ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 15, 2013

വൈദ്യുതി ഓഫിസ് ഉപരോധിച്ചു

 


വൈദ്യുതി ഓഫിസ് ഉപരോധിച്ചു
കണ്ണൂര്‍: ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക, വൈദ്യുതി മേഖല സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ വൈദ്യുതി ഭവന്‍ ഉപരോധിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ് ഷമീം, സി.പി. റഹ്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മധു കക്കാട് സ്വാഗതവും സാജിദ സജീര്‍ നന്ദിയും പറഞ്ഞു. ഉപരോധത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എ. ഉമര്‍, ആയിഷ ടീച്ചര്‍, എല്‍.പി. മുഹമ്മദ് അശ്റഫ്, പി. ഫാറൂഖ്, വി.കെ. അബ്ദുല്‍ റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
വളപട്ടണം: വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളപട്ടണം ഇലക്ട്രിസിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എം. കോയ, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. ഷിരോസ്, സലാം ഹാജി, സക്കീര്‍, അശ്റഫ്, അബ്ബാസ് മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് 17 മുതല്‍ കോഴിക്കോട്ട്

സോളിഡാരിറ്റി യൂത്ത് സ്പ്രിങ്
17 മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് മേയ് 17, 18, 19 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ബര്‍മിങ്ഹാം യുദ്ധവിരുദ്ധ കൂട്ടായ്മയുടെ അധ്യക്ഷയുമായ സല്‍മ യാക്കൂബ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും.
വേറിട്ട കണ്ടുപിടിത്തങ്ങളുടെയും ബദല്‍ വികസന മാതൃകകളുടെയും പ്രദര്‍ശനം, പോരാട്ട ഗാനങ്ങളുടെ അവതരണമായ റെവലൂഷന്‍ ബാന്‍ഡ്, മൂന്നു ദിനം നീളുന്ന ഫിലിം ഫെസ്റ്റ്, തെരുവ്/അരങ്ങ് നാടകങ്ങള്‍, സമരാവിഷ്കാരങ്ങള്‍, വേറിട്ട സാമൂഹിക സേവന പ്രവര്‍ത്തകരുടെ സംഗമം, പ്രവാസി യൂത്ത്, യുവജന രാഷ്ട്രീയ, സംസ്കാര സംവാദങ്ങള്‍, യുവ സംരംഭകരുടെ ഒത്തുചേരല്‍, ന്യൂമീഡിയാ രംഗത്തെ പ്രമുഖരുടെ ടോക് ഷോ, യൂത്ത് ക്ളബുകളുടെ ഗ്രാന്‍ഡ് ഫിനാലെ തുടങ്ങി വിവിധ പരിപാടികളാണ് മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കുക. അമേരിക്കന്‍ ബുദ്ധിജീവിയും എഴുത്തുകാരനുമായ ഡോ. നോര്‍മന്‍ ഫിങ്കല്‍സ്റ്റിന്‍, അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക ഡോ. സാറാ മര്‍സേക്ക്, പ്രശാന്ത് ഭൂഷന്‍, കെ. സച്ചിദാനന്ദന്‍, എ.കെ. രാമകൃഷ്ണന്‍, ഇ.വി. രാമകൃഷ്ണന്‍, പി.പി. രാമചന്ദ്രന്‍, ഗള്‍ഫാര്‍ മുഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പൂക്കാട് കലാവേദി അവതരിപ്പിക്കുന്ന നാടകം, അമീന്‍ യാസര്‍ നേതൃത്വം നല്‍കുന്ന സംഗീത നിശ, എന്നിവയും അരങ്ങേറും. സോളിഡാരിറ്റിയുള്ള കേരളത്തിന് പത്ത് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ യുവാക്കളുടെ പാട്ടും പോരാട്ടവും സംഗമിക്കുന്ന ആഘോഷങ്ങളാണ്  യൂത്ത് സ്പ്രിങ്ങിലൂടെ സാധ്യമാകുന്നതെന്ന് പി.ഐ. നൗഷാദ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടി. മുഹമ്മദ് വേളം, കളത്തില്‍ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, ശഹീന്‍ കെ. മൊയ്തുണ്ണി എന്നിവരും പങ്കെടുത്തു.

അഹ്മദ് ഹാജി

 
അഹ്മദ് ഹാജി
മുണ്ടേരി: വാരം ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന മുണ്ടേരി കണ്ണിച്ചാങ്കണ്ടി ഹൗസില്‍ കെ. അഹ്മദ് ഹാജി (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: കെ.കെ. ഫൈസല്‍ (സോളിഡാരിറ്റി കണ്ണൂര്‍ ജില്ല സമിതി അംഗം), നഫീസ, ബുഷ്റ. മരുമക്കള്‍: ഹംസ (പുറത്തീല്‍),  അസൈനാര്‍ (ചെറുകുന്ന്), ഷാഹിന (വാരം). സഹോദരങ്ങള്‍: ഹംസ (കാഞ്ഞിരോട്), പരേതരായ അബ്ദുല്ല, മൂസ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Tuesday, May 14, 2013

ARAMAM

 

ആരാമം ഏരിയാതല പ്രചാരണം തുടങ്ങി

 ആരാമം ഏരിയാതല പ്രചാരണം തുടങ്ങി
 ഇരിട്ടി:ആരാമം വനിതാമാസിക ഇരിട്ടി ഏരിയ പ്രചാരണത്തിന് തുടക്കമായി.ഇരിട്ടി ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സ കെ.സി.വിലാസിനി ടീച്ചര്‍ക്ക് വി.എം.സാജിദ ആദ്യ കോപ്പി നല്‍കി.ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാവിഭാഗം വൈസ്:പ്രസിഡന്റ് കെ.എന്‍.സുലൈഖ,പി.വി.സ്വാബിറ സംസാരിച്ചു.

ജി.ഐ.ഒ. ഏരിയാവിദ്യാര്‍ത്ഥിനി സംഗമം

 
 ജി.ഐ.ഒ. ഏരിയാവിദ്യാര്‍ത്ഥിനി സംഗമം
 ഉളിയില്‍: സ്ത്രീ സുരക്ഷാ കാമ്പയിന്‍്റെ ഭാഗമായിഇരി"ിഏരിയാജി.ഐ.ഒവിദ്യാര്‍ത്ഥിനി സംഗമം നടത്തി. സംഗമത്തില്‍ഏരിയാപ്രസിഡന്‍്റ്എം.കെ. ശബ്ന അധ്യക്ഷതവഹിച്ചു. "മീഡിയഅറിഞ്ഞതുംഅറിയാത്തതും' എ വിഷയംആസ്പദമാക്കിഐഡിയല്‍കോളേജ് പ്രിന്‍സിപ്പല്‍ വി.കെസാദിഖും, "നിയമസുരക്ഷയും വനിതകളും' എ വിഷയത്തെ അധികരിച്ച്അഡ്വക്കറ്റ് കെ.ഇ.എന്‍ മജീദും ക്ളാസ്സെടുത്തു. സ്ത്രീ സുരക്ഷാ കാമ്പയിന്‍ പ്രമേയംജി.ഐ.ഒജില്ലാ പ്രസിഡന്‍്റ് സി. ഹസ്ന വിശദീകരിച്ചു. ഏരിയാസിക്ര"റിഷഹനാസ്ഇരിക്കൂര്‍, ജില്ലാസമിതിയംഗംസഫ്ലാസ്എിവര്‍സംസാരിച്ചു.

സായാഹ്ന സദസ്സ് നടത്തി

 സായാഹ്ന സദസ്സ് നടത്തി
മുണ്ടേരി: തീവ്രവാദത്തെ തിരിച്ചറിയുക, സമാധാനത്തിനായി ഒന്നിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മുണ്ടേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിപ്പറമ്പില്‍ സായാഹ്ന സദസ്സ് നടത്തി. എം.വി. റിയാസ് പടന്നോട്ട് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി അശ്റഫ് കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു.
എം.പി. മുഹമ്മദലി, അബ്ദുല്ലത്തീഫ് പന്നിയൂര്‍, റഷീദ് സഖാഫി മെരുവമ്പായി, കെ.പി.എ. വഹാബ്, ഹാഷിം അരിയില്‍, പി.സി. അഹമ്മദ്കുട്ടി, കെ.പി. സലാം, പി.സി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. ആഷിഖ് മുക്കണ്ണി സ്വാഗതവും എം. മഹറൂഫ് നന്ദിയും പറഞ്ഞു.

പ്രഭാഷണം നടത്തി

പ്രഭാഷണം നടത്തി
ചാലാട്: ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ഹിറാ മസ്ജിദ് ഗ്രൗണ്ടില്‍ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിച്ചു. സയ്യിദ് എലങ്കമല്‍, പി.ബി.എം. ഫര്‍മീസ്, സി.കെ. മുനവിര്‍, വി.എന്‍. ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഐ.ഐ.എസ്.ഇ.ആര്‍ സെലക്ഷന്‍

 
‘വിറാസ്’ വിദ്യാര്‍ഥിനിക്ക്
ഐ.ഐ.എസ്.ഇ.ആര്‍ സെലക്ഷന്‍
പയ്യന്നൂര്‍: വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ (വിറാസ്) അവസാന വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിക്ക്  ജെ.ഇ.എസ്.ടി (ജോയന്‍റ് എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ്) പരീക്ഷയില്‍ മികച്ച നേട്ടം. തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചില്‍ (ഐ.ഐ.എസ്.ഇ.ആര്‍) ഫിസിക്സില്‍ ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡിക്ക് വിറാസിലെ കെ.എം. ആനിസക്കാണ് സെലക്ഷന്‍ ലഭിച്ചത്. കേരളത്തില്‍ നിന്നും ആകെ രണ്ട് കുട്ടികള്‍ക്കാണ് ജെ.ഇ.എസ്.ടി പരീക്ഷയില്‍ ഐ.ഐ.എസ്.ഇ.ആര്‍  സെലക്ഷന്‍ ലഭിച്ചത്.  ആനിസയെ മാനേജ്മെന്‍റും പ്രിന്‍സിപ്പലും അധ്യാപകരും അനുമോദിച്ചു.

സോളിഡാരിറ്റി എഫ്.സി പഴയങ്ങാടി’ ജേതാക്കള്‍

 
സോളിഡാരിറ്റി എഫ്.സി
പഴയങ്ങാടി’  ജേതാക്കള്‍
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ദശവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ‘സോളിഡാരിറ്റി എഫ്.സി പഴയങ്ങാടി’ താണ പൂത്താലം സ്പോര്‍ട്സ് ക്ളബിനെ പരാജയപ്പെടുത്തി ജേതാക്കളായി.
ടൂര്‍ണമെന്‍റ് സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഫിഫ സന്തോഷ് സമ്മാനദാനം നിര്‍വഹിച്ചു.

വൈദ്യുതി ഓഫിസ് ഉപരോധം ഇന്ന്

നിരക്ക് വര്‍ധന: വെല്‍ഫെയര്‍ പാര്‍ട്ടി വൈദ്യുതി ഓഫിസ്
ഉപരോധം ഇന്ന്

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകള്‍ ഉപരോധിക്കും.
 ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക, വൈദ്യുതി മേഖല സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായാണ് ഉപരോധം. സര്‍ക്കാറിന്‍െറ വൈദ്യുതി മേഖലയിലെ തെറ്റായ നയസമീപനങ്ങളുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത്  അംഗീകരിക്കാനാവില്ല. വര്‍ഷം തോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സാധാരണക്കാര്‍ക്ക് വൈദ്യുതി ഉപയോഗം നിഷേധിക്കാനാണ് നീക്കം. വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരുന്നത് വന്‍കിട ഉപഭോക്താക്കള്‍ക്കും വ്യവസായ മേഖലക്കും വേണ്ടിയാണ്. എന്നാല്‍ അവര്‍ക്കു മേല്‍ വരുത്തിയ നിരക്ക് വര്‍ധനയേക്കാള്‍ അഞ്ച് ശതമാനം അധികമാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്. സര്‍ക്കാര്‍ ഇത് തിരുത്തണമെന്നതാണ്  പ്രക്ഷോഭത്തിന്‍െറ ആവശ്യം.

Monday, May 13, 2013

ISLAMIC SPEECH


കക്കാട് പുഴ മലിനീകരണ വിരുദ്ധ സമരം: ഐക്യദാര്‍ഢ്യ സദസ്സ്

കക്കാട് പുഴ മലിനീകരണ വിരുദ്ധ സമരം:
ഐക്യദാര്‍ഢ്യ സദസ്സ്
പുതിയതെരു: കക്കാട് പുഴ മലിനീകരണ വിരുദ്ധ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മേയ് 16ന് വൈകീട്ട് അഞ്ചിന് കക്കാട് പുഴയോരത്ത് ബഹുജന ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പുഴ മലിനീകരണത്തിനെതിരെ ജനമന$സാക്ഷി ഉണര്‍ത്താനും പുഴ നശീകരണത്തിന് കൂട്ടുനില്‍ക്കുന്ന ഭരണാധികാരികളുടെ നിസ്സംഗനിലപാടില്‍ പ്രതിഷേധിച്ചുമാണ് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്.
ഐക്യദാര്‍ഢ്യ സദസ്സ് പരിസ്ഥിതി പ്രവര്‍ത്തകനും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റിയംഗവുമായ മധു കക്കാട് ഉദ്ഘാടനം ചെയ്യും.

PRINCIPAL WANTED


WEEKLY


VANITHA ISLAMIYA COLLEGE


KERALA HAJJ


ANSAR WOMENS COLLEGE


നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ ബന്ധമില്ളെന്ന് ബന്ധുക്കള്‍

നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ
ബന്ധമില്ളെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കള്ളമാണെന്നും നാറാത്ത് കേസില്‍ പ്രതിയാക്കപ്പെട്ട ഫഹദിന് തീവ്രവാദ ബന്ധമില്ളെന്നും ഫഹദിന്‍െറ ബന്ധുവും സുഹൃത്തുക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്ന് ഹഫദിന്‍െറ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. കുടുക്കിമൊട്ടയില്‍ ശറഫിയ ട്രാവല്‍സ് നടത്തുന്ന ഫഹദിന്‍െറ അക്കൗണ്ടിലേക്ക് യാത്രാടിക്കറ്റുകളുമായി ബന്ധപ്പെട്ടും, വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫറിന്‍െറ ഏജന്‍സി നടത്തുന്നതിനാല്‍ ഇടപാടുകാര്‍ അയക്കുന്ന പണവും എത്തിയിരുന്നു. കൂടാതെ ഖത്തറിലെ ഫഹദിന്‍െറ സുഹൃത്തായ സലീം വീട് നിര്‍മിക്കുന്നതിനായി ഫഹദിന്‍െറ അക്കൗണ്ടിലൂടെ പണമയച്ചിട്ടുണ്ട്. അനധികൃത ഇടപാടു നടത്തിയതായുള്ള ഒരു രേഖയും ട്രാവല്‍സ് റെയ്ഡ് ചെയ്ത  പൊലീസിന് കണ്ടത്തൊനായിട്ടില്ല. 
ഫഹദിന്‍െറ വീട് ഇതുവരെ പൊലീസ് റെയ്ഡ് ചെയ്തിട്ടില്ല. നാട്ടുകാരും ഈ കുടുംബത്തെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഫഹദിന്‍െറ സഹോദരീ ഭര്‍ത്താവ്  എ.വി. സമ്രം, സുഹൃത്തുക്കളായ ടി.സി. സജിന്‍, ടി.വി. അബ്ദുല്‍ ഖാദര്‍, പി.സി. ഷഫീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Courtesy:Madhyamam

ഹൈകോടതി വിധി ദൗര്‍ഭാഗ്യകരം -എസ് ഐ ഒ

ഹൈകോടതി വിധി
ദൗര്‍ഭാഗ്യകരം -എസ് ഐ ഒ

കോഴിക്കോട്: സി.ബി.എസ്.ഇ സ്കൂള്‍തലത്തില്‍ നടത്തിയ ഇന്‍േറണല്‍ പരീക്ഷ എഴുതിയവരെയും പ്ളസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ പരിഗണിക്കണമെന്ന ഹൈകോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ്. പൊതുപരീക്ഷ എഴുതിയ വിദ്യാര്‍ഥികളോടുള്ള അനീതിയാണ് കോടതിവിധിയെന്നും ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sunday, May 12, 2013

ARAMAM MONTHLY


YOUTH SPRING 2013


അപകട ഭീഷണിയുയര്‍ത്തി മത്സ്യമാര്‍ക്കറ്റ്

 അപകട ഭീഷണിയുയര്‍ത്തി
മത്സ്യമാര്‍ക്കറ്റ്
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ മത്സ്യമാര്‍ക്കറ്റ് അപകട ഭീഷണിയാവുന്നു. ബസാറില്‍ മയ്യില്‍ കുടുക്കിമൊട്ട റോഡിലാണ് മത്സ്യമാര്‍ക്കറ്റുള്ളത്. ഇതിന്‍െറ ഓടിട്ട മേല്‍ക്കൂര ഏതാനും ഭാഗങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. അവശേഷിച്ച ഭാഗങ്ങള്‍ ഏതുസമയത്തും നിലംപൊത്താനിടയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മുണ്ടേരി പഞ്ചായത്തുവക പതിറ്റാണ്ടുകള്‍ക്കുമുമ്പാണ് പ്രസ്തുത മാര്‍ക്കറ്റ് പണിതത്. ദിനംപ്രതി നിരവധി കുട്ടികളും സ്ത്രീകളും മത്സ്യം വാങ്ങാനത്തെുന്നുണ്ടിവിടെ. അതേസമയം, റോഡിലേക്ക് തള്ളിനില്‍ക്കുന്ന മാര്‍ക്കറ്റ് ഗതാഗതതടസ്സവുമാവുകയാണ്.മഴക്കാലം വരുന്നതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. പഞ്ചായത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ളെന്ന് വ്യാപാരികള്‍ പറഞ്ഞു.

കിണറ്റില്‍ മലിനജലം; വെള്ളത്തിനായി നെട്ടോട്ടം

 
 കിണറ്റില്‍ മലിനജലം;
വെള്ളത്തിനായി നെട്ടോട്ടം
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ കുടിവെള്ള സ്രോതസ്സായ പഞ്ചായത്ത് കിണറ്റില്‍ മലിനജലം. വ്യാപാരികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. കിണറിലെ വെള്ളം മലിനമായതിനാല്‍ ടൗണിലെ ഹോട്ടലുകളും ജ്യൂസ് കടകളും പൂട്ടിയിരിക്കുകയാണ്.
കിണറിനരികെയുള്ള തണല്‍മരത്തിലെ പക്ഷികള്‍ ശേഖരിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങളുടെയും അറവു മാലിന്യങ്ങളുടെയും ഭാഗങ്ങള്‍  കിണറ്റിലാണ് പതിക്കുന്നത്.
ഇവയുടെ കാഷ്ഠവും വന്‍തോതില്‍ കിണറുകളില്‍ പതിക്കുന്നുണ്ട്. കിണറ്റിലെ വെള്ളം മലിനമായിട്ട് മാസങ്ങളായെങ്കിലും കുടിവെള്ളത്തിന് മറ്റ് പരിഹാരമായിട്ടില്ല.
വ്യാപാരികള്‍ പരിസരത്തുള്ള വീടുകളില്‍നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

 വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
പെരിങ്ങത്തൂര്‍: കൂത്തുപറമ്പ് മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം പെരിങ്ങത്തൂരില്‍ നടന്നു. മണ്ഡലം സെക്രട്ടറി ബി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം ജോസഫ് ജോണ്‍, കോഴിക്കോട് ജില്ല കമ്മിറ്റിയംഗം ടി.എം. സൂപ്പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം 500 ദിവസം പിന്നിട്ടു

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം
500 ദിവസം പിന്നിട്ടു
ചക്കരക്കല്ല്: ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ആരംഭിച്ച അന്തിമസമരം 500 ദിവസം പിന്നിട്ടു. മാലിന്യം തള്ളുന്നതുമൂലം പ്രദേശത്തെ കുടിവെള്ളം മലിനമായതോടെ 2011 ഡിസംബര്‍ 26നാണ് നാട്ടുകാര്‍ സമരവുമായി രംഗത്തുവന്നത്. ദിവസവും 15 ലോഡ് മാലിന്യവണ്ടികള്‍ ചേലോറയിലത്തെിയിരുന്നു. പ്ളാസ്റ്റിക് ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ നിക്ഷേപിക്കുന്നതുമൂലം പ്രദേശത്ത് ശുദ്ധവായുവരെ മലിനമാക്കപ്പെടുന്ന അവസ്ഥയിലായിരുന്നു. സമരം ശക്തമായതോടെ മാലിന്യവരവ് ക്രമേണ കുറഞ്ഞുതുടങ്ങിയെങ്കിലും സമരത്തെ നഗരസഭാധികൃതര്‍ ശക്തമായി നേരിട്ടു. എന്നാല്‍, കരുത്തോടെ പിടിച്ചുനിന്ന ജനകീയ സമരമുന്നണിയുടെ സമരവീര്യത്തിന് മുന്നില്‍ നഗരസഭക്ക് നിലപാട് മാറ്റേണ്ടിവന്നു.
സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരമുന്നണി കണ്‍വീനര്‍ കെ.കെ. മധുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും പൊലീസ് സാന്നിധ്യത്തില്‍ മാലിന്യം തള്ളാനത്തെിയ വണ്ടി തടഞ്ഞ സമരക്കാരായ വീട്ടമ്മമാരെയും കുട്ടികളെയും പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തതും വിവാദമായിരുന്നു. അതിനിടയില്‍ പലതവണ സമവായചര്‍ച്ച നടന്നെങ്കിലും സമരം കെട്ടടങ്ങിയില്ല. ചേലോറയില്‍ തള്ളുന്ന മാലിന്യം കവറുകളിലാക്കി നഗരസഭാ ഓഫിസില്‍ വിതറിയതുള്‍പ്പെടെ സമരരീതി സ്വീകരിച്ച സമരക്കാര്‍ സമരമുഖത്ത് വീറോടെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഒട്ടനവധി സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്മാറാന്‍ ഇവര്‍ തയാറായില്ല. ക്രമേണ ചേലോറയിലേക്കുള്ള മാലിന്യവണ്ടികളുടെ വരവ് ഗണ്യമായി കുറക്കേണ്ടിവന്നു.
സമരത്തെ തുടര്‍ന്ന് ഒരാഴ്ചയില്‍ ഒരു ലോഡ് മാലിന്യം മാത്രമായിരുന്നു എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ രണ്ടാഴ്ചയില്‍ ഒരു ലോഡായി കുറഞ്ഞതായി നാട്ടുകാര്‍ അവകാശപ്പെട്ടു.
അതേസമയം, മാലിന്യവരവ് കുറഞ്ഞെങ്കിലും ചേലോറയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ളെന്ന് ഇവര്‍ ആരോപിച്ചു. ഇപ്പോള്‍ പഞ്ചായത്ത്വക ലോറികളില്‍ പരിമിതമായ തോതില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമല്ലാതെ മറ്റ് സ്രോതസ്സുകളൊന്നുമില്ളെന്ന് കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു. അതോടൊപ്പം മാലിന്യവിരുദ്ധസമരത്തിന്‍െറ വിജയമാഘോഷിക്കാന്‍ സമരസമിതി ആലോചിക്കുന്നുണ്ടെന്നും വിവിധ സമരനായകരെയും മറ്റു പ്രദേശങ്ങളിലെ മാലിന്യനിക്ഷേപത്തിന്‍െറ ഇരകളെയും പങ്കെടുപ്പിക്കുമെന്നും കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു.
ഇന്നലെ സമരമുന്നണി നേതാക്കളായ ചാലാടന്‍ രാജീവന്‍, കെ.കെ. മധു, പിഷാരടി ഗോപാലന്‍, കെ. രാജന്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ ഒത്തുചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിച്ചു. മാലിന്യം തള്ളല്‍ നിര്‍ത്തുന്നതുവരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു.

Saturday, May 11, 2013

GIO


മാപ്പിളപ്പെണ്ണിന്‍െറ കാന്‍വാസ്

 മാപ്പിളപ്പെണ്ണിന്‍െറ കാന്‍വാസ്
കോഴിക്കോട്: മൂടുപടങ്ങള്‍ക്കുള്ളിലും  ചായക്കൂട്ടുകളുടെ മനോഹാരിത സൂക്ഷിച്ച ഒരു കൂട്ടം ചിത്രകാരികളുടെ കാന്‍വാസ് പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ പ്രത്യേക കാഴ്ചയൊരുക്കുന്നു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 22 മുസ്ലിം ചിത്രകാരികളുടെ നിറക്കാഴ്ചകളാണ് കോഴിക്കോട് ടൗണ്‍ഹാളിനടുത്ത ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. മൈലാഞ്ചിയുടെ ചുവപ്പില്‍ തുടങ്ങിയ കലാവാസനക്ക് നിറം ചാര്‍ത്തിയതിന്‍െറ സന്തോഷത്തിലാണിവര്‍. മുസ്ലിം പെണ്‍കുട്ടികളെടുത്ത ഫോട്ടോകളും പ്രദര്‍ശനത്തിനുണ്ട്. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍െറ ആവശ്യകത വെളിപ്പെടുത്തുന്ന ‘എജുക്കേഷന്‍ വിത്തൗട്ട് സ്കൂള്‍’, പെണ്‍ കണ്ണുകളെ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത താക്കീതുമായി ‘ഹു ആര്‍ യു’, ജീവജാലങ്ങളില്‍ ദൈവത്തിനുള്ള വാത്സല്യം പ്രകടമാക്കുന്ന ‘ഐ ഓഫ് ഗോഡ്’ തുടങ്ങി 50ലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍.
വികസിത ഇന്ത്യയിലെ കണ്‍കെട്ടിയ സ്ത്രീത്വത്തെയാണ് ‘ഡെവലപ്ഡ് ഇന്ത്യയില്‍’ ചിത്രീകരിച്ചിരിക്കുന്നത്. കഷ്ടതകള്‍ക്കിടയില്‍ വിജയം നേടിയ സ്ത്രീകളെ ‘ലൈറ്റ് ഫ്രം ദ ഡാര്‍ക്ക്നസ്’ പ്രതിനിധാനം ചെയ്യുന്നു. ‘ബേണിങ് കാന്‍ഡ്ല്‍’ ‘സ്ളീപ്ലെസ് നൈറ്റ്’, ‘ഡെവലപ്ഡ് ഇന്ത്യ’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഉരുകിത്തീരുന്ന പെണ്‍ജന്മങ്ങള്‍ ദര്‍ശിക്കാം. ഗേള്‍സ് ഇസ്ലാമിക ഓര്‍ഗനൈസേഷന്‍െറ (ജി.ഐ.ഒ) ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ എല്ലാ ജില്ലകളിലെയും 15നും 25നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ വരച്ച ചിത്രങ്ങളാണുള്ളത്. എഴുത്തുകാരി ഷബ്ന പൊന്നാട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേയ്  10 ന് അവസാനിക്കും. 

ജമാഅത്തെ ഇസ്ലാമി വീഡിയോ പോര്‍ട്ടല്‍ ആരംഭിച്ചു


ജമാഅത്തെ ഇസ്ലാമി വീഡിയോ 
പോര്‍ട്ടല്‍ ആരംഭിച്ചു
കോഴിക്കോട്: പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി സമുദായത്തിന്‍െറ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കുന്നതിന് പകരം രചനാത്മകമായ ഇടപെടലുകളാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നടക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്ലാമിയുടെ വീഡിയോ പോര്‍ട്ടല്‍ ഹിറാ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലെ ജിഹാദിന്‍െറ പ്രധാന ആയുധമാണ് മാധ്യമങ്ങള്‍. ദൈവപ്രീതിക്കായി ജനങ്ങള്‍ക്കുപകാരപ്പെടുന്ന രീതിയില്‍ അതുപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി 4 മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു. ആയിരത്തോളം വീഡിയോ ക്ളിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്ടല്‍ www. jihkerala.tv എന്ന അഡ്രസിലാണ് ലഭ്യമാവുക.

ബൈത്തുസകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു

 ബൈത്തുസകാത്ത് പദ്ധതികളുടെ
വിതരണോദ്ഘാടനം നിര്‍വഹിച്ചു
തലശ്ശേരി: കൈത്താങ്ങ് ആവശ്യമുള്ളവര്‍ സമൂഹത്തിലുണ്ടെന്ന് ഓര്‍മപ്പെടുത്താന്‍ സകാത്തിനാവുമെന്ന് കെ.കെ. നാരായണന്‍ എം.എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരും ദരിദ്രരും ഒരുപോലെ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ബൈത്തുസകാത്ത് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മൂന്നുകോടി രൂപയുടെ പദ്ധതികളാണ് ഇത്തവണ നടപ്പാക്കുന്നതെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 കോടിയുടെ സകാത്ത് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോ തൊഴിലാളികള്‍ക്ക് ഏഴ് ഓട്ടോകള്‍, രണ്ട് ഗുഡ്സ് ഓട്ടോ, വികലാംഗര്‍ക്ക് ഓടിക്കാവുന്ന നാലുചക്ര വാഹനം എന്നിവയും മുയല്‍ വളര്‍ത്തല്‍, പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, സ്റ്റേഷനറി വ്യാപാരം, ഫേന്‍സി, ബാഗ് നിര്‍മാണ യൂനിറ്റ്, റെഡിമെയ്ഡ് നിര്‍മാണ യൂനിറ്റ് തുടങ്ങിയവക്ക് ധനസഹായവും ആണ് തലശ്ശേരിയില്‍ വിതരണം ചെയ്തത്. ഓട്ടോകള്‍ക്ക് 16 ലക്ഷവും മറ്റു തൊഴില്‍ സംരംഭങ്ങള്‍ക്ക് 6.45 ലക്ഷവും ആണ് പദ്ധതി തുക. ഓട്ടോ വിതരണം സി.വി. അബൂബക്കറിന് നല്‍കി ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടിയും സ്റ്റേഷനറി വ്യാപാരത്തിനുള്ള ധനസഹായം കെ.കെ. സുഹറക്ക് നല്‍കി അഡ്വ. പി.വി. സൈനുദ്ദീനും നിര്‍വഹിച്ചു. ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജനസേവന വകുപ്പ് സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.