ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, June 20, 2013

അതിവേഗ റെയില്‍: കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നാളെ

 അതിവേഗ റെയില്‍: 
കണ്ണൂര്‍ കലക്ടറേറ്റ്  മാര്‍ച്ച് നാളെ
കണ്ണൂര്‍: അതിവേഗ റെയില്‍പാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിവേഗ റെയില്‍ വിരുദ്ധ സമിതി നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ പത്തിന് കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ പങ്കെടുക്കും.
സംസ്ഥാനം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുന്നതാണ് അതിവേഗ റെയില്‍പാതയെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 70,000 കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരും. 20 മീറ്റര്‍ മാത്രം വീതിയില്‍ കടന്നുപോകുന്നുവെന്ന് അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും 100മുതല്‍ 120മീറ്റര്‍ വരെ സര്‍വേ നടത്തിയത് ദുരൂഹമാണ്. പദ്ധതി ഉപേക്ഷിക്കാന്‍ തയാറായില്ളെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിനിറങ്ങുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എടക്കാട് പ്രേമരാജന്‍, കണ്‍വീനര്‍ പി.ബി.എം. ഫര്‍മിസ്, ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, പി. ഹരീന്ദ്രന്‍, ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks