‍ക്ക് ഏകീകൃത രീതി നല്‍കണമെന്ന ആവശ്യം  യോഗത്തില്‍ ഉയര്‍ന്നു. 20,25 കിലോഗ്രാമിന്റെ രണ്ട് സ്യൂട്ട്കേസുകള്‍ തീര്‍ഥാടകര്‍ക്ക് കൂടെ കരുതാം. പത്തു കിലോഗ്രം ഹാന്‍ഡ് ബാഗേജ് ഇതിനുപുറമെയാണ്.  കാര്‍ബോഡ് ബോക്സ്, പ്ലാസ്റ്റിക് ബാഗ് എന്നിവയില്‍ ബാഗേജുകള്‍ അനുവദിക്കില്ല. പുണ്യഭൂമിയില്‍നിന്ന് മടങ്ങുമ്പോള്‍ പത്തു കിലോ തൂക്കത്തില്‍ സംസം വെള്ളം അനുവദിക്കും.
അഞ്ചുമുതല്‍ 16വരെ പ്രായമുള്ള ആണ്‍കുട്ടികളെ ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം കേരളം എതിര്‍ത്തു. കുട്ടികള്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ല എന്നിരിക്കെ, അര്‍ഹതയുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു കേരളം വാദിച്ചത്.
ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തീര്‍ഥാടകരെ ഈ വര്‍ഷം മുതല്‍ എസ്.എം.എസ് മുഖേന അറിയിക്കും.
ഹാജിമാരുടെ താമസത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുന്ന സംഘത്തില്‍ എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക, ഇത്തവണ സ്വീകരിക്കുന്ന അപേക്ഷകളില്‍ അനുമതി കിട്ടാത്ത മുഴുവന്‍ പേരെയും അടുത്തവര്‍ഷം പരിഗണിക്കുമാറ് നറുക്കെടുപ്പ് ഒറ്റ തവണ മാത്രമാക്കുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവെച്ചു. ഉത്തര കേരളത്തിലുള്ളവര്‍ക്ക് മംഗലാപുരം വിമാനത്താവളം ഉപയോഗപ്പെടുത്താനും ഇക്കുറി അനുവദിച്ചേക്കും.
Courtesy: Madhyamam/27-02-2011

SOLIDARITY KANNUR

സേവന പാതയിലൂടെ സമാജ്വാദി
കോളനിയില്‍ കുടിവെള്ളമെത്തി
സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി 
നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍: ഭരണസ്ഥാപനങ്ങള്‍ നാടിന്റെ ആവശ്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സേവനസന്നദ്ധതയും കാരുണ്യവും കൈമുതലാക്കിയ ഒരുസംഘം യുവാക്കളുടെ ആത്മാര്‍പ്പണം സമാജ്വാദി കോളനിയുടെ ചിരകാല ആവശ്യത്തിന് പരിഹാരമേകി.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി നാട്ടുകാരുടെ സഹകരണത്തോടെ തോട്ടട സമാജ്വാദി കോളനിയില്‍ സ്ഥാപിച്ച ജനകീയ കുടിവെള്ള പദ്ധതി കോളനി വാസികളും സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രമുഖരും ഉള്‍പ്പെട്ട വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിന് അറുതി വരുത്തിയ ചടങ്ങ് കോളനിക്ക് ഉത്സവപ്രതീതിയേകി.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.
മണ്ണും വിണ്ണും മനുഷ്യനെയും വിസ്മരിച്ചുകൊണ്ടുള്ള വികസനമാണ് നാട്ടില്‍ നടക്കുന്നതെന്നും ഉള്ളവന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇല്ലാത്തവന്റെ ജീവിതം ബലിയര്‍പ്പിക്കേണ്ടിവരുന്നുവെന്ന് പി. മുജീബ്റഹ്മാന്‍ പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ള വികസനമാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. വികസന സെമിനാറുകള്‍ കോര്‍പറേറ്റുകളെയും വന്‍കിട കുത്തകകളെയും എങ്ങനെ ഇങ്ങോട്ട് ആകര്‍ഷിക്കാം, നമ്മുടെ നാടിനെ എങ്ങനെ അമേരിക്കയാക്കി മാറ്റാം എന്നാണ് ചര്‍ച്ച ചെയ്യുന്നത്. കോളനികള്‍ക്കും ചേരികള്‍ക്കും ക്രിമിനലുകള്‍ക്കും ജന്മം നല്‍കുന്ന രീതിയിലാണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.
യുവാക്കള്‍ മാഫിയവത്കരണത്തിന്റെയും ക്വട്ടേഷന്‍ സംസ്കാരത്തിന്റെയും ഭാഗമായി മാറുന്നു. ഈ സാഹചര്യത്തില്‍ മൌനവും വിധേയത്വവുമല്ല, മണ്ണും വിണ്ണും പെണ്ണിന്റെ അഭിമാനവും വീണ്ടെടുക്കാനുള്ള പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ അനാസ്ഥ കാട്ടിയപ്പോള്‍ സമരവും സേവനവും ഒത്തുചേര്‍ന്ന് പദ്ധതിയിലൂടെ, കണ്ണുതുറക്കാത്തവരുടെ കണ്ണു തുറപ്പിക്കാന്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്ന് മുഖ്യപ്രഭാഷണത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സമാജ്വാദി കോളനിക്കുവേണ്ടി ജില്ലാ പഞ്ചായത്തിന് പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും പദ്ധതികളില്‍ കോളനി പരിഗണിക്കപ്പെട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ പി. മാധവന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികം പഞ്ചായത്ത് ഭരണസമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടും കോളനിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പലതവണ ശബ്ദമുയര്‍ത്തിയെങ്കിലും ഒന്നും നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ബ്ലോക് പഞ്ചായത്തംഗം സി. രാഗിണി, പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍, ബാലകൃഷ്ണന്‍ മുണ്ടേരി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, വനിതാ വിഭാഗം സെക്രട്ടറി എ.ടി. സമീറ, ഡോ. പി. സലീം, മഹ്റൂഫ് ഉളിയില്‍, ടി.കെ.ജംഷീറ, പനയന്‍ കുഞ്ഞിരാമന്‍, എം. ഖദീജ, കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ബഷീര്‍, ടി.കെ. മുഹമ്മദലി, അഡ്വ.കെ.എല്‍. അബ്ദുല്‍ സലാം, കെ.പി. സുകുമാരന്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ സമാപനപ്രഭാഷണം നടത്തി. കുടിവെള്ളപദ്ധതിക്ക് പമ്പ്ഹൌസ് സ്ഥാപിക്കാന്‍ ഭൂമി നല്‍കിയ തോട്ടടയിലെ ബാലന് പി. മുജീബ്റഹ്മാന്‍ ഉപഹാരം സമര്‍പ്പിച്ചു. കോളനിയില്‍ മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.കെ. ശുഐബിനും ഉപഹാരം നല്‍കി. ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എം. ഷഫീഖ് സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
എടക്കാട് ഗ്രാമപഞ്ചായത്തില്‍പെട്ട തോട്ടട സമാജ്വാദി കോളനിയില്‍ 180 സെന്റ് ഭൂമിയില്‍ 110 കുടുംബങ്ങളാണ് കഴിയുന്നത്. അടിസ്ഥാനസൌകര്യങ്ങളില്ലാത്ത കോളനിയില്‍ കുടിവെള്ളത്തിനു വേണ്ടിയുള്ള മുറവിളിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും കോളനി വാസികളുടെ ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് സോളിഡാരിറ്റി ഇടപെടുന്നത്. ഒരു കുഴല്‍ക്കിണറും 15 ടാപ്പുകളും പമ്പ്ഹൌസുമാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ ടാങ്കും ഉപയോഗപ്പെടുത്തി. നൂറോളം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.
Courtesy: Madhyamam/28-02-2011

PAIN & PALLIATIVE


പാലിയേറ്റിവ് വളന്റിയര്‍ ക്യാമ്പ്
കാഞ്ഞിരോട്: കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് വളന്റിയര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന ക്യാമ്പ് മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. ഏച്ചൂര്‍ ഈസ്റ്റ് എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു.
 മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രന്‍, അഹമ്മദ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 വിവിധ വിഷയങ്ങളില്‍ ഡോ. സി. വിജയന്‍, രാധാകൃഷ്ണന്‍, മിനി, അബ്ദുറഹ്മാന്‍, ബുഷ്റ തുടങ്ങിയവര്‍ ക്ലാസെടുത്തു. ടി.വി. മുഹമ്മദ് അസ്ലം മാസ്റ്റര്‍ നന്ദി പറഞ്ഞു.
27-02-2011

MUSLIM LEAGUE_PADAYATHRA

മുസ്ലിംലീഗ് പദയാത്ര
മുണ്ടേരി: ഇടത് ദുര്‍ഭരണത്തിനെതിരെ മുണ്ടേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്ത്തല പദയാത്ര ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൌലവി ഉദ്ഘാടനം ചെയ്തു.
കോളിന്‍മൂലയില്‍ നടന്ന ചടങ്ങില്‍ അലി, എം.പി. മുഹമ്മദലി, പി. അഷ്റഫ്, ജാഥാ ക്യാപ്റ്റന്‍ പി.സി. അഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരോട് ബസാറില്‍ നടന്ന സമാപനയോഗത്തില്‍ വിവിധ നേതാക്കള്‍ സംസാരിച്ചു.
27-02-2011
.

