ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, August 5, 2012

സഹൂലത് ജേണല്‍ പ്രകാശനം ചെയ്തു

 സഹൂലത് ജേണല്‍ പ്രകാശനം ചെയ്തു
 ന്യൂദല്‍ഹി: പലിശരഹിത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് സഹൂലത് ജേണല്‍ എന്നപേരില്‍ പുതിയ പ്രസിദ്ധീകരണം പുറത്തിറക്കി. സഹൂലത് മൈക്രോ ഫിനാന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ജേണലിന്‍െറ പ്രകാശനകര്‍മം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി ന്യൂദല്‍ഹിയില്‍ നിര്‍വഹിച്ചു.
ജേണലിന്‍െറ ലക്ഷ്യങ്ങളെക്കുറിച്ച് ചീഫ് എഡിറ്റര്‍ ഡോ. ഒൗസാഫ് അഹ്മദ് ചടങ്ങില്‍ വിശദീകരിച്ചു. ജാമിഅ മില്ലിയ ഇസ്ലാമിയയിലെ പശ്ചിമേഷ്യന്‍ പഠന വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ജാവേദ് ഖാന്‍, മില്ലി ഗസറ്റ് ചീഫ് എഡിറ്റര്‍ ഡോ. സഫറുല്‍ ഇസ്ലാംഖാന്‍, ജേണലിന്‍െറ അന്താരാഷ്ട്ര ഉപദേശക സമിതി അംഗം ഡോ. വഖാര്‍ അന്‍വര്‍, സഹൂലത് മൈക്രോ ഫിനാന്‍സ് സൊസൈറ്റി വൈസ് പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ അര്‍ഷാദ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു. സഹൂലത് മൈക്രോ ഫിനാന്‍സ് സൊസൈറ്റിയിലെ ഉസാമ ഖാന്‍ നന്ദി പറഞ്ഞു.

Saturday, August 4, 2012

KIDS MALL

റമദാന്‍ കിറ്റ് വിതരണം

റമദാന്‍ കിറ്റ്
വിതരണം
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഹിറാ സോഷ്യല്‍ സെന്‍ററില്‍ രണ്ടാംഘട്ട റമദാന്‍ കിറ്റ് വിതരണം ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ നിര്‍ധനരായ 58 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു.
എടക്കാട് സഫാ സെന്‍റര്‍ ഇമാം ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. അമീര്‍ അബ്ദുറഹിമാന്‍ ഖിറാഅത്ത് നടത്തി. കളത്തില്‍ ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി. റസാഖ് സ്വാഗതവും സി.വി.ഒ. ആസിഫ് നന്ദിയും പറഞ്ഞു. റഷാദ്, റംഷീദ്, ഹനീഫ, അമീന്‍  എന്നിവര്‍ നേതൃത്വം നല്‍കി.

മഅ്ദനി ഫോറം ജനകീയ ഫണ്ട്

 മഅ്ദനി ഫോറം ജനകീയ ഫണ്ട്
സമാഹരണം വിജയിപ്പിക്കണം
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനി നിയമസഹായത്തിനുവേണ്ടി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ആഗസ്റ്റ് 10ന് നടത്തുന്ന ജനകീയ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി എന്നിവരും മത-സാമൂഹിക-സാംസ്കാരിക നായകരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിചാരണത്തടവുകാരനായി ജയിലിലടക്കപ്പെട്ട മഅ്ദനിക്ക് പൗരാവകാശം എന്ന നിലക്ക് ലഭിക്കേണ്ട നിയമസഹായത്തിനുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ജാതി, മത, കക്ഷി വിത്യാസങ്ങളില്ലാതെ മുഴുവന്‍ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എം.എല്‍.എമാരായ ജമീലാ പ്രകാശം, പി.ടി.എ. റഹീം, കെ.ടി. ജലീല്‍, മുന്‍മന്ത്രി ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഡോ. ബലരാമന്‍, ഭാസുരേന്ദ്ര ബാബു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി, ടി. ആരിഫലി, പ്രഫ. അബ്ദുല്‍ ഹമീദ്, എസ്.എ. പുതിയവളപ്പില്‍, മൗലവി ജമാലുദ്ദീന്‍ മങ്കട, പൂന്തുറ സിറാജ്, അഡ്വ. എസ്. പ്രഹ്ളാദന്‍, പി.ഐ. നൗഷാദ്, വയലാര്‍ ഗോപകുമാര്‍, കടയ്ക്കല്‍ ജുനൈദ്, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്

 വിദേശ തൊഴിലന്വേഷകര്‍ക്ക് 
പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഒരുദിവസത്തെ പഠന ക്യാമ്പ് (പ്രീഡിപാര്‍ച്ചര്‍ ഓറിയന്‍േറഷന്‍ പ്രോഗ്രാം) ആഗസ്റ്റ് 25 ന് കോഴിക്കോട് ഹോട്ടല്‍ പാരമൗണ്ടില്‍ നടത്തും. വിസ സംബന്ധമായ പ്രശ്നങ്ങള്‍ തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. സ്റ്റഡി മെറ്റീരിയല്‍സ്, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും.  താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശം ലഭിക്കും. ഫോണ്‍: 0495 2304885, 0497 2765310, 9744328441, 9447653355.

Thursday, August 2, 2012

ALIF CENTRE

KANHIRODE KOOTTAM UAE LOGO

ASSAM HELP

അല്‍ഫലാഹ് കൗണ്‍സലിങ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

 അല്‍ഫലാഹ് കൗണ്‍സലിങ്
സെന്‍റര്‍ ഉദ്ഘാടനം ചെയ്തു
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ കീഴില്‍ പുതുതായി ആരംഭിക്കുന്ന അല്‍ഫലാഹ് സെന്‍റര്‍ ഫോര്‍ കൗണ്‍സലിങ് ആന്‍ഡ് ഗൈഡന്‍സ് സെന്‍റര്‍ കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ചൊക്ളി ഏരിയാ കണ്‍വീനര്‍ കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മുന്‍ പ്രസിഡന്‍റ് എന്‍.എം. കരീം മുഖ്യാതിഥിയായിരുന്നു. ബിലാല്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് ഹാജി, അല്‍ഫലാഹ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍, അല്‍ഫലാഹ് സ്കൂള്‍ വൈ. പ്രിന്‍സിപ്പല്‍ ഷര്‍മിന ഖാലിദ്, മാനേജര്‍ എം. ദാവൂദ്, ഡോ. സുനില്‍കുമാര്‍, ഡോ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. റിഫ്അത്ത് അഫ്രോസ സ്വാഗതവും സുചിത്ര നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സ്നേഹസംഗമം നടത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഫുഡ് ഹൗസ് ഓഡിറ്റോറിയത്തില്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി ഉദ്ഘാടനം ചെയ്യും.

സീറ്റൊഴിവ്

 സീറ്റൊഴിവ്
പഴയങ്ങാടി: വാദിഹുദ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കോംപ്ളക്സ് പ്രൈവറ്റ് ഐ.ടി.ഐയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ രണ്ടും മെക്കാനിക് മോട്ടോര്‍ വെഹ്ക്കിള്‍ ട്രേഡില്‍ ഒന്നും സീറ്റുകള്‍ ഒഴിവുണ്ട്.
 താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ആറിന് 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0497 2870485.

കെ.എസ്.ഇ.ബി ഓഫിസ് മാര്‍ച്ച് നടത്തി

 
 കെ.എസ്.ഇ.ബി ഓഫിസ് മാര്‍ച്ച് നടത്തി
ശ്രീകണ്ഠപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാകമ്മിറ്റിയംഗം കെ. സാദിഖ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ കാവുമ്പായി, എന്‍.വി. താഹിര്‍, യു.പി. നസീര്‍, ഖലീല്‍ നടുവില്‍, കെ.പി. അബ്രഹാം എന്നിവര്‍ സംസാരിച്ചു.
ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി ഓഫിസിലേക്ക് കര്‍ഷകസംഘം ഏരിയാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ജില്ലാ ജോ. സെക്രട്ടറി കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.എം. ശിവന്‍ അധ്യക്ഷത വഹിച്ചു. ടി.എം. ജോഷി, വി.സി. കുഞ്ഞിനാരായണന്‍, കെ.പി. രമണി, മലപ്പട്ടം പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

റമദാന്‍ റിലീഫ്, ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

റമദാന്‍ റിലീഫ്, ഭക്ഷ്യ കിറ്റുകള്‍
വിതരണം ചെയ്തു
കേളകം: യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ അടക്കാത്തോട്ടിലെ നിര്‍ധനരായ 45 കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കെ.എം. ഇസ്മാഈല്‍ നേതൃത്വം നല്‍കി.

ഭീകരാന്തരീക്ഷം അവസാനിപ്പിക്കണം -സോളിഡാരിറ്റി

 ജില്ലയിലെ ഭീകരാന്തരീക്ഷം
സി.പി.എം  അവസാനിപ്പിക്കണം
-സോളിഡാരിറ്റി

കണ്ണൂര്‍: നേതാക്കള്‍ നിയമത്തിനതീതരല്ളെന്നിരിക്കെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ അറസ്റ്റിന്‍െറ പേരില്‍ സി.പി.എം ജില്ലയിലുടനീളം നടത്തുന്ന അക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ളെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്‍റിന്‍െറ ബാധ്യതയാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും സെക്രട്ടേറിയറ്റ് ഓര്‍മപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, കെ.എം. മഖ്ബൂല്‍,എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.

Wednesday, August 1, 2012

KANHIRODE KOOTTAM UAE LOGO

ഇഫ്താര്‍ സംഗമം
കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് മഹല്ല് യു എ ഇ നിവാസികളുടെ കൂട്ടായ്മയായ “കാഞ്ഞിരോട് കൂട്ടം” ആഗസത് 3 വെള്ളിയാഴ്ച്ച ഷാര്‍ജ അല്‍നഹ്ദ (അന്‍സാര്‍ മാളിന് പിന്‍വശം) ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുന്നു. പരിപാടിയിലേക്ക് എല്ലാ മഹല്ല് നിവാസികളെയും കുടുംബ സമേതം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. For details, Please call 055-3949698

AL FALAH

ARAMAM

MALARVADY

Tuesday, July 31, 2012

WELFARE PARTY

ഇഫ്താര്‍ സംഗമം

 ഇഫ്താര്‍ സംഗമം 
ജമാഅത്തെ ഇസ്ലാമി ആയിപ്പുഴ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ കൂരാരി മസ്ജിദുല്‍ ഹുദയില്‍ ഇഫ്താര്‍ സംഗമം നടന്നു. എന്‍.എം. ഷബീര്‍ റമദാന്‍ സന്ദേശം നല്‍കി. കെ. മഷ്ഹൂദ്, കെ. മുസ്തഫ, കെ. ഫാറൂഖ്, എം. മഹ്മൂദ്, കെ. സലിം, യൂനുസ് സലിം മാസ്റ്റര്‍, കെ. മഹ്റൂഫ്, കെ. ശുഐബ്, സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും

 സൗഹൃദ സംഗമവും
ഇഫ്താര്‍ മീറ്റും
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സി.പി. ഹാരിസ് റമദാന്‍ സന്ദേശം നല്‍കി. എന്‍.എന്‍. അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ്, എം. അലി, എ.സി. അബൂ, രാജന്‍, വിനോദ് കുമാര്‍, പി.വി. നാരായണന്‍, കെ.വി. നിസാര്‍, കെ.ഇ.എന്‍. മജീദ്, എം. അബ്ദുല്‍ സത്താര്‍, സി.സി. നസീര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

22.5 ലക്ഷം വിതരണം ചെയ്തു

പാപ്പിനിശ്ശേരി ബൈത്തുസകാത്ത്
22.5 ലക്ഷം വിതരണം ചെയ്തു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ബൈത്തുസകാത്ത് കഴിഞ്ഞ വര്‍ഷത്തില്‍ 22.5 ലക്ഷം രൂപ വിവിധ സഹായധനമായി വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. 10.85 ലക്ഷം രൂപ ഭവന നിര്‍മാണം, റിപ്പയര്‍, കിണര്‍ നിര്‍മാണം എന്നീ മേഖലകളിലും ചികിത്സക്ക്  7.22 ലക്ഷവും വിനിയോഗിച്ചു. പ്രതിമാസ ധനസഹായമായി 4.5 ലക്ഷത്തോളവും നല്‍കി. വാര്‍ഷിക യോഗത്തില്‍ ജനറല്‍ സെക്രട്ടറി  സി.എച്ച്. മൊയ്തു കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചെയര്‍മാന്‍  കെ.പി. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. എന്‍ജിനീയര്‍ സി. അബ്ദുല്‍ഗഫൂര്‍, ടി.വി. അബ്ദുല്‍റഷീദ്, സി.പി. മൊയ്തു ഹാജി, കെ. ജലീല്‍ ഹാജി,ഇ.കെ. അഷ്റഫ് ഹാജി, കെ.പി. ഖാദര്‍കുട്ടി, ടി.കെ. അബ്ദുറഹ്മാന്‍ ഹാജി, ബി.പി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.പി. മഹമൂദ് നന്ദി പറഞ്ഞു.

വിശേഷ വിഭവമായി ബിരിയാണി കഞ്ഞി

 വിശേഷ വിഭവമായി ബിരിയാണി കഞ്ഞി
മട്ടന്നൂര്‍: ഒൗഷധക്കൂട്ടുകളടങ്ങിയ ബിരിയാണി കഞ്ഞി നോമ്പുതുറയിലെ വിശേഷ വിഭവം. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ ജുമാമസ്ജിദിലാണ് നോമ്പുതുറക്കാന്‍ ബിരിയാണി കഞ്ഞി വിതരണം ചെയ്യുന്നത്.
മുഗള്‍ രാജവംശകാലം മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ് ഈ വിഭവം. പില്‍ക്കാലത്ത് ചെന്നൈയിലും ബിരിയാണി കഞ്ഞി പ്രത്യേക ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. കഴിഞ്ഞ ആറുവര്‍ഷമായി മട്ടന്നൂരിലെ ഹിറാ മസ്ജിദ് കമ്മിറ്റി ബിരിയാണി കഞ്ഞിയാണ് നോമ്പുതുറക്കാന്‍ എത്തുന്നവര്‍ക്ക് നല്‍കിവരുന്നത്.
നേരിയരി, ആട്ടിറച്ചി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലി, പൊതീന തുടങ്ങി ബിരിയാണിയുടെ ചേരുവകളെല്ലാം കൃത്യമായി ഉപയോഗിച്ചാണ് ഇത് തയാര്‍ ചെയ്യുന്നത്. കൃത്യമായ അളവില്‍ ചേരുവകള്‍ ചേര്‍ത്ത് പ്രത്യേക രീതിയിലാണ് ഇത് പാകംചെയ്യുന്നത്.
ഹിറാമസ്ജിദില്‍ നോമ്പുതുറക്ക് മറ്റു വിഭവങ്ങളും ലഭ്യമാണ്. എന്നാല്‍, ബിരിയാണി കഞ്ഞിയുടെ രുചി പെരുമ കേട്ടറിഞ്ഞ് പല പ്രദേശങ്ങളില്‍നിന്നും ആളുകള്‍ ഇവിടെയത്തെുന്നുണ്ട്.Courtesy:Madhyamam_31-07-2012

സ്കോളര്‍ഷിപ് വിതരണം ചെയ്യണം -എസ്.ഐ.ഒ

ന്യൂനപക്ഷ സ്കോളര്‍ഷിപ്
വിതരണം ചെയ്യണം
-എസ്.ഐ.ഒ
കോഴിക്കോട്: രണ്ടുവര്‍ഷം മുമ്പ് കേന്ദ്രം അനുവദിച്ച എട്ടുകോടിയോളം രൂപയുടെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്്കോളര്‍ഷിപ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. നിരവധി ന്യൂനപക്ഷ വിദ്യാഭ്യാസ ഫണ്ടുകള്‍ സര്‍ക്കാറിന്‍െറ അനാസ്ഥമൂലം കെട്ടിക്കിടക്കുന്നുണ്ടെന്നും  ശിഹാബ് പൂക്കോട്ടൂര്‍ ആരോപിച്ചു.

Monday, July 30, 2012

BAITHUZAKATH VARAM

 
 
 

PRABODHANAM WEEKLY

MADHYAMAM WEEKLY

JUSTICE FOR MADANI FORUM

കാഷ് അവാര്‍ഡ് നല്‍കി

കാഷ് അവാര്‍ഡ് നല്‍കി
ചക്കരക്കല്ല്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഞ്ഞിരോട് സഹകരണ ബാങ്ക് കാഷ് അവാര്‍ഡ് നല്‍കി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് സി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി. ലക്ഷ്മണന്‍, എം. രാഘവന്‍, കോമത്ത് രമേശന്‍, വി.കെ. രാജീവന്‍, എം. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

സീറ്റൊഴിവ്

സീറ്റൊഴിവ്
പിലാത്തറ: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിളയാങ്കോട് വിറാസ് കോളജില്‍ ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍. 04972800614.