Monday, March 12, 2012
കൂട്ടുപുഴ പാലം അടച്ചിടുന്നത് മാറ്റി
കൂട്ടുപുഴ പാലം
അടച്ചിടുന്നത് മാറ്റി
അടച്ചിടുന്നത് മാറ്റി
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിന്‍െറ ഭാഗമായി 13ന് കൂട്ടുപുഴ പാലം അടച്ചിടാനുള്ള തീരുമാനം ജോലി സൗകര്യാര്‍ഥം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.
സംഘാടക സമിതി രൂപവത്കരിച്ചു
സംഘാടക സമിതി
രൂപവത്കരിച്ചു
രൂപവത്കരിച്ചു
ഇരിക്കൂര്‍: ഏപ്രില്‍ എട്ടിന് ശ്രീകണ്ഠപുരത്ത് നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന് കൂടാളി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ബി.എം ഫര്‍മീസ്, ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ജബ്ബാര്‍ ഹാജി, വി.വി. രാഘവന് നടുവില്‍, രാഘവന് കാവുമ്പായി എന്നിവര്‍ സംസാരിച്ചു. എം.പി. നസീര്‍ സ്വാഗതവും സി.സി. ഫാത്തിമ ടീച്ചര്‍ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി ജോജോ മാസ്റ്റര്‍ (ചീഫ് അഡൈ്വസര്‍), പി.വി. രാഘവന് (ചെയര്‍.), കെ.പി. ഹനീഫ ചെങ്ങളായി, രാമദാസ് നടുവില്‍, സി.സി. ഫാത്തിമ ടീച്ചര്‍, തോമസ് ചാണ്ടി ഉളിക്കല്‍ (വൈസ് ചെയര്‍.), എം.പി. നസീര്‍ (ജനറല്‍ കണ്.), രാഘവന് കാവുമ്പായി, ഹാഷിര്‍ ശ്രീകണ്ഠപുരം, ഉസ്മാന് ചെങ്ങളായി, പ്രീജ ടീച്ചര്‍ (കണ്.) എന്നിവരെ തെരഞ്ഞെടുത്തു.

‘കൗമാര മന:ശാസ്ത്രം’ പ്രകാശനം ചെയ്തു
‘കൗമാര മന:ശാസ്ത്രം’ പ്രകാശനം ചെയ്തു
കണ്ണൂര്‍: ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി രചിച്ച ‘കൗമാര മനഃശാസ്ത്രം’ കണ്ണൂരില്‍ യു.കെ. കുമാരന് പ്രകാശനം ചെയ്തു. വാണിദാസ് എളയാവൂര് പുസ്തകം ഏറ്റുവാങ്ങി. ഡോ. ട്രീസ പാലക്കല്‍ പുസ്തകം പരിചയപ്പെടുത്തി. താഹ മാടായി, കെ. പ്രമോദ്, സുധീര്‍ബാബു, കളത്തില്‍ ബഷീര്‍, ജമാല്‍ കടന്നപ്പള്ളി, പി.വി. മഹമൂദ്, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു.
Sunday, March 11, 2012
സഫ സ്കൂള്‍ വാര്‍ഷികാഘോഷം
സഫ സ്കൂള്‍ വാര്‍ഷികാഘോഷം
ചക്കരക്കല്ല്: സഫ ഇംഗ്ളീഷ് സ്കൂള്‍, സഫ മോറല്‍ സ്കൂള്‍ എന്നീ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം ‘സഫ ചാരിറ്റബിള്‍ ട്രസ്റ്റ്’ ചെയര്മാന് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എന്‍.വി. ജാഫര്‍, ഡോക്ടര്‍ കെ.പി. അബ്ദുല്‍ഗഫൂര്‍, ഡോക്ടര്‍ സി.കെ. സലീം എന്നിവര്‍ സംസാരിച്ചു. സമീറ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ വി.എന്‍. ഹാരിസ് ക്ളാസെടുത്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു
കൂടങ്കുളം ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കും
കൂടങ്കുളം ഐക്യദാര്‍ഢ്യ
പരിപാടികള്‍ സംഘടിപ്പിക്കും
പരിപാടികള്‍ സംഘടിപ്പിക്കും
കോഴിക്കോട്: മാര്‍ച്ച് 11 ലോകത്തുടനീളം ഫുകുഷിമ ദുരന്തത്തിന്‍െറ സ്മരണകള്‍ പങ്കിടുമ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ റസാഖ് പാലേരി അറിയിച്ചു.
മനുഷ്യരാശിയെ വിനാശത്തിലേക്ക് നയിക്കുന്ന ആണവോര്‍ജ സ്രോതസ്സുകളില്‍നിന്ന് ലോകം പിന്മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഗവണ്മെന്റും ആണവോര്‍ജത്തിനനുകൂലവും കൂടങ്കുളം സമരത്തിനെതിരെയും സ്വീകരിക്കുന്ന വഴിവിട്ട നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്.
ഫുകുഷിമ ദിനത്തില്‍ കാസര്‍കോട് ബേക്കല്‍ ബീച്ച്, നീലേശ്വരം, പയ്യന്നൂര്‍, കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, കൃഷ്ണമേനോന് വനിതാ കോളജ് കാമ്പസ്, പെട്ടിപ്പാലം മാലിന്യവിരുദ്ധ സമര പന്തല്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലും പ്രധാന ടൗണുകളിലും ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങളും സമര പ്രതിജ്ഞയും സംഘടിപ്പിക്കും. മാര്‍ച്ച് 15ന് കേരളത്തിലെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ കൂടങ്കുളം സമര പന്തലിലേക്ക് ഫുകുഷിമ സ്മൃതിയാത്ര സംഘടിപ്പിക്കും.
കൂടങ്കുളത്തെയും പരിസരത്തെയും തൊഴിലാളികള്‍ തൊഴില്‍ ഉപേക്ഷിച്ച് ഫുകുഷിമ സ്മൃതിയാത്രയില്‍ പങ്കുചേരും. എന്‍. സുബ്രഹ്മണ്യന്, രാമചന്ദ്രന്, പി.ഐ. നൗഷാദ്, കെ. സഹദേവന് തുടങ്ങിയ സമര നേതാക്കള്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ഫുകുഷിമ സ്മൃതി പ്രഭാഷണം നടത്തും.
യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് റസാഖ് പാലേരി, കണ്‍വീനര്‍, കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി (ഫോണ്‍: 094446461176യുമായി ബന്ധപ്പെടണം.

Saturday, March 10, 2012
മലയാള സിനിമയില്‍ നടക്കുന്നത് പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി
മലയാള സിനിമയില്‍ നടക്കുന്നത്
പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി
പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി
കണ്ണൂര്‍: പ്രതിലോമ രാഷ്ട്രീയവത്കരണത്തിനുള്ള ശ്രമങ്ങളാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ‘ആദിമധ്യാന്തം’ സിനിമയുടെ സംവിധായകന് ഷെറി അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൗണ്‍സ്ക്വയറില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രതിലോമപരമായ ഉള്ളടക്കങ്ങളുമായാണ് മലയാളത്തില്‍ സിനിമകള്‍ ഇറങ്ങുന്നത്. തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ ‘ആദിമധ്യാന്തം’ തഴയപ്പെട്ടപ്പോള്‍ തങ്ങളുടെ ഭാഗം ആദ്യമായി ലോകത്തിനു മുന്നില്‍ പറയാന്‍ വഴിതന്നത് ‘മാധ്യമം’പത്രമാണ്. സിനിമക്ക് ഇന്ന് ലഭിച്ച അംഗീകാരത്തിന് മാധ്യമത്തോട് കടപ്പെട്ടിരിക്കുന്നു.ആനന്ദ് പട്വര്ധന് ഇന്ത്യന്‍ ജാതീയതയെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിക്ക് ഉത്തരേന്ത്യയില്‍ വലിയ ജനക്കൂട്ടമാണ് ലഭിക്കുന്നത്.
ഈ ആള്‍ക്കൂട്ടങ്ങള്‍ ഭരണാധികാരികളെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. മലയാളത്തിലും അത്തരം സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ട്. അവയെ മുളയിലേ നുള്ളിക്കളയാനുള്ള ശ്രമങ്ങളുമുണ്ടെന്ന് ഷെറി ചൂണ്ടിക്കാട്ടി. ആദിമധ്യാന്തം സിനിമയുടെ നിര്‍മാതാവ് പി.എ. റഷീദിനെയും ആദരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് ഷെറിക്കും റഷീദിനും ഉപഹാരം നല്കി.

സര്‍ഗസായാഹ്നം
സര്‍ഗസായാഹ്നം
കണ്ണൂര്‍: തനിമ കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ സര്‍ഗ സായാഹ്നം സംഘടിപ്പിച്ചു. തനിമ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ധാര്‍മികതയിലും നന്മയിലുമൂന്നിയ കലാസൃഷ്ടികളാണ് ഉണ്ടാവേണ്ടതെന്നും അത്തരം സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ തനിമ പ്രസിഡന്റ് ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.തനിമ സംസ്ഥാന കമ്മിറ്റിയംഗം ടി.പി. മുഹമ്മദ് ശമീം സംസാരിച്ചു. സെക്രട്ടറി സി.പി.മുസ്തഫ സ്വാഗതം പറഞ്ഞു.
കവിയരങ്ങ് കളത്തില്‍ ബഷീര്‍ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. പപ്പന് ചെറുതാഴം, അബ്ദുല്‍ അസീസ് പുതിയങ്ങാടി, പുരുഷന് ചെറുകുന്ന് എന്നിവര്‍ കവിത ആലപിച്ചു. തുടര്‍ന്ന് തനിമ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയും നടന്നു.

കുടുക്കിമൊട്ടയില്‍ നാല് കടകളില്‍ മോഷണം
കുടുക്കിമൊട്ടയില്‍ നാല്
കടകളില്‍ മോഷണം
കടകളില്‍ മോഷണം
കാഞ്ഞിരോട്: കുടുക്കിമൊട്ട ടൗണിലെ കടകളില്‍ മോഷണം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് നാലു കടകളില്‍ മോഷണം നടന്നത്. കെ. നജീബിന്‍െറ ഉടമസ്ഥതയിലുള്ള ബേക്കറി,ഫ്രൂട്സ്കട, കുടുംബശ്രീ സംരംഭമായ പൗര്‍ണമി ടെക്സ്റ്റൈല്‍, ട്രെന്‍ഡ് ടെയ്ലേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ഷട്ടര്‍ തകര്‍ന്ന നിലയിലാണ്. തുണിത്തരങ്ങളും പണവും നഷ്ടപ്പെട്ടതായി ഉടമസ്ഥര്‍ അറിയിച്ചു. ചക്കരക്കല്‍ പൊലീസ് കേസെടുത്തു.
ചേലോറ സമരനായികമാരെ ആദരിച്ചു
ചേലോറ സമരനായികമാരെ ആദരിച്ചു
ചേലോറ മാലിന്യവിരുദ്ധ സമരനായികമാരെ ലോക വനിതാ ദിനത്തില്‍ മാനിഷാദ സാംസ്കാരിക വേദി പൊന്നാടയണിയിച്ച് ആദരിച്ചു. സമരനായികമാരായ താളിയന്‍കമല, ജമീല, പന്ന്യോട്ട് ശ്യാമള, സദ്ഗുരു രാധ, കൗസല്യ എന്നിവരെ വീട്ടമ്മയായ ഖദീജ പൊന്നാട അണിയിച്ചു. രമ്യന്‍ ഏച്ചൂര്‍ അധ്യക്ഷത വഹിച്ചു.
ചാലോടന്‍ രാജീവന്, കെ.പി. അബൂബക്കര്‍, കെ.കെ. മധു, സുഹൈല, സദ്ഗുരു രാധ, പന്ന്യോട്ട് ശ്യാമള, ജമീല, താളിയന്‍കമല എന്നിവര്‍ സംസാരിച്ചു.

നഴ്സുമാരുടെ സമരം: ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി
നഴ്സുമാരുടെ സമരം:
ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി
എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടി മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. അകാരണമായി പിരിച്ചുവിട്ട നഴ്സുമാരെ മാനേജ്മെന്റ് തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് സ്വാഗതവും റിവിന് ജാസ് നന്ദിയും പറഞ്ഞു.
ഒൗഷധ വിലനിര്‍ണയത്തില്‍ സര്‍ക്കാറും എം.പിമാരും ഇടപെടണം -സോളിഡാരിറ്റി
ഒൗഷധ വിലനിര്‍ണയത്തില്‍
സര്‍ക്കാറും എം.പിമാരും
ഇടപെടണം -സോളിഡാരിറ്റി
സര്‍ക്കാറും എം.പിമാരും
ഇടപെടണം -സോളിഡാരിറ്റി
കൊച്ചി: കേന്ദ്ര ഒൗഷധ വിലനിര്‍ണയ നയത്തില്‍ കേരള സര്‍ക്കാറും എം.പിമാരും അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി. 2001 ല്‍ സ്വീകരിച്ച വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ’2005ലെ ഉല്പന്ന പേറ്റന്റ് രീതി തുടങ്ങിയ തെറ്റായ സമീപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒൗഷധ മേഖല തകര്‍ക്കുകയും വിദേശ കുത്തകകള്‍ക്ക് അമിതലാഭം നേടുന്ന വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്തിരിക്കുന്നു. വില കുറഞ്ഞ മരുന്ന് വിപണിയിലിറക്കിയിരുന്ന റാന്‍ബാക്സി, മാട്രിക്സ് ലബോറട്ടറീസ്, പിരമില്ല്, ശാന്ത ബയോടെക് തുടങ്ങി ഇന്ത്യയിലെ പ്രധാന കമ്പനികളെയെല്ലാം വിദേശ കമ്പനികള്‍ വിലക്കെടുത്തുകഴിഞ്ഞു. അതിനാല്‍ അടിസ്ഥാന മരുന്നുകളില്‍ പലതിനും അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തിരട്ടിയിലധികം വര്‍ധനയുണ്ടായതായി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നയരേഖയുടെ കരട് നവംബറില്‍ എം.പിമാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടും രാജസ്ഥാനിലെ ഒരു എം.പി ഒഴിച്ച് ആരും പ്രതികരിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരെ ഭീതിജനകമായ രീതിയില്‍ ബാധിക്കുന്നതാണ് ബില്ലിലെ നിര്‍ദേശങ്ങള്‍. ആരോഗ്യ സാക്ഷരത വര്‍ധിച്ച കേരളമാണ് മൊത്തം ഉല്‍പാദനത്തിന്‍െറ 15 ശതമാനം മരുന്നും ഉപയോഗിക്കുന്നത്. ചികിത്സാച്ചെലവ് രൂക്ഷമായ കേരളത്തിലെ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ബില്ലിനെതിരെ കേരളത്തിലെ മുഴുവന്‍ എം.പിമാരും സര്‍ക്കാറും രംഗത്തിറങ്ങണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ന്യൂമാഹി പഞ്ചായത്തിന്‍െറ നിലപാട് സ്വാഗതാര്‍ഹം
ന്യൂമാഹി പഞ്ചായത്തിന്‍െറ
നിലപാട് സ്വാഗതാര്‍ഹം
നിലപാട് സ്വാഗതാര്‍ഹം
തലശ്ശേരി: ശുദ്ധവായു, കുടിവെള്ളം എന്നിവക്കായി പെട്ടിപ്പാലത്ത് അമ്മമാര്മുന്കൈയെടുത്ത് നടത്തുന്ന സമരത്തെ തകര്‍ക്കാന്‍ പൊലീസ് നടപടിയുണ്ടാവുകയാണെങ്കില്‍ ജനങ്ങളുടെ കുടെ നില്‍ക്കുമെന്ന് പറഞ്ഞ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജയുടെ നിലപാട് മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ് സ്വാഗതം ചെയ്തു. സമരം 130 ദിവസം പിന്നിടുമ്പോഴും വിജയം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ഏത് സാഹചര്യത്തെയും നേരിടാന്‍ ധീരമായി മുന്നേറുകയാണ് ഇവിടുത്തെ അമ്മമാര്‍. വരുംതലമുറയുടെ രക്ഷക്കും നാടിന്‍െറ മോചനത്തിനുമായി പോരാടുന്ന അമ്മമാരെ ഭൂമാഫിയയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നര്‍ ഭൂമാഫിയ നടത്തിയ ഇടപാടിന്‍െറ രേഖകള്‍ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വനിതകളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ച് ലോക വനിതാദിനമാചരിക്കുന്ന വേളയില്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന പുന്നോല്പെട്ടിപ്പാലത്തെ അമ്മമാര്‍ക്ക് നീതി ലഭ്യമാക്കണമെന്നും നാടിന്‍െറ ആവാസവ്യവസ്ഥയെ തകര്‍ത്ത തലശ്ശേരി നഗരസഭയെ പിടിച്ചുകെട്ടണമെന്നും മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.
ചേലോറയിലേത് അതിജീവനത്തിനായുള്ള പോരാട്ടം
ചേലോറയിലേത് അതിജീവനത്തിനായുള്ള പോരാട്ടം
കണ്ണൂര്‍: ചേലോറ നിവാസികളുടേത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഖദീജ. 75 ദിവസം പിന്നിട്ട സമരത്തിന് നേതൃത്വം നല്കിയ വനിതകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രമ്യന്‍ ഏച്ചുര്‍ അധ്യക്ഷത വഹിച്ചു. രാജീവന് ചാലോടന്‍, ജി.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്റ് ടി. സുഹൈല, കെ.പി. അബൂബക്കര്‍ തുടങ്ങിയവര്‍സംസാരിച്ചു. കെ.കെ. മധു സ്വാഗതം പറഞ്ഞു. താളിയന്‍ കമല, പി. ജമീല, പി. രാധ , പന്നിയോട്ടു ശ്യാമള, പി. കൗസല്യ തുടങ്ങിയവരെയാണ് ആദരിച്ചത്.
Thursday, March 8, 2012
തനിമ സര്‍ഗസായാഹ്നം നാളെ
തനിമ സര്‍ഗസായാഹ്നം നാളെ
കണ്ണൂര്‍: തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സര്‍ഗസായാഹ്നം നടത്തും. വൈകീട്ട് അഞ്ചിന് ടൗണ്‍ സ്ക്വയറിലാണ് പരിപാടി. സാംസ്കാരിക സംഗമം, കവിയരങ്ങ്, ഗാനമേള എന്നിവ നടക്കും.
ചേലോറയില്‍ ഇന്നലെ മാലിന്യമിറക്കിയില്ല
ചേലോറയില്‍ ഇന്നലെ മാലിന്യമിറക്കിയില്ല
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബുധനാഴ്ച നഗരസഭയുടെ മാലിന്യമത്തെിയില്ല. ഒന്നര മാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ബലപ്രയോഗത്തിലൂടെ ഇവിടെ മാലിന്യമിറക്കിയിരുന്നു.
കര്‍മസമിതി പ്രവര്‍ത്തകരുടെ ശക്തമായ ചെറുത്തുനില്പുണ്ടായിട്ടും പൊലീസ് സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത് നീക്കിയാണ് മാലിന്യം തള്ളിയത്. മാലിന്യവിരുദ്ധ സമരക്കാര്‍ക്കെതിരെ ബലപ്രയോഗം പാടില്ളെന്ന മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗതീരുമാനത്തിന് വിരുദ്ധമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബലപ്രയോഗവും അറസ്റ്റും നടന്നത്. അതേസമയം, ചേലോറയിലെ 125ലധികം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാഞ്ഞിട്ട് ഒരുമാസത്തിലധികമായി. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതിനു പരിഹാരമായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം താറുമാറായതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം. കുടിവെള്ളം തരാനുള്ള സന്മനസ്സ് കാണിക്കാതെ സമരക്കാര്‍ക്കെതിരെ നടത്തിയ അതിക്രമം തികഞ്ഞ ക്രൂരതയാണെന്ന് സമരനേതാക്കളായ കെ.കെ. മധു, ചാലോടന്‍ രാജീവന്, പിഷാരടി ഏച്ചൂര്‍, കെ.പി.അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.

Wednesday, March 7, 2012
പ്രതിഷേധിച്ചു
പ്രതിഷേധിച്ചു
ഇരിക്കൂര്‍: പേരാമ്പ്രയില്‍ സോളിഡാരിറ്റി പൊതുപരിപാടി കൈയേറ്റിയ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നടപടിയില്‍ സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഏരിയാ പ്രസിഡന്റ് എന്‍.വി. താഹിര്‍,സെക്രട്ടറി ഇക്ബാല്‍ മാസ്റ്റര്‍, കീത്തടത്ത് ഫാറൂഖ്, കീത്തടത്ത് സലീം, നൗഷാദ് മാസ്റ്റര്‍, ഗൗസ് ചെങ്ങളായി എന്നിവര്‍ സംസാരിച്ചു.ചേലോറയില്‍ സമരക്കാരെ അറസ്റ്റു ചെയ്ത് മാലിന്യം തള്ളി
ചേലോറയില്‍ സമരക്കാരെ
അറസ്റ്റു ചെയ്ത് മാലിന്യം തള്ളി
അറസ്റ്റു ചെയ്ത് മാലിന്യം തള്ളി
ചേലോറയില്‍ കണ്ണൂര്‍ നഗരസഭയുടെ മാലിന്യ നിക്ഷേപം തടയാന്‍ കാത്തിരുന്ന സ്ത്രീകളടക്കമുള്ള സമരക്കാരെ വലിച്ചിഴച്ച് അറസ്റ്റു ചെയ്തുനീക്കി അഞ്ചുലോറി മാലിന്യം തള്ളി. സമരക്കാര്‍ക്കുനേരെ നടന്ന പൊലീസ് ബലപ്രയോഗം സംഘര്‍ഷത്തിനിടയാക്കി.
പതിവിന് വിപരീതമായി ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് അഞ്ചുലോറി നിറയെ മാലിന്യവുമായി കണ്ണൂര്‍ നഗരസഭയുടെ വണ്ടി പൊലീസ് അകമ്പടിയോടെ എത്തിയത്. ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തില്‍ കുത്തിയിരുന്ന സ്ത്രീകളെയും വൃദ്ധന്മാരെയുമടക്കം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി.
സമര നേതാവ് ചാലോടന്‍ രാജീവനെയും മറ്റും റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വണ്ടിയില്‍ കയറ്റിയത്. വന്‍ പൊലീസ് സന്നാഹം നേരത്തേ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
സമരക്കാരായ രാജീവന് ചാലോടന്‍, മജീദ്, കെ.പി. അബൂബക്കര്‍, പിഷാരടി ഏച്ചൂര്‍, രാധ, ഷിനോജ്, ഷൈജു, അനിത, സരോജിനി തുടങ്ങിയ 15 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
മാലിന്യവണ്ടിയോടൊപ്പമത്തെിയ നഗരസഭാധികൃതര്‍ സമരക്കാര്‍ക്കെതിരെ പരിഹാസമുതിര്‍ത്തത് കൂടുതല്‍ പ്രകോപനമുണ്ടാക്കി. സമരം ആഭാസമായി കാണുന്ന കണ്ണൂര്‍ നഗരസഭാ ചെയര്പേഴ്സന് എം.സി. ശ്രീജക്കും മറ്റുമെതിരെ സമരക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.
അറസ്റ്റിലായവരെ തലശ്ശേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു. പൊലീസ് നടപടിക്ക് സിറ്റി സി.ഐ അനില്‍കുമാര്‍, ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കഴിഞ്ഞ ഡിസംബര്‍ 26ന് തുടങ്ങിയ സമരത്തിനിടെ രണ്ടാംതവണയാണ് പൊലീസ് ബലപ്രയോഗം നടത്തുന്നത്. സമരമുന്നണി പ്രവര്‍ത്തകനായ മിഥിലാജിന്‍െറ മരണം കാരണം, തിങ്കളാഴ്ച മാലിന്യവണ്ടി തടഞ്ഞിരുന്നെങ്കിലും പ്രതീകാത്മക അറസ്റ്റുവരിച്ച് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. സമരക്കാര്‍ക്കെതിരെ ബലപ്രയോഗം പാടില്ളെന്ന് തീരുമാനമുണ്ടെങ്കിലും ഇത് ലംഘിക്കുകയാണ്.
കുടിവെള്ളം മലിനമായതിനാല്‍ മാലിന്യം തള്ളല്‍ കണ്ണൂര്‍ നഗരസഭ നിര്‍ത്തണമെന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യമനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപൂര്‍വം നടത്തുന്ന സമരത്തെ നഗരസഭയും പൊലീസും പ്രകോപനപരമായി നേരിടുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്ന് ചാലോടന്‍ രാജീവന്, കെ.കെ. മധു എന്നിവര്‍ പറഞ്ഞു.

നഴ്സുമാരെ അറസ്റ്റു ചെയ്തത് കാടത്തം -സോളിഡാരിറ്റി
നഴ്സുമാരെ അറസ്റ്റു ചെയ്തത്
കാടത്തം -സോളിഡാരിറ്റി
കാടത്തം -സോളിഡാരിറ്റി
കണ്ണൂര്‍: സ്പെഷാലിറ്റി ഹോസ്പിറ്റലിന് മുന്നില്‍ സമരം നടത്തുന്ന നഴ്സുമാരെ അറസ്റ്റു ചെയ്ത പൊലീസ് നടപടി കാടത്തമാണെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ടി. അസീര്‍ പറഞ്ഞു. സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശത്തെ ചോദ്യം ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ ജനരോഷം ഉയരണമെന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു.
മെഡിക്കല്‍ ക്യാമ്പും പ്രദര്‍ശനവും
മെഡിക്കല്‍ ക്യാമ്പും
പ്രദര്‍ശനവും
പ്രദര്‍ശനവും
കണ്ണൂര്‍: കൗസര്‍ മെഡികെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ടിന് പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പും പ്രദര്‍ശനവും ഒരുക്കുന്നത്. പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു.
സമിതി ഭാരവാഹികളായി പി.സി. മൊയ്തു മാസ്റ്റര്‍ (മുഖ്യ രക്ഷാ.), കെ.എല്‍. ഖാലിദ്, എ.ആര്. കോയമ്മ, ബി. അബ്ദുല്‍ കരീം, എ.കെ. മാധവന് (രക്ഷാ.), ഡോ. എം.പി. അഷ്റഫ് (ചെയര്‍.), വി.കെ. ഖാലിദ് (ജന. കണ്.), ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ് (വൈ. ചെയര്‍.), ഡോ. ലതീഷ്കുമാര്‍, പി.എം. പ്രശാന്തി (ജോ. കണ്.) എന്നിവരെ തെരഞ്ഞെടുത്തു.

Tuesday, March 6, 2012
ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ വിരുന്നായി പക്ഷി ചിത്രങ്ങള്‍
ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ
വിരുന്നായി പക്ഷി ചിത്രങ്ങള്‍
വിരുന്നായി പക്ഷി ചിത്രങ്ങള്‍
മുണ്ടേരി: ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ വിരുന്നായി മാറിയ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം കാണികള്‍ക്ക് പുതിയ അനുഭവമായി.
മുണ്ടേരിക്കടവില്‍ കണ്ടത്തെിയ സ്വദേശികളും വിദേശികളുമായ പക്ഷികളുടെ ചിത്രങ്ങള്‍ കാനിച്ചേരി കൂര്‍മ്പ ക്ഷേത്രോത്സവത്തിന്‍െറ ഭാഗമായൊരുക്കിയ കാര്‍ണിവലിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ദേശങ്ങള്‍ക്കപ്പുറത്തുനിന്ന് കടലും മലകളും കടന്ന് വിരുന്നത്തെുന്ന പക്ഷികളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ കാനിച്ചേരി സെന്റര്‍ എന്ന സാംസ്കാരിക സംഘടനയാണ് പ്രദര്‍ശനമൊരുക്കിയത്.
പക്ഷിജാലങ്ങളുടെ സവിശേഷതകളും പ്രാധാന്യവും സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത് സഹായകമായി.
മുണ്ടേരി ഗ്രാമപഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്.
മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമാക്കി മാറ്റുന്നതിന് മുന്നോടിയായി 2011 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പ്രമുഖ പക്ഷിനിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഡോ. ഖലീല്‍ ചൊവ്വ, ബാബു കാരക്കാട്ട്, അഭിലാഷ് കെ. പ്രഭാകരന് എന്നിവര്‍ എടുത്ത 120 ഇനം പക്ഷികളുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇതില്‍ 60 ഇനങ്ങള്‍ വിദേശ ദേശാടനക്കിളികളും 12 ഇനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയുമാണ്. യൂറേഷ്യ, ഉത്തരയൂറോപ്പ്, റഷ്യ, സൈബീരിയ, ബലൂചിസ്താന്‍, പാകിസ്താന് എന്നിവിടങ്ങളില്‍നിന്നത്തെിയ പക്ഷികളുടെയും ഹിമാലയ സാനുക്കള്‍ ജന്മദേശമാക്കിയവയുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ ആദ്യമായി മുണ്ടേരിക്കടവില്‍ മാത്രം കണ്ടത്തെിയ മഞ്ഞക്കുറിയന്‍ താറാവ്, തെക്കേ ഇന്ത്യയില്‍ ആദ്യമായി വാരംകടവില്‍ കണ്ടത്തെിയ യൂറേഷ്യക്കാരനായ പുല്‍ക്കിളി, അപൂര്‍വയിനമായി കണക്കാക്കുന്ന ചതുപ്പന്‍, റെഡ് ഡാറ്റ ബുക്കില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍പെട്ട രാജപരുന്ത്, വലിയപുള്ളി പരുന്ത്, ചെറിയപുള്ളി പരുന്ത് എന്നിവയുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്‍െറ പ്രത്യേകതയാണ്. മുണ്ടേരിക്കടവിലെ സസ്യ-മത്സ്യ വൈവിധ്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒമ്പതിന് സമാപിക്കും.

Courtesy: Madhyamam/06.03.12
നഴ്സുമാരുടെ സമരത്തിന് പിന്തുണ
നഴ്സുമാരുടെ സമരത്തിന് പിന്തുണ
കണ്ണൂര്‍: താണ സ്പെഷാലിറ്റി ആശുപത്രിയിലെ പണിമുടക്കുന്ന നഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൗരാവകാശ -പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിലേക്ക് പ്രകടനം നടത്തി.
സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ടി. അസീര്‍ ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ അറിയിച്ച് സമരപ്പന്തലില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ സംസാരിച്ചു. ടി. അസീര്‍, കെ.കെ. സുഹൈര്‍, കെ.പി. നൗഷാദ്, കെ. സജീം എന്നിവരുടെ നേതൃത്വത്തില്‍ സമരപ്പന്തലിലത്തെി ഐക്യദാര്‍ഢ്യം അറിയിച്ചു.

വൃദ്ധയെ സംരക്ഷിക്കാന്‍ ബന്ധുക്കളത്തെി
‘മാധ്യമം’ വാര്‍ത്ത തുണയായി:
വൃദ്ധയെ സംരക്ഷിക്കാന്‍ ബന്ധുക്കളത്തെി
മട്ടന്നൂര്‍: ബന്ധുക്കളേറെയുണ്ടായിട്ടും ആരോരുമില്ലാതെ വീട്ടില്‍ നരകിച്ചു കഴിഞ്ഞ വൃദ്ധമാതാവിന് ഒടുവില്‍ സംരക്ഷണം. നാട്ടുകാര്‍ ഇടപെട്ട് ബന്ധുക്കളെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും മകളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. കൂടാളി കരിങ്ങച്ചാലിലെ തെക്കിന്റവിട ആസിയക്കാണ് ഒടുവില്‍ ബന്ധുക്കള്‍ തുണയായത്തെിയത്.
തനിച്ച് താമസിക്കുന്ന 90 കാരിയായ ആസിയയുടെ ദുരിത ജീവിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലത്തത്തെ·ിയ മക്കളടങ്ങുന്ന ബന്ധുക്കള്‍ക്കെതിരെ കടുത്ത· പ്രതിഷേധമാണ് ഉയര്‍ന്നത്. സി.പി.എമ്മിന്‍െറ പ്രാദേശിക നേതാക്കളടക്കം ഇടപെട്ട് ബന്ധുക്കളുമായി ചര്‍ച്ച നടത്തുകയും ഒരു മകളെ സംരക്ഷണച്ചുമതലയേല്‍പിക്കുകയുമായിരുന്നു. മാധ്യമം വാര്‍ത്ത ശ്രദ്ധയില്‍പെട്ട് സോളിഡാരിറ്റി അടക്കം നിരവധി സംഘടനകളുടെ പ്രവര്‍ത്തകരും വൃദ്ധയെ സന്ദര്‍ശിക്കാനത്തെിയിരുന്നു.

ചേലോറയില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യമിറക്കി

ചക്കരക്കല്ല്: കണ്ണൂര്‍ നഗരസഭയില്‍ ഒരുമാസത്തോളമായി കെട്ടിക്കിടക്കുന്ന മാലിന്യം വന്‍ പൊലീസ് അകമ്പടിയോടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി. സമരസമിതി പ്രവര്‍ത്തകനായ മിഥ്ലാജ് ദാരിമി മരിച്ചതിനാല്‍ സമരപ്പന്തലില്‍ പ്രവര്‍ത്തകര്‍ കുറവായിരുന്നു. അതിനിടയിലാണ് നഗരസഭയുടെ മൂന്ന് വണ്ടികളില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യമത്തെിയത്. രണ്ട് സമരസമിതി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി അറസ്റ്റ് വരിച്ചു.
സാധാരണ ഒമ്പതുമണിയോടെ എത്താറുള്ള മാലിന്യവണ്ടികള്‍ ഇന്നലെ രാവിലെ ഏഴുമണിയോടെ ചേലോറയിലത്തെി. സമരക്കാര്‍ പൂട്ടിയിട്ട ട്രഞ്ചിങ് ഗ്രൗണ്ട് ഗേറ്റ് പൊലീസ് സഹായത്തോടെ കുത്തിത്തുറന്നു. റോഡില്‍ വിതറിയിരുന്ന കുപ്പിച്ചില്ലുകളും മുള്ളും മാറ്റിയ ശേഷമാണ് മാലിന്യവണ്ടികള്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചത്.
ഒരുമാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ പൊലീസ് സഹായത്തോടെ നഗരസഭ മാലിന്യം തള്ളുന്നത്. കഴിഞ്ഞ തവണ സമരസമിതി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജും നടന്നിരുന്നു.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രി കെ.സി. ജോസഫിന്‍െറ നേതൃത്വത്തില്‍ കണ്ണൂര്‍, തലശ്ശേരി നഗരസഭാ ചെയര്പേഴ്സന്മാര്, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ നഗരം പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണെന്നും മാലിന്യനീക്കത്തിന് പൊലീസ് സഹായം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വന്‍ പൊലീസ് സാന്നിധ്യത്തില്‍ മാലിന്യമിറക്കിയത്.
ടൗണ്‍, സിറ്റി സി.ഐമാരായ പി. സുകുമാരന്‍, ടി. അനില്‍കുമാര്‍, എടക്കാട്, ചക്കരക്കല്ല്, സിറ്റി എസ്.ഐമാരായ ആര്. റോജ്, ആര്. രാജീവന്, എ. കുട്ടികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പൊലീസുകാര്‍ മാലിന്യവണ്ടിക്ക് അകമ്പടിയായത്തെി.

Monday, March 5, 2012
OBIT_DINESHAN
ദിനേശന്
കുടുക്കിമൊട്ട: കുടുക്കിമൊട്ട പാട്ടത്തേുമൂലയില്‍ തുണ്ടിയില്‍ വീട്ടില്‍ കൂലോത്ത്വളപ്പില്‍ ദിനേശന് (50) നിര്യാതനായി. പിതാവ്: കുഞ്ഞാറ്റി കുമാരന്. മാതാവ്: നളിനി. ഭാര്യ: സുലേഖ. മക്കള്‍: ദിലീഷ്, ദില്‍ഷ. മരുമക്കള്‍: മഹേഷ് (കാഞ്ഞിരോട്), രഖില (പുന്നാട്). സഹോദരങ്ങള്‍: അശോകന് (നിഷ ഹോട്ടല്‍, കാഞ്ഞിരോട്), പുഷ്പജ, പ്രകാശന് (അധ്യാപകന്, പട്ടാനൂര് എച്ച്.എസ്.എസ്), സതീശന് (കണ്ടക്ടര്‍), രതീശന് (കാഞ്ഞിരോട് സഹകരണ ബാങ്ക്), രജിത, സജിത.
Subscribe to:
Posts (Atom)