ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 27, 2012

GAIL


 GAIL നിര്മ്മാണ പ്രവര്ത്തനങ്ങള് തുടങ്ങിയ കൊടക്കാട് വലിയ പൊയില് പ്രദേശം ഗ്യാസ് പൈപ്പ് ലൈന് വിക്ടിംസ് ഫോറം ജില്ലാ നേതാക്കള് പ്രദേശവാസികളോടൊപ്പം സന്ദര്ശിക്കുന്നു.

 നിര്‍ദ്ദിഷ്ട ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി ഗെയില്‍ അധികൃതര്‍ റബ്ബറും തെങ്ങുകളുമടക്കം നൂറു കണക്കിന് മരങ്ങള്‍ സ്ഥലമുടമകളുടെ സമ്മതമില്ലാതെ വെട്ടിമാറ്റിയതില്‍ ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ  കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. പദ്ധതിക്കുള്ള പൂര്‍ണ്ണാനുമതി ഇതുവരെ ലഭ്യമായില്ലെന്ന് ഹൈക്കോടതിയില്‍ ഗെയില്‍ അധികൃതര്‍ തന്നെ സത്യവാങ്മൂലം നല്‍കിയെന്നിരിക്കെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകന്ന ഗെയില്‍ അധികൃതരുടെ നടപടിക്കെതിരെ യോഗം ശക്തമായി അപലപിച്ചു. 
ജില്ലാ ചെയര്‍മാന്‍ എ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ത് , dr. ഡി. സുരേന്ദ്രനാഥ്, രാമന്‍ കുട്ടി വെള്ളാവ്, കെ.​എം. മാത്യു, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks