ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, April 9, 2012

വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനം

 
 
 
 
 
 
 
 
 
 വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനം
അഴിമതിഭരണം ആഭ്യന്തര സുരക്ഷ
അപകടത്തിലാക്കുന്നു -കെ. അംബുജാക്ഷന്‍
ചക്കരക്കല്ല്: ആഭ്യന്തര സുരക്ഷയെപോലും അപകടത്തിലാക്കുന്ന അഴിമതിഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തന്‍ സാമ്പത്തികനയം കാരണം സാധാരണ പൗരന്‍െറ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തിലെ മുഴുവനാളുകള്‍ക്കും തുല്യമായ നീതിയും സമാധാനവും ലഭ്യമാക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരം യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസിന് പതാക കൈമാറി പാര്‍ട്ടി പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. പി.ബി.എ. ഫര്‍മിസ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മോഹന്‍ കുഞ്ഞിമംഗലം, ടോമി ജേക്കബ്, പള്ളിപ്രം പ്രസന്നന്‍, ടി. നാണി ടീച്ചര്‍, ഡോ. ശാന്തി ധനഞ്ജയന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റായി സി. ഇംതിയാസിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് കക്കാടിനെയും തെരഞ്ഞെടുത്തു. എ.എസ്. മുഹമ്മദ് ആശിഖ്, മിനി തോട്ടട, കാര്‍ത്യായനി ടീച്ചര്‍, ബിനി ഫെര്‍ണാണ്ടസ്, കെ.പി. ഇബ്രാഹിം, പനയന്‍ കുഞ്ഞിരാമന്‍, എം. കദീജ, പി. ഫാറൂഖ്, സി.പി. രഹ്ന ടീച്ചര്‍, കെ.കെ. ഫസല്‍, ഹാരിസ് ഏച്ചൂര്‍, സി.എച്ച്. മുസ്തഫ മാസ്റ്റര്‍, കെ.കെ. സുഹൈര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

No comments:

Post a Comment

Thanks