ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, July 26, 2012

ISLAMIC SPEECH

സെറ്റ്, നെറ്റ് പരിശീലനം

സെറ്റ്, നെറ്റ്
പരിശീലനം
കണ്ണൂര്‍: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപൈ്ളഡ് സയന്‍സില്‍ സെറ്റ് (എ & ബി), നെറ്റ് പേപ്പര്‍ ഒന്ന് (ഹ്യൂമാനിറ്റീസ്) സെറ്റ് കോമേഴ്സ്/കമ്പ്യൂട്ടര്‍ സയന്‍സ്/നെറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് പൊതുവിജ്ഞാനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു.  താല്‍പര്യമുള്ളവര്‍ കോളജ് ഓഫിസുമായി ബന്ധപ്പെടണം.  ഫോണ്‍ 0460 2206050, 9495069307, 8547005048.

റമദാന്‍ കിറ്റ് വിതരണം

 റമദാന്‍ കിറ്റ് വിതരണം
പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയയും യു.എ.ഇ കണ്ണൂര്‍ അസോസിയേഷനും സംയുക്തമായി പാപ്പിനിശ്ശേരിയില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. പാപ്പിനിശ്ശേരി കല്ലീക്കല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി  മഹമ്മൂദിന്  കിറ്റ് നല്‍കി ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം  ചെയ്തു. ഇബ്രാഹിം മൗലവി, ഇ.കെ.സാജിദ്, പി.പി. മൊയ്തു, മുസ്തഫ, കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Wednesday, July 25, 2012

നടാല്‍ മസ്ജിദ് ബൈത്തുസ്സകാത്ത്

നടാല്‍ മസ്ജിദ്
ബൈത്തുസ്സകാത്ത്
നടാല്‍: നടാല്‍ മസ്ജിദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈത്തുസ്സകാത്ത് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 2011-12 വര്‍ഷം ശേഖരിച്ച 3,32,310 രൂപ സഹായമായി നല്‍കി.
ഭാരവാഹികള്‍: എം.പി. കുഞ്ഞഹമ്മദ് ഹാജി (രക്ഷാ.), വി.കെ. അഹമ്മദ്കുട്ടി ഹാജി (പ്രസി.), കെ.വി. മുഹമ്മദ് സ്വാലിഹ്, എസ്.കെ. അബ്ദുല്‍ അസീസ് (വൈസ് പ്രസി.), കെ.വി. മശ്ഹൂദ് (ജന. സെക്ര.), എ.പി.അബ്ദുറഹീം, ടി.കെ. സമീര്‍ (ജോ.സെക്ര.), ടി.കെ. അബ്ദുറഹ്മാന്‍ ഹാജി (ട്രഷ.)

വനമായി സംരക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍
ഏറ്റെടുത്ത്  വനമായി സംരക്ഷിക്കണം 
-വെല്‍ഫെയര്‍ പാര്‍ട്ടി
പാലക്കാട്: നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച്  പ്രവര്‍ത്തിക്കുന്ന  ചെറുനെല്ലി ഉള്‍പ്പെടെ മുഴുവന്‍ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് വനമായി സംരക്ഷിക്കണമെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  കൊച്ചി രാജാവിന്‍െറ  കാലത്തു തന്നെ  റിസര്‍വ്  വനമായി പ്രഖ്യാപിച്ച നെല്ലിയാമ്പതിയില്‍  റവന്യു ഭൂമിയുണ്ടെന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്‍െറ  വാദം അപഹാസ്യമാണ്. സര്‍ക്കാറിനും നാടിനും  വേണ്ടി വാദിക്കാനാണ് പി.സി. ജോര്‍ജിനെ എല്ലാ സൗകര്യങ്ങളും ഒരുക്കി ചീഫ് വിപ്പാക്കിയത്. ഈ ഉത്തരവാദിത്വം  നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്  കൂട്ടുനിന്ന  ചീഫ് വിപ്പിനെ തല്‍സ്ഥാനത്ത്  നിന്ന് നീക്കണം.  1980ലെ കേന്ദ്ര വനനിയമവും പാട്ടക്കരാറും ലംഘിച്ച തോട്ടം ഉടമകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കോടതിയില്‍ കേസ് തോറ്റു കൊടുക്കുന്ന നിയമവകുപ്പിന്‍െറയും മന്ത്രിയുടേയും നിലപാട് സംശയാസ്പദമാണ്. യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച്  അഭിപ്രായം പറയാമെന്ന് പറയുന്ന നിയമ മന്ത്രി നിയമസഭാ സമിതിയുടേയും സുപ്രീംകോടതി ഉന്നതാധികാര സമിതിയുടേയും റിപ്പോര്‍ട്ടുകളെ അപഹസിക്കുകയാണ്. പാട്ടക്കരാര്‍ ലംഘനം നടത്തുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിമുഖത  കാണിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങും.
സംസ്ഥാന ജന. സെക്രട്ടറി കെ അംബുജാക്ഷന്‍, സെക്രട്ടറി കെ.എ. ഷഫീഖ്,  സംസ്ഥാന സമിതി അംഗം തെന്നിലാപുരം രാധാകൃഷ്ണന്‍, ജില്ലാ ജന. സെക്രട്ടറി പി.എസ്. അബൂഫൈസല്‍, സെക്രട്ടറിമാരായ മത്തായി മാസ്റ്റര്‍, ലുഖ്മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കേരളത്തെ മാഫിയവത്കരിക്കുന്നു -സോളിഡാരിറ്റി

 പ്രതിപക്ഷ നിഷ്ക്രിയത
മുതലെടുത്ത്  സര്‍ക്കാര്‍ കേരളത്തെ
മാഫിയവത്കരിക്കുന്നു -സോളിഡാരിറ്റി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍െറ നിഷ്ക്രിയത മുതലെടുത്ത് കേരളത്തെ മാഫിയവത്കരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  തോട്ട ഭൂമിയുടെ അഞ്ചു ശതമാനം റിസോര്‍ട്ടാവശ്യത്തിനുപയോഗിക്കാമെന്ന ഭേദഗതി നിയമമായിക്കഴിഞ്ഞു. സര്‍ക്കാര്‍ 2005 വരെയുള്ള പാടം നികത്തലുകള്‍ക്ക് അംഗീകാരം നല്‍കുകയും 2008 ലെ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുകയുമാണ്.
മദ്യഷാപ്പുകള്‍ക്ക് അനുവാദം നല്‍കുന്ന പഞ്ചായത്തുകളുടെ അംഗീകാരം പുന$സ്ഥാപിക്കുമെന്നും മദ്യനയം പുതുക്കുമെന്നും പറഞ്ഞിരുന്ന യു.ഡി.എഫ് പുതിയ മദ്യനയത്തിലൂടെ മുതലാളിമാരെ സംരക്ഷിക്കുന്ന നടപടികളാണെടുക്കുന്നത്. സര്‍ക്കാറിന്‍െറ അതിവേഗ റെയില്‍വേ,ദേശീയപാതാ വികസനം എന്നിങ്ങനെയുള്ള  വികസനപ്രവര്‍ത്തനങ്ങള്‍ സുതാര്യമായല്ല നടക്കുന്നതെന്ന് പി.ഐ.നൗഷാദ് ആരോപിച്ചു. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ പരസ്പരം തമ്മിലടിക്കുന്നത് പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. മൂലമ്പിള്ളി, ചെങ്ങറ, ആറന്മുള പ്രശ്നങ്ങള്‍ തുടരുകയും സമുദായ ശക്തികള്‍ സമ്മര്‍ദംചെലുത്തി സര്‍ക്കാര്‍ ഭൂമിയും മറ്റാനുകൂല്യങ്ങളും കൈവശപ്പെടുത്തുകയുംചെയ്യുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, സെക്രട്ടറി ടി.എ. ഫയാസ് എന്നിവരും പങ്കെടുത്തു.

Tuesday, July 24, 2012

RECEPTIONIST

TOLL FREE

HEALTH CARE

MARKETING EXECUTIVE

DIPLOMA

NAHER COLLEGE

സീറ്റൊഴിവ്
കാഞ്ഞിരോട്: കാഞ്ഞിരോട് നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാംവര്‍ഷ ബി.കോം ക്ളാസില്‍ എസ്.സി, എസ്.ടി വിഭാഗത്തിലും ബി.സി.എ, ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്) ബി.എ ഇംഗ്ളീഷ്, ബി.എ. ഇക്കണോമിക്സ് വിഭാഗത്തില്‍ എസ്.സി, എസ്.ടി, മെറിറ്റ് വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശം ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് 220 കെ.വി സബ്സ്റ്റേഷനു മുന്‍വശത്തുള്ള കോളജ് ഓഫിസുമായി ബന്ധപ്പെടണം.

പ്രിജിത്തിന് സഹായവുമായി സുമനസ്സുകള്‍


പ്രിജിത്തിന് 
സഹായവുമായി സുമനസ്സുകള്‍
 തളിപ്പറമ്പ്: അധികാരിവര്‍ഗം അകറ്റിനിര്‍ത്തിയ പ്രിജിത്തെന്ന ബാലതാരത്തെ അനുമോദിക്കാനും ആശ്വസിപ്പിക്കാനുമായി സുമനസ്സുകളായ കലാപ്രവര്‍ത്തകര്‍ എത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ നെല്ലിപ്പറമ്പ് കോളനിയിലെ പ്രിജിത്തിനെ കാണാനാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനിമ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തകര്‍ വീട്ടിലത്തെിയത്.
പ്രിജിത്തിന്‍െറ അനുഭവങ്ങളും സാഹചര്യങ്ങളും ‘മാധ്യമ’ത്തിലൂടെ വായിച്ചറിഞ്ഞാണ് ഈ പിഞ്ചു കലാകാരനെ സഹായിക്കാന്‍ ഇവര്‍ എത്തിയത്. ഷെറി എന്ന നവാഗത സംവിധായക പ്രതിഭയുടെ ‘ആദിമധ്യാന്തം’ എന്ന സിനിമയിലെ ബധിരനും മൂകനുമായ നാലു വയസ്സുകാരനെ അഭിനയിച്ചു കാട്ടിയതിനായിരുന്നു ജൂറിയുടെ പരാമര്‍ശം നേടിയത്.
നെല്ലിപ്പറമ്പ് കോളനിയിലെ പുറമ്പോക്കില്‍ ഒറ്റമുറിവീട്ടില്‍ കഴിയുന്ന പ്രിജിത്തിനെയും കുടുംബത്തെയും സഹായിക്കാമെന്ന വാഗ്ദാനവുമായി എത്തിയ തനിമ പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ഷെറിയുമുണ്ടായിരുന്നു. കുട്ടിയുടെ ഏതുനിലയിലുള്ള വിദ്യാഭ്യാസത്തിനും സഹായം നല്‍കാന്‍ തനിമ തയാറാണെന്നും കുട്ടിയിലെ കലാകാരനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് സമൂഹത്തിന്‍െറ ബാധ്യതയാണെന്നും ‘തനിമ’ സംസ്ഥാന പ്രസിഡന്‍റ് ആദം അയ്യൂബ് പറഞ്ഞു. സംഘത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് റഹ്മാന്‍ മുന്നൂര്, സംസ്ഥാന സമിതിയംഗങ്ങളായ നജീബ് കുറ്റിപ്പുറം, സലീം കുരിക്കളകത്ത്, ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. പനിപിടിച്ച് കിടക്കുന്ന പ്രിജിത്തിന് ചികിത്സാ സഹായം നല്‍കിയാണ് സംഘം മടങ്ങിയത്.
Courtesy:Madhyamam_24-07-2012

Monday, July 23, 2012

റമദാന്‍ പ്രഭാഷണം

 
 
 
അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍:
റമദാന്‍ പ്രഭാഷണം
കാഞ്ഞിരോട്:  SIO കാഞ്ഞിരോട് യൂനിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ 'അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍' എന്ന തലക്കെട്ടില്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. NM ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. അഹ്മദ് പാറക്കല്‍, ആശിഖ്, പി.സി.എം. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

PRABODHANAM WEEKLY

PROGRESSIVE SCHOOL

പുസ്തകമേള തുടങ്ങി

 പുസ്തകമേള തുടങ്ങി
മട്ടന്നൂര്‍: റമദാനിനോടനുബന്ധിച്ച് മട്ടന്നൂര്‍ ഹിറാ മസ്ജിദ് പരിസരത്ത് ഐ.പി.എച്ച് പുസ്തകമേള ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മൂസഹാജി, കെ.പി. റസാഖ്, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍, സി. ഉസ്മാന്‍, എം.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. മേളയില്‍ പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകും.

ജി.ഐ.ഒ പ്രവര്‍ത്തക മീറ്റ്


ജി.ഐ.ഒ പ്രവര്‍ത്തക മീറ്റ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ സമിതി പ്രവര്‍ത്തക മീറ്റ് നടത്തി. ജില്ലാ പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. റമദാന് സ്വാഗതം, പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങള്‍ എന്നീ വിഷയങ്ങളില്‍ എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം മുര്‍ഷിദയുടെ നേതൃത്വത്തില്‍ ‘ജില്ലയിലെ ജി.ഐ.ഒവിനെ എങ്ങനെ കാര്യക്ഷമമാക്കാം’ എന്ന വിഷയം ചര്‍ച്ച ചെയ്തു. ജില്ലാ സമിതിയംഗം നഫ്സീന ഖുര്‍ആന്‍ ക്ളാസ് നടത്തി. ജി.ഐ.ഒ കാസര്‍കോട് ജില്ലാ സെക്രട്ടറി ആയിശ സുമൈല സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സെക്രട്ടറി സുബൈദ സമാപന പ്രസംഗം നടത്തി.

Sunday, July 22, 2012

ഏച്ചൂരിലെ സംഘര്‍ഷം; 21 പേര്‍ക്കെതിരെ കേസ്

ഏച്ചൂരിലെ സംഘര്‍ഷം;
21 പേര്‍ക്കെതിരെ കേസ്
ഏച്ചൂര്‍ നളന്ദ കോളജ് പരിസരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രൂപേഷ്, പ്രജില്‍ ഷൈലേഷ്, രതീഷ്, ലിജിന്‍, ശ്രീജിത്ത്, ഷിബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തില്‍ നാല് കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

BAITHU ZAKATH KOZHIKODE

AL JAMIA

IFTHAR KIT

SOLIDARITY POSTER

ബൈത്തുസ്സകാത്ത് വാര്‍ഷിക യോഗം

ബൈത്തുസ്സകാത്ത് വാര്‍ഷിക യോഗം
തലശ്ശേരി: തലശ്ശേരി ബൈത്തുസ്സകാത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് സി. മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്നു. വീട് നിര്‍മാണം, സ്വയം തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളിലായി കഴിഞ്ഞ വര്‍ഷം 96 പേര്‍ക്ക് സകാത്ത് വിതരണം നടത്തി. വൈസ് പ്രസിഡന്‍റ് ടി. അബ്ദുറഹീം, ജനറല്‍ സെക്രട്ടറി പി. അബ്ദുറസാഖ്, ട്രഷറര്‍ എ.കെ. മുസമ്മില്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാഅംഗം അബ്ദുല്ല ഹസ്സന്‍ സകാത്ത് ബോധവത്കരണ പ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി കെ. റഹ്മത്തുല്ല നന്ദി പറഞ്ഞു.
ഭാരവാഹികള്‍: സി. മഹമൂദ് ഹാജി (പ്രസി.), പി. അബ്ദുറസാഖ് (ജന.സെക്ര.), എ.കെ. മുസമ്മില്‍ (ട്രഷ.), ടി. അബ്ദുറഹീം,  കെ. മമ്മൂട്ടി,  അഡ്വ. പി.വി. സൈനുദ്ദീന്‍, എം.കെ. അബ്ദുല്‍ അസീസ്, എം. സൈഫുദ്ദീന്‍ ആസാദ് (വൈസ്. പ്രസി), കെ. റഹ്മത്തുല്ല, എം. അബ്ദുനാസര്‍, കെ. അബ്ദുല്‍ ജലീല്‍, എം. സിദ്ദീഖ്, കെ. ഹാഷിം ഹാജി (സെക്ര.).
അഡ്വ. വി.പി. അലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മ്യാന്മര്‍ കുരുതി: ലോക മനസ്സാക്ഷി ഉണരണം

മ്യാന്മര്‍ കുരുതി:
ലോക മനസ്സാക്ഷി ഉണരണം
നമ്മുടെ അയല്‍രാജ്യമായ മ്യാന്മറിലെ, ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് അറാകന്‍. റോഹിങ്ക്യ  വംശജരായ മുസ്ലിംകളാണ് ഈ പ്രവിശ്യയിലെ നല്ളൊരു ശതമാനം ജനങ്ങളും. മാറിമാറിവന്ന മ്യാന്മര്‍ ഭരണകൂടങ്ങളുടെ നിരന്തരമായ പീഡനങ്ങള്‍ക്കും വിവേചനത്തിനും ഇരയായ ആ ജനത, കാലങ്ങളായി നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിലായിരുന്നു. അറാകന്‍ പ്രവിശ്യക്ക് സ്വതന്ത്ര പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്ഥാനങ്ങളും അവിടെയുണ്ട്. ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമൂഹം എന്നാണ് ഐക്യരാഷ്ട്ര സഭ റോഹിങ്ക്യ  മുസ്ലിംകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അവിടെനിന്ന് വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മേയ് 29ന് ഒരു റോഹിങ്ക്യ  യുവാവും ബുദ്ധമതക്കാരിയായ യുവതിയും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ അതിക്രൂരമായ വംശീയ ഉന്മൂലനമായി മാറിയിരിക്കുകയാണ്. ഇതിനകം രണ്ടായിരത്തോളം റോഹിങ്ക്യ മുസ്ലിംകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായി അന്യനാടുകളിലേക്ക് രക്ഷപ്പെട്ടു. പട്ടാള ഭരണകൂടവും ബുദ്ധമത വര്‍ഗീയവാദികളും ചേര്‍ന്നാണ് ക്രൂരമായ ഈ മനുഷ്യക്കുരുതിക്ക് നേതൃത്വം നല്‍കുന്നത്.
റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകശ്രദ്ധയില്‍ വേണ്ടത്ര വന്നിട്ടില്ല. നേരത്തേതന്നെ കടുത്ത മാധ്യമ സെന്‍സര്‍ഷിപ് നിലനില്‍ക്കുന്ന മ്യാന്മറില്‍, റോഹിങ്ക്യ പ്രശ്നവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഭരണകൂടം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോട്ടുകളിലും ചെറുകപ്പലുകളിലും ഇന്തോനേഷ്യയിലും മലേഷ്യയിലും എത്തുന്ന അഭയാര്‍ഥികള്‍ നല്‍കുന്ന വിവരണങ്ങളാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് ആശ്രയം. ലോക ഭരണകൂടങ്ങളും കടുത്ത നിസ്സംഗതയാണ് ഈ വിഷയത്തില്‍ കാണിക്കുന്നത്. റോഹിങ്ക്യകള്‍ക്കെതിരെ വ്യവസ്ഥാപിത വിവേചനവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടക്കുന്നതെന്ന് കഴിഞ്ഞദിവസം ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ അതിന്‍െറ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുകയുണ്ടായി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക്  കോണ്‍ഫറന്‍സിന്‍െറ (ഒ.ഐ.സി) യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് ഇറാനും ആവശ്യപ്പെട്ടു. തുനീഷ്യ, ഈജിപ്ത്, മലേഷ്യ എന്നിവിടങ്ങളിലെ മ്യാന്മര്‍ എംബസികള്‍ക്ക് മുന്നില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി.
ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ ബംഗ്ളാദേശിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, അള്‍ട്രാ സെക്കുലര്‍ നയങ്ങള്‍ സ്വീകരിക്കുന്ന ഹസീന വാജിദ് അധികാരത്തിലത്തെിയ ശേഷം വിഷയത്തില്‍ ബംഗ്ളാദേശ് താല്‍പര്യം കാണിക്കുന്നില്ളെന്ന് മാത്രമല്ല, അഭയാര്‍ഥികള്‍ കടന്നുവരുന്നത് തടയാന്‍ അതിര്‍ത്തി അടക്കുകയും ചെയ്തു അവര്‍. ബംഗ്ളാദേശിലെ ചിറ്റഗോങ് കേന്ദ്രീകരിച്ച്, ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ പിന്തുണയിലായിരുന്നു റോഹിങ്ക്യ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും. എന്നാല്‍, ഹസീന  വാജിദിന്‍െറ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് വിധേയമായി മുഴുവന്‍ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ജമാഅത്തെ ഇസ്ലാമി. റോഹിങ്ക്യ പ്രശ്നം വേണ്ടത്ര ലോകശ്രദ്ധയിലേക്ക് വരാത്തതിന് ഇതും ഒരു കാരണമാണ്.
ആഗോള മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍െറ പ്രവാചകയായി വാഴ്ത്തുന്ന ഓങ്സാന്‍ സൂചി ഈ പ്രശ്നത്തിലെടുത്ത നിലപാടും അങ്ങേയറ്റം പിന്തിരിപ്പനാണ്. റോഹിങ്ക്യ മുസ്ലിംകള്‍ മ്യാന്മര്‍ പൗരന്മാരല്ളെന്നും അവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് പട്ടാളക്കാരനായ മ്യാന്മര്‍ പ്രസിഡന്‍റ് തൈന്‍ സൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോഹിങ്ക്യകള്‍ രാജ്യത്തെ പൗരന്മാരാണോ എന്ന് തനിക്കറിയില്ളെന്നാണ് സൂചിയുടെ സുചിന്തതമായ അഭിപ്രായം! പട്ടാള ഭരണകൂടവും സമാധാനത്തിന്‍െറ നൊബേല്‍ ജേതാവായ സൂചിയും ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുകയാണ്. മ്യാന്മറില്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍   പങ്കെടുക്കാതിരിക്കുന്നതിനാണ് വ്യവസ്ഥാപിതമായ ഈ വംശീയ ശുദ്ധീകരണം നടത്തുന്നതെന്നാണ് റോഹിങ്ക്യകളുടെ നിഗമനം.
അയല്‍രാജ്യമെന്ന നിലക്കും രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട പാരമ്പര്യമുള്ള രാജ്യമെന്ന നിലക്കും റോഹിങ്ക്യ വിഷയത്തില്‍ ഇടപെടാനുള്ള ബാധ്യത ഇന്ത്യക്കുണ്ട്. ഇപ്പോള്‍തന്നെ റോഹിങ്ക്യ അഭയാര്‍ഥികളുടെ ഒരു സംഘം ദല്‍ഹിയില്‍ പ്രയാസകരമായ അവസ്ഥയില്‍ കഴിഞ്ഞുപോരുന്നുണ്ട്. മനുഷ്യന്‍ എന്ന വാക്കിനെപ്പോലും അവഹേളിക്കുന്ന തരത്തിലുള്ള ക്രൂരമായ കുരുതികള്‍ അരങ്ങേറുമ്പോള്‍ മൗനം അവലംബിക്കുന്ന വിദേശകാര്യ വകുപ്പിന്‍െറ സമീപനം അങ്ങേയറ്റം അപലപനീയമാണ്.
Courtesy:Madhyamam/21-07-2012

സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു

സോളിഡാരിറ്റി
നേതാക്കള്‍ സന്ദര്‍ശിച്ചു
ഇരിട്ടി: ഒമ്പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ പുന്നാട് ലക്ഷംവീട് കോളനിയിലെ നാലര വയസ്സുകാരി നിയ കൃഷ്ണയെ സോളിഡാരിറ്റി ഇരിട്ടി ഏരിയാ നേതാക്കള്‍ സന്ദര്‍ശിച്ചു. എം. ഷാനിഫ്, ടി.കെ. മുനീര്‍, നൗഷാദ് മത്തേര്‍, ടി.കെ. അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പ്രഭാഷണം

പ്രഭാഷണം
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറ മസ്ജിദില്‍ റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ തുടക്കമാകും. ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1.15നാണ് പ്രഭാഷണം ആരംഭിക്കുക. ശനിയാഴ്ച സി.എച്ച്. മുസ്തഫ മൗലവി പ്രഭാഷണം നടത്തും.
ബൈത്തുസ്സകാത്ത്
40ലക്ഷം നല്‍കി
എടക്കാട്: എടക്കാട്-മുഴപ്പിലങ്ങാട് ബൈത്തുസ്സക്കാത്ത് 40 ലക്ഷത്തോളം രൂപ സകാത്ത് ഫണ്ടായി ശേഖരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കി. ബൈത്തുസ്സകാത്തിന്‍െറ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഹുസൈന്‍ ശാന്തപുരം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി യു.കെ. സഈദ്, എ.പി. ഹാഷിം, കെ.ടി. അബ്ദുറസാഖ്, കെ.എം. അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ. അബ്ദുല്ല ഹാജി (ചെയര്‍.), കണ്ടത്തില്‍ അബ്ദുല്‍ അസീസ്, വി.കെ. അബ്ദുല്‍ അസീസ് എന്‍ജീനയര്‍, കെ.എം. അബ്ദുറഹിം (വൈസ് ചെയര്‍.), എം.കെ. അബൂബക്കര്‍ (ജന. സെക്ര.), എ.പി. ഹാഷിം, യു.കെ. സഈദ്, പി.കെ. അബ്ദുറഹ്മാന്‍ (ജോ. സെക്ര.), പി.കെ. ഇഖ്ബാല്‍ (എടക്കാട് മേഖലാ പ്രസി.), എം.കെ. അബ്ദുസമദ് (മുഴപ്പിലങ്ങാട് മേഖലാ പ്രസി.), എം.കെ. അബ്ദുറഹ്മാന്‍ (കൂടക്കടവ് മേഖലാ പ്രസി.).

വിദ്യാര്‍ഥി സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

വിദ്യാര്‍ഥി സംഘട്ടനം;
അഞ്ചുപേര്‍ക്ക് പരിക്കേറ്റു
ചക്കരക്കല്ല്: ഏച്ചൂര്‍ നളന്ദ കോളജില്‍ കാമ്പസ് ഫ്രണ്ട്-എ.ബി.വി.പി സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മെംബര്‍ഷിപ് വിതരണവുമായി ബന്ധപ്പെട്ട വാക്തര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ കൂടാളിയിലെ അമീര്‍ (20), കൊട്ടാനിച്ചേരിയിലെ അന്‍സാര്‍ (19), കൂടാളിയിലെ റഹീം (20), കസാനക്കോട്ടയിലെ നിഷാദ് (19) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.

പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണം -എസ്.ഐ.ഒ

പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണം
-എസ്.ഐ.ഒ

കോഴിക്കോട്: പെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം വ്യാപകമായ ആവശ്യത്തെ തുടര്‍ന്ന് പെരുന്നാള്‍ അവധി രണ്ടു ദിവസമാക്കി പുനര്‍നിര്‍ണയിച്ചിരുന്നു. ഓണത്തിന്‍െറ അവധിയെ ബാധിക്കുമെന്ന് കാരണം പറഞ്ഞ് പെരുന്നാളിന്‍െറ അവധി വെട്ടിക്കുറക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.