Sunday, February 27, 2011

SOLIDARITY KANNUR_THOTTADA SAMAJWADI COLONY WATER PROJECT

 
ജനകീയ കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ : വിപ്ളവ യുവത്വത്തിന്റെ സേവന പോരാട്ടങ്ങളുടെ സാക്ഷ്യപത്രമായി സമാജ്വാദി കോളനി കുടിവെള്ള പദ്ധതി സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബ് റഹ്മാന്‍ നാടിനു സമര്‍പ്പിച്ചു. തോട്ടടയില്‍ നിന്ന്  ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ  കോളനിവാസികള്‍ മുജീബ് റഹ്മാനെ ആനയിച്ചു കൊണ്ടാണ് ഉദ്ഘാടന വേദിയിലെത്തിച്ചത്. ഉദ്ഘാടന ശേഷം നടന്ന ഗ്രാമീണരുടെ കലാപരിപാടിയിലും സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി പങ്കെടുത്തു.
    കേരളത്തിലുടനീളം 53 കുടിവെള്ള പദ്ധതികളാണ് സോളിഡാരിറ്റി നടപ്പിലാക്കുന്നത്. തീര്‍ത്തും ദരിദ്രമായ സ്ഥലങ്ങളാണ് ഇതിനുവേണ്ടി പരിഗണിച്ചത്. സമാജ്വാദി കോളനിയില്‍ മാത്രം 100 ഓളം കുടുംബങ്ങളിലെ 500 അംഗങ്ങള്‍ക്ക് ഇതുവഴി ശുദ്ധജലം ല‘ിക്കും. ശരാശരി ഒരു ലക്ഷം രൂപ ചെലവും ബാക്കി പ്രവര്‍ത്തകരുടെ കായികാദ്ധ്വാനവുമാണ് കുടിവെള്ളപദ്ധതിക്ക് സോളിഡാരിറ്റി അവലംബിക്കുന്ന രീതി.  യുവാക്കളുടെ വിപ്ളവകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇതര യുവജന സംഘടനകള്‍ കൂടി മാതൃകയാക്കണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് കെ.എം. മഖ്ബൂല്‍ തന്റെ ആമുഖ പ്ര‘ാഷണത്തില്‍ പറഞ്ഞു.
സമാജ് വാദി കോളനിയില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി വഴി കാലങ്ങളായുള്ള ശുദ്ധജലത്തിന് വേണ്ടിയുള്ള മുറവിളിക്ക് ഒരു പരിധിവരെ പരിഹാരമായി. ഒരു കുഴല്‍കിണറും 15 ടാപ്പുകളുമാണ് പദ്ധതിക്കുവേണ്ടി സ്ഥാപിച്ചത്. പ്രദേശത്ത് ഉപയോഗിക്കാതെ കിടന്ന ടാങ്കും ഉപയോഗപ്പെടുത്തി. പദ്ധതിയുടെ ‘ാഗമായി സ്ഥാപിച്ച മോട്ടോറിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം എടക്കാട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കെ. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ജമാ അത്തെ ഇസ്ളാമി സംസ്ഥാന അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യ പ്ര‘ാഷണം നടത്തി. സോളിഡാരിറ്റി സേവന വി‘ാഗം സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
    ജില്ലാ പഞ്ചായത്ത്  അംഗം മാധവമന്‍ മാസ്റര്‍, ഡോ. സി എം ജോയ്, പി. പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവര്‍ സംസാരിച്ചു. എടക്കാട് ബ്ളോക്ക് പഞ്ചായത്ത് അംഗം രാഗിണി. സി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, ബാലകൃഷ്ണന്‍ മുണ്ടേരി, എ. ടി. സമീറ, എന്‍. സുബ്രഹ്മണ്യന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.കെ. ബഷീര്‍ ,ടി.കെ. മുഹമ്മദലി, അഡ്വ. കെ എല്‍ അബ്ദുള്‍ സലാം, കെ.പി.സുകുമാരന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കുടിവെള്ള പദ്ധതിക്കായി സ്ഥലം അനുവദിച്ച് തന്ന ബാലേട്ടന്, കോളനിയിലെ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന കെ.കെ. ശുഹൈബ് തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വര്‍ണാ‘മായ ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
    ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് സ്വാഗതവും കുടിവെള്ളപദ്ധതി കണ്‍വീനര്‍ കെ.കെ.ഷുഹൈബ് നന്ദി പറഞ്ഞു.
27-02-2011

OBIT_KP ABU MUSLIYAR

അബു മുസ്ലിയാര്‍
മാച്ചേരി അയ്യപ്പന്‍മല റോഡില്‍ തുമ്പത്ത് ഹൌസില്‍ കെ.പി. അബു മുസ്ലിയാര്‍ (94) നിര്യാതനായി. 
ഭാര്യ: കുഞ്ഞാമിന. 
മക്കള്‍: സഫൂറ, നിസാര്‍, റഷീദ് (സൌദി) സക്കീന, അലീമ. 
മരുമക്കള്‍: അബ്ദുറസാഖ് (അബൂദബി), നാസര്‍ (ബംഗളൂരു), ഖദീജ, റുക്സാന, പരേതനായ അബ്ദുല്ല. 
26-02-2011

CHELORA

 
മാലിന്യം ഇറക്കുന്നത് തടഞ്ഞ ട്രഞ്ചിങ് ഗ്രൌണ്ട് സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
ചേലോറയില്‍ വീണ്ടും
ബലംപ്രയോഗിച്ച് മാലിന്യമിറക്കി
ചേലോറയില്‍ ശനിയാഴ്ച വീണ്ടും ബലം പ്രയോഗിച്ച് മാലിന്യമിറക്കി. കഴിഞ്ഞ നാല് ദിവസമായി ട്രഞ്ചിങ് ഗ്രൌണ്ട് സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന  അനിശ്ചിതകാല സമരം കാരണം നഗരസഭാ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയാതെ നഗരസഭാ വളപ്പില്‍ കെട്ടിക്കിടക്കുകയായിരുന്നു.
മാലിന്യ നിക്ഷേപം കാരണം ചേലോറയിലെ ജനങ്ങളുടെ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതിനാല്‍ പുതിയ കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന നഗരസഭാധികൃതരുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. എന്നാല്‍, അധികൃതര്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേലോറ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇനിയൊരറയിപ്പില്ലാതെ മാലിന്യമിറക്കില്ലെന്ന എ.ഡി.എമ്മിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ശനിയാഴ്ച ടൌണ്‍ സി.ഐയുടെ സംരക്ഷണത്തില്‍ സമരക്കാരെ നോക്കുകുത്തിയാക്കി മാലിന്യമിറക്കിയത്.
മാലിന്യവണ്ടി മുന്നറിയിപ്പില്ലാതെയാണ് വന്നത്. സാധാരണ രാവിലെ എട്ടുമുതല്‍ ഒരുമണി വരെയാണ് മാലിന്യമിറക്കാറ്. എന്നാല്‍, ഇന്നലെ രാവിലെ ഏഴു മണിയോടെ എത്തിയ മാലിന്യവണ്ടി ഗേറ്റ് തുറന്ന് മാലിന്യം ഇറക്കുകയായിരുന്നു.
 വിവരമറിഞ്ഞെത്തിയ സമരസമിതി മെംബര്‍മാരും ജനപ്രതിനിധികളും നാട്ടുകാരും ഗ്രൌണ്ടില്‍നിന്ന് മാലിന്യവണ്ടി തടയുകയും പുറത്തിറക്കുന്നത് തടയുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ചകരക്കല്ല് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മാലിന്യവുമായെത്തിയ വണ്ടികള്‍ പുറത്തിറക്കിയത്.
ചേലോറ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കമല, വാര്‍ഡ് മെംബര്‍ ബിന്ദു ജയരാജ്, ചാലോടന്‍ രാജീവന്‍, കെ.കെ. മധു, ജയദേവന്‍, സുഗതന്‍, അബൂബക്കര്‍, താളിയില്‍ ശോഭ, പാറയില്‍ രാധ തുടങ്ങി ഒമ്പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചേലോറ പഞ്ചായത്ത് പ്രസിഡന്റ് എം.പി. പുരുഷോത്തമന്‍ മാസ്റ്ററുമായി പൊലീസ് അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവരെ പിന്നീട് വിട്ടയച്ചു.
അതേസമയം, ശനിയാഴ്ച നടക്കാനുദ്ദേശിച്ച ചര്‍ച്ച അധികൃതരുടെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ബഹിഷ്കരിച്ചതായി കെ.കെ.മധു പറഞ്ഞു.
Courtesy:Madhyamam/27-02-2011

SOLIDARITY THALASSERY

സോളിഡാരിറ്റി തലശേãരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ.
'തലശേãരി ബസ്സ്റ്റാന്‍ഡിലെ ട്രാഫിക് സംവിധാനം:
അടിയന്തര നടപടി വേണം'
തലശേãരി: പുതിയ ബസ്സ്റ്റാന്‍ഡിനെ മനുഷ്യക്കുരുതിക്കളമാക്കുന്ന ട്രാഫിക് സംവിധാനങ്ങള്‍ പൊളിച്ചെഴുതാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി തലശേãരി ഏരിയാ കമ്മിറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ബസുകളുടെ മരണപ്പാച്ചിലും നാലുഭാഗത്തുകൂടി കടന്നുവരുന്ന ട്രാഫിക് സംവിധാനവും ഏറെ അപകടസാധ്യതയേറിയ ബസ്സ്റ്റാന്‍ഡില്‍ പൊലീസിനെ വിന്യസിക്കാത്തതും അപകടമരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണെന്ന് കൂട്ടായ്മ വിലയിരുത്തി. നഗരസഭാധികൃതരും ട്രാഫിക് പൊലീസും ഇനിയും നിസ്സംഗത കാട്ടുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കുമെന്ന് കൂട്ടായ്മ മുന്നറിയിപ്പ് നല്‍കി.
ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലം പൊതുജനാരോഗ്യ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍, എ.കെ. മുസമ്മില്‍, സി. അബ്ദുന്നാസര്‍, സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
Courtesy:Madhyamam/27-02-2011


JIH PUNNOL

സുഹൃദ് സംഗമവും അനുമോദനവും
മാഹി: ജമാഅത്തെ ഇസ്ലാമി പുന്നോല്‍ യൂനിറ്റ് തണല്‍ ഹാളില്‍ ഞായറാഴ്ച വൈകീട്ട് 4.30ന് സുഹൃദ്സംഗമവും അനുമോദനവും സംഘടിപ്പിക്കും. \'യേശുവിന്റെ പാത, മുഹമ്മദ് നബിയുടെയും\' എന്ന തലക്കെട്ടില്‍ നടക്കുന്ന സംഗമത്തില്‍ ചാലില്‍ സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. ഷാജു ആന്റണി തറമ്മല്‍, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം എന്നിവര്‍ പ്രഭാഷണം നടത്തും.
മുഹമ്മദ് ഷമീം രചിച്ച \'ബുദ്ധന്‍, യേശു, മുഹമ്മദ്^ലോകമതങ്ങളെക്കുറിച്ച് ഒരു പഠനം\' എന്ന ഗ്രന്ഥസമര്‍പ്പണവും നടക്കും. പുന്നോല്‍ കുറിച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് കണ്ടെത്തി ദുരന്തത്തില്‍നിന്ന് നാടിനെ രക്ഷിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും.
Courtesy:Madhyamam/27-02-2011

MADIKERI

മടിക്കേരിയില്‍ നിരോധാജ്ഞ രണ്ടു ദിവസത്തേക്കുകൂടി നീട്ടി
മടിക്കേരി: വ്യാഴാഴ്ച ഹിന്ദു സമാജോത്സവ ഘോഷയാത്രയുടെ സമയത്തുണ്ടായ സംഘര്‍ഷത്തെയും കല്ലേറിനെയും തുടര്‍ന്ന് മടിക്കേരി ടൌണില്‍ ഏര്‍പ്പെടുത്തിയ നിരോധാജ്ഞ രണ്ടു ദിവസത്തേക്കുകൂടി നീട്ടി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഘോഷയാത്രാ സമയത്ത് നടന്ന കല്ലേറില്‍ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും മടിക്കേരി പട്ടണത്തില്‍ ഹര്‍ത്താലിന് തുല്യമായ സ്ഥിതിയായിരുന്നു. വെള്ളിയാഴ്ചയും രണ്ടു കടകള്‍ക്കുനേരെ കല്ലേറുണ്ടായി. വൈകീട്ട് രണ്ടിടങ്ങളില്‍ പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. ശനിയാഴ്ച സ്ഥിതി ശാന്തമാണ്. വിദ്യാലയങ്ങള്‍ക്ക് അവധിയായിരുന്നു. പരീക്ഷകള്‍ നടന്നു.
Courtesy:Madhyamam/27-02-2011

Saturday, February 26, 2011

VOTE

പ്രവാസി വോട്ടവകാശം: 
പട്ടികയില്‍ പേര് ചേര്‍ക്കാം
വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൌരന്മാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ 20ാം വകുപ്പിന് ഭേദഗതി വരുത്തി ചട്ടങ്ങള്‍ രൂപവത്കരിച്ച്  കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  അതുപ്രകാരം വിദേശ  പൌരത്വം സ്വീകരിച്ചിട്ടില്ലാത്തവരും നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവരുമായ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അവരവരുടെ പാസ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള വിലാസം ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുകയും വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യാം.2011 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ വിദേശത്ത് വസിക്കുന്ന കേരളീയരായ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അവരവരുടെ പാസ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുളള വിലാസം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.  ഇതിനായി നിര്‍ദേശിക്കപ്പെട്ട  6(എ) നമ്പര്‍ ഫോറം  തപാല്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് (തഹസില്‍ദാര്‍) സമര്‍പ്പിക്കണം.  തപാലില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം അതാതു രാജ്യത്തെ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റുകളിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ പ്രസക്ത പേജുകളുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം.  നേരിട്ട് അപേക്ഷിക്കുന്നവര്‍ പാസ്പോര്‍ട്ടിന്റെ അസ്സല്‍ ഹാജരാക്കണം.  അപേക്ഷാ ഫോറം ചീഫ് ഇലക്ടറല്‍ ഓഫിസറുടെ സൈറ്റില്‍ ceo.kerala.gov.in  നിന്ന് പ്രിന്റ്    ചെയ്ത് എടുക്കാം.

SOLIDARITY KANNUR_WATER PROJECT

സോളിഡാരിറ്റി ജനകീയ കുടിവെള്ള
പദ്ധതി ജില്ലാതല സമര്‍പ്പണം നാളെ
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ആറളം കളരിക്കാട് കോളനിയിലെ ജനകീയ കുടിവെള്ള പദ്ധതി.
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ കുടിവെള്ളപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 27ന് തോട്ടട സമാജ്വാദി കോളനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിക്കും.
സമാജ്വാദി കോളനി, ആറളം കളരിക്കാട് കോളനി, പുന്നാട് ലക്ഷംവീട് കോളനി, എട്ടിക്കുളം പള്ളി കോളനി എന്നിവിടങ്ങളിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആറളം കളരിക്കാട് കോളനിയിലെ പദ്ധതി ഫെബ്രുവരി 27ന് വൈകീട്ടും എട്ടിക്കുളത്തേത് മാര്‍ച്ച് 20നും പുന്നാട് കോളനിയിലേത് ഏപ്രില്‍ മൂന്നിനും ഉദ്ഘാടനം ചെയ്യും.
യുവാക്കളുടെ കായികാധ്വാനവും സുമനസ്സുകളുടെ സാമ്പത്തികസഹായവും ജനങ്ങളുടെ പിന്തുണയുംകൊണ്ട് പൂര്‍ത്തിയാക്കുന്ന ജില്ലയിലെ നാല് പദ്ധതികള്‍ 200ല്‍പരം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. നാടിന്റെ അടിസ്ഥാന വികസനത്തില്‍ ക്രിയാത്മക പങ്ക് വഹിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 50 ഗ്രാമങ്ങളിലായി 52 കുടിവെള്ളപദ്ധതികളാണ് സോളിഡാരിറ്റി നടപ്പാക്കുന്നത്. മൊത്തം രണ്ടായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് പദ്ധതി സഹായകമാകും. ഓരോ പദ്ധതിക്കും ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ് ചെലവ്.
സമാജ്വാദി കോളനിയില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനചടങ്ങില്‍ എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം മാധവന്‍ മാസ്റ്റര്‍, പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ഡോ. സി.എം. ജോയി തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണാഭമായ ഘോഷയാത്ര, കലാപരിപാടികള്‍, പൊതുസമ്മേളനം എന്നിവയും ഉണ്ടാകും.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, ടി.കെ. റിയാസ്, ടി.കെ. മുഹമ്മദ് അസ്ലം, കെ.കെ. ഷുഹൈബ്, കെ.എന്‍. ജുറൈജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇരിട്ടി: ആറളം കളരിക്കാട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ളപദ്ധതി 27ന് നാടിന് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാവുന്ന കോളനിയാണ് കളരിക്കാട്. പദ്ധതി മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിനാണ് പരിഹാരമാവുക. സംസ്ഥാനത്ത് നൂറോളം ഗ്രാമങ്ങളില്‍ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ദാഹജലമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സോളിഡാരിറ്റി ഇത്തരം സംരംഭവുമായി മുന്നോട്ടുപോകുന്നത്.
കളരിക്കാട്ട് ഒന്നരലക്ഷം രൂപ ചെലവില്‍ പണിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 27ന് വൈകീട്ട് നാലിന് സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഇരിട്ടി ബ്ലോക് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിക്കും. സോളിഡാരിറ്റി ഇരിട്ടി ഏരിയാ പ്രസിഡന്റ് കെ. സാദിഖ് മാസ്റ്റര്‍, സെക്രട്ടറി എം. ഷാനിഫ്, അന്‍സാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Courtesy:Madhyamam/26-02-2011

SOLIDARITY KANHIRODE AREA-CHELORA

ചേലോറ: വഞ്ചനാ നിലപാട് അവസാനിപ്പിക്കണം
-സോളിഡാരിറ്റി
 ട്രഞ്ചിങ് ഗ്രൌണ്ട് വിഷയത്തില്‍ ചേലോറ നിവാസികളോടുള്ള വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കാഞ്ഞിരോട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കുടിവെള്ള വിതരണത്തിനായി പത്തു വര്‍ഷം മുമ്പ് അധികൃതര്‍ ഏര്‍പ്പെടുത്താമെന്നേറ്റ ബദല്‍ സംവിധാനം ഇനിയും നടപ്പില്‍ വരാത്തത് പ്രദേശവാസികളോടുള്ള കടുത്ത വഞ്ചനയാണ്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ ജനാധിപത്യ ബോധമുള്ളവര്‍ ഒന്നിക്കണമെന്ന് പ്രസിഡന്റ് കെ.കെ. ഫൈസല്‍ ആവശ്യപ്പെട്ടു. സി.ടി. ഷഫീഖ്, കെ.കെ. ഫിറോസ്, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു.
25-02-2011

ULIYIL MOUNT FLOWER SCHOOL

 ഉളിയില്‍ മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന നഴ്സറി ഫെസ്റ്റ് കീഴൂര്‍^ചാവശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുറശീദ് ഉദ്ഘാടനം ചെയ്യുന്നു.
നഴ്സറി ഫെസ്റ്റ്
ഉളിയില്‍: മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ കെ.ജി വിഭാഗം വിദ്യാര്‍ഥികളുടെ കലാവിരുന്ന് നഴ്സറി ഫെസ്റ്റ് കീഴൂര്‍-ചാവശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുറശീദ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി മാനു മാസ്റ്റര്‍  അധ്യക്ഷത വഹിച്ചു.
എം.ടി.എസ് റാങ്ക് ജേതാക്കളായ അമ്മു ബാബു, മിസ്അബ് അല്‍അമീന്‍ എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം മട്ടന്നൂര്‍ എസ്.ഐ കെ.ജെ.ബിനോയ് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഇ.കെ മറിയം ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് ഹമീദ് മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീബ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
25-02-2011

Friday, February 25, 2011

SOLIDARITY THALASSERY

സോളിഡാരിറ്റി ബഹുജന
പ്രതിഷേധ കൂട്ടായ്മ
തലശേãരി: ഏതാനും മാസങ്ങള്‍ക്കിടെ ആറ് മനുഷ്യജീവന്‍ അപഹരിച്ച തലശേãരി പുതിയ ബസ്സ്റ്റാന്‍ഡിലെ ട്രാഫിക് സംവിധാനം പരിഷ്കരിക്കാന്‍ തയാറാകാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് (25-02-2011) വൈകീട്ട് 4.30ന് തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ബുഹജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Thursday, February 24, 2011

SOLIDARITY_NKDF 2011

BIRTH-DEATH CERTIFICATE

OBIT_KK IBRAHIM

ഇബ്രാഹിം
മായന്‍മുക്കിലെ ദാറുല്‍ ഹിലാലില്‍ (കണ്ണംകുളം) കെ.കെ.ഇബ്രാഹിം (63) നിര്യാതനായി.
ഭാര്യ: പാറക്കല്‍ ഫാത്തിമ. 
മക്കള്‍: റുഖിയ, സാജിത, ആബിദ, കബീര്‍ (കുവൈത്ത്). 
ജാമാതാക്കള്‍: അസീസ്, അന്‍വര്‍ (ഇരുവരും കുവൈത്ത്). 
സഹോദരങ്ങള്‍: കെ.കെ. എറമു, ഖദീജ, ആയിഷ.
23-02-2011

Wednesday, February 23, 2011

CHAKKARAKAL NEWS

കടയുടമയെ മര്‍ദിച്ചു;പൊലീസിനുനേരെ
അസഭ്യവര്‍ഷവും
ചക്കരക്കല്ല്: കടയുടമയെ കടയില്‍ കയറി മര്‍ദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനുനേരെ അസഭ്യവര്‍ഷവും നടന്നു. എന്നാല്‍, പൊലീസിന്റെ ഇടപെടല്‍മൂലം സംഘര്‍ഷം ഒഴിവായി. തിങ്കളാഴ്ച രാത്രി 8.20ഓടെയാണ് സംഭവം.  സാഫ്റോണ്‍ ഗ്ലാസ്മാര്‍ട്ട് ഉടമ ഒ.വി. സഫറലിയെയാണ് കടയില്‍ കയറി മര്‍ദിച്ചത്.
പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. എം. മുഹമ്മദലി, എം.ടി. കുഞ്ഞദു, സുബൈര്‍ ഹാജി, ഇ.പി. ലത്തീഫ്, കെ. നിസാര്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതാണെന്ന് സഫറലി പൊലീസില്‍ പരാതി നല്‍കി.
വഴിത്തര്‍ക്കമാണത്രെ മര്‍ദനത്തിന് കാരണം.  പ്രതികള്‍ സ്റ്റേഷനില്‍ പൊലീസിനുനേരെ അസഭ്യം ചൊരിഞ്ഞതായും പറയുന്നു. മര്‍ദനമേറ്റ കടയുടമ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.

മര്‍ദനം: പത്തുപേര്‍ക്കെതിരെ കേസ്
ചക്കരക്കല്ല്: വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഡോ. മുഹമ്മദലി, സുബൈര്‍ നാഷനല്‍ പ്ലാസ്റ്റിക്, കെ. നിസാര്‍, ഇ.വി. ലത്തീഫ്, എം.ടി. കുഞ്ഞു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയുമാണ് കേസ്. ചക്കരക്കല്ലിലെ സാഫ്രോണ്‍ ഗ്ലാസ് മാര്‍ട്ട് ഉടമ ഒ.വി. സഫറലിയെയാണ് കഴിഞ്ഞ ദിവസം രാത്രി 8.20ഓടെ ഒരുസംഘം കടയില്‍ കയറി മര്‍ദിച്ചത്.

JIH KANNUR CITY

കുടുംബ സംഗമം
കണ്ണൂര്‍ സിറ്റി: ജമാഅത്തെ ഇസ്ലാമി സിറ്റി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഐ.സി.എം ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമം നടത്തി. മലര്‍വാടി വിജ്ഞാനേത്സവത്തില്‍ ജേതാവായ അഫ്റ വഫയെയും ചിത്ര രചനയില്‍ ജയിച്ച ഹംന ഷെറിനെയും അനുമോദിച്ചു. എ.ടി ഗഫൂര്‍ അധ്യക്ഷ ത വഹിച്ചു. ഏരിയാ ഓര്‍ഗനൈസര്‍ കെ.അബ്ദുല്‍ അസീസ് സമ്മാന ദാനം നിര്‍വഹിച്ചു. എ.എം. യൂനുസ്, എ. സറീന എന്നിവര്‍ സംസാരിച്ചു.

SOLIDARITY TALIPARAMBA

സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പരിയാരം യൂനിറ്റ് രൂപവത്കരണ കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഏരിയാ വൈസ് പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.കെ. സുജി (പ്രസി.), വി. നൈജില്‍ (വൈസ് പ്രസി.), വി.ജെ. ഷിജു (സെക്ര.), രതീഷ് (അസി.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. പി.കെ. സുജി സ്വാഗതം പറഞ്ഞു.

Monday, February 21, 2011

POLY TECHNIC

 
പോളിടെക്നിക് എക്സ്റ്റന്‍ഷന്‍
 സെന്ററുകള്‍ക്ക് അപേക്ഷിക്കാം
കണ്ണൂര്‍: കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളജിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗത്തിനു കീഴില്‍ വിവിധ തൊഴില്‍ പരിശീലനങ്ങളും മറ്റ് അനുബന്ധ പ്രവൃത്തികളും ഏറ്റെടുത്തു നടത്തുന്നതിനായി എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത വായനശാലകള്‍, ക്ലബുകള്‍ തുടങ്ങിയവക്ക് അപേക്ഷിക്കാം. ആവശ്യമായ കെട്ടിടം, ഫര്‍ണിച്ചര്‍ തുടങ്ങിയവ അപേക്ഷകര്‍ ഒരുക്കണം. പരിശീലനം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ പോളിടെക്നിക് വഹിക്കും.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് ഒന്നിന് വൈകീട്ട് മൂന്നിനു മുമ്പ് നേരിട്ടോ തപാല്‍ വഴിയോ പ്രിന്‍സിപ്പല്‍, ഗവ. പോളിടെക്നിക് കോളജ്, തോട്ടട എന്ന വിലാസത്തില്‍ ലഭിക്കണം. കോഴ്സുകള്‍, സെന്ററുകള്‍ എന്നിവ അനുവദിക്കുന്നത് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായായിരിക്കും.
 ADDRESS:
Govt. POLYTECHNIC COLLEGE, Thottada
Kannur District, Kerala
Phone Nos: Office - 0497 2835106
Principal - 0497 2836310
CEC - 0497 2835600
21-02-2011

S.I.O. Kannur

 
കണ്ണൂരില്‍ എസ്.ഐ.ഒ ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന സമിതിയംഗം ജലീല്‍ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
എസ്.ഐ.ഒ ജില്ലാ  നേതൃസംഗമം
കണ്ണൂര്‍: കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന വിദ്യാര്‍ഥിസമൂഹം കേരളത്തിന്റെ കാമ്പസുകളില്‍ ഉയര്‍ന്നുവരണമെന്ന് എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജലീല്‍ പൂക്കോട്ടൂര്‍ പറഞ്ഞു. കണ്ണൂരില്‍ എസ്.ഐ.ഒ ജില്ലാ നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. മഹറൂഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി സ്വാഗതവും ജോ. സെക്രട്ടറി യൂനുസ് സലീം നന്ദിയും പറഞ്ഞു.
20-02-2011