ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 13, 2012

രവം മാഗസിന്‍ പ്രകാശനം ചെയ്തു

 
 രവം മാഗസിന്‍ പ്രകാശനം ചെയ്തു
കണ്ണൂര്‍: സാമൂഹിക പ്രതിബദ്ധതയുള്ള രചനകളുടെ അഭാവമാണ് സാഹിത്യ മേഖലയെ രോഗാതുരമാക്കുന്നതെന്ന് എഴുത്തുകാരനും വിമര്‍ശകനുമായ ടി.പി. വേണുഗോപാലന്‍. പൊലീസ് ക്ളബില്‍ രവം മാഗസിന്‍ പ്രകാശനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സ്പര്‍ശിയായ പ്രമേയങ്ങള്‍ കഥകളിലുണ്ടാവാത്തിടത്തോളം കാലം കഥകള്‍ക്ക് ജീവ ചൈതന്യമുണ്ടാവുകയില്ളെന്നും അദ്ദേഹം പറഞ്ഞു. രവം മാഗസിന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്തു.
തനിമ കലാസാഹിത്യ വേദി ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി മാഗസിന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് സാംസ്കാരിക സംഗമവവും കവിയരങ്ങും നടന്നു. സംഗമത്തില്‍ കവി കെ.സി. ഉമേഷ് ബാബു, ഡോ. എം.ജി. മല്ലിക, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. കവിയരങ്ങില്‍ സതീശന്‍ മോറായി, മൊയ്തു മായിച്ചാന്‍കുന്ന്, സി.കെ. മുനവ്വര്‍, തമ്പാന്‍, എം.ടി. ഗിരിജാ കുമാരി, ഷംസുദ്ദീന്‍ നരയമ്പാറ, പുരുഷന്‍ ചെറുകുന്ന് എന്നിവര്‍ കവിത അവതരിപ്പിച്ചു. രവം എഡിറ്റര്‍ കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks