ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, June 10, 2013

‘ഒരു കൈ ഒരു തൈ’ കാമ്പയിന് തുടക്കം


‘ഒരു കൈ ഒരു തൈ’ കാമ്പയിന് തുടക്കം
കരൂപ്പടന്ന (തൃശൂര്‍ ): ‘നടൂ ഒരു കുഞ്ഞുതൈ, നേടൂ ഒരു തലമുറക്ക് തണല്‍’ എന്ന മുദ്രാവാക്യവുമായി മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി ബോധവത്കരണ കാമ്പയിന് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കരൂപ്പടന്ന ജെ ആന്‍ഡ് ജെ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള റിവര്‍ റിസര്‍ച് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ലത വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു.
ഇന്ന് നാമനുഭവിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ ഇളംതലമുറയല്ളെന്നും മുതിര്‍ന്ന തലമുറയാണെന്നും ഡോ. ലത അഭിപ്രായപ്പെട്ടു. കാമ്പയിന്‍െറ ഭാഗമായി മലര്‍വാടി ബാലസംഘാംഗങ്ങള്‍ സംസ്ഥാനത്ത് അരലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കും.
കരൂപ്പടന്ന ബാലസംഘം പ്രവര്‍ത്തകര്‍ പരിസ്ഥിതി ഗാനം ആലപിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍ അധ്യക്ഷത വഹിച്ചു.
മലര്‍വാടി അംഗങ്ങള്‍ തങ്ങളുടെ കൂട്ടുകാരെ മരം നടാന്‍ പ്രേരിപ്പിക്കുന്ന ‘ഗ്രീന്‍ ഷേക്ക് ഹാന്‍ഡ്’ പദ്ധതി ഉദ്ഘാടനം മലര്‍വാടി സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന്‍ നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് കായംകുളം, ജൈവ കര്‍ഷകന്‍ സലീം കാട്ടകത്ത്, കെ.കെ. യൂസഫ്, വീരാന്‍ പി. സെയ്ത്, കെ.എം. സഈദ്, മുസ്തഫ മങ്കട, ഫൈസല്‍ തൃശൂര്‍, ശംസുദ്ദീന്‍ ചാവക്കാട്, ശംസുദ്ദീന്‍ വേളം എന്നിവര്‍ സംബന്ധിച്ചു.
കാമ്പയിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആയിരം മലര്‍വാടി യൂനിറ്റുകളില്‍ ‘പച്ചപ്പ് -കാര്‍ഷിക പ്രദര്‍ശനം, ‘മഴ ദൃശ്യങ്ങള്‍’, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, , ‘വിജ്ഞാനപ്പച്ച’ പ്രശ്നോത്തരി, വഴിയോരപ്പച്ച, ഹരിതപ്രതിജ്ഞ, നന്മമരം, വിത്തറിവ്, കൃഷിഭവന്‍ സന്ദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ നൂറുദ്ദീന്‍ ചേന്നര അറിയിച്ചു.

അരിപ്പ സമരഭൂമിയില്‍ എസ്.ഐ.ഒയുടെ പുസ്തകം വിതരണം

അരിപ്പ  സമരഭൂമിയില്‍
എസ്.ഐ.ഒയുടെ
പുസ്തകം വിതരണം
കുളത്തൂപ്പുഴ(കൊല്ലം): പഠിക്കാന്‍ നിര്‍വാഹമില്ലാതെ സമരഭൂമിയില്‍ അകപ്പെട്ടുപോയ സമരക്കാരുടെ മക്കള്‍ക്ക്  എസ്.ഐ.ഒവിന്‍െറ കൈത്താങ്ങ്. സമരഭൂമിയിലെ വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ പഠനോപകരണങ്ങള്‍  വിതരണംചെയ്തു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി സമരഭൂമിയിലത്തെിയ വിദ്യാര്‍ഥികള്‍ക്ക്   ബുക്കും, പുസ്തകസഞ്ചിയും, കുടയും മറ്റുപകരണങ്ങളും നല്‍കി. ഒന്നുമുതല്‍ പ്ളസ്ടുവരെ പഠിക്കുന്ന 45 ലധികം വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങളത്തെിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം സമരക്കാരുടെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തില്‍ പിന്നാക്കംപോകരുതെന്ന   ഓര്‍മപ്പെടുത്തലാണ്  പഠനോപകരണ വിതരണത്തിലൂടെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പഠനോപകരണ വിതരണം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുളത്തൂപ്പുഴ ഏരിയാ പ്രസിഡന്‍റ് അബ്ദുസമദ്, സമരസമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍, ഊരുമൂപ്പന്‍ സി.കെ. തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, June 9, 2013

സ്ത്രീ സ്വത്വം തിരിച്ചറിയണം - ജി.ഐ.ഒ സമ്മേളനം


സ്ത്രീ സ്വത്വം  തിരിച്ചറിയണം -
ജി.ഐ.ഒ സമ്മേളനം
പഴയങ്ങാടി: സ്ത്രീ തിരിച്ചറിയണമെന്നും അവിടെയാണ് സ്ത്രീ സുരക്ഷ യാഥാര്‍ഥ്യമാകുന്നതെന്നും ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി സൗദ പേരാമ്പ്ര പറഞ്ഞു. സ്ത്രീ സുരക്ഷ പ്രമേയമാക്കി ജി.ഐ.ഒ മാടായി ഏരിയ കമ്മിറ്റി പഴയങ്ങാടി വ്യാപാര ഭവനില്‍ വെച്ച് സംഘടിപ്പിച്ച ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . 'സമകാലിക സമൂഹത്തിലെ സ്ത്രീ' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം അബൂ ഫാരിന്‍ മുഖ്യ പ്രഭാഷണം നടത്തി.  ജി.ഐ.ഒ  മാടായി ഏരിയാ പ്രസിഡല്‍് മര്‍ജാന ഷമീര്‍   അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ ഓര്‍ഗനൈസര്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി സമാപനം പ്രസംഗം നടത്തി. റഫീഹ ഖിറാഅത്തും ഫാഹിമ സ്വാഗതവും പറഞ്ഞു.

WANTED


‘ഒരു കൈ ഒരു തൈ’ കാമ്പയിന് ഇന്ന് തുടക്കം

‘ഒരു കൈ ഒരു തൈ’
കാമ്പയിന്  ഇന്ന് തുടക്കം
കോഴിക്കോട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി ജൂണ്‍ മാസം ‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍ നടത്തും.  അരലക്ഷം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തും.  നടുക എന്നതിനപ്പുറം തൈകളുടെ സംരക്ഷണവും വളര്‍ച്ചയും കാമ്പയിന്‍ ലക്ഷ്യമാക്കുന്നു .ഗ്രീന്‍ ഷേക്ഹാന്‍ഡ്, ഹരിതപ്രതിജ്ഞ, നന്മമരം, മഴവരവേല്‍പ്, വിത്തറിവ്, പുരപ്പുറത്തോട്ടം, പച്ചപ്പ്തേടി, ബയോപെഡസ്റ്റല്‍കോളം നിര്‍മാണം, വിജ്ഞാനപ്പച്ച തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കാമ്പയിന്‍െറ ഭാഗമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് തൃശൂര്‍ ജില്ലയിലെ കരൂപടന്ന ജെ ആന്‍ഡ് ജെ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവ് തൈ നട്ട് നിര്‍വഹിക്കും.

വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ ശക്തികള്‍

 വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ
ശക്തികള്‍  -ആരിഫലി
കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ നിലപാടുകള്‍ രൂപവത്കരിക്കുന്നത് നവസാമ്രാജ്യത്വ ശക്തികളാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യം  അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് പലതരം എന്‍.ജി.ഒകള്‍  സാമ്രാജ്യത്വ അഭീഷ്ടപ്രകാരം വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ കേരള എജുക്കേഷന്‍ കോണ്‍ഗ്രസിന്‍െറ പ്രഖ്യാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുന്നത് ഇപ്പോഴും സാമ്രാജ്യത്വത്തിനു വേണ്ടിയാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണഭോക്താക്കളും ഉപയോക്താക്കളും മാത്രമായിക്കൂടാ.
വിദ്യാഭ്യാസം എങ്ങനെയുള്ളതായിരിക്കണമെന്ന് പറയാനും അവര്‍ക്ക് അവകാശമുണ്ട്. പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും അത് ഏത് ദിശയിലായിരിക്കണമെന്ന് പറയാനും കഴിയണം. വിദ്യാഭ്യാസ മേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മികത വീണ്ടെടുക്കപ്പെടേണ്ടതുണ്ടെന്നും വിദ്യാഭ്യാസത്തിന്‍െറ ഘടകങ്ങളില്‍അതിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്‍െറ ധാര്‍മികത അടിച്ചേല്‍പ്പിക്കാതെ എല്ലാ മതവിഭാഗങ്ങള്‍ക്കും യോജിക്കാവുന്ന ധാര്‍മികത ഇക്കാര്യത്തില്‍ കണ്ടെത്തേണ്ടതുണ്ട്. അഴിമതി അടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍ പിഴുതെറിയും വിധമുള്ള  സമൂല പരിഷ്കരണമാണ് വിദ്യാഭ്യാസത്തില്‍  വരേണ്ടതെന്നും ആരിഫലി ചൂണ്ടിക്കാട്ടി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ഷഫീര്‍ ഷാ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്താണ് എജുക്കേഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

Saturday, June 8, 2013

WANTED


ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം നാളെ

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
ഉദ്ഘാടനം നാളെ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള, കൗസര്‍ യൂനിറ്റിന് കീഴിലുള്ള പുതിയ ബാച്ച് നാളെ രാവിലെ കൗസര്‍ കോംപ്ളക്സില്‍ കണ്ണൂര്‍ കാംബസാര്‍ ഖത്തീബ് ഹാഫിസ് അനസ് മൗലവി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

പഠനക്കിറ്റ് വിതരണം


പഠനക്കിറ്റ് വിതരണം
ഇരിട്ടി: എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനക്കിറ്റ് വിതരണം ചെയ്തു. ആറളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസും എം.ഐ.എം.എല്‍.പി സ്കൂളില്‍ സ്കൂള്‍ മാനേജര്‍ സി. നാസറും കിറ്റ് വിതരണം നടത്തി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വി. നിസാര്‍, ആശിഖ് കാഞ്ഞിരോട്, പി.ടി.എ പ്രസിഡന്‍റ് രവീന്ദ്രന്‍, വാര്‍ഡംഗം കുഞ്ഞിക്കണ്ണന്‍, മോഹനന്‍ മാസ്റ്റര്‍, ബെന്നി ലൂക്കോസ്, ഷഫീര്‍ ആറളം, കെ.വി. മുനീര്‍ മാസ്റ്റര്‍, അബ്ദുല്ല മാസ്റ്റര്‍, നഈം ഉളിയില്‍ എന്നിവര്‍ സംസാരിച്ചു. 50 കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.

പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന്

പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന് (08-06-2013)
ഇരിട്ടി: ഐഡിയല്‍ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം എട്ടിന് രാവിലെ 10ന് നരയമ്പാറ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Thursday, June 6, 2013

WANTED


പരിസ്ഥിതി സംരക്ഷണ റാലി നടത്തി.

പരിസ്ഥിതി സംരക്ഷണ റാലി
വാദിഹുദ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂള്‍ പരിസ്ഥിതി ക്ളബ് പഴയങ്ങാടി ടൗണില്‍ പരിസ്ഥിതി സംരക്ഷണ റാലി നടത്തി.  
വാദിഹുദ കാമ്പസില്‍ നടന്ന സെമിനാറില്‍ പയ്യന്നൂര്‍ കോളജ് സുവോളജി വിഭാഗം തലവന്‍ ഡോ.സ്വരന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ പി.കെ.മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു.   ടി.ഐ.ടി ട്രസ്റ്റ് സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി വൃക്ഷത്തൈ നട്ടു. 
അധ്യാപകരായ എം.പി.അസീസ്, ഒ.പി.രൂപ, എന്‍.ശ്രീനി, ഷീബ, എന്‍.എസ്.സതി, പി.വി.നിത്യ, അസ്ഹര്‍ അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അപേക്ഷ ക്ഷണിച്ചു

 അപേക്ഷ ക്ഷണിച്ചു
പഴയങ്ങാടി: ടി.ഐ.ടി ഗ്രൂപ്പിന്‍െറ പുതിയ സംരംഭമായ വാദിഹുദാ ഇസ്ലാമിക് അക്കാദമിയിലേക്ക് ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കാമ്പസ് മുട്ടത്താണ് സജ്ജീകരിച്ചിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കോമേഴ്സ്, ഹ്യുമാനിറ്റീസ്, അഫ്ദലുല്‍ ഉലമ (പ്രിലിമിനറി) എന്നീ കോഴ്സുകളും ഡിഗ്രി തലത്തില്‍ ബി.കോം, ബി.എ ഇംഗ്ളീഷ്, ബി.എ അറബിക് എന്നീ കോഴ്സുകളുമാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497-2875165, 8129010152.

പരിസ്ഥിതിദിനം

 പരിസ്ഥിതിദിനം
 കാഞ്ഞിരോട്: കാഞ്ഞിരോട് എ.യു.പി സ്കൂള്‍ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് പി.കെ. യമുന സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി വിഷയമാക്കി പോസ്റ്റര്‍ രചന, കഥാരചന, കുറിപ്പ് തയാറാക്കല്‍ എന്നിവയും നടന്നു. എം. വന്ദന, കെ. വസുമതി, കെ. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.

കേരള ഹജ്ജ് ഗ്രൂപ്പ് ഉംറ സംഘം 10ന് പുറപ്പെടും

 
കേരള ഹജ്ജ് ഗ്രൂപ്പ് ഉംറ സംഘം 
10ന് പുറപ്പെടും
കോഴിക്കോട്: കേരള ഹജ്ജ് ഗ്രൂപ്പിനുകീഴിലെ ജൂണ്‍ മാസ ഉംറ സംഘം സെക്രട്ടറി റഫീഖുര്‍റഹ്മാന്‍െറ നേതൃത്വത്തില്‍ ജൂണ്‍ 10ന് മക്കയിലേക്ക് യാത്രതിരിക്കും. കേരള ഹജ്ജ് ഗ്രൂപ്പ്  പ്രതിനിധി ഇബ്രാഹീം മുല്ല (ഹിറാ സെന്‍റര്‍) സംഘത്തെ അനുഗമിക്കും. 10ന് രാത്രി കരിപ്പൂര്‍-ജിദ്ദ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഘത്തിന്‍െറ യാത്ര. തീര്‍ഥാടകര്‍ക്കുള്ള ക്യാമ്പ് ജൂണ്‍ മൂന്നിന് ഹിറാ സെന്‍ററില്‍ നടന്നു. പി.പി. അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, മാലിക് ശഹ്ബാസ് എന്നിവര്‍ ക്ളാസെടുത്തു. പി.പി. അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. റമദാനിലേക്കുള്ള ഉംറ ബുക്കിങ് തുടരുന്നതായി സെക്രട്ടറി അറിയിച്ചു.

Wednesday, June 5, 2013

NIYA


പ്രകോപനപരമായ പോസ്റ്ററുകള്‍ നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

പ്രകോപനപരമായ
പോസ്റ്ററുകള്‍ നീക്കണം 
-വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും വിവിധ സംഘടനകള്‍ സ്ഥാപിച്ച പ്രകോപനപരമായ പോസ്റ്ററുകള്‍ പൊലീസ് നീക്കം ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ്, ജനറല്‍ സെക്രട്ടറി സി.പി. അശ്റഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
 പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് ഇത്തരം പോസ്റ്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഭാരവാഹികള്‍

 
ഭാരവാഹികള്‍
വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരോട് യൂനിറ്റ്: എം. മൊയ്തു (പ്രസി.), 
എസ്.പി. റഫീഖ് (സെക്ര.),
 കെ. മോഹനന്‍ (ട്രഷ.).

വായനദിന മത്സരം

 വായനദിന മത്സരം
കോഴിക്കോട്: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ വായനദിനത്തോടനുബന്ധിച്ച്  ഹൈസ്കൂള്‍ - ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു.
രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തുക. ജൂണ്‍ 19ന് നടക്കുന്ന സ്കൂള്‍തലമത്സരത്തില്‍ 30ശതമാനം ചോദ്യങ്ങള്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങളില്‍നിന്നും മറ്റുള്ളവ കലാസാഹിത്യസാംസ്കാരിക ശാസ്ത്രമേഖലയില്‍ നിന്നുമായിരിക്കും. സ്ഥാപനതല മത്സത്തില്‍നിന്ന് വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ ജൂണ്‍ 30ന് നടക്കുന്ന രണ്ടാംഘട്ട മത്സരത്തില്‍ പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  0495- 2721655, 8714244698

‘മഫ്ത’ വിഷയത്തില്‍ തിരുത്തല്‍ നടപടി സ്വാഗതാര്‍ഹം -ജി.ഐ.ഒ

 
‘മഫ്ത’ വിഷയത്തില്‍ തിരുത്തല്‍ നടപടി
സ്വാഗതാര്‍ഹം -ജി.ഐ.ഒ
കോഴിക്കോട്:  ആലുവ നിര്‍മല സ്കൂള്‍ മാനേജ്മെന്‍റ് മഫ്ത വിഷയത്തില്‍ എടുത്ത തിരുത്തല്‍ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്ന് ജി.ഐ.ഒ കേരള സെക്രട്ടേറിയറ്റ് വിലയിരുത്തി.
കേരളത്തിലെ മുസ്ലിം സ്ത്രീക്ക് അവരുടെ മതപരമായ വസ്ത്രം ധരിക്കുവാന്‍ എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വാശ്രയ, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പലതും അനുവദിക്കുന്നില്ല. ഇത് ഒരു പൗരന്‍െറ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.
ഇത്തരം നിലപാടെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവ

Tuesday, June 4, 2013

web


പഠനോപകരണങ്ങള്‍ നല്‍കി

 
പഠനോപകരണങ്ങള്‍ നല്‍കി
പയന്നൂര്‍: എസ്.ഐ.ഒ പയ്യന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പുസ്തകം, കുട, ബാഗ് എന്നിവ വിതരണം ചെയ്തു. പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി സ്കൂളില്‍ ഡോ. കെ.പി.ഒ. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ടി.കെ. റഫീഖ്, രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മുസഫിവിര്‍ സ്വാഗതവും ആകിഫ് നന്ദിയും പറഞ്ഞു.

Monday, June 3, 2013

MADHYAMAM


ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് കിസാന്‍ ഹരിതാഭമാക്കും

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട്
കിസാന്‍ ഹരിതാഭമാക്കും
കണ്ണൂര്‍: മാലിന്യപ്രശ്നം കൊണ്ട് വീര്‍പ്പുമുട്ടുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് ലോക പരിസ്ഥിതി ദിനത്തിന്‍െറ ഭാഗമായി ഹരിതാഭമാക്കാന്‍ കിസാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
ചൊവ്വാഴ്ച രാവിലെ 9.30ന് ആദ്യഘട്ടമായി 1000 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. വൃക്ഷത്തൈ നടുന്നതിന്‍െറ ഉദ്ഘാടനം കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. കിസാന്‍ ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിക്കും. ഫോറസ്റ്റ് ഉത്തരമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സൗജന്യമായി 1000 വൃക്ഷത്തെകള്‍ വിതരണം ചെയ്യും. വിതരണോദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. അബ്ദുല്‍കരീം നിര്‍വഹിക്കും. ബുധനാഴ്ച വൈകീട്ട് നാലിന്  സമ്പൂര്‍ണ ശുചിത്വ ബോധവത്കരണക്ളാസിന്‍െറയും തുണിസഞ്ചി വിതരണത്തിന്‍െറയും ഉദ്ഘാടനം ജില്ല പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ നിര്‍വഹിക്കും.

സ്വാഗതസംഘം രൂപവത്കരിച്ചു

സ്വാഗതസംഘം രൂപവത്കരിച്ചു
കണ്ണൂര്‍: ‘ആത്മീയതയിലേക്ക്, ആത്മീയ രാഷ്ട്രീയത്തിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ എസ്.ഐ.ഒ കണ്ണൂര്‍ ഏരിയാ സമ്മേളന പ്രഖ്യാപനം പൂതപ്പാറ സൗത്ത് യു.പി സ്കൂളില്‍ ജൂണ്‍ 23ന് നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ് ഫാസില്‍ അബ്ദു അധ്യക്ഷത വഹിച്ചു. ഹംദാന്‍ ഖാലിദ് സ്വാഗതവും മുഹ്സിന്‍ താണ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഹനീഫ മാസ്റ്റര്‍ (രക്ഷാധികാരി), ജൗഹര്‍ അബ്ദു (കണ്‍), അംജദ് താണ (അസി. കണ്‍), ശുഹൈബ് ചാലാട്, സജാസ് ചാലാട്, റഷീദ് മാസ്റ്റര്‍ (വകുപ്പ് കണ്‍.)

Sunday, June 2, 2013

ARAMAM MONTHLY


AL FALAH

 
 

ജി.ഐ.ഒ ഏരിയാ സംഗമം

 ജി.ഐ.ഒ ഏരിയാ സംഗമം
കണ്ണൂര്‍: ജി.ഐ.ഒ സ്ത്രീ സുരക്ഷാ കാമ്പയിനിന്‍െറ ഭാഗമായി കണ്ണൂര്‍ ഏരിയാ സംഗമം കൗസര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ കണ്ണൂര്‍ ഏരിയാ സെക്രട്ടറി ടി.കെ. ജംഷീറ ‘സ്ത്രീ സുരക്ഷ ഇസ്ലാമില്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ഏരിയാ പ്രസിഡന്‍റ് ഖന്‍സ ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സി.എച്ച്. ഫരീദ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ വനിതാ കണ്‍വീനര്‍ നസീറ സമാപന പ്രസംഗം നടത്തി. ആരിഫ സ്വാഗതം പറഞ്ഞു.

വാദിഹുദ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം

 വാദിഹുദ ഇസ്ലാമിക്
അക്കാദമി ഉദ്ഘാടനം
പഴയങ്ങാടി. ടി.ഐ.ടി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ കീഴില്‍ മുട്ടം വാദിനൂര്‍ കാമ്പസില്‍ ആരംഭിച്ച വാദിഹുദ ഇസ്ലാമിക് അക്കാദമിയുടെ ഉദ്ഘാടനം തിരുവനന്തപുരം പാളയം പള്ളി ഇമാം മൗലവി ജമാലൂദ്ദീന്‍ മങ്കട നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം  ചെയ്തു.
ടി.ഐ.ടി വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ് ശഫീഖ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന, അബ്ദുല്‍ അസീസ് പുതിയങ്ങാടി എന്നിവര്‍ സംസാരിച്ചു.
ടി.ഐ.ടി സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി സ്വാഗതവും ഇഖ്ബാല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. 

ജി.ഐ.ഒ ഏരിയാ സമ്മേളനം


ജി.ഐ.ഒ ഏരിയാ സമ്മേളനം 
 വളപട്ടണം: സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്ത്രീ സുരക്ഷാ കാമ്പയിനിന്‍െറ ഭാഗമായി ജി.ഐ.ഒ വളപട്ടണം ഏരിയാ സമ്മേളനം നടത്തി. മുന്‍ ജില്ലാ സമിതിയംഗം ടി.പി. സൈനബ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് ടി.പി. അശീറ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്‍റ് സെക്രട്ടറി കെ.കെ. നസ്റീന, കെ.കെ. ഹാരിസ്, എം.സി. ഇഫ്രത്ത്, എം.സി. ജുമൈല എന്നിവര്‍ സംസാരിച്ചു.