Wednesday, April 11, 2012
Tuesday, April 10, 2012
ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ -കെ. സുധാകരന്‍

കണ്ണൂര്‍: ചേലോറയിലെ സമരക്കാര്‍ ചാനല്‍ വെളിച്ചത്തിലെ വെളിച്ചപ്പാടുകള്‍ മാത്രമാണെന്ന് കെ. സുധാകരന്‍ എം.പി. കാമറ ഓഫ് ചെയ്താല്‍ അവരൊക്കെ രംഗംവിടും. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും കണ്ണൂര്‍ പ്രസ്ക്ളബും സംയുക്തമായി നടത്തിയ വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. 26 ഏക്കര്‍ സ്വന്തമായുള്ള ഏക നഗരസഭയാണ് കണ്ണൂര്‍. ചേലോറയിലെ ഈ ഭൂമിയില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതില്‍ ചേലോറക്കാര്‍ക്ക് എതിര്‍പ്പില്ല. ചാലോട്ടുനിന്നും കുടുക്കിമൊട്ടയില്‍നിന്നുമുള്ളവരാണ് സമരം ചെയ്യുന്നത്. ചാനലുകളും പത്രങ്ങളും ഇവരുടെ വാര്‍ത്തകള്‍ കൊടുക്കരുത്. വാര്‍ത്ത വന്നില്ളെങ്കില്‍ സമരം നിര്‍ത്തി പോയ്ക്കോളും. സമരങ്ങളുടെ മുന്നില്‍ ചെന്ന് സംസാരിക്കുന്ന ഏക ജനപ്രതിനിധിയാണ് ഞാന്‍. എന്‍െറ വീട്ടിലേക്ക് ദേശീയപാത വികസനത്തെ എതിര്‍ക്കുന്നവര്‍ മാര്‍ച്ച് നടത്തി. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അന്ന് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല.
മരിച്ച കണ്ടല്‍മരങ്ങള്‍ സാക്ഷി
വേണു കള്ളാര്‍
കണ്ണൂര്‍: പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിനരികിലൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. ഇതിന്‍െറ കരകളില്‍ ഉണങ്ങി കരിഞ്ഞുനില്‍ക്കുന്ന കണ്ടല്‍ മരങ്ങള്‍ കാണാം. പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കാനും പ്രതികൂല അന്തരീക്ഷത്തെപോലും അതിജീവിക്കാനും അസാമാന്യ ശേഷിയുള്ള കണ്ടല്‍ മരങ്ങളെ കൊന്നൊടുക്കിയത് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്ന് ഭൂമിക്കടിയിലേക്ക് അരിച്ചിറങ്ങുന്ന മെര്‍ക്കുറി ഉള്‍പ്പെടെയുള്ള രാസവിഷങ്ങളാണ്. മാലിന്യ നിക്ഷേപ കേന്ദ്രം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും അതീവ ഗുരുതരമാണെന്നതിന് അകാലമരണം പ്രാപിച്ച ഈ കണ്ടല്‍മരങ്ങള്‍ തെളിവാകുന്നു.
മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥിതി ചെയ്യുന്ന ന്യൂമാഹി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട പെട്ടിപ്പാലം, പുന്നോല്‍, കുറിച്ചിയില്‍ പ്രദേശങ്ങളില്‍ കാന്‍സര്‍, മന്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നു കാണിച്ച് പഞ്ചായത്ത് അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തണമെന്ന് 2011 മേയ് മാസത്തില്‍ സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
മാലിന്യ കേന്ദ്രത്തില്‍ തള്ളുന്ന ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ എന്നിവയില്‍നിന്ന് രാസവിഷങ്ങള്‍ കിണറുകളിലേക്ക് കിനിഞ്ഞത്തെുന്നത് മാരക ഭവിഷ്യത്തുകള്‍ക്ക് വഴിയൊരുക്കുന്നു. സമീപത്തുകൂടി ഒഴുകുന്ന കൈത്തോടിലെ വെള്ളം പൂര്‍ണമായി മലിനീകരിക്കപ്പെട്ടു. 12 മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി മൂന്നു മീറ്ററായി ചുരുങ്ങി. ഇതിലെ വെള്ളം കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന പെട്ടിപ്പാലം കോളനി വാസികളില്‍ ചര്‍മരോഗങ്ങളും ശ്വാസകോശ രോഗങ്ങളും വ്യാപകമാണ്. പെട്ടിപ്പാലം കോളനിയിലെ ബന്ധുവീട്ടില്‍ അവധിക്കാലം ചെലവഴിക്കാനത്തെിയപ്പോള്‍ തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിച്ചുവീര്‍ത്ത കുട്ടിയെ ചേലോറക്കടുത്ത മതുക്കോത്ത് കാണാനിടയായി. പുന്നോല്‍, പെട്ടിപ്പാലം പ്രദേശത്തെ ഓരോ വീട്ടിലും ശരാശരി അഞ്ചു രോഗികളുണ്ടെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാന ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. മന്ത്, കാന്‍സര്‍, ചര്‍മരോഗങ്ങള്‍, അലര്‍ജി,ശ്വാസകോശ രോഗങ്ങള്‍ എന്നിവ ബാധിച്ചവരാണേറെയും. സ്ത്രീകളുടെയും കുട്ടികളുടെയും കൈകാലുകള്‍ നീരുവെച്ച് തടിച്ചു വീങ്ങിയതായി കാണാം. മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്ന് ഒരു കിലോമീറ്ററിലധികം അകലത്തു താമസിക്കുന്നവര്‍പോലും പലവിധ രോഗങ്ങള്‍ക്കടിമകളാണ്.എന്നാല്‍, ഇതുസംബന്ധിച്ച് പഠനമോ സര്‍വേയോ നടത്താന്‍ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. പരിസ്ഥിതി സംഘടനകളുംഈ വിഷയം വേണ്ടത്ര ഗൗരവത്തിലെടുത്തതിന്‍െറ ലക്ഷണം കണ്ടില്ല.
ജില്ലയിലെ ആരോഗ്യ വകുപ്പധികൃതര്‍ക്ക് തലശ്ശേരി നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യാവസ്ഥയിലാണ് കൂടുതല്‍ ശ്രദ്ധയെന്ന് പെട്ടിപ്പാലത്തുകാര്‍ക്ക് പരാതിയുണ്ട്. മാലിന്യ നിക്ഷേപം തടഞ്ഞാല്‍ തലശ്ശേരി നിവാസികളെ പകര്‍ച്ചവ്യാധികള്‍ ബാധിക്കുമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പത്രക്കുറിപ്പിറക്കിയതാണ് പരാതിക്കിടയാക്കിയത്. പ്രദേശത്തെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയകള്‍ അമിതമായി അടങ്ങിയതിനാല്‍ തിളപ്പിച്ചാല്‍പോലും കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ നാട്ടുകാര്‍ മുന്നറിയിപ്പ് കേട്ടില്ളെന്നു നടിച്ച് കിണര്‍വെള്ളം ഉപയോഗിക്കുന്നു. ന്യൂമാഹി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 13 വാര്‍ഡുകളെയും തലശ്ശേരി നഗരസഭയിലെ 32, 33 വാര്‍ഡുകളെയുമാണ് മാലിന്യ നിക്ഷേപ പ്രശ്നം നേരിട്ടു ബാധിക്കുന്നത്. 1958ല്‍ തന്നെ ഇവിടെ 6000 ജനസംഖ്യയുണ്ടെന്നാണ് കണക്ക്. ഇപ്പോഴതിന്‍െറ മൂന്നിരട്ടിയെങ്കിലും ഉണ്ടാവും. ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ മാലിന്യ നിക്ഷേപം നിര്‍ത്തിവെക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കണമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ പരിസ്ഥിതി വിഭാഗം എന്‍ജിനീയര്‍ ഹൈകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കടലിനോടു ചേര്‍ന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്. ദേശീയപാതയും റെയില്‍വേട്രാക്കും തൊട്ടടുത്താണ്. മാലിന്യ നിക്ഷേപം നാട്ടുകാര്‍ക്കു മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മാലിന്യങ്ങള്‍ കുന്നുകൂടി ട്രഞ്ചിങ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞപ്പോള്‍ 2010 ജൂലൈയില്‍ കടല്‍ഭിത്തി പൊളിച്ച് ഓവുചാലുണ്ടാക്കി കടലിലേക്ക് ഒഴുക്കിവിടുകയാണ് നഗരസഭ ചെയ്തത്. സമരസമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആര്‍.ഡി.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി ആര്‍.ഡി.ഒ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടിയൊന്നുമുണ്ടായില്ല. ന്യൂമാഹി പഞ്ചായത്തിന്‍െറ അനുമതിയില്ലാതെയാണ് തലശ്ശേരി നഗരസഭ പതിറ്റാണ്ടുകളായി ഇവിടെ മാലിന്യനിക്ഷേപം നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം 2011 നവംബര്‍ അഞ്ചിനുശേഷം മാലിന്യം തള്ളാന്‍ പാടില്ളെന്ന് നഗരസഭക്ക് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ, നഗരസഭാധികൃതര്‍ ഇതു വകവെച്ചില്ല.
പെട്ടിപ്പാലം കോളനി വാസികളില്‍ നല്ളൊരുഭാഗവും മാലിന്യ നിക്ഷേപകേന്ദ്രം വിതക്കുന്ന ദുരിതങ്ങള്‍ക്കിരകളാണെങ്കിലും അധികൃതര്‍ ഇവരുടെ വായ മൂടിയ സ്ഥിതിയാണ്. തലശ്ശേരി നഗരസഭയുടെ അതിര്‍ത്തിയിലാണ് കോളനി. ദേഹമാസകലം ചൊറിഞ്ഞുപൊട്ടിയും ഏക്കംവലിച്ചും പ്രയാസപ്പെടുമ്പോഴും തങ്ങള്‍ക്കു പരാതിയൊന്നുമില്ളെന്ന് ഇവര്‍ പറയും. പുറമ്പോക്കില്‍ കഴിയുന്ന ഈ പാവങ്ങള്‍ക്ക് നഗരസഭ കെട്ടിക്കൊടുക്കാമെന്നു പറഞ്ഞ വീട് നഷ്ടപ്പെട്ടാലോ എന്ന പേടിയാണ്. കോളനിക്കു മുന്നിലാണ് സമരപ്പന്തല്‍. 142 ദിവസം നീണ്ട സത്യഗ്രഹത്തിലോ പൊലീസ് നരവേട്ട നടത്തിയപ്പോഴോ കോളനിവാസികളിലാരും ഇങ്ങോട്ടുവന്നില്ല.(തുടരും)

Courtesy:Madhyamam.10-04-10
ജി.ഐ.ഒ ടീന്‍സ് മീറ്റ് തുടങ്ങി
ജി.ഐ.ഒ ടീന്‍സ് മീറ്റ് തുടങ്ങി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ടീന്‍സ് മീറ്റ് വിളയാങ്കോട് വാദിസലാമില്‍ ആരംഭിച്ചു. എഴുത്തുകാരന്‍ താഹ മാടായി ഉദ്ഘാടനം ചെയ്തു. ലോകം അതിവേഗത്തില്‍ പോകുമ്പോള്‍ ടീനേജുകാര്‍ കണ്ണാടി നോക്കിയിരിക്കുന്ന അവസ്ഥയില്‍നിന്നു മാറി സര്‍ഗാത്മകമായി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിജി റിസോഴ്സ് പേഴ്സന്‍ എം. മനോജ് ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്‍റ് ടി. സുഹൈല അധ്യക്ഷത വഹിച്ചു. വി.കെ. നഫ്സീന സ്വാഗതം പറഞ്ഞു. അഫീദ ഖുര്‍ആന്‍ പാരായണം നടത്തി. എസ്.എല്‍.വി. മര്‍ജാന, സീനത്ത്, സക്കീന, ഷബാന, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി.
മെഡിക്കല്‍ ക്യാമ്പ്
മെഡിക്കല്‍ ക്യാമ്പ്
കണ്ണൂര്‍: കൗസര്‍ മെഡികെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ‘ഗള്‍ഫ് മാധ്യമം’ എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. കൗസര്‍ മെഡികെയര്‍ കണ്‍വീനര്‍ ഡോ. എ.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. വി.കെ. ഖാലിദ് സ്വാഗതവും ഡോ. എന്‍.പി. ബഷീര്‍ നന്ദിയും പറഞ്ഞു.
അവധിക്കാല സഹവാസ ക്യാമ്പ്
അവധിക്കാല
സഹവാസ ക്യാമ്പ്
സഹവാസ ക്യാമ്പ്
കണ്ണൂര്‍: എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ പത്താം ക്ളാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് കൗസര്‍ സ്കൂളില്‍ ഏപ്രില്‍ 13, 14, 15 തീയതികളില്‍ ഇസ്ലാമിക സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇസ്ലാമിക ആദര്‍ശം, വ്യക്തിത്വ വികസനം, ഐ.ടി ലോകം, കരിയര്‍ ഗൈഡന്‍സ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ പഠനസംഗമവും ചര്‍ച്ചകളും ഖുര്‍ആന്‍-ഹദീസ് ദര്‍സുകളുമുണ്ടാകും. വിദ്യാര്‍ഥികളുടെ മാനസിക-ശാരീരിക വളര്‍ച്ചക്കുതകുന്ന വിനോദങ്ങളും കായികമത്സരങ്ങളും ക്യാമ്പിന്‍െറ സവിശേഷതയാണ്. ഫോണ്‍: 9388790321, 8891 295 299.
Monday, April 9, 2012
ജനവഞ്ചനയുടെ പതിറ്റാണ്ടുകള്‍
ജനവഞ്ചനയുടെ പതിറ്റാണ്ടുകള്‍
വേണു കള്ളാര്‍
കണ്ണൂര്‍: 1987ല്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയാണ് പെട്ടിപ്പാലത്ത് തലശ്ശേരി നഗരസഭയുടെ മാലിന്യനിക്ഷേപത്തിനെതിരായ സമരം ഉദ്ഘാടനം ചെയ്തത്. അന്ന് സമരത്തിന്‍െറ മുന്‍നിരയില്‍ സി.പി.എമ്മായിരുന്നു. മാലിന്യവണ്ടികള്‍ പലതവണ തടഞ്ഞു. പൊലീസ് ഇടപെടലുണ്ടായി. വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. പെട്ടിപ്പാലത്തുകാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചതേയുള്ളൂ. പക്ഷേ, കോടിയേരി ബാലകൃഷ്ണന്‍ എം. എല്‍.എ നിലപാട് മാറ്റി. അദ്ദേഹം ഇപ്പോള്‍ തലശ്ശേരി നഗരസഭയുടെ പക്ഷത്താണ്. സി. പി.എം സമരപാതയില്‍നിന്ന് പിന്മാറുകയും ചെയ്തു. ഈയിടെ നഗരസഭക്കുവേണ്ടി സമരക്കാരെ ചര്‍ച്ചക്കു വിളിച്ച എം.എല്‍.എ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ പെട്ടിപ്പാലത്തുകാര്‍ക്ക് പലതരം രാഷ്ട്രീയ മറിമായങ്ങള്‍ക്ക് സാക്ഷികളാവേണ്ടിവന്നു. 1954ലാണ് പുന്നോല്‍ പെട്ടിപ്പാലത്ത് തലശ്ശേരി നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. ന്യൂമാഹി പഞ്ചായത്തില്‍പെട്ട കടല്‍തീരത്തോടു ചേര്‍ന്ന 8.5 ഏക്കര്‍ ഭൂമിയാണ് നഗരമാലിന്യങ്ങള്‍ തള്ളാന്‍ ഉപയോഗിക്കുന്നത്. മദ്രാസ് സര്‍ക്കാര്‍ പതിച്ചുനല്‍കിയതാണിതെന്ന് നഗരസഭാധികൃതര്‍ അവകാശപ്പെടുന്നു. തലശ്ശേരി സ്വദേശിയായ കുട്ടുക്കേയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി അന്യാധീനപ്പെട്ടപ്പോള്‍ നഗരസഭയുടെ കൈവശമായതാണെന്നും പറഞ്ഞുകേള്‍ക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ഇപ്പോള്‍ നഗരസഭയുടെ പക്കലില്ല.
മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയപ്പോള്‍ പ്രദേശവാസികള്‍ 1958ല്‍ കുറിച്ചിയില്‍ പരിസര ശുചീകരണ സമിതി എന്ന സംഘടന രൂപവത്കരിച്ചു. ഇവര്‍ ആരോഗ്യമന്ത്രിക്ക് നിവേദനവും മറ്റും നല്‍കിയെങ്കിലും പ്രത്യക്ഷ പ്രക്ഷോഭമൊന്നും നടത്തിയില്ല. പിന്നീട് പല ചെറുസമരങ്ങള്‍ ഉണ്ടായെങ്കിലും ശക്തിപ്രാപിച്ചില്ല. 1980കളില്‍ പൊതു പ്രവര്‍ത്തകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായിരുന്ന തളിപ്പറമ്പിലെ ഡോ. ബേബി വര്‍ഗീസ് പെട്ടിപ്പാലത്തുകാരെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി. 1987ലാണ് സി.പി.എം നേതൃത്വം സമരം ഏറ്റെടുത്തത്. 1995 വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ തുടര്‍ന്നു. അതുവരെ തലശ്ശേരി നഗരസഭ മുസ്ലിംലീഗാണ് ഭരിച്ചിരുന്നത്. 1996ല്‍ തലശ്ശേരി നഗരസഭയും പെട്ടിപ്പാലം ഉള്‍പ്പെടുന്ന ന്യൂമാഹി പഞ്ചായത്തും സി.പി.എമ്മിന്‍െറ ഭരണനിയന്ത്രണത്തിലായി. ഇതോടെ പാര്‍ട്ടി നേതാക്കള്‍ മാലിന്യവിരുദ്ധ സമരത്തില്‍നിന്ന് പിന്മറുകയായിരുന്നു.
ഈ സാഹചര്യത്തില്‍ 1997ലാണ് പൊതുജനാരോഗ്യ സംരക്ഷണ സമിതി സമരരംഗത്തത്തെുന്നത്. സി.പി.എം ഒഴികെയുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തം സമിതിക്ക് ലഭിച്ചു. ഇക്കാലത്തുതന്നെ മാലിന്യവിപത്തിനെതിരെ നാട്ടുകാരില്‍ ചിലര്‍ നിയമനടപടിയും തുടങ്ങിയിരുന്നു. പുന്നോല്‍ സ്വദേശികളായ ടി.എം. ലത്തീഫ്, എന്‍. ബഷീര്‍, ടി.കെ. മമ്മൂട്ടി എന്നിവര്‍ തലശ്ശേരി മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി വിധിയുണ്ടായി. നഗരസഭയും ന്യൂമാഹി പഞ്ചായത്തും ഇതിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. 1999 നവംബര്‍ 12ന് ഹൈകോടതിയും നഗരസഭക്കെതിരായി വിധിപുറപ്പെടുവിച്ചു. പെട്ടിപ്പാലത്തുനിന്ന് തലശ്ശേരി നഗരസഭ ഒഴിഞ്ഞുപോകണമെന്നും മാലിന്യം തള്ളല്‍ നിര്‍ത്തലാക്കണമെന്നുമായിരുന്നു ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി. മാലിന്യ നിക്ഷേപം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ഹൈകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവുണ്ടായത്.
എന്നാല്‍, ഹൈകോടതി വിധി നടപ്പാക്കാന്‍ തയാറാകാതെ പുതിയ പഴുതുകള്‍ തേടുകയാണ് നഗരസഭ ചെയ്തത്. പൊറുതിമുട്ടി ജനങ്ങള്‍ സമരത്തിനിറങ്ങുമ്പോള്‍ അധികൃതര്‍ ചര്‍ച്ചക്കു വിളിക്കുകയും അനുരഞ്ജന കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ് പതിവ്. 1999 മുതല്‍ 2011വരെ ഇങ്ങനെ എട്ടുതവണ കരാറുകള്‍ ഉണ്ടാക്കി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ജില്ലാ കലക്ടര്‍, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാറുടെ പ്രതിനിധി, ആര്‍.ഡി.ഒ എന്നിവരെ മധ്യസ്ഥരാക്കി നടത്തിയ ചര്‍ച്ചകളിലെ ഒത്തുതീര്‍പ്പ് ഉപാധികളില്‍ ഒന്നുപോലും നഗരസഭ നടപ്പാക്കിയില്ല. 1999 മേയ് മാസത്തിലാണ് ആദ്യ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. 1999 ഡിസംബര്‍ 31നകം മാലിന്യ നിക്ഷേപം നിര്‍ത്തലാക്കുമെന്നായിരുന്നു അന്ന് നഗരസഭ നല്‍കിയ ഉറപ്പ്. ഇത് പലതവണ ലംഘിച്ചു. 2010 ഒക്ടോബര്‍ 21ന് ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍െറ മധ്യസ്ഥതയില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒടുവിലത്തെ ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. 2011 ഒക്ടോബര്‍ 31ന് ശേഷം പെട്ടിപ്പാലത്ത് മാലിന്യം തള്ളില്ല എന്നതായിരുന്നു പ്രധാന തീരുമാനം. ജില്ലാ കലക്ടര്‍, തലശ്ശേരി നഗരസഭാ അധികൃതര്‍, ന്യൂമാഹി പഞ്ചായത്ത് അധികൃതര്‍, സമരസമിതി ഭാരവാഹികള്‍ എന്നിവരാണ് ഇതില്‍ ഒപ്പുവെച്ചത്.
രണ്ടുമാസം കൂടുമ്പോള്‍ മാലിന്യ നിക്ഷേപത്തിന്‍െറ തോത് 20 ശതമാനം വീതം കുറക്കാനും അങ്ങനെ ഒരു വര്‍ഷത്തിനകം പൂര്‍ണമായി മാലിന്യം ഇല്ലാതാക്കാനുമായിരുന്നു ധാരണ. ഇതിനായി നഗരസഭയിലെ എട്ടു കേന്ദ്രങ്ങളില്‍ വികേന്ദ്രീകൃത ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുമെന്നും ഗാര്‍ഹിക മാലിന്യങ്ങള്‍ പുറന്തള്ളുന്നത് നിരോധിക്കുമെന്നും കരാറില്‍പറഞ്ഞിരുന്നു. ഈ തീരുമാനങ്ങള്‍ക്കും പഴയ കരാറുകളുടെ അതേ ദുര്‍ഗതിയാണുണ്ടായത്. തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും തലശ്ശേരി ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഒത്തുതീര്‍പ്പ് കാലാവധി കഴിയുന്നതുവരെ ഒരു തവണയെങ്കിലും യോഗം ചേരാന്‍ ഈ കമ്മിറ്റിക്കു സാധിച്ചില്ല.
2011ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍. 2011 ഒക്ടോബര്‍ 31ന് ശേഷം പെട്ടിപ്പാലത്ത് മാലിന്യം തള്ളുകയില്ളെന്ന് നഗരസഭാധികൃതര്‍ ഉറപ്പുനല്‍കിയതായി ദേശീയ മനുഷാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അഡീഷനല്‍ ചീഫ് സെക്രട്ടറി മുഖേന മറുപടി നല്‍കി. പക്ഷേ, ഇതും പാഴ്വാക്കായി. ഉറപ്പുകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടപ്പോഴാണ് വീണ്ടും സമരമാരംഭിച്ചത്. വിശാല സമരമുന്നണി, മാലിന്യവിരുദ്ധ സമര സമിതി എന്നീ സംഘടനകളും പ്രശ്നമേറ്റെടുത്ത് സമരരംഗത്തത്തെി. പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപകേന്ദ്രത്തിന്‍െറ കവാടത്തില്‍ പന്തലുകളുയര്‍ത്തിയാണ് സത്യഗ്രഹ സമരമാരംഭിച്ചത്. 142 ദിവസം മാലിന്യലോറികളെ ഇങ്ങോട്ടു കടത്തിവിട്ടില്ല. സമാധാനപൂര്‍ണമായിരുന്നസമരത്തിന്‍െറ പേരില്‍ മാര്‍ച്ച് 20ന് പൊലീസ് അതിക്രമം ഉണ്ടാവുന്നതുവരെ ഒരു കേസുപോലും ഉണ്ടായില്ല. മാലിന്യനീക്കം തടസ്സപ്പെട്ടപ്പോള്‍ പലതവണ അനുരഞ്ജന ശ്രമങ്ങളുണ്ടായി. എം.എല്‍.എമാരുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി. പ്രശ്നപരിഹാരത്തിന് ഇനിയും സമയം അനുവദിക്കണമെന്നുതന്നെയായിരുന്നു അധികൃതരുടെ ആവശ്യം. ഓരോ തവണയും കൂടുതല്‍ സമയം ആവശ്യപ്പെടുന്ന പതിവ് തുടരുകയാണ് അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ 12 വര്‍ഷത്തെ അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഇനിയും അത്തരമൊരുകെണിയില്‍ തലവെച്ചുകൊടുക്കാനും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കൂടെനില്‍ക്കുന്ന നാട്ടുകാരെ കബളിപ്പിക്കാനും കഴിയില്ളെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാവ് പി.എം. അബ്ദുന്നാസിര്‍ ‘മാധ്യമ’ത്തോടുപറഞ്ഞു. മാലിന്യപ്രശ്നത്തില്‍ പൊലീസ് ഇടപെടില്ളെന്നും അതു സര്‍ക്കാറിന്‍െറ നയമല്ളെന്നുമാണ് സമരസമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍, ഇവിടെ സംഭവിച്ചത് അതല്ല. മാര്‍ച്ച് 20ന് പെട്ടിപ്പാലത്ത് പൊലീസ് ആക്ഷന്‍ നടത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ചേലോറയിലേക്ക് കഴിഞ്ഞ ദിവസവും സമരക്കാരെ മറികടന്ന് മാലിന്യലോറികള്‍ കടന്നുപോയത് വന്‍ പൊലീസ് പടയുടെ അകമ്പടിയോടെയാണ്. ആരാണ് നുണ പറയുന്നത് ? ആരാണ് തങ്ങളെ കബളിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് തിരിച്ചറിയാനാവുന്നില്ല.(തുടരും)

Courtesy:Madhyamam.09.04.12
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനം

അഴിമതിഭരണം ആഭ്യന്തര സുരക്ഷ
അപകടത്തിലാക്കുന്നു -കെ. അംബുജാക്ഷന്‍
അഴിമതിഭരണം ആഭ്യന്തര സുരക്ഷ
അപകടത്തിലാക്കുന്നു -കെ. അംബുജാക്ഷന്‍
ചക്കരക്കല്ല്: ആഭ്യന്തര സുരക്ഷയെപോലും അപകടത്തിലാക്കുന്ന അഴിമതിഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തന്‍ സാമ്പത്തികനയം കാരണം സാധാരണ പൗരന്‍െറ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തിലെ മുഴുവനാളുകള്‍ക്കും തുല്യമായ നീതിയും സമാധാനവും ലഭ്യമാക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരം യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസിന് പതാക കൈമാറി പാര്‍ട്ടി പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. പി.ബി.എ. ഫര്‍മിസ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മോഹന്‍ കുഞ്ഞിമംഗലം, ടോമി ജേക്കബ്, പള്ളിപ്രം പ്രസന്നന്‍, ടി. നാണി ടീച്ചര്‍, ഡോ. ശാന്തി ധനഞ്ജയന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റായി സി. ഇംതിയാസിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് കക്കാടിനെയും തെരഞ്ഞെടുത്തു. എ.എസ്. മുഹമ്മദ് ആശിഖ്, മിനി തോട്ടട, കാര്‍ത്യായനി ടീച്ചര്‍, ബിനി ഫെര്‍ണാണ്ടസ്, കെ.പി. ഇബ്രാഹിം, പനയന്‍ കുഞ്ഞിരാമന്‍, എം. കദീജ, പി. ഫാറൂഖ്, സി.പി. രഹ്ന ടീച്ചര്‍, കെ.കെ. ഫസല്‍, ഹാരിസ് ഏച്ചൂര്‍, സി.എച്ച്. മുസ്തഫ മാസ്റ്റര്‍, കെ.കെ. സുഹൈര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

പാലിയേറ്റിവ് യൂനിറ്റ് ഉദ്ഘാടനം
പാലിയേറ്റിവ് യൂനിറ്റ് ഉദ്ഘാടനം
പാനൂര്‍: പാനൂര്‍ ഫ്രൈഡേ ക്ളബിന്‍െറ ഒന്നാം വാര്‍ഷികവും ആശ്വാസ് പാലിയേറ്റിവ് യൂനിറ്റിന്‍െറ ഉദ്ഘാടനവും കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു. ഡോ. പി. മൊയ്തു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡി.എം.ഒ ഡോ. ആര്‍. രമേഷ് പാലിയേറ്റിവ് യൂനിറ്റ് സമര്‍പ്പിച്ചു. ബഷീര്‍ മുഹ്യുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം. സൂപ്പി, ഡോ. മുരളീധരന്‍, സി.എച്ച്. ഇസ്മാഈല്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു. പ്രഫ. എം. ഉസ്മാന്‍ സ്വാഗതവും എ. യൂസുഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷ
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന-ജില്ലാ തല പരീക്ഷകള്‍ മേയ് 20ന് നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 14 ആണെന്ന് ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു.
യുവജന സംഗമം
യുവജന സംഗമം
പയ്യന്നൂര്‍: സോളിഡാരിറ്റി യുവജന സംഗമം പയ്യന്നൂര്‍ ചൈതന്യ ഹാളില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. കെ.എം. മഖ്ബൂല്‍ പ്രഭാഷണം നടത്തി.
‘സോളിഡാരിറ്റി അര്‍ഥവും അടയാളവും’ എന്ന വിഷയത്തില്‍ ടി.കെ. മുഹമ്മദ് റിയാസും പേഴ്സനാലിറ്റി ഡെവലപ്മെന്‍റിനെകുറിച്ച് നിയാസ് ഒലിപ്പിലും ക്ളാസെടുത്തു. ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് കരിവെള്ളൂര്‍ സ്വാഗതവും ഫൈസല്‍ തായിനേരി നന്ദിയും പറഞ്ഞു.

Sunday, April 8, 2012
തീരാദുരിതമായി മാലിന്യം; ഒപ്പം പൊലീസ് ഭീകരതയും
തീരാദുരിതമായി മാലിന്യം;
ഒപ്പം പൊലീസ് ഭീകരതയും
ശുദ്ധവായുവിനും ജലത്തിനുംവേണ്ടി പൊരുതുന്ന പെട്ടിപ്പാലത്തെയും ചേലോറയിലെയും ജനങ്ങളെ ഭരണാധികാരികള്‍ നേരിടുന്നത് ലാത്തിയുടെ ശക്തി ഉപയോഗിച്ചാണ്. അര നൂറ്റാണ്ടിലേറെയായി നഗരമാലിന്യങ്ങളുടെ ജീര്‍ണത പേറുന്ന മനുഷ്യരുടെ ദുരിതാനുഭവങ്ങളിലൂടെ ഒരന്വേഷണം.
വേണു കള്ളാര്‍
കണ്ണൂര്‍: ‘എന്‍െറ കഴ്ത്തിലിട്ട ഷാള് വനിതാ പൊലീസ്കാര് രണ്ട് ഭാഗത്തേക്കും വെലിച്ച് പിടിച്ചു. കഴ്ത്ത് മുറുകി മുറിഞ്ഞ് ചോരവന്നു. നാവ് പൊറത്തേക്ക് തള്ളിയപ്പൊ ഒരു പൊലീസ്കാരന്‍ കാലിന്‍െറ മുട്ട് മടക്കി നട്ടെല്ലിന് കുത്തി’. മൂന്നു തവണ ശസ്ത്രക്രിയക്കു വിധേയയായ ന്യൂമാഹി പെട്ടിപ്പാലത്തെ റെനീഷ എന്ന വീട്ടമ്മക്ക് മാര്‍ച്ച് 20ന്‍െറ പ്രഭാതം ഇങ്ങനെയായിരുന്നു. ‘നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉമ്മാന്‍െറ കൈയ്യിന്ന് വെലിച്ച്മാറ്റി, കൈ രണ്ടും രണ്ടുഭാഗത്തേക്ക് വെലിച്ച്പിടിച്ച് മറ്റൊരാള് ലാത്തികൊണ്ട് വയറ്റില്‍ കുത്തി. കുട്ടി നെലവിളിച്ചപ്പൊ കണ്ട്നിന്ന ഡിവൈ.എസ്.പി പൊട്ടിച്ചിരിച്ചു’. മാലിന്യഭീകരതയെ ഗാന്ധിമാര്‍ഗത്തിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് രാക്ഷസനീതിയുടെ മുഖങ്ങള്‍ നേരില്‍ കാണേണ്ടിവന്നു. പെട്ടിപ്പാലത്തും ചേലോറയിലും നഗരസഭകളുടെ മാലിന്യനിക്ഷേപത്തിനെതിരെ പൊരുതാനിറങ്ങിയവരെ അധികൃതര്‍ നേരിട്ടത് ലാത്തിയുടെ കരുത്തുകൊണ്ടാണ്.
ന്യൂമാഹി പഞ്ചായത്തിലെ പെട്ടിപ്പാലത്ത് പൊലീസ് നടത്തിയ നരവേട്ടയുടെ ആഘാതത്തില്‍നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് ‘പൊലീസ്... പൊലീസ്’ എന്നു നിലവിളിക്കുന്നു. പൊലീസ് അതിക്രമങ്ങള്‍ക്ക് ഇരകളായ സ്ത്രീകളും പുരുഷന്മാരും വേദന തിന്നു കഴിയുന്നു. വീടുകള്‍ക്കുമുന്നിലൂടെ സദാ പൊലീസ് വാഹനങ്ങള്‍ റോന്തുചുറ്റുന്നു. പൊലീസുകാര്‍ വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും പേരുകള്‍ ശേഖരിക്കുന്നു.
ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ അവഗണിച്ച് തലശ്ശേരി നഗരസഭ പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരായ സമരം 142 ദിവസം പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായി അഞ്ഞൂറോളം പൊലീസുകാര്‍ വന്നിറങ്ങി നരനായാട്ടു തുടങ്ങിയത്. പുലര്‍ച്ചെ നാലരയോടെ തലശ്ശേരി ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്. സമരപ്പന്തലില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ആദ്യം പിടികൂടി ഇടിവണ്ടിയിലിട്ടു. വിവരമറിഞ്ഞത്തെിയ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിറിനെയും സുഹൃത്ത് മഹമൂദിനെയും അഞ്ചോളം പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അതിനുശേഷം സമരപ്പന്തലിനു തീയിട്ടു. പന്തലിനകത്തുണ്ടായിരുന്ന ഗാന്ധിജിയുടെ ഫോട്ടോയും കസേരകളും കത്തിനശിച്ചു. സമരപ്പന്തല്‍ കത്തുന്നതുകണ്ട് കൂട്ടത്തോടെ ഓടിയത്തെിയ സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളുമുള്‍പ്പെടുന്ന നാട്ടുകാരൊക്കെയും അതിക്രമത്തിനിരകളായി. കൂട്ടത്തോടെ എത്തിയ നാട്ടുകാര്‍ ഡിവൈ.എസ്.പിയുടെ ആജ്ഞകേട്ട് റോഡരികില്‍ ഇരുന്നപ്പോള്‍ പൊലീസ് സംഘം ഇവര്‍ക്കുനേരെ ഓടിവന്ന് അടി തുടങ്ങുകയായിരുന്നു. ഷോക്കേല്‍പിക്കുന്ന ഇലക്ട്രിക് ബാറ്റണാണ് ഡിവൈ.എസ്.പി മര്‍ദനത്തിനുപയോഗിച്ചത്. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും മര്‍ദിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. പലരുടെയും വസ്ത്രങ്ങള്‍ കീറി, കൈകാലുകള്‍ മുറിഞ്ഞ് ചോരയൊലിച്ചു. ഇതിനിടയിലാണ് സമരത്തിന്‍െറ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മുല്ലയുടെ മകള്‍ നാലു വയസ്സുകാരി ഇസ്സയെ ഉമ്മയുടെ കൈയില്‍നിന്ന് പിടിച്ചുവാങ്ങി ലാത്തികൊണ്ട് വയറ്റില്‍ കുത്തിയതും തടയാന്‍ ശ്രമിച്ച യുവതിയെ കഴുത്തിലെ ഷാള്‍ വലിച്ചുമുറുക്കി ശ്വാസം മുട്ടിച്ചതും. കുട്ടിയെ ലാത്തികൊണ്ട് കുത്തുന്ന ദൃശ്യം പത്രങ്ങളില്‍ വന്നപ്പോള്‍ അത് കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പറഞ്ഞ് പൊലീസിന്‍െറ ക്രൂരതയെ ന്യായീകരിക്കാനും ആളുണ്ടായി. നേരം പുലര്‍ന്നപ്പോഴേക്കും പുന്നോല്‍, പെട്ടിപ്പാലം പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസിന്‍െറ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. നിലവിളിയും ബഹളവും കേട്ട് ഓടിയത്തെിയ വീട്ടമ്മമാരെപോലും പിടികൂടി മര്‍ദിച്ച് പൊലീസ് വണ്ടിയില്‍ കയറ്റി. ബസിറങ്ങി വീട്ടിലേക്കു പോകുന്നവരും ജോലിസ്ഥലത്തേക്കു പോകാന്‍ ബസ്സ്റ്റോപ്പിലത്തെിയവരും പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ഥികളും ലാത്തിക്കിരകളായി. സ്ത്രീകളടക്കം നൂറോളം പേരെയാണ് പിടികൂടിയത്. ആരുടെയോ ആജ്ഞ നടപ്പാക്കാനത്തെിയ പൊലീസിന് എന്തിനാണ് ഇവരെ പിടികൂടിയതെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുറേപേരെ ഉച്ചയോടെ വിട്ടയച്ചു. ഓരോരുത്തരുടെയും ഫോട്ടോയെടുത്തശേഷമാണ് വിട്ടത്. 25 പുരുഷന്മാരും എട്ടു സ്ത്രീകളും ശേഷിച്ചു. ഇവരെ പിന്നീട് ന്യൂമാഹി, ധര്‍മടം പൊലീസ് സ്റ്റേഷനുകളിലേക്കു മാറ്റി. പൊലീസ് സ്റ്റേഷനിലും ഇവര്‍ക്ക് മര്‍ദനവും പീഡനവും അനുഭവിക്കേണ്ടിവന്നു. സമരനേതാവ് പി.എം. അബ്ദുന്നാസിറിനെ നാട്ടുകാരുടെ മുന്നില്‍വെച്ചാണ് ഡിവൈ.എസ്.പി കരണത്തടിച്ചത്. കസ്റ്റഡിയില്‍ സ്ത്രീകളുടെ മുന്നിലിട്ട് വിദ്യാര്‍ഥിയെ അടിച്ചവശനാക്കി. കോടതി സമയത്തിനുശേഷം രാത്രി വൈകി, കസ്റ്റഡിയിലായവരെ മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കുകയായിരുന്നു. അപ്പോഴേക്കും അറസ്റ്റിന് കാരണമുണ്ടാക്കാന്‍ രണ്ടു സംഭവങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.
മാലിന്യ നിക്ഷേപ കേന്ദ്രത്തിലത്തെിയ നഗരസഭയുടെ ലോറിക്ക് ദുരൂഹ സാഹചര്യത്തില്‍ തീപിടിച്ചു. പെട്ടിപ്പാലത്തുനിന്ന് അല്‍പമകലെ കെ.എസ്.ആര്‍.ടി.സി ബസിനു കല്ളേറുണ്ടായി. നൂറോളം പൊലീസുകാര്‍ ട്രഞ്ചിങ് ഗ്രൗണ്ടും പരിസരവും വളഞ്ഞുനില്‍ക്കുമ്പോഴാണ് ലോറി കത്തിയത്. തീവെച്ചയാളെന്നു സംശയിക്കുന്ന യുവാവ് കടലിലൂടെ നീന്തി ബോട്ടില്‍ കയറി രക്ഷപ്പെടുന്നത് പൊലീസ് നോക്കിനിന്നു. കത്തിയ ലോറിക്കു സമീപം കാണപ്പെട്ട ബൈക്ക് കസ്റ്റഡിയിലെടുക്കാനോ അത് ആരുടേതാണെന്ന് കണ്ടത്തൊനോ ശ്രമമുണ്ടായില്ല. പകരം സമരസമിതി പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള നീക്കമാണുണ്ടായത്. ഉച്ചക്ക് 12ഓടെയാണ് ലോറി കത്തിയത്.
നഗരസഭ തയാറാക്കി നല്‍കിയ പ്രതിപട്ടികയില്‍പെട്ടവര്‍ അന്നു രാവിലെമുതല്‍ രാത്രിവരെ പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നതിനാല്‍ ആ നാടകം പൊളിഞ്ഞു. ബസിനു കല്ളെറിഞ്ഞ കേസില്‍ പ്രതികളാക്കിയവരിലും സംഭവസമയത്ത് കസ്റ്റഡിയില്‍ കഴിയുകയായിരുന്നവരുണ്ട്. അതിരാവിലെ വീട്ടുമുറ്റത്ത്നിന്നും പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളും ഇതില്‍പെടും. ബസിനു കല്ളെറിഞ്ഞശേഷം ഓടിപ്പോയയാളെ പൊലീസ് കണ്ടിട്ടും പിന്തുടര്‍ന്ന് പിടികൂടാന്‍ തയാറായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കത്തിയ ലോറി തൊട്ടടുത്ത ദിവസംതന്നെ കൂത്തുപറമ്പ് റോഡിലെ വര്‍ക്ഷോപ്പിലത്തെി. നെയിംപ്ളേറ്റ് ധരിക്കാത്ത പൊലീസുകാരെയാണ് പെട്ടിപ്പാലത്ത് മര്‍ദനം നടത്താന്‍ നിയോഗിച്ചത്. ദുര്‍ഗന്ധത്തില്‍ മുങ്ങി, മാരക രോഗങ്ങള്‍ പേറി ജീവിതം വഴിമുട്ടിയപ്പോള്‍ മറ്റൊരു വഴിയും കാണാതെയാണ് വീട്ടമ്മമാരടക്കം സമരപാതയിലേക്കിറങ്ങിയത്. അഞ്ചു മാസത്തോളം പിന്നിട്ട പെട്ടിപ്പാലത്തെ സമരത്തിന്‍െറ ശക്തി എന്തും നേരിടാന്‍ തയാറായി സമരപ്പന്തലിലത്തെുന്ന സ്ത്രീകളാണ്. അവരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിന്തിരിപ്പിക്കാന്‍ പ്രയോഗിച്ച തന്ത്രമായിരുന്നു കണ്ണില്‍ചോരയില്ലാത്ത പൊലീസ് വേട്ട. (തുടരും)

Courtesy: Madhyamam.08.04.2012
മാഗസിന്‍ പ്രകാശനം
മാഗസിന്‍ പ്രകാശനം
ന്യൂ മാഹി: പെരിങ്ങാടി അല്‍ഫലാഹ് കോളജിന്‍െറ ‘തൂലികത്തുമ്പില്‍ നിന്ന്’ മാഗസിന്‍ മീഡിയ വണ്‍ ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഖാസിദ കലാം പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ സി.പി. ആയിശ ലാമിയ സമര്‍പ്പണ ഭാഷണം നടത്തി.
പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം മാനേജര്‍ എം. ദാവൂദും ആര്‍ട്സ് ഫെസ്റ്റ് വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം മൗലവി സുബൈര്‍ കൗസരിയും നിര്‍വഹിച്ചു. ഷര്‍മിന ഖാലിദ് സംസാരിച്ചു. തസ്ന ടീച്ചര്‍ സ്വാഗതവും മുഹമ്മദ് തന്‍സീം നന്ദിയും പറഞ്ഞു.

Saturday, April 7, 2012
OBIT_SAIFUNNISA
സൈഫുന്നിസ
കാഞ്ഞിരോട്: മായന്‍ മുക്ക് കൊമ്പന്റെവിട ബൈത്തുല്‍ റാഹത്ത് മന്‍സില്‍ സൈഫുന്നിസ (52) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ പുറവൂരിലെ കരിയാല്‍ അബ്ദുല്‍ ഖാദര്‍.
മക്കള്‍: ഫൈസല്‍ കെ.എം (കുവൈത്ത്), ഹസീന, സാബി ര്‍, സജീര്‍.
മരുമകന്‍: അബ്ദുല്‍ റഹൂഫ്.
സഹോദരങ്ങള്‍: റംല, മറിയം, ഹമീദ്, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ റഹിമാന്‍, പരേതനായ മുഹമ്മദ്.
Friday, April 6, 2012
മെഡിക്കല്‍ ക്യാമ്പ് എട്ടിന്
മെഡിക്കല്‍ ക്യാമ്പ് എട്ടിന്
കണ്ണൂര്‍: കൗസര്‍ മെഡികെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ബോധവത്കരണ ക്ളാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ടിന് രാവിലെ ഒമ്പതു മുതലാണ് ക്യാമ്പ്. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നീ വിഭാഗങ്ങളിലായി പരിശോധന നടത്തും. ക്യാമ്പില്‍ പരിയാരം മെഡിക്കല്‍ കോളജിലെയും മലബാര്‍ കാന്‍സര്‍ സെന്‍ററിലെയും പ്രമുഖ ഡോക്ടര്‍മാര്‍ സംബന്ധിക്കും. രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ 2711152, 9747335195 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പങ്കെടുക്കുന്നവര്‍ രാവിലെ 8.30ന് സ്കൂളിലത്തെണം.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ നിയോജക മണ്ഡലം പ്രഖ്യാപനം എട്ടിന്
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ നിയോജക
മണ്ഡലം പ്രഖ്യാപനം എട്ടിന്
മണ്ഡലം പ്രഖ്യാപനം എട്ടിന്
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ നിയോജക മണ്ഡലം യൂനിറ്റ് പ്രഖ്യാപന സമ്മേളനം എട്ടിന് വാരം യു.പി സ്കൂളില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
Thursday, April 5, 2012
സൗജന്യ ഹൃദ്രോഗ ക്യാമ്പ്
സൗജന്യ ഹൃദ്രോഗ ക്യാമ്പ്
കണ്ണൂര്‍: കണ്ണൂര്‍ മുസ്ലിം ജമാഅത്തിന്‍െറയും ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും ആഭിമുഖ്യത്തില്‍ 15ന് രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ ഗവ. സിറ്റി ഹൈസ്കൂളില്‍ സൗജന്യ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് നടത്തും.
ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. വൈ.എ. നാസറിന്‍െറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. പങ്കെടുക്കുന്നവര്‍ ഏഴിനകം താഴെപ്പറയുന്ന സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.
മുസ്ലിം ജമാഅത്ത് ഓഫിസ്, സിറ്റി ഫാര്‍മ, തയ്യില്‍ മെഡിക്കല്‍സ് കണ്ണൂര്‍ സിറ്റി, ഇമാം ഗസ്സാലി സ്കൂള്‍ വളപട്ടണം മന്ന, ടി.എന്‍ എന്‍റര്‍പ്രൈസസ്, ആശ്രയ മെഡിക്കല്‍സ് പുതിയതെരു, കക്കാട് മെഡിക്കല്‍സ്, കക്കാട് നാഷനല്‍ മെഡിക്കല്‍സ്, സ്റ്റേഡിയം കോംപ്ളക്സ്, എം.എം മെഡിക്കല്‍സ് സ്റ്റേഷന്‍ റോഡ്, സാജിദ് ഫാര്‍മ ചാലാട്, സി.എച്ച് മെഡിക്കല്‍ സെന്‍റര്‍ വാരം, തിലാനൂര്‍ മെഡിക്കല്‍സ്, എം.എം. ഹോസ്പിറ്റല്‍ പാപ്പിനിശ്ശരി, പ്രീത മെഡിക്കല്‍സ് താണ. ഫോണ്‍: 2732650, 9447690165.

പെട്ടിപ്പാലത്ത് സമരപ്പന്തല്‍ പുന:സ്ഥാപിച്ചു
പെട്ടിപ്പാലത്ത് സമരപ്പന്തല്‍ പുന:സ്ഥാപിച്ചു:
മാലിന്യകേന്ദ്രങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വം
സമ്പാദിക്കുന്നത് ദശകോടികള്‍ - കെ. വേണു

തലശ്ശേരി: മാര്‍ച്ച് 20ന് പുലര്‍ച്ചെ പൊലീസ് തീവെച്ച് നശിപ്പിച്ച പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരപ്പന്തല്‍ ഇന്നലെ പുന:സ്ഥാപിച്ചു. കേരളത്തിലെ പ്രമുഖ ആക്റ്റിവിസ്റ്റുകളുടെ സാന്നിധ്യത്തില്‍ പുന്നോലില്‍ നിന്ന് പെട്ടിപ്പാലത്തേക്ക് പ്രകടനമായത്തെിയാണ് നാട്ടുകാര്‍ പൊലീസ് നോക്കിനില്‍ക്കെ പന്തല്‍ പുന:സ്ഥാപിച്ചത്.
‘കേരളം പെട്ടിപ്പാലത്തേക്ക്’ പരിപാടി പുന്നോല്‍ ബസാറില്‍ കെ. വേണു ഉദ്ഘാടനം ചെയ്തു. മാലിന്യകേന്ദ്രങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വര്‍ഷംതോറും സമ്പാദിക്കുന്നത് ദശകോടികളാണെന്ന് വേണു പറഞ്ഞു. ജനാധിപത്യ സംവിധാനത്തോടുതന്നെ ജനങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുംവിധമാണ് രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും ഇന്ന് ജനകീയ സമരങ്ങളെ നേരിടുന്നത്. അധികാരകേന്ദ്രങ്ങളില്‍ മലിന മനസ്സുള്ളവരുടെ തിങ്ങിക്കയറ്റമാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കായി ശബ്ദുമുയര്‍ത്താന്‍ ഇന്നൊരു പഞ്ചായത്തംഗം പോലുമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് വേണു പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാല്‍, ഗ്രോ വാസു, സി.ആര്‍. നീലകണ്ഠന്‍, റസാഖ് പാലേരി, എന്‍. സുബ്രഹ്മണ്യന്‍, ടി.കെ. വാസു ലാലൂര്‍, കെ. കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി, കെ. സാദിഖ്, സുള്‍ഫത്ത് സുബ്രഹ്മണ്യന്‍, മധു കക്കാട്, പ്രേമന്‍ പാതിരിയാട്, പള്ളിപ്രം പ്രസന്നന്‍, പോള്‍സണ്‍ വടവാതൂര്‍, എന്‍.എം. ഷഫീഖ്, എന്‍.വി. അജയകുമാര്‍, കെ.എന്‍. സുലൈഖ, ജബീന ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, April 4, 2012
മലര്‍വാടി വിജ്ഞാനോത്സവം
മലര്‍വാടി വിജ്ഞാനോത്സവം
കണ്ണൂര്‍: മലര്‍വാടി വിജ്ഞാനോത്സവം സംസ്ഥാനതല മത്സരം മേയ് മൂന്നാം വാരം നടക്കും. ജില്ലയില്‍നിന്ന് മാടായി ഒതയമ്മാടം യു.പി സ്കൂളിലെ കെ. ആകാശ്, ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ സി. റഷ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും.
കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട്
സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍: ഉത്തര മലബാറുകാര്‍ക്ക് ആശ്വാസമേകി കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുറന്നു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസിന് കീഴിലുള്ള കേന്ദ്രം ഏപ്രില്‍ രണ്ടു മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ക്ക് രണ്ടിടത്തുമായി പാസ്പോര്‍ട്ട് അപേക്ഷ നല്‍കാം.
കണ്ണൂര്‍ പടന്നപ്പാലത്ത് തുടങ്ങിയ കേന്ദ്രത്തിന് മുന്നില്‍ ഇന്നലെ രാവിലെ തന്നെ അപേക്ഷകരുടെ തിരക്ക് കാണാമായിരുന്നു. രണ്ടു കേന്ദ്രങ്ങളിലുമായി ആദ്യദിവസം 250 പേരും ഇന്നലെ 300 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയാണ് ആളുകളെ അകത്തേക്ക് കടത്തുന്നത്.
സേവാകേന്ദ്രം വഴി അപേക്ഷ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്. www.passportindia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉണ്ടാക്കുക. സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം. ആവശ്യമായ അനുബന്ധരേഖകളും സ്കാന്‍ ചെയ്ത് ഇതോടൊപ്പം അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അപോയന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്യണം. അപോയന്‍റ്മെന്‍റ് സ്ളിപ്പിന്‍െറ പ്രിന്‍റ് ഒൗട്ട് എടുത്ത് സൂക്ഷിക്കണം. അപേക്ഷാ റഫറന്‍സ് നമ്പര്‍ കുറിച്ചുവെക്കുകയും വേണം.
തുടര്‍ന്ന് നിര്‍ദേശിക്കപ്പെടുന്ന സമയത്ത് ആവശ്യമായ രേഖകളുമായി സേവാകേന്ദ്രം സന്ദര്‍ശിക്കുക. കേന്ദ്രത്തില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിനാല്‍ അപേക്ഷകന്‍ തന്നെ നേരിട്ട് എത്തണം. അപേക്ഷകളുടെ സ്ഥിതി അറിയുന്നതിനും മറ്റു സഹായങ്ങള്‍ക്കും 1800-258-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ആവാം.

പെട്ടിപ്പാലം: DySP 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ പൗരാവകാശ ‘കോടതി വിധി’
പൗരാവകാശ ‘കോടതി വിധി’
തലശ്ശേരി: പെട്ടിപ്പാലത്ത് നടന്ന പൊലീസ് അതിക്രമത്തിന് നേതൃത്വം നല്‍കിയ തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിക്കെതിരെ ജില്ലാ പൗരാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ‘പ്രതീകാത്മക കോടതി’ വിധി. ഡിവൈ.എസ്.പി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ‘വിധി’യെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 29ന് പുന്നോലില്‍ സമിതി നടത്തിയ പൗരാവകാശ കോടതിയില്‍ ജനങ്ങള്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ‘വിധി’യെന്ന് പി.യു.സി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എ. പൗരന്‍ പറഞ്ഞു. ഗുരുതരമായ ‘നിയമലംഘനം’ നടത്തിയ നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ പഞ്ചായത്ത്രാജ് ആക്ടനുസരിച്ച് പരമാവധി നഷ്ടപരിഹാരമായ 250 രൂപ നഷ്ടപരിഹാരം നല്‍കണം.
കേരളം സമീപകാലത്തൊന്നും കാണാത്ത രീതിയില്‍ ഭീകരമായിരുന്നു പെട്ടിപ്പാലത്തെ പൊലീസ് അതിക്രമം. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും പൊലീസ് വെറുതെവിട്ടില്ല. സമരപന്തല്‍ പൊലീസ് കത്തിക്കുന്ന ബഹളം കേട്ട് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ സമരക്കാരായ സ്ത്രീകളോട് അസമയത്ത് വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ പെടുത്താവുന്ന വകുപ്പ് തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ഭീഷണി. വീട്ടമ്മമാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പൊലീസ് ഇടപെടല്‍. നെയിംപ്ളേറ്റ് ഇല്ലാത്ത യൂനിഫോം ധരിച്ചാണ് ജനക്കൂട്ടത്തെ പൊലീസുകാരില്‍ പലരും വേട്ടയാടിയത്.
അഡ്വ.പൗരന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരി ദേവന്‍, എം. സുല്‍ഫത്ത്, പി. അംബിക എന്നിവര്‍ ‘ജഡ്ജി’മാരായ പൗരാവകാശ ‘കോടതി’യില്‍ 28 പേര്‍ ഹാജരായി തെളിവു നല്‍കി.
മാലിന്യവണ്ടി കത്തിച്ചത് പൊലീസും നഗരസഭ അധികാരികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ‘കോടതി’ കണ്ടത്തെി. സമരക്കാര്‍ മുഴുവന്‍ അറസ്റ്റിലായിരിക്കെ, പൊലീസ് ബന്തവസ്സുള്ള സ്ഥലത്ത് വണ്ടി കത്തിച്ചത് സമരക്കാരാണെന്ന് പറയുന്നത് ഗൂഢാലോചനയാണ്. ബസിന്‍െറ ചില്ല് തകര്‍ത്തെന്ന കുറ്റം ചാര്‍ത്തി അറസ്റ്റു ചെയ്തത് നിരപരാധികളായ ചെറുപ്പക്കാരെയാണെന്നും ‘കോടതി’ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ്, എം. സുല്‍ഫത്ത്, പ്രേമന്‍ പാതിരിയാട്, സി. ശശി എന്നിവര്‍ പങ്കെടുത്തു.

‘കേരളം പെട്ടിപ്പാലത്തേക്ക്’
പരിപാടി ഇന്ന്
പരിപാടി ഇന്ന്
തലശ്ശേരി: സംസ്ഥാനത്തെ സാമൂഹിക-പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളേയും പങ്കെടുപ്പിച്ചുള്ള ‘കേരളം പെട്ടിപ്പാലത്തേക്ക്’ എന്ന പരിപാടി ഇന്ന് രാവിലെ 9.30ന് നടക്കും. കെ. വേണു, വിളയോടി വേണുഗോപാല്‍, ഗ്രോ വാസു, കെ. അജിത, സി.ആര്‍. നീലകണ്ഠന്‍, അഡ്വ.പി.എ പൗരന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സി.കെ. ജാനു, പി. മുജീബ്റഹ്മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Subscribe to:
Posts (Atom)