ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 8, 2012

ചേലോറയില്‍ ഇന്നലെ മാലിന്യമിറക്കിയില്ല

ചേലോറയില്‍ ഇന്നലെ മാലിന്യമിറക്കിയില്ല
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബുധനാഴ്ച നഗരസഭയുടെ മാലിന്യമത്തെിയില്ല. ഒന്നര മാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ബലപ്രയോഗത്തിലൂടെ ഇവിടെ മാലിന്യമിറക്കിയിരുന്നു.
കര്‍മസമിതി പ്രവര്‍ത്തകരുടെ ശക്തമായ ചെറുത്തുനില്‍പുണ്ടായിട്ടും പൊലീസ് സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത് നീക്കിയാണ് മാലിന്യം തള്ളിയത്. മാലിന്യവിരുദ്ധ സമരക്കാര്‍ക്കെതിരെ ബലപ്രയോഗം പാടില്ളെന്ന മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗതീരുമാനത്തിന് വിരുദ്ധമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബലപ്രയോഗവും അറസ്റ്റും നടന്നത്. അതേസമയം, ചേലോറയിലെ 125ലധികം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാഞ്ഞിട്ട് ഒരുമാസത്തിലധികമായി. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതിനു പരിഹാരമായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം താറുമാറായതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം. കുടിവെള്ളം തരാനുള്ള സന്മനസ്സ് കാണിക്കാതെ സമരക്കാര്‍ക്കെതിരെ നടത്തിയ അതിക്രമം തികഞ്ഞ ക്രൂരതയാണെന്ന് സമരനേതാക്കളായ കെ.കെ. മധു, ചാലോടന്‍ രാജീവന്‍, പിഷാരടി ഏച്ചൂര്‍, കെ.പി.അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.

No comments:

Post a Comment

Thanks