ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 28, 2013

ചേലോറയില്‍ ഒച്ചിനെ തള്ളി; പ്രതിഷേധവുമായി നാട്ടുകാര്‍

ചേലോറയില്‍  ഒച്ചിനെ തള്ളി;
പ്രതിഷേധവുമായി നാട്ടുകാര്‍
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തോടൊപ്പം ആഫ്രിക്കന്‍ ഒച്ചിനെ തള്ളി. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തത്തെി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണ് നഗരസഭയുടെ മാലിന്യത്തോടൊപ്പം ആഫ്രിക്കന്‍ ഒച്ചിനെയും തള്ളിയത്.
കണ്ണൂര്‍ ഒണ്ടേന്‍ റോഡ് പരിസരം, സംഗീത തിയറ്റര്‍ പരിസരം എന്നിവിടങ്ങളില്‍നിന്നാണ് ആഫ്രിക്കന്‍ ഒച്ചിനെ കൊണ്ടുവരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കണ്ണൂരില്‍നിന്ന് 11 കി.മീറ്ററോളം ഒച്ചുകളെയും വഹിച്ചത്തെിയ വാഹനത്തില്‍നിന്ന് വഴിനീളെ ഒച്ചുകളുടെ മുട്ടകള്‍ വിതറാനിടയുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഇവര്‍ പറഞ്ഞു. നഗരസഭയുടെ മാലിന്യത്തില്‍ നിന്ന് പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിക്കാനത്തെിയ സ്ത്രീകളുടെ ശ്രദ്ധയില്‍പെട്ടത് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും നടപടിയില്ല. അതേസമയം, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ മാത്രമേ ചേലോറയില്‍ തള്ളാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിക്കുന്നതായും സമരസമിതി നേതാക്കള്‍ പറഞ്ഞു.