ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 18, 2012

ഏച്ചൂര്‍ നളന്ദ കോളജില്‍ അക്രമം:

 
 
ഏച്ചൂര്‍ നളന്ദ കോളജില്‍ അക്രമം:
ഏഴുപേര്‍ അറസ്റ്റില്‍
 ചക്കരക്കല്ല്: കെ.എസ്.യു ആഹ്വാനംചെയ്ത വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് ഏച്ചൂര്‍ നളന്ദ കോളജില്‍ അക്രമം. വെള്ളിയാഴ്ച 11 മണിയോടെയാണ് അക്രമം അരങ്ങേറിയത്. ഏഴുപേരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റുചെയ്തു. വിദ്യാഭ്യാസ ബന്ദിന്‍െറ ഭാഗമായി അവധി നല്‍കാന്‍ കെ.എസ്.യു പ്രവര്‍ ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും നളന്ദ കോളജ് പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു. ഇതത്തേുടര്‍ന്ന് പ്രിന്‍സിപ്പലിന്‍െറ റൂമില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി. വാക്കേറ്റം നടക്കുന്നതിനിടെ പുറത്തുനിന്നത്തെിയവരാണ് അക്രമം നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോളജിന്‍െറ ജനല്‍ചില്ലുകള്‍, കമ്പ്യൂട്ടര്‍, ഫയലുകള്‍, ഫര്‍ണിച്ചര്‍ എന്നിവ അക്രമികള്‍ തകര്‍ത്ത നിലയിലാണ്. മുഴപ്പാല സ്വദേശികളായ ആശിഖ് (20), ഷംനാസ് (21), ഫാസില്‍ (21), ഷാജഹാന്‍ (20), അഭിജിത്ത് (20), ഷഫീന്‍ (21), ശംസീര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു

No comments:

Post a Comment

Thanks