ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 25, 2012

ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ പ്രകാശനം

ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ പ്രകാശനം
കണ്ണൂര്‍: ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പുറത്തിറക്കിയ ‘ഫ്രീ മഅ്ദനി ബുള്ളറ്റിന്‍’ ഡോ. ഡി. സുരേന്ദ്രനാഥ് ശാഫി നദ്വിക്ക് നല്‍കി പ്രകാശനം ചെയ്തു. മഅ്ദനിക്കു നേരെ തുടരുന്ന നീതിനിഷേധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും കേരള സര്‍ക്കാര്‍ മഅ്ദനിക്കുവേണ്ടി ശബ്ദിക്കണമെന്നും ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിസാര്‍ മത്തേര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫാറൂഖ് ഉസ്മാന്‍, ഹംസ മാലൂര്‍, മഹ്മൂദ് പാറക്കാട്, സുബൈര്‍ പുഞ്ചവയല്‍, നിധീഷ് തില്ലങ്കേരി, ടി.കെ. മുഹമ്മദ് റിയാസ്, ജെയ്സന്‍ റോമിക എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks