ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, June 10, 2013

അരിപ്പ സമരഭൂമിയില്‍ എസ്.ഐ.ഒയുടെ പുസ്തകം വിതരണം

അരിപ്പ  സമരഭൂമിയില്‍
എസ്.ഐ.ഒയുടെ
പുസ്തകം വിതരണം
കുളത്തൂപ്പുഴ(കൊല്ലം): പഠിക്കാന്‍ നിര്‍വാഹമില്ലാതെ സമരഭൂമിയില്‍ അകപ്പെട്ടുപോയ സമരക്കാരുടെ മക്കള്‍ക്ക്  എസ്.ഐ.ഒവിന്‍െറ കൈത്താങ്ങ്. സമരഭൂമിയിലെ വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ പഠനോപകരണങ്ങള്‍  വിതരണംചെയ്തു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി സമരഭൂമിയിലത്തെിയ വിദ്യാര്‍ഥികള്‍ക്ക്   ബുക്കും, പുസ്തകസഞ്ചിയും, കുടയും മറ്റുപകരണങ്ങളും നല്‍കി. ഒന്നുമുതല്‍ പ്ളസ്ടുവരെ പഠിക്കുന്ന 45 ലധികം വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങളത്തെിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം സമരക്കാരുടെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തില്‍ പിന്നാക്കംപോകരുതെന്ന   ഓര്‍മപ്പെടുത്തലാണ്  പഠനോപകരണ വിതരണത്തിലൂടെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പഠനോപകരണ വിതരണം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുളത്തൂപ്പുഴ ഏരിയാ പ്രസിഡന്‍റ് അബ്ദുസമദ്, സമരസമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍, ഊരുമൂപ്പന്‍ സി.കെ. തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